spot_img
Sunday, June 28, 2026
Home Blog Page 472

പൊലീസ് ചമഞ്ഞ് പിക്അപ്പും മൊബൈലും കവർന്ന അഞ്ചംഗ സംഘം അറസ്റ്റിൽ

0

കോ​ഴി​ക്കോ​ട്: പൊ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ക് അ​പ്പും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ.ചെ​ട്ടി​പ്പ​ടി ഉ​ള്ളാ​ണം സ്വ​ദേ​ശി വി.​സി. ഷ​ബീ​ർ (ചാ​ള ബാ​ബു-38), പെ​രു​മു​ഖം സ്വ​ദേ​ശി കെ. ​ധ​നീ​ഷ് (കു​ട്ടാ​പ്പി-30), ക​രു​വ​ൻ​തു​രു​ത്തി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ കൊ​ട്ട​പ്പു​റ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന കെ.​എം. മ മ​ർ​ജാ​ൻ (31), ബേ​പ്പൂ​ർ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ വൈ​ദ്യ​ര​ങ്ങാ​ടി വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന പി.​പി.ഷി​ബി​ൻ (34), വൈ​ദ്യ​ര​ങ്ങാ​ടി തെ​ക്കേ​പ്പു​റം സ​ൽ​മാ​നു​ൽ ഫാ​രി​സ് (21) എ​ന്നി​വ​രെ​യാ​ണ് ഡി.​സി.​പി കെ.​ഇ. ബൈ​ജു​വി​ന്റെ കീ​ഴി​ലെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ഇ​ൻ​സ്പെ​ക്ട​ർ ഹ​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​റോ​ക്ക് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ൽ ത​ണ്ണി​മ​ത്ത​നു​മാ​യി വ​ന്ന യു​വാ​വ് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്ക് കു​റു​കെ​യി​ട്ട് ത​ട​ഞ്ഞ് മൂ​ന്നു​പേ​ർ വ​ണ്ടി​യി​ൽ ക​യ​റു​ക​യും ര​ണ്ടു​പേ​ർ ബു​ള്ള​റ്റി​ൽ പി​ന്തു​ട​രു​ക​യും ചെ​യ്തു

തു​ട​ർ​ന്ന് വാ​ഹ​നം പ​തി​നൊ​ന്നാം മൈ​ലി​ന​ടു​ത്ത് ഹൊ​റൈ​സ​ൺ കു​ന്നി​ൽ കൊ​ണ്ടു​പോ​യി ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡ​ൻ​സാ​ഫ് ആ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വാ​ഹ​ന​വും മൊ​ബൈ​ലും പ​ണ​വും ക​വ​ർ​ന്ന ശേ​ഷം യു​വാ​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്

സം​ഭ​വ​സ്ഥ​ല​ത്തെ നി​ര​വ​ധി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​നം രാ​മ​നാ​ട്ടു​ക​ര​ക്ക​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​ശ​ദ ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.ഷ​ബീ​ർ ച​ന്ദ​ന​മ​ര മോ​ഷ​ണ​മ​ട​ക്കം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സി​ൽ പ്ര​തി​യാ​ണ്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന പൊ​ലീ​സി​നെ ഇ​രു​മ്പു പാ​ര കൊ​ണ്ട് ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. കു​പ്ര​സി​ദ്ധ വാ​ഹ​ന മോ​ഷ്ടാ​വ് വീ​ര​പ്പ​ൻ റ​ഹീ​മു​മാ​യി ഇ​യാ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ള്ള​താ​യും വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും ചോ​ദ്യം ചെ​യ്ത​തി​ൽ പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. മ​ർ​ജാ​ൻ മു​മ്പ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ലു​ൾ​പ്പെ​ട്ട് ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ച്ച​യാ​ളാ​ണ്. പ​രാ​തി​ക്കാ​ര​ന് ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​മോ​ഹ​ൻ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, ശ്രീ​ജി​ത്ത് പ​ടി​യാ​ത്ത്, സു​മേ​ഷ് ആ​റോ​ളി, രാ​കേ​ഷ് ചൈ​ത​ന്യം, എ.​കെ. അ​ർ​ജു​ൻ, ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. സൈ​ഫു​ല്ല, ബി​നീ​ഷ് ഫ്രാ​ൻ​സി​സ്, സു​ധീ​ഷ്, യ​ശ്വ​ന്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. മ​ർ​ജാ​ൻ മു​മ്പ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ലു​ൾ​പ്പെ​ട്ട് ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ച്ച​യാ​ളാ​ണ്. പ​രാ​തി​ക്കാ​ര​ന് ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​മോ​ഹ​ൻ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, ശ്രീ​ജി​ത്ത് പ​ടി​യാ​ത്ത്, സു​മേ​ഷ് ആ​റോ​ളി, രാ​കേ​ഷ് ചൈ​ത​ന്യം, എ.​കെ. അ​ർ​ജു​ൻ, ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. സൈ​ഫു​ല്ല, ബി​നീ​ഷ് ഫ്രാ​ൻ​സി​സ്, സു​ധീ​ഷ്, യ​ശ്വ​ന്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

0

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

14-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്

15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസറഗോഡ്

17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌

18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പുറപ്പെടുവിച്ച സമയം: 04.00 PM 14 -10-2023

IMD-KSEOC-KSDMA

യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

0

കല്‍പ്പറ്റ: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹി സ്വദേശികളെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ(43), ബീഹാര്‍ സ്വദേശിയായ നിലവില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രവി കാന്ത്കുമാര്‍ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ആവശ്യങ്ങളിലേക്ക് എന്നു പറഞ്ഞ് പല സമയങ്ങളിലായി ലക്ഷങ്ങള്‍ വാങ്ങിയെടുത്തു. പിന്നീട് തട്ടിപ്പ് മനസിലാക്കിയ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പണം വാങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ ബീഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഡല്‍ഹിയിലും ആണെന്ന് സൈബര്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒടുവില്‍, ആറു മാസത്തെ വിശദമായ അന്വേഷത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.  കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ പോലീസ്, ഡല്‍ഹി ഉത്തംനഗറിലും തിലക്‌നഗറിലും ദിവസങ്ങളോളം നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.

സിം കാര്‍ഡുകള്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും തട്ടിപ്പുകാര്‍ തിരിച്ചറിയല്‍ രേഖകളിലെ മേല്‍വിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തില്‍ നിന്നും മനസിലായി. തുടര്‍ന്ന് തട്ടിപ്പ് സംഘത്തിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കുന്ന ഉത്തംനഗര്‍ സ്വദേശിയായ ബല്‍രാജ് കുമാര്‍ വര്‍മ്മയെ പിടികൂടി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീഹാര്‍ സ്വദേശിയും എം.സി.എ ബിരുദധാരിയുമായ രവി കാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ അടുക്കല്‍ നിന്നും വ്യാജ ജോബ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള സോഴ്‌സ് കോഡ്, വെബ്‍സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വ്വര്‍ വിവരങ്ങള്‍,  നിരവധി ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍, പാസ് ബുക്ക്, ചെക്ക് ബുക്കുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണിപ്പോള്‍.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  കെ.എ. അബ്ദുള്‍ സലാം, അബ്ദുള്‍ ഷുക്കൂര്‍, എം.എസ്. റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.

ജോബ് സൈറ്റുകളുടെയും ഫോണ്‍വിളികളുടെയും ആധികാരികത പരിശോധിക്കണം- ജില്ല പോലീസ് മേധാവി
ജോബ് വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ സമീപിക്കുന്ന തൊഴില്‍ദാതാക്കളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്. അംഗീകൃത സ്ഥാപനങ്ങള്‍ ഒ.ടി.പി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍, വലിയ തുകയായി രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ വാങ്ങാറില്ല. ഓണ്‍ലൈന്‍  തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി  അറിയിച്ചു.

വ്യാജ ലൈസൻസ് കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു.

