spot_img
Sunday, June 28, 2026
Home Blog Page 470

‘തല, പടക്കം ബഷീര്‍, മുള്ളൻ ചന്ദ്രപ്പന്‍..വന്‍ ലുക്കില്‍ എല്ലാരും ഉണ്ടല്ലോ’: ‘സുശീലനിട്ട’ എഐ വീഡിയോ വൈറല്‍.!

0

കൊച്ചി: 2007ല്‍ റിലീസായി വന്‍ വിജയം നേടിയ ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഇന്നും പ്രേക്ഷകര്‍ ടിവിയിയും ഓണ്‍ലൈനിലും കാണുന്ന ഈ മോഹൻലാൽ നായകനായ ചിത്രം.  മണിയൻപിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്.

സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന, ബിജുകുട്ടന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ അന്ന് വലിയ ബോക്സോഫീസ് വിജയമായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിലെ തമാശ രംഗങ്ങള്‍ മീം ആയും മറ്റും ഉപയോഗിക്കാറുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിച്ച തലയുടെ ഛോട്ടാ മുംബൈ ഗ്യാംങിലെ അംഗമാണ് ചിത്രത്തില്‍ ബിജു കുട്ടന്‍ അവതരിപ്പിച്ച സുശീലൻ എന്ന് റോള്‍. ഇപ്പോള്‍ ബിജു കുട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഛോട്ടാ മുംബൈ ഓര്‍മ്മയാണ് വൈറലാകുന്നത്. 

പുതിയ എഐ സാങ്കേതിക വിദ്യയില്‍ ഛോട്ടാ മുംബൈ താരങ്ങളെ വീണ്ടും അവതരിപ്പിച്ച വീഡിയോയാണ് ഇത്. ഇതില്‍ ഛോട്ടാ മുംബൈ സിനിമയിലെ തല എന്ന ഗാനത്തിന്‍റെ ഒരു ഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വളരെ മനോഹരമായാണ് തല ഗ്യാംങ് പ്രത്യക്ഷപ്പെടുന്നു. ഒരു ലൌ ഇമോജിയോടെയാണ് ബിജുകുട്ടന്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

അതേ സമയം ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. പലരും വളരെ നൊസ്റ്റാള്‍ജിയ അനുഭവമാണ് ഇതിന് അടിയില്‍ പങ്കുവയ്ക്കുന്നത്.  ഛോട്ടാ മുംബൈ 2 ഭാഗത്തിന് സ്കോപ്പുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും ആയിരക്കണക്കിന് ലൌ റിയാക്ഷന്‍സ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

1. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കുക

2. ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.

3. QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

4. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.

5. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

6. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

7. QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുക.കൂടുതൽ കരുതലോടെ സമീപിക്കുക. #QRCode#ThrissurCityPolice#keralapolice

പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി സജാലാല്‍ അറസ്റ്റില്‍

0

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശി സജാലാല്‍ ആണ് അറസ്റ്റിലായതെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധിച്ച ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ എടുക്കും. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും എസ്.പി വിവേക് കുമാര്‍ പറഞ്ഞു.പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ വീണ്ടും കുഞ്ഞിനുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒരാളുെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവഡ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. സ്ഥിരമായി അങ്കൺവാടിയിൽ പോയിരുന്ന കുട്ടി ഇന്നലെ രക്ഷിതാക്കൾക്കൊപ്പം ഫാക്ടറിയിൽ തന്നെ ആയിരുന്നു.കളിക്കുന്നതിനിടെയിൽ രണ്ടു പേർ കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് ഉപദ്രവിച്ചു എന്ന് അമ്മ പൊലീസിനു മൊഴി നൽകുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ബലാത്സംഗ കുറ്റവും, പോക്‌സോയും ചേർത്താണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില:ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്.സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക് ഉയരുകയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയർന്നിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4698 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഒക്ടോബർ 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ ഒക്ടോബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ ഒക്ടോബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ ഒക്ടോബർ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ ഒക്ടോബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ ഒക്ടോബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ ഒക്ടോബർ 7 (ഉച്ചയ്ക്ക്) – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ ഒക്ടോബർ 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ ഒക്ടോബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ ഒക്ടോബർ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 42,920 രൂപ ഒക്ടോബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ ഒക്ടോബർ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു. വിപണി വില 43,200 രൂപ ഒക്ടോബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ ഒക്ടോബർ 14 – രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു. വിപണി വില 44,320 രൂപ ഒക്ടോബർ 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ ഒക്ടോബർ 16 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ ഒക്ടോബർ 17 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ ഒക്ടോബർ 18 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44,360 രൂപ ഒക്ടോബർ 19 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 44,560 രൂപഒക്ടോബർ 20 – ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,120 രൂപഒക്ടോബർ 21 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,280 രൂപ

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ വനംവകുപ്പിന്റെ ലൈസൻസ്

0

തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിന് പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല.

ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

പാമ്പുപിടിക്കാന്‍ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്.

കമ്മിറ്റി ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.

അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാള്‍ ലൈസൻസ് അനുവദിക്കുന്നതിന് തടസം നിന്നത്.

അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനാകില്ല; ആധാർ കാർഡ് ലോക്ക് ചെയ്യാം

0

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. 

ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ ആധാർ നമ്പർ, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പിൽ ഒടിപി ആവശ്യമില്ല. ഏറ്റവും വലിയ തിരിച്ചടി എന്താണെന്നുവെച്ചാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഒരു എസ്എംഎസ് പോലും ലഭിക്കില്ല എന്നുള്ളതാണ്. ആധാർ വിവരങ്ങൾ പങ്കിടുന്നത് സുരക്ഷിതമായ ഇടങ്ങളിലല്ലെങ്കിൽ അവ തട്ടിപ്പുകാരുടെ പക്കലെത്തിയേക്കാം. തുടർന്ന് തട്ടിപ്പുകാർ ബാങ്കിന്റെ പേര് അറിയാൻ സാധാരണയായി ഇരകളെ പിന്തുടരുന്നു. കൃത്രിമ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് പണം പിൻ‌വലിക്കുന്നു.

തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

* തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, mAadhaar ആപ്പ് അല്ലെങ്കിൽ യുഐഡിഎഐ വെബ്സൈറ്റ് ഉപയോഗിച്ച് ആധാർ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യണം. 

* ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ ലോക്കുചെയ്യാനും, mAadhaar ആപ്പ് ഡൗൺലോഡ് ചെയ്‌ത് സൈൻ അപ്പ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിക്കുക.

* ആധാർ വിശദാംശങ്ങൾ പരിശോധിച്ച് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക് ലോക്ക് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് ഉപയോഗിച്ച് ബയോമെട്രിക്സ് അൺലോക്ക് ചെയ്യാം

mAadhaar ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

* ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് mAadhaar ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഐഫോണുകളില്‍, ആപ്പ് സ്റ്റോർ ഉപയോഗിക്കുക.
* ഡൗൺലോഡ് ചെയ്യാൻ mAadhaar ആപ്പിന് ആവശ്യമായ അനുമതി നൽകുക 
* mAadhaar ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഒരു പാസ്‌വേഡ് സജ്ജമാക്കുക
* പാസ്‌വേഡിൽ 4 അക്കങ്ങൾ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കുക.

mAadhaar ആപ്പ് വഴി ആധാർ കാർഡിന്റെ ബയോമെട്രിക്സ് ലോക്ക് ചെയ്യുക എങ്ങനെയാണ്?

* mAadhaar ആപ്പ് തുറന്ന ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക
* ആപ്പിന്റെ മുകളിൽ വലത് കോണിൽ സ്ഥാപിച്ചിരിക്കുന്ന മെനു ഓപ്ഷനിൽ ക്ലിക് ചെയ്യുക
* ‘ബയോമെട്രിക് ക്രമീകരണങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക
* ‘എനേബിൾ ബയോമെട്രിക് ലോക്ക്’ ഓപ്ഷനിൽ ഒരു ടിക്ക് ഇടുക
* ‘ശരി’ എന്നതിൽ ക്ലിക്ക് ചെയ്യുക, 
* ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
*  ഒടിപി നൽകിയാലുടൻ, ബയോമെട്രിക് വിശദാംശങ്ങൾ ലോക്ക് ആകും

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

0

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.

അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.

പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.

Photo Illusion AI App

0

Elevate your photography to new heights with the revolutionary “Photo Illusion Diffusion AI” App, your gateway to a world of mesmerizing image transformations. Our cutting-edge AI technology empowers you to craft captivating visual experiences that defy the ordinary. Unleash your creativity and discover the art of optical illusion, effortlessly.

