spot_img
Tuesday, June 16, 2026
Home Blog Page 51

ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം

0

സംസ്ഥാനത്ത് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണം. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം.എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച് വിശ്വസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാര്‍ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു.കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു. പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയില്‍ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളില്‍ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവര്‍ അതത് മണ്ഡലങ്ങള്‍ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷയും കര്‍ശനമാക്കി. പൊലീസിനെയും ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേരളം നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും

സംസ്ഥാനത്ത് 48 മണിക്കൂർ ഡ്രൈ ഡേ; ഇന്ന് വൈകുന്നേരം മുതൽ മദ്യശാലകൾ അടച്ചിടും

0

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവയെല്ലാം ഈ 48 മണിക്കൂർ അടച്ചിടും. പ്രചാരണ സമയം അവസാനിക്കുന്നതോടെ അതത് മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും മണ്ഡലം വിട്ടു പോകണമെന്ന് നിർദ്ദേശമുണ്ട്.വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗങ്ങൾ, ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ എന്നിവ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ടെലിവിഷൻ, സിനിമ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

0

കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലൂടെയാണ് ഇ സൗകര്യം ലഭ്യമാകുന്നത് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്.എം.എസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.

Click Now

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

0

ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിലയിരുത്തി.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്ന ഹരജിക്കാരുടെ വാദത്തെ കോടതി മുഖവിലക്ക് എടുത്തില്ല. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ട്. എന്നാൽ നിർമാണത്തിലെ സാങ്കേതിക വശങ്ങളും സുരക്ഷാ മുൻകരുതലുകളും വിദഗ്ധരായ എഞ്ചിനീയർമാരുടെ ചുമതലയാണ്. 58 കർശന നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്.

തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി വിലയിരുത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിന് പച്ചക്കൊടി കൂടിയാണിത്.

850 യുവതീയുവാക്കള്‍ക്ക് പുതുജീവിതമേകി പാടന്തറ മര്‍ക്കസ് സമൂഹ വിവാഹം

0

നീലഗിരി: ഈ വര്‍ഷത്തെ പാടന്തറ മര്‍ക്കസ് സമൂഹ വിവാഹം ഞായറാഴ്ച നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തവണ സമൂഹവിവാഹം സംഘടിപ്പിച്ചത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ പാടന്തറയിലാണ് 850 യുവതീയുവാക്കള്‍ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചത്.

സമസ്ത ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായ ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

നീലഗിരിയിലെ തോട്ടം തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് പുറമെ കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വധൂവരന്‍മാരും വിവാഹിതരായി. സഹോദര മതത്തില്‍പ്പെട്ട 34 പേരുടെ മാംഗല്യം പാടന്തറ മാരിയമ്മന്‍ കോവിലില്‍ നടന്നു. പൂജാരിമാരുടെ സാന്നിധ്യത്തില്‍ താലിചാര്‍ത്തിയ നവദമ്പതിമാര്‍ക്ക് വിവാഹവസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും സംഘാടകര്‍ സമ്മാനിച്ചു.

ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉള്‍പ്പെടെ ഒരുലക്ഷത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാവർക്കും വിവാഹസദ്യയും ഒരുക്കിയിരുന്നു. നീലഗിരി ജില്ലാ എസ്‌വൈഎസ് കമ്മിറ്റിയും പാടന്തറ മര്‍കസുമാണ് സംഘാടനത്തിന് നേതൃത്വം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വിവാഹം മുടങ്ങിപ്പോകുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2014-ലാണ് കാരുണ്യ ദൗത്യത്തിന് തുടക്കം കുറിച്ചതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

2014-ലാണ് സമൂഹ വിവാഹം തുടങ്ങിയത്. ഇതിനകം രണ്ടായിരത്തോളം യുവതീയുവാക്കളാണ് സമസ്തയുടെ കാരുണ്യത്താൽ പുതുജീവിതത്തിലേക്ക് കടന്നത്. ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആദരിച്ചു.

പാടന്തറ മർകസിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനവും ഇതോടൊപ്പംനടന്നു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഡോ. എ പി അബ്ദുൽഹക്കീം അസ്ഹരി, സയ്യിദ് മുനീർ തങ്ങൾ, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, മാളിയേക്കൽ സുലൈമാൻ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സി കെ കെ മദനി, സയ്യിദ് അലി അക്ബർ സഖാഫി, അബ്ദുറഹ്‌മാൻ ദാരിമി, സീഫോർത്ത് മജീദ് ഹാജി, കെ പി മുഹമ്മദ് ഹാജി, സി കെ എം പാടന്തറ, ടി പി ഹക്കീം, ഫിറോസ് സഖാഫി, മജീദ് കക്കാട് എന്നിവർ പങ്കെടുത്തു.

ആശ്വാസം; നാലാം നാൾ ശരണ്യയെ കണ്ടെത്തി

0

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു. വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ.

ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ടു; ടോൾപ്ലാസയുടെ തൂണിൽതട്ടി രണ്ടുപേർക്ക് പരിക്ക്

0

മലപ്പുറം: ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയിലാണ് അപകടം. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുകാരൻ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോൾ തൂണിൽ തട്ടി മുറിയുകയായിരുന്നു. കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടു വയസ്സുകാൻ പുത്തേക്ക് കൈയിട്ടപ്പോൾ അത് പിൻവലിക്കാൻ ശ്രമക്കുകയായിരുന്നു ആരിഫയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആരിഫക്ക് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോട്കമാർ നിർദേശിച്ചതായാണ് