spot_img
Friday, June 26, 2026
Home Blog Page 497

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാകയുയർത്തി

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍‍ പതാകയുയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തിന് വിവിധ മേഖലകളിൽ‌ മുന്നേറ്റമുണ്ടാക്കാനായെന്നു പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കഴിഞ്ഞ ഏഴുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.

2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷംകോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 10.17 ലക്ഷംകോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നു. കഴിഞ്ഞ ഏഴുവർഷം കൊണ്ട് 84 ശതമാനം വർധനയുണ്ടായി. പ്രതിശീർഷ വരുമാനം 54 ശതമാനം ഉയർന്നു. കടബാധ്യത കുറയ്ക്കാനായി. വ്യവസായം വർധിപ്പിക്കാൻ സംരംഭകവർഷമെന്ന പ്രത്യേക പദ്ധതിയുണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുെട വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഏഴ് വർഷത്തിനിടെ 1057 വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്ഷേമരംഗത്തും സർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം 75 വർഷം പിന്നിട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തികളിലൊന്നായി ഇന്ത്യ മാറി. ബഹിരാകാശം, ശാസ്ത്ര – സാങ്കേതികം, ഐടി തുടങ്ങി എല്ലാ മേഖകളിലും രാജ്യം മുന്നേറുകയാണ്. നമ്മുടെ സ്വന്തം യോഗയും ആയുർവേദവും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണിൽ അശ്ളീല ദൃശ്യങ്ങൾ കാട്ടി ബന്ധുവായ പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് 83 വർഷം കഠിന തടവ്, 1.10 ലക്ഷം പിഴ

0

കോഴിക്കോട്: ലൈംഗിക അതിക്രമക്കേസിലെ പ്രതിക്ക് 83 വർഷം കഠിന തടവും, 1.10 ലക്ഷം പിഴയും വിധിച്ചു. ബന്ധുവായ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിയ്ക്കാണ്  വിവിധ വകുപ്പുകൾ പ്രകാരം 83 വർഷം കഠിന തടവും 1,10,000 രൂപ പിഴയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നതിന് വിലങ്ങാട് അടുപ്പിൽ കോളനിയിൽ സുരേഷിനെയാണ് ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്.

2018 – 19 വർഷങ്ങളിലായി പലതവണയാണ് രക്തബന്ധത്തിലുള്ള പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെങ്കിലും 20 വർഷം പ്രതിക്ക് ജയിൽവാസം ഉറപ്പുവരുത്തുന്നതാണ് ശിക്ഷ. കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയിൽ വീട്ടിൽവച്ച് പീഡിപ്പിച്ചത്.പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം വീതമാണ് കഠിന തടവ്. ഈ വകുപ്പിലെ പിഴ സംഖ്യ 20,000 രൂപ വീതമാണ്. ഈ തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 354 ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 5 വർഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും 11 (സെക്‌ഷൻ 3) വകുപ്പു പ്രകാരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലൈസൺ ഓഫിസർ സിവിൽ പൊലീസ് ഓഫിസർ പി.എം. ഷാനി കേസ് നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസിൽ 15 രേഖകൾ തെളിവിനായി സമർപ്പിച്ചു. പ്രതിയെ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. 

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു

0

എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു.

മുൻപ് പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്.

ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

0

ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.

മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.‘മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്.’–മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്: ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു, ഇന്ത്യയുടെ വൈവിധ്യം ലോകം കാണുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തിത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വാസമാണ്– സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ മികച്ച ഭാവിയിലുള്ള വിശ്വാസം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. ലോകമഹായുദ്ധത്തിനു ശേഷം പുതിയ ലോകക്രമം ഉടലെടുത്തപോലെ, കോവിഡിനു ശേഷം പുതിയൊരു ലോകക്രമം ഉടലെടുക്കുന്നത് എനിക്ക് കാണാൻ കഴിയും. മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ബോളിപ്പോൾ നമ്മുടെ കോർട്ടിലാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് ആരുടെ മനസ്സിലും ഒരു സംശയവും ആവശ്യമില്ല. 2014ൽ ജനങ്ങൾ തീരുമാനിച്ചു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശക്തവും സുസ്ഥിരവുമായ സർക്കാർ ആവശ്യമാണെന്ന്. അസ്ഥിതരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായിരിക്കുന്നു. ‘രാജ്യം ആദ്യം’ എന്ന ഞങ്ങളുടെ പോളിസി ഉൾക്കൊണ്ട് 2014ഉം 2019ലും ജനങ്ങൾ ഞങ്ങളെ അധികാരത്തിലേറ്റി. ഇത് എനിക്ക് കൂടുതൽ ശക്തി പകർന്നു. കോവിഡിനു ശേഷം സമഗ്രമായ ആരോഗ്യസംരക്ഷണം ആവശ്യമായി വന്നു, യോഗയും ആയുഷും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷങ്ങളിലേക്ക് പ്രതിഫലിക്കും. പുതിയ ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുകയാണ്. ലോകത്തെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. ഈ മേഖലയിലെ ഇന്ത്യയുടെ നൈപുണ്യം രാജ്യാന്തര തലത്തിൽ പുതിയ പങ്കും സ്വാധീനവും നൽകുന്നു. രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 2021ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും. രാജ്യത്തെ ജനങ്ങൾക്ക് മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുന്നവരിൽ എട്ട് മലയാളി ആരോഗ്യപ്രവർത്തകരും പങ്കെടുക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതിൽ 50 പേർ നഴ്സുമാരാണ്. മോദി പതാകയുയർത്തിയപ്പോൾ മലയാളി കരസേന ഓഫിസർ നികിത നായർക്ക് ഇത് ചരിത്രനിമിഷം. പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ ഒപ്പം നിൽ‌ക്കാൻ അവസരം കിട്ടുന്ന രണ്ടു കരസേന ഉദ്യോഗസ്ഥരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിനി നികിത. ചരിത്രത്തിൽ ആദ്യമായാണ് കരസേനയിലെ വനിത ഓഫിസർമാർ പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിലെ ചടങ്ങിൽ അണിനിരന്നത്. 2016ലാണ് നികിത സേനയിൽ ചേർന്നത്.കേരളത്തിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും.

യാത്രക്കാർ ബസിന് മുകളിൽ; ജീവനക്കാരുടെ ലെെസന്‍സ് റദ്ദാക്കും

0

കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ്‌ നടത്തിയ  സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയുണ്ടാവും.  ജീവനക്കാരോട് ബുധനാഴ്‌ച ആർടിഒ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ ബിജുമോൻ പറഞ്ഞു.

ഞായർ രാത്രിയാണ്‌ ‘നസീം’ ബസിനുമുകളിൽ അപകടകരമായ രീതിയിൽ ആളുകളെ കയറ്റി സർവീസ് നടത്തിയത്. രാത്രി ഒമ്പതരക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ട്രിപ്പിൽ ബസിന്റെ മുകളിലും ഡോർ സ്റ്റെപ്പിലും ആളുകളെ കയറ്റിയിരുന്നു. ബസിന് പിന്നാലെ സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. ബസിന്‌ മുകളിൽ ആളുകൾ കയറിയത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.

തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കൂടുതൽ യാത്രക്കാരുണ്ടായതെന്നും ഇവർ പറയുന്നു. കോഴിക്കോട് –-കിനാലൂർ റൂട്ടിലെ അവസാന സർവീസാണ്‌ നസീം.

You can make Amazing Independence Day Greetings with your own photo in a single click

0

Happy Independence Day to all indians. Proud to be an indian.

By using our new independence day photo frame application you can create your own Predefined Frames, Profile Frames and Design custom frames to wish friends and beloved one on this special day by using our free HD quality photo frames and Backgrounds.

May the Indian Tricolour Flag always fly high. Warm Wishes to all Indians on the grand occasion of Indian Independence day. Bharat Mata Ki Jai, Vande Mataram , Jan Gan Man where these popular slogans and patriotic songs arise courage and respect towards our Indian Nation.

The date, 15th of August from 1947 in India has become a very important day in the Indian history. It was the luckiest day of year 1947 when India became independent after lots of hard struggle and sacrifices of the Indian freedom fighters.

Try our best Independence Day Frame app for free to decorate your images with the most beautiful frame effects. Make impressive looking Independence Day frame images with your awesome photos for the grand happy Independence day celebrations.

Decorate your photos using our application and make more beautiful colors for your Independence day season.

Predefined Frames:-
Predefined Photo Frames is an application that contains Indian flags frames, freedom fighter frames available in these app that suits for the Independence day Celebrations.

Profile Frames:-
Profile Frames that contains many different kinds of independence day frames that related to Indian culture, tradition, nativity, national symbols, animals, tricolour flags and historic frames that suits to the independence day photo frames.

Design Your Self (Design custom photo frames):-
Create your own Independence day photo with our app and celebrate 15th August Photos that contains amazing independence day backgrounds that suits to your photos. These independence day frame app contains variety of independence day backgrounds like indian flags, ashoka chakras , Indian army, Indian historic photos and etc, to give you the August 15th Photos backgrounds.