📸 AI-Driven Magic
Let your imagination run wild as our AI-powered algorithms seamlessly blend reality with fantasy. Achieve mind-bending illusions, surreal landscapes, shape illusions, and breathtaking photo compositions with a simple tap. Open Diffusion Illusion AI app once and your photos will never be the same again.

🎨 Artistic Expression
Create artistry from the everyday. Explore a wide range of artistic styles, from impressionism to surrealism, with our diverse collection of filters and effects. Craft photos that evoke emotions, tell stories, guess the face, and capture the essence of the moment.

✨Optical Illusion Crafting
Craft illusions that challenge perception and provoke wonder. Experiment with optical illusions, mirages, and other mind-boggling effects. With our intuitive tools, you can easily find hidden face AI in a manipulated reality to captivate your audience.

🌌 Cosmic Creations
Embark on a cosmic journey with our space-themed effects. Transport yourself to distant galaxies, witness breathtaking nebulae, and blend seamlessly with the cosmos. Elevate your selfies to celestial levels and share the universe with your friends. Ask AI hidden face.

🌀 Time Warp
Play with time and reality using our time-lapse and slow-motion effects. Stretch moments into eternity or condense hours into seconds. Experience the world in a different temporal dimension, share your unique perspective, and find AI hidden face

🌈 Color Alchemy
Unleash the power of color with our advanced color manipulation tools. Amplify or mute hues, create stunning gradients, optical illusions, shape illusions, and infuse your photos with a vivid spectrum of emotions. Transform the ordinary into the extraordinary.

🧙 Wizardry in Your Pocket
Become a photo magician on the go. The “Photo Illusion Diffusion AI” app is your portable studio for crafting enchanting visuals, whether you’re a professional photographer or a casual smartphone snapper. You can guess the face in a hidden image.

🌟 Unlimited Imagination
There are no limits to what you can create. Explore and experiment to discover new horizons of visual storytelling. Our Optical Illusion AI Art Generator app is a canvas for your dreams, limited only by your imagination.

📱 User-Friendly Experience
Our intuitive interface ensures that you can unleash your creative potential effortlessly. Dive into the world of photo illusion with ease, and watch your skills evolve with each edited guess the face images.

🌐 Share Your Vision
Share your unique creations with the world. Connect with a community of like-minded artists, inspire others, and be inspired. Join the conversation and showcase your talents on social media platforms.

🚀 Ready to Amaze?
Don’t miss the chance to be part of a visual revolution. Download “Photo Illusion Diffusion AI” now and embark on a journey where artistry meets technology. Your photos will become the talk of the town, leaving a trail of wonder and amazement.

Unleash the power of AI-driven illusions and set your creativity free. Dive into a world of endless possibilities and redefine what’s possible with your photos. Download the Photo Illusion AI Art app today and witness the magic for yourself!

For Android:
DOWNLOAD NOW : CLICK HERE

For iPhone
DOWNLOAD NOW : CLICK HERE

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

0

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം എവിടെവച്ചായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരേണ്ടതുണ്ട്. തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുണ്ട് ക്രെഡിറ്റില്‍. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു

ശബരിമല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ പാടില്ല, മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

0

ശബരിമല മണ്ഡലകാല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. കെ.എസ്.ആർ.ടി.സിയിൽ പരസ്യം പതിക്കാമെങ്കിലും അലങ്കാരങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ബേസ് മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്നും മാറ്റാനുള്ള ശുപാർശയിൽ  തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നല്‍കി.ഒരു  ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്തും ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു

അതേസമയം, ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷിനേയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹും നിരപമയും  പുതിയ മേൽശാന്തി മാരുടെ പേരുകൾ പ്രത്യേകം തയ്യാറാക്കിയ  വെള്ളികുടത്തിൽ നിന്ന് നറുക്ക് എടുത്തു.ആദ്യ നറുക്കിൽ തന്നെ ശബരിമല മേൽശാന്തിയായി മൂവാറ്റുപുഴ സ്വദേശി  പി. എൻ. മഹേഷിനെ തെരെഞ്ഞെടുത്തു.

മാളികപ്പുറത്ത് ഏഴാമത്തെ നറുക്കിലാണ് തൃശൂർ വടക്കേക്കാട് സ്വദേശി  പി.ജി. മുരളിക്ക് മേൽശാന്തിയുടെ നിയോഗം കിട്ടിയത്.വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് പുതിയ മേൽശാന്തിമാർ ചുമതല  ഏല്‍ക്കും.നവംബർ 16 ന് സീസൺ തുടങ്ങും. തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്.