spot_img
Sunday, June 28, 2026
Home Blog Page 473

പി വി ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0

തിരുവനന്തപുരം : മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി വി ഗംഗാധരൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പിവിജിയുടെ വേർപാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

പി വി ഗംഗാധരന്റെ വേർപാടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേർപാട് എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു.

വളരെ ചെറുപ്പം മുതൽ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ്  പി വി ഗംഗാധരൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹത്തിൻറെ നേതൃപാടവം നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ, വ്യവസായം, തുടങ്ങിയ മേഖലകളിലും കോഴിക്കോടിന്റെ പൊതു സംസ്കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വകുപ്പിൽ ചെയ്തതും ടൂറിസം മേഖലയിൽ ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. പലകാര്യങ്ങളിലും അദ്ദേഹത്തിന് വളരെ നല്ല വീക്ഷണം ഉണ്ടായിരുന്നു. ഇങ്ങനെ വികസന പ്രവർത്തനങ്ങളിൽ അടക്കം എല്ലാ മേഖലകളിലും പിവിജി വലിയ പങ്ക് വഹിച്ചു.മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഇടപെടാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ സൗമ്യമായി ആളുകളോട് ഇടപെട്ട വ്യക്തിയാണ്. എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുള്ള മനസ്സിൻറെ ഉടമയായിരുന്നു.

കോഴിക്കോട് സർവ്വകലാശാല യൂണിയൻ്റെ ഭാരവാഹിയായിരുന്ന ഘട്ടത്തിൽ ദേശീയ കോളേജ് യൂത്ത് ഫെസ്റ്റിവൽ ആയ യൂണിഫെസ്റ്റ് കോഴിക്കോട്ട് നടന്നു.  അന്ന് പരിപാടിയുടെ നടത്തിപ്പിൽ ഞങ്ങൾക്കൊപ്പം നിന്ന വ്യക്തിയാണ് പിവിജി. അദ്ദേഹവുമായി വളരെ അടുപ്പം വന്ന നാളുകളായിരുന്നു അത്.

ഇങ്ങനെ എല്ലാ കാര്യങ്ങളിലും വളരെ താഴെത്തട്ടിൽ ഇടപെടാൻ മനസ്സുള്ള വ്യക്തിയായിരുന്നു ശ്രീ പി വി ഗംഗാധരൻ എന്നും മന്ത്രി മുഹമ്മദ്  റിയാസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മാതൃഭൂമി കുടുംബത്തിൻ്റെയും വേദനയിൽ പങ്ക് ചേരുന്നത് ആയും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാട്‌സ്ആപ്പിലും ‘എഐ’; പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

0

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്‌സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. ചാറ്റ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍.

മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ‘ലാമ 2-ല്‍ നിന്നുള്ള സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷനായുള്ള അടിസ്ഥാന മോഡലും ഉപയോഗിച്ച്, ആപ്പിന്റെ എഐ ടൂള്‍ ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം സവിശേഷവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളാക്കി മാറ്റുന്നു. നിലവില്‍ എല്ലാ വാട്‌സ്ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. അയച്ചു കഴിഞ്ഞാല്‍, ഈ എഐ സ്റ്റിക്കറുകള്‍ സ്വയമേ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി ഷെയര്‍ ചെയ്യാനാകും. എഐ സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. അതിനാല്‍ എഐ സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്നതിനായി ഉപയോക്താക്കള്‍ ഇംഗ്ലീഷില്‍ വിവരണങ്ങള്‍ നല്‍കണം. റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

കഴിഞ്ഞ ദിവസം ചാറ്റ്‌ലോക്കിന് പിന്നാലെ ചാറ്റുകള്‍ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോള്‍ഡറിന് ഇഷ്ടപ്പെട്ട പാസ്വേഡ് തെരഞ്ഞെടുക്കാന്‍ അനുവദിക്കും. വൈകാതെ വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്‌സ്ആപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും.

Booking Hotel And Resort At Cheapest Price

Save on your next trip with the app! Find great hotel or apartment deals and book in just a few minutes. You can also book flights, rental cars, and more through the app.