Stickers:-
Independence day stickers that contains Indian maps, flags, flowers, ashoka chakras, tigers, peacock that can be applied to your saved August 15th day photos backgrounds .

Features:-
*Easy and User Friendly Interface.
*10 + HD Independence Day Backgrounds.
*30 + Latest Collection of high quality Independence day frames.
*30 + Trending Independence Day stickers added.
*20 + Face Color Effects.
* Add Text, Format, Color, Font and Shadow feature to edit background photos.
* Erase, Redo, Undo, Rotate, Zoom in and Zoom out feature to apply proper effects to background photos.

How to use:-
Predefined frames or Profile frames:-
* Take image from camera or gallery using Independence Day Photo Frame.
* Crop image to apply effects effectively
* Select Predefined frames or Profile frames to apply high quality Independence Day photo Frames.
* Apply different types of color face effects, image flip feature to images.
* Edit your photograph frames easily and save to gallery.

Design Yourself (Custom Frames):-
* Click on the Design your Self Button
* Select image and crop it using hand-free crop tool
* Apply effects, image flip and stickers to independence day background photos.
* write text on photo backgrounds
* Share with friends, family, Facebook, Twitter, Flickr, Instagram.

Download Independence Day app today to create HD Quality Independence Day Photos in this special day.

Design Yourself (Custom Frames):-

* Click on the Design your Self Button.

* Select image and crop it using hand-free crop tool.

* Apply effects, image flip and stickers to independence day background photos.

* Write Text with color fonts on happy independence day 2020 photo backgrounds.

* Share with friends

Download this app today to create HD Quality Independence Day Photos in this Special Day Celebrations. Celebrating 15 August Photo Frame with beautiful Frames.

Indian Flag Text Photo Frames is nice app that lets you customize your photos. Choose a photo from your gallery or take it with the camera of your device. We are presenting you HD collection of 15th August Photo frames; we have designed big collection of Independence Day photo frames for you.

Create your own photo frame and wish friends and beloved one by using our free HD quality frames . Republic Day photo frame is very easy to use and can be done with simple steps. India is very great country also you proud of your country. You want to make your photo in different country flag photo effect. India Flag Face Photo Maker & 15th August DP brings you India photo frames with the help of which you can celebrate Indian independence day by making photos with Indian flag on your face.

This Photo Editor Feature:

1. Select a photo from gallery or capture it with your camera phone in real time.

2. Give different effects to your photo.

3. Rotate, scale, zoom in, zoom out or drag the photo to fit the frame as you like.

4. More than 27 photo Nature frame designs are provided.

5. This photo editor application supports all screen resolutions of mobile and tablet devices.

6. Share your images via WhatsApp, Telegram, Line, Facebook, Twitter, email and other social networks.

7. Save your image to SD card.

8. Save your new edited Nature Photo Frame images and share it instantly on social networks.

9. this photo editor app does not require internet connection.

10. Capture Photo from Camera .

11. this photo editor app Makes you a celebrity.

12. this photo editor app is completely free download.

Download for Android : Click Here
Download For IOS :
 Click Here

DOWNLOAD (ANDROID Link 1) : CLICK HERE

DOWNLOAD (ANDROID Link 2) : CLICK HERE

DOWNLOAD (iPhone Link 1) : CLICK HERE

DOWNLOAD (iPhone Link 2) : CLICK HERE

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി

0

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ ടൗണിൽ ഗാന്ധിസ്ക്വയറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.

        ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്.  ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കും.  കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്.  ആധാർ കൈവശമുള്ളവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കുറുവപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. സജിത് ബാബു സ്വാഗതവും എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ സഹീർ നന്ദിയും പറഞ്ഞു. 

റേഷൻ മുൻഗണന പട്ടിക : അനർഹരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്തുന്നു

0

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വടകര താലൂക്കിലെ വീടുകൾ കയറി പരിശോധന നടത്തുന്നു. അനർഹമായി എ ഏ വൈ (മഞ്ഞ ), മുൻഗണനാ (പിങ്ക്), സബ്സിഡി (നീല) കാർഡുകൾ കൈവശം വെക്കുന്ന കാർഡുടമകളെ കണ്ടെത്തുന്നതിനായാണ് പരിശോധന.

1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ ഭൂമി, പ്രതിമാസ വരുമാനം 25000/-രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/അർധ സർക്കാർ/പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ മുൻഗണനാ/എ ഏ വൈ/സ്റ്റേറ്റ് സബ്സിഡി കാർഡിന് അർഹരല്ല. അനർഹമായി കൈവശം വെക്കുന്ന കാർഡുടമകൾക്കെതിരെ പിഴയും നിയമ നടപടികളും സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?

0

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

ചാറ്റ് ലോക്ക് മുതൽ സ്ക്രീൻ ഷെയറിങ്ങ് വരെ; വാട്സ്ആപ്പ് ഏഴ് പുതിയ ഫീച്ചറുകൾ

0

ഈ വർഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച് ഡി ഫോട്ടോകൾ, സ്‌ക്രീൻ പങ്കിടൽ തുടങ്ങി ചില സവിശേഷമായ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. 2023- ൽ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്ന 7 പ്രധാന ഫീച്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ചാറ്റ് ലോക്ക്

ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്സ്ആപ്പ് നൽകുന്നത്. ഇത് പ്രവർത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈൽ സെക്ഷനിൽ പോയി ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ ഒരു പ്രത്യേക ഫോൾഡറിലേക്ക് മാറും.

എച്ച് ഡി ഫോട്ടോ അയക്കൽ

എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകൾ അയക്കാനുള്ള ഒരു ഓപ്ഷൻ കൂടി ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാൻ്. എന്നാൽ വാട്ട്‌സ്ആപ്പിൽ നിന്ന് ഹൈ ക്വാളിറ്റി ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ എച്ച്‌ഡി ക്വാളിറ്റി ഓപ്ഷൻ ദൃശ്യമാകുകയുള്ളൂ. കൂടാതെ ഫോട്ടോകളുടെ യഥാർത്ഥ ക്വാളിറ്റിയിൽ ഇത് ലഭ്യമാകുന്നതല്ല. കുറച്ച് ഇമേജ് കംപ്രഷൻ ചെയ്തതിനുശേഷം മാത്രമാണ് ഇത് അയക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ചെറിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് മറ്റു വ്യക്തികൾക്കും ഗ്രൂപ്പുകളിലും മികച്ച ക്വാളിറ്റിയോടുകൂടിയുള്ള ഫോട്ടോകൾ അയക്കാൻ സാധിക്കും.

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം

വാട്സാപ്പിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങൾ വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഓൺലൈനിൽ നിങ്ങളുടെ സാന്നിധ്യം മറ്റാർക്കും കാണാനോ അറിയാനോ കഴിയില്ല എന്ന് സാരം.

അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ സൈലന്റ് ആക്കാം

വാട്സാപ്പിൽ നിങ്ങളുടെ നമ്പർ കൈവശമുള്ള ആർക്കും നിങ്ങളെ വിളിക്കാൻ സാധിക്കും. എന്നാൽ ഇനി അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ നിങ്ങൾക്ക് സൈലന്റ് ആക്കാം. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും അനാവശ്യ കോൺടാക്ടുകൾ തടയാനും സാധിക്കും.

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് ഉപയോഗിക്കാം

ഒരേ വാട്സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണിൽ ഉപയോഗിക്കണമെന്ന് കരുതുക. അതിനായി ആ ഫോണിൽ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകുക. സ്‌ക്രീനിന് മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പുചെയ്‌ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രൈമറി ഫോണിൽ നിന്ന് QR കോഡ് സ്കാൻ ചെയ്യുക. ഇതിലൂടെ നാലു വ്യത്യസ്ത ഫോണുകളിൽ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും.

സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം

നിങ്ങൾക്ക് വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഇനിമുതൽ സാധിക്കും. എന്തെങ്കിലും തെറ്റുകൾ തിരുത്താനോ മെസേജ് എഡിറ്റ് ചെയ്യാനോ നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. അതിനായി നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് ‘എഡിറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാചകത്തിൽ മാറ്റങ്ങൾ വരുത്തി മാറ്റങ്ങൾ അന്തിമമാക്കുന്നതിന് ‘ടിക്ക്’ ഓപ്‌ഷനും നൽകേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രമേ ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാനാകൂ. എഡിറ്റ് ചെയ്‌ത മെസേജിനു താഴെ എഡിറ്റഡ് എന്നു ടാഗും ഉണ്ടായിരിക്കും.

സ്ക്രീൻ ഷെയറിങ്ങ്

വാട്സാപ്പിൽ വീഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്ക്രിൻ ഷെയർ ചെയ്യാൻ കൂടിയുള്ള ഓപ്ഷനും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ ടെക്നിക്കൽ സപ്പോർട്ട് നൽകാൻ ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ ഫോൺ സെറ്റിങ്സിൽ എന്തെങ്കിലും അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ വാട്സാപ്പിന്റെ വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്ങ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് അത് ചെയ്യാൻ അവരെ സഹായിക്കാം.