0

തൃക്കരിപ്പൂർ: കാസർഗോഡ് ആർ.ടി.ഓ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂരിലെ സ്വദേശി ഉസ്മാനെയാണ് വ്യാജലൈസന്‍സ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത ഡ്രൈവിംഗ് സ്കൂൾ പ്രൊപ്രൈറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് എ.എം.വി ഐ മാരായ ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവർ ചന്തേര പോലീസ് സ്റ്റേഷൻ എസ് .ഐ. പ്രദീപ്കുമാറും ചേർന്ന് ബുധനാഴ്ച തൃക്കരിപ്പൂർ ഭാഗത്ത് സംയുക്തമായി വാഹന പരിശോധന നടത്തവേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രതിയായ ഉസ്മാനെയാണ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ടിയാൻ പിന്നീട് വാട്സ്ആപ്പ് വഴി ലൈസൻസ് അയച്ചു നൽകുകയായിരുന്നു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ടിയാനെതിരെ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായത്. തുടർ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആർ.ടി.ഓ യുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസൻസ് കരസ്ഥമാക്കിയത് എന്ന് ബോധ്യമായി. ശ്രീജിത്തിന് കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിന്ന് ഐ.പി മനുരാജ് ജി.പി , സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുവാണ്. ഇത്തരത്തിൽ വ്യാജ ലൈസൻസ് നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ,വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ ഒറിജിനൽ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം. പരിവാഹൻ ഡിജിലോക്കർ പോലുള്ള അംഗീകൃത ആപ്പുകളിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർഗോഡ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ. സി.ഷീബ അറിയിച്ചു

.#fakelicense #fakedrivinglicense

LPG സിലിണ്ടര്‍ ട്രക്ക് ഡൈവര്‍മാര്‍ സമരത്തിലേക്ക്; 5 മുതല്‍ അനിശ്ചിതകാലപണിമുടക്ക്

0

കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും.ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിഷയത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതല്‍ ഉച്ച വരെ ഇവര്‍ സൂചനാ സമരവും നടത്തുന്നുണ്ട്‌. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്.ശനിയാഴ്ച രാവിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌

മെഡിക്കൽ കോളേജിൽ ബസ്‌ ടെർമിനൽ ഉയരും

0

കോഴിക്കോട് :മെഡിക്കൽ കോളേജ്‌ ബസ് ടെർമിനലിന് ഹൈക്കോടതിയുടെ പച്ചക്കൊടി.  മൂന്നുമാസത്തിനകം നിർമാണം  ആരംഭിക്കും. എം ഭാസ്കരൻ മേയറായിരുന്ന കൗൺസിലാണ് പദ്ധതി വിഭാവനംചെയ്തത്. പ്രവാസി നിക്ഷേപത്തിലൂടെ പിപിപി വ്യവസ്ഥയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ 200 കോടി ചെലവിൽ നിർമിക്കുന്ന ബസ് ടെർമിനലിനായി രണ്ടര ഏക്കർ  വാങ്ങി 2009ൽ മന്ത്രി പാലോളി മുഹമ്മദ് കുട്ടി തറക്കല്ലിട്ടു.

മൂന്ന് നിലകളുള്ള ടെർമിനലിന്റെ ഏറ്റവും മുകളിലാണ് ബസ് പാർക്കിങ്. ഒരേ സമയം 20 ബസിന്‌ വന്നുപോകാനാവും. ബസ്‌ പാർക്കിങ്‌ ഫീ കോർപറേഷന്‌ ലഭിക്കും.  ഏറ്റവും താഴെ 800 കാറും 1000 സ്കൂട്ടറും പാർക്ക് ചെയ്യാം. തിയറ്റർ, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമുണ്ടാകും. കോർപറേഷന്റെ ഓഫീസും ഇതിലുണ്ട്. 

മാവൂർ റോഡിലൂടെ ടെർമിനലിലേക്കും പൊലീസ്‌ സ്റ്റേഷനു സമീപത്തുകൂടി കാരന്തൂർ റോഡിലേക്ക് പുറത്തേക്കുമാണ് ബസുകൾ പോവുക. മെഡിക്കൽ കോളേജ്–-കാരന്തൂർ റോഡ് 24 മീറ്ററാക്കും. ആശുപത്രിയിലുള്ളവർക്ക് ബസ് ടെർമിനലിലെത്താൻ മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിൽനിന്ന് 15 മീറ്റർ വീതിയിൽ എസ്കലേറ്റർ സൗകര്യത്തോടെ തുരങ്കപാതയും  പരിഗണനയിലുണ്ട്‌. രണ്ടുവർഷംകൊണ്ട്  പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ബസ് ടെർമിനൽ കിൻഫ്രയാണ് നിർമിക്കുക.

അമിതമായ ഫോൺ വിളി ചോദ്യം ചെയ്തു; 34 കാരനായ മകന്റെ അടിയേറ്റ അമ്മ മരിച്ചു

0

കാസർകോട്: മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ് മരിച്ചത്. 63 വയസായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചത്. അമിതമായ ഫോൺ വിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് സുജിത്ത് മർദ്ദിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തും.

മുൻ എസ്ഐ ആക്രമിച്ചത് ഇയാൾക്കെതിരെ മകൾ പറഞ്ഞ പരാതി അന്വേഷക്കാനെത്തിയ എഎസ്ഐയെ, പ്രതി അറസ്റ്റിൽ

0

കൊച്ചി: മകളുടെ പരാതി അന്വഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിച്ച് മഞ്ഞുമ്മതിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം. വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പൊലീസുകാരെ ആക്രമിക്കുകയിയരുന്നു. ഒരു ഉദ്യോഗസ്ഥനെ തള്ളിയിച്ച് കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മകൾ സ്റ്റേഷനിൽ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടത്. അച്ചൻ മദ്യമിച്ച് ബഹളമുണ്ടാക്കുകയാണെന്നും മുറിയിൽ കയറി വാതിൽ അടച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി. ഇത് അന്വഷിക്കാനായിരുന്നു ഏലൂർ ഇൻസ്പെക്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പൊലീസുകാരെ ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.  

ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ഏലൂരില്‍ വെട്ടേറ്റ എഎസ്ഐ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് തനിക്ക് കുത്തേറ്റതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിന് വെട്ടേറ്റത്. 

പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോല്‍ വാതില്‍ കുറ്റിയിട്ട് കത്തിയും പിടിച്ചുനില്‍ക്കുകയായിരുന്നു പോളെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിവന്ന് പൊലീസുകാരനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചു. ഇതോടെ താന്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോള്‍ തന്നെ കുത്തിപരിക്കേല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു

0

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും പൊള്ളലേറ്റ് മരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു.

സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: മന്ത്രി ആന്റണി രാജു

0

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസും പങ്കെടുത്തു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രോഗ്രാം കലണ്ടർ പ്രസിദ്ധീകരിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ വർഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവർത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും.

        ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്ത വിഷയം ചർച്ച ചെയ്തു. മാർഗനിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകും.

        പ്രധാന റോഡുകളിലും ഇടറോഡുകളിലും അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ, സുരക്ഷാ ഭീഷണിയുള്ള ഫുട്പാത്തുകൾ, സുരക്ഷാ വേലികൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ, അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കാത്ത റോഡുകൾ തുടങ്ങി അപകടങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ അടിയന്തിരമായി പരിഹരിക്കുവാൻ റോഡ് സുരക്ഷാ കമ്മീഷണർ നൽകിയ കർശന നിർദേശം പാലിക്കാത്ത ഏജൻസികൾക്കെതിരെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ വകുപ്പുകൾ പ്രകാരം ക്രിമിനൽ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാർക്കും കൂടുതൽ അധികാരം നൽകും. റോഡ് സുരക്ഷാ കമ്മീഷണർ എസ്. ശ്രീജിത്ത്, ട്രാഫിക് പോലീസ്, ഐ.എം.എ., വിവിധ വകുപ്പുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.