– Book your whole trip in one app (accommodations, flights, car rentals, taxis and attractions)

– Stay flexible with free cancellation (available at most properties)

– 24/7 customer service in more than 40 languages

– No booking or credit card fees

– Chat directly with your property in the app

– Enjoy mobile-only discounts by booking in the app

– Use filters to easily find the perfect place out of millions of available accommodations

– Get paperless confirmation of your reservation

– Manage your bookings on the go, making changes whenever and wherever you want

– Discover local attractions and make the most of your trip

– Share your experience and get local advice on our Travel Communities forums

Access millions of accommodations

From cozy country homes to funky city apartments, find the perfect place out of millions of available accommodations. Our app offers hotels, apartments, bed and breakfasts and more.

Quickly find the perfect place to stay

Filter hotels by price, review score, WiFi quality, and other things important to you. Search cheap hotels by city, attraction, landmark, or hotel name. Special requests? Pet-friendly hotels? We have filters for everything. You can also compare your favorite accommodation options side by side to ensure you get the best price and quality.

Deals for any budget

Discover daily accommodation deals and save on your next hotel, apartment, or villa booking.

Get exclusive mobile-only discounts of 10% or more on select properties when you book in the app. Find your ideal accommodation at an ideal price.

Stay flexible with free cancellation

Change of plans? Not a problem. You can cancel for free at most hotels, apartments and other properties on Booking.com. And the app makes things even easier — it only takes a few taps to cancel, and you’re free to find a place that better suits your needs.

Last-minute travel

Heading somewhere in a hurry? With the app, you can quickly book hotels at the last minute (as well as far in advance). Finding a place in short order has never been easier. Our app allows you to search for properties nearby, fill in a few details, and secure your reservation. You can also change, cancel, or make additional reservations on the go.

Jet off with the perfect flight

Book domestic or international flights on the go with ease. The app allows you to search thousands of airfare deals per day. Plane tickets available for all major airlines and destinations.

Hit the road with car rentals

Car hire has recently been added to the app. Whether you just need a ride to explore your destination, or you’re going on an epic road trip, the Booking.com app can help. Rent a car from all the major companies and hit the road!

Reserve taxis with ease

Book in advance for a seamless connection from the airport to your destination. You can also book taxis to and from other pick-up points, such as hotels and local attractions.

Find and book a great experience

Whether you’re looking for attraction or museum tickets, boat tours and walking tours, you can book experiences online in minutes, with free cancellation on many options.

Get and share tips with other travelers

Connect with fellow travelers, share your experiences, and get local advice on the best accommodations, attractions, and more. Discover new experiences and plan your trip with our app.

Download for Android : Click Here

Download for IOS : Click Here

PWD Rest House Booking Online :CLICK

എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; ശ്രേയാംസ് കുമാര്‍ സംസ്ഥാന അധ്യക്ഷന്‍

0

കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചതിന് പിന്നാലെ ആര്‍ജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവില്‍ നിന്നും എം.വി. ശ്രേയാംസ് കുമാര്‍ പതാക ഏറ്റുവാങ്ങി.ഏറെ ആലോചിച്ച ശേഷമാണ് ആര്‍ജെഡിയില്‍ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കാരുടേയും മനസിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് സോഷ്യലിസ്റ്റുകളുടെ ഏകീകരണമെന്നത്. ആര്‍ജെഡിയുമായുള്ള ലയനം അതിനുള്ള കാല്‍വയ്പ്പാണെന്ന് കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ ശ്രേയാംസ് കുമാര്‍ പറഞ്ഞു.

മുന്‍പുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് തയാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.”ലയന തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു പോലെ അനുകൂലിച്ചു. ഒരു അപശബ്ദം പോലും ഉണ്ടായില്ല. എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലനിന്ന പാര്‍ട്ടിയിലാണ് ഇപ്പോഴുള്ളത്. ഏത് വെല്ലുവിളിയിലും മതേതരത്വത്തില്‍ ഉറച്ചു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലും ആ യോജിപ്പ് വേണം’. ഇന്ന് പാര്‍ട്ടിക്ക് ഒരു ലക്ഷ്യമുണ്ടെന്നും എല്ലാ കാലത്തും സോഷ്യലിസ്റ്റായി തുടരുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി

കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് മോശമായി പെരുമാറി; മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്‌ നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽ നിന്ന്‌ ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി: കോമഡി താരം അറസ്റ്റിൽ

0

വട്ടപ്പറയിൽ ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ പിടിയിൽ. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടപ്പാറ ഭാഗത്തായായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്‌ നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് വട്ടപ്പാറ ജങ്‌ഷനിൽ നിർത്തി. ഇതോടെ ബിനു ബസിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ പോയ ബസ് യാത്രക്കാരും സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വർണ്ണക്കടത്തിന് ഒത്താശ, സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ 

0

സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ ഡി വൈ എസ് പി ഓഫീസിലെത്തി ചോദ്യംചെയ്തേക്കും.  നവീനിന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. 

സ്വർണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.  

കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. ഓരോ തവണ സ്വർണ്ണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.

പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റു; ഒരുമിച്ച് പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ

0

ഇടുക്കി കട്ടപ്പനയിൽ പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്. ഷോക്കേറ്റത്തിലൂടെ ജീവൻ നഷ്ടമായത് അച്ഛനും രണ്ട് മക്കളും മരിച്ചു. കട്ടപ്പന രാ​ജാ​ക്ക​ണ്ടം സ്വദേശികളായ ക​ന​കാ​ധ​ര​ൻ, മ​ക്ക​ളാ​യ വി​ഷ്ണു, വി​നോ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​ന്ന​ര മു​ത​ൽ നാ​ല​ര വ​രെ പ്ര​ദേ​ശ​ത്ത്​ ക​ന​ത്ത കാറ്റും മഴയും ആയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന്​ സ​മീ​പ​ത്തെ പ​റ​മ്പി​ലെ വ​യ​ലി​ൽ വെ​ള്ളം കെട്ടിനിന്നിരുന്നു. തൊ​ട്ട​ടു​ത്ത്​ കൃ​ഷി ചെ​യ്തി​രു​ന്ന മ​ര​ച്ചീ​നി കൃ​ഷി​ക്ക്​ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​തെ കൃ​ഷി​സ്ഥ​ല​ത്തി​ന് ചു​റ്റും സോ​ളാ​ർ ക​മ്പി​വേ​ലി സ്ഥാപിച്ചിരുന്നു. സ​മീ​പ​ത്തു​കൂ​ടി പോ​യി​രു​ന്ന വൈ​ദ്യു​തി ലൈ​നി​ലേ​ക്ക്​ വീ​ടി​ന്​ പി​റ​കി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ട്ടി സോ​ളാ​ർ വേ​ലി​യി​ൽ വീ​ണു. സോ​ളാ​ർ ലൈ​നി​ലും വെ​ള്ള​ത്തി​ലും വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി. ഇ​ത​റി​യാ​തെ ക​ന​കാ​ധ​ര​നും മ​ക്ക​ളും പ​ശു​ക്ക​ൾ​ക്ക് പു​ല്ല​രി​യാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. തുടർന്നാണ് മൂവർക്കും ഷോക്കേറ്റത് എന്നാണ് അയൽവാസികൾ പറയുന്നത്.

ക​ന​കാ​ധ​ര​നാണ് ആദ്യം വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ്. അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ട് മക്കൾക്കും ഷോക്കേൽക്കുകയായിരുന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡി​ൽ അ​റി​യി​ച്ച്​​ ലൈ​ൻ ഓ​ഫ് ചെ​യ്ത ശേ​ഷം മൂ​വ​രെ​യും നെ​റ്റി​ത്തൊ​ഴു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം.

തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമാണ് സര്‍ക്കാരിൻ്റെ നിലപാട്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. വിധി റദ്ദാക്കണമെന്നും ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത് ഇന്നും മഴ;മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

യെല്ലോ അലർട്ട്
എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ  ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏഴ് ജില്ലകളിലാണ് ചൊവ്വാഴ്ച മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട,  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു അലെര്‍ട്ട്.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8  മുതൽ 1.8 മീറ്റർ വരെ  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഒപ്പം തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
  • മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക