spot_img
Friday, June 26, 2026
Home Blog Page 498

ഇന്ന് അര്‍ദ്ധരാത്രി കാണാം ആകാശ വിസ്മയം; എന്താണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം?

0

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. ആകാശത്ത് ഒരു അത്ഭുത കാഴ്ച എന്ന് പറഞ്ഞാലും തെറ്റില്ല. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്.

ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം. സൌരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാലാണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്. സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതു സൂര്യനെ ചുറ്റാന്‍ 133 വര്‍ഷം എടുക്കും.

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇരുട്ടുള്ള സ്ഥലത്ത് നിന്നും ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കവര്‍ഷം വ്യക്തമായി കാണാം2. ആകാശം മേഘാവൃതം ആണെങ്കില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കില്ല3. എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചാല്‍ ഉല്‍ക്കവര്‍ഷത്തിന്‍റെ ഗതി മനസിലാക്കാം

നെഹ്റു ട്രോഫി വള്ളംകളി: ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

0

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ആലപ്പുഴയിൽ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്.ഉച്ചയ്ക്ക് രണ്ടിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രി സജി ചെറിയാനാണ് ജലമാമാങ്കം ഉദ്ഘാടനം ചെയ്തത്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. രാവിലെ 11നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സായിരുന്നു ആദ്യം.ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങൾ. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.നെഹ്റു ട്രോഫി ജലമേള ഇത്തവണയും ദൂരദർശനിലൂടെ തത്സമയം കാണാം. ഡി.ഡി. മലയാളം, ഡി.ഡി. സ്പോർട്സ് ചാനലിൽ ഉച്ചയ്ക്കു രണ്ടു മുതലാണ് തത്സമയ സംപ്രേഷണം. എട്ട് കാമറകളും എച്ച്.ഡി. ഒ.ബി വാനും ദൃക്സാക്ഷി വിവരണത്തിനായി ഒരുക്കിയിട്ടുണ്ട്

പുതുപ്പള്ളി: ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

0

കോട്ടയം:പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്‌ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് ജില്ലാ കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സ്ഥാനാർഥിയെ നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാൻ തങ്ങൾക്കു തിടുക്കമില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടി.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം സെപ്റ്റബർ 8ന്.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; സിപിഎമ്മിൽ നിന്ന് ഒരു വാർഡ് പിടിച്ചെടുത്തത് ബിജെപി

0

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. 

ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി.  പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ‍ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.

എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോഴിക്കോട്  വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ  പി.പി. വിജയനെ തോൽപ്പിച്ചു. 17 വാർഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട്  പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന്  വാർഡ്  ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെ തോൽപിച്ചു.  കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ മാറ്റ ഭീഷണിയില്ല.

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി.  മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്.  ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍  197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു:ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്  കുറഞ്ഞത്. ഇന്നുൾപ്പടെ നാല്‌ ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്.

പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 – ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഓഗസ്റ്റ് 11 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ

ഓണം : രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ് വകുപ്പ്

0

വിവരം നൽകുന്നവർക്ക് പാരിതോഷികം

ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായി, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.രാജേന്ദ്രൻ അറിയിച്ചു. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.

ടോൾ ഫ്രീ നമ്പർ : 155358ഡിവിഷണൽ എക്സൈസ് കൺട്രോൾ റൂം : 0495 -2372927ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, കോഴിക്കോട് : 0495 -2372927, മൊബൈൽ 9447178063അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കോഴിക്കോട് : 0495 -2375706 മൊബൈൽ 9496002871എക്സൈസ് സർക്കിൾ ഓഫീസ്, കോഴിക്കോട് : 0495-2376762 മൊബൈൽ 9400069677എക്സൈസ് സർക്കിൾ ഓഫീസ്, പേരാമ്പ്ര : 0496-2610410 മൊബൈൽ 9400069679എക്സൈസ് സർക്കിൾ ഓഫീസ്, വടകര : 0496-2515082 മൊബൈൽ : 9400069680എക്സൈസ് സർക്കിൾ ഓഫീസ്, താമരശ്ശേരി : 0495 -2214460, മൊബൈൽ : 9446961496എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് : 0495 -2422200, മൊബൈൽ : 9400069683എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് : 0495 -2722991, മൊബൈൽ : 9400069684എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം : 0495 – 2802766, മൊബൈൽ : 9400069684എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി : 0495 -2224430, മൊബൈൽ : 9400069685എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂർ : 0495 -2855888, മൊബൈൽ : 9400069686എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി : 0496-2624101, മൊബൈൽ : 9400069687എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി : 0496-2650850, മൊബൈൽ : 9400069688എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര : 0496-2516715, മൊബൈൽ : 9400069689എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം : 0496-2556100, മൊബൈൽ : 9400069690എക്സൈസ് ചെക്ക് പോസ്റ്റ് , അഴിയൂർ : 0496-2202788, മൊബൈൽ : 9400069692

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷൻ

0

എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ  അഡ്വ. പി. സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പരാതികൾ പരിഗണിച്ചു. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്ന് നിഷ്‌ക്കർഷിക്കുന്ന 2013 ലെ നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവിൽ വന്നിട്ടില്ലെന്ന് കമ്മീഷനു മുൻപാകെ ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നു. പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം ഓരോ സ്ഥാപനങ്ങളിലുണ്ടാകണം. സ്വകാര്യ തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിൽ സംവിധാനമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിൽ  വർഷങ്ങളോളം ജോലി ചെയ്ത സ്ത്രീകളെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ടു എന്ന  പരാതിയിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചു. കോവിഡ് കാലത്ത് സ്‌കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആനുകൂല്യം നൽകാതെ ചില അധ്യാപകരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. അവർക്ക് ഉൾപ്പെടെ ആനുകൂല്യം ലഭ്യമാക്കാൻ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് സിനിമാ മേഖലയിൽ പരാതി പരിഹാര സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് തന്നെ പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോൾ പാലിക്കപ്പെടുന്നുണ്ട്. ടിവി സീരിയൽ രംഗവുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇതിലും കമ്മീഷൻ ഇടപെടുന്നുണ്ട്. സീരിയൽ താരങ്ങളും സ്ത്രീ സാങ്കേതിക പ്രവർത്തകർക്കും ബാധകമാകുന്ന വിധത്തിൽ പരാതി പരിഹാര സംവിധാനം ആരംഭിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കമ്മീഷനു ലഭിക്കുന്നു. ഇത്തരം പരാതികളിലെ ഇരകളിൽ കൂടുതലും സ്ത്രീകളും പെൺകുട്ടികളും ആണെന്നും അതുകൊണ്ട് മാധ്യമ മേഖലയിൽ ശക്തമായ ബോധവൽക്കരണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. 

രണ്ടു ദിവസമായി എറണാകുളം ജില്ലയിൽ നടന്ന സിറ്റിങ്ങിൽ 13 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ പോലീസ് റിപ്പോർട്ടിനായി അയച്ചു. അഞ്ച് എണ്ണം കൗൺസലിംഗിനായി മാറ്റി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ടാം ദിനമായ വ്യാഴാഴ്ച 50 പരാതികളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങൾ, അയൽക്കാർ തമ്മിലുള്ള പ്രശ്‌നങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷൻ മുൻപാകെ എത്തിയത്. കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ പ്രശ്‌നങ്ങൾ എല്ലാ ജില്ലകളിലും ലഭിക്കുന്ന പരാതികളുടെ പൊതുസ്വഭാവമാണ്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് കമ്മീഷനു മുൻപാകെ എത്തുന്നത്. ദാമ്പത്യബന്ധങ്ങളുടെ ശിഥിലീകരണം സാമൂഹ്യപ്രശ്‌നമായി ഉയർന്നു വരികയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അദാലത്തിൽ വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഡ്വക്കേറ്റുമാരായ അഡ്വ. സ്മിതാ ഗോപി, അഡ്വ.വി.എ. അമ്പിളി എന്നിവർ പങ്കെടുത്തു. തൃശൂർ ജില്ലാതല സിറ്റിംഗ് ആഗസ്റ്റ് 11ന് രാവിലെ 10ന് തൃശൂർ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളിൽ നടക്കും.

ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

0

കോഴിക്കോട്:ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും.രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

രേഷ്മയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതിയുടെ വിചാരണ; ദൃശ്യങ്ങള്‍ മൊബൈലില്‍

0

കൊച്ചി: കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിയെന്ന് പോലീസ്.കൊലപാതകത്തിന് മുമ്പ് പ്രതി പെണ്‍കുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി. ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പോലീസ് പറയുന്നു.ബുധനാഴ്ച രാത്രി 10.30-നായിരുന്നു സംഭവം.

ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) ആണ് കഴുത്തിന് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദി(30) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു നൗഷിദി രേഷ്മയെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലാബ് അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വര്‍ഷമായി കൊച്ചിയിലായിരുന്നു താമസം.സൗഹൃദം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.

തന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച് കളിയാക്കിയതും വൈരാഗ്യത്തിന് ഇടയാക്കിയെന്നു പ്രതി പോലീസിനോടു പറഞ്ഞു.എന്നാല്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ് പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ബുധനാഴ്ച പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായി. കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും പലപ്പോഴും വഴക്കിലേര്‍പ്പെടുമായിരുന്നു.

ബുധനാഴ്ച ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു.വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം. ചോര വാര്‍ന്നായിരുന്നു മരണം. ഓയോ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നൗഷിദിനെ കസ്റ്റഡിയിലെടുത്തു. രേഷ്മയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൊലപാതക വിവരമറിഞ്ഞ് രേഷ്മയുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.

സി.എച്ച് മേൽപാലം ഭാഗികമായി തുറന്നു

0

കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ സി.​എ​ച്ച് മേ​ൽ​പാ​ലം ഭാ​ഗി​ക​മാ​യി തു​റ​ന്നു. ജൂ​ൺ 13 മു​ത​ൽ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ച പാ​ലം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തു​റ​ന്ന​ത്. ഇ​നി പാ​ല​ത്തി​ലൂ​ടെ ബീ​ച്ചി​ലേ​ക്ക് വ​ൺ​വേ ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ തി​രി​ച്ച് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കി​ല്ല. കൈ​വ​രി​ക​ള​ട​ക്കം പൊ​ളി​ച്ചി​ട്ട​തി​നാ​ൽ പാ​ല​ത്തി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. പു​തി​യാ​പ്പ ബ​സു​ക​ൾ മോ​ഡ​ൽ സ്കൂ​ൾ ജ​ങ്ഷ​ൻ വ​ഴി വൈ.​എം.​സി.​എ ക്രോ​സ് റോ​ഡ് ക​ട​ന്ന് ബാ​ങ്ക് റോ​ഡ് വ​ഴി സി.​എ​ച്ച് പാ​ല​ത്തി​ൽ പ്ര​വേ​ശി​ക്കും.

ആ​ദാ​യ നി​കു​തി വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ലെ വ​ൺ​വേ ഒ​ഴി​വാ​ക്കി​യ​ത് തു​ട​രും. മേ​ലേ പാ​ള​യം റോ​ഡി​ലെ വ​ൺ​വേ​യും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ റോ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഒ​ഴി​വാ​ക്കി​യ​തും തു​ട​രും. പാ​ല​ത്തി​ലെ 75 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം പാ​ലം ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. മൊ​ത്തം 4.47 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. മു​ഴു​വ​ൻ പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് ഒ​ക്ടോ​ബ​റി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.