spot_img
Friday, August 14, 2026

വൈദ്യുതി തകരാർ: കൊല്ലം–എറണാകുളം മെമു വൈകുന്നു; വലഞ്ഞ് യാത്രക്കാർ



കൊല്ലം : കൊല്ലത്തുനിന്ന് 11 മണിക്ക് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു ട്രെയിൻ വൈകുന്നു. വെെദ്യുതി തകരാറായതിനെ തുടർന്ന് സർവീസ് വൈകുമെന്ന് ട്രെയിനിൽ കയറിയിരുന്നതിനുശേഷമാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ ട്രെയിനിനകത്തും പ്ലാറ്റ്ഫോമിലുമായി യാത്രക്കാർ തുടർന്നു. മുക്കാൽ മണിക്കൂറോളം യാത്രക്കാർ കാത്തിരുന്നതിനു ശേഷമാണ് പകരം സംവിധാനം ഏർപ്പെടുത്താമെന്ന് റെയിൽവേ അറിയിച്ചത്. എന്നാൽ ഇതുവരെയും പകരമെത്തിയ ട്രെയിൻ പുറപ്പെട്ടിട്ടില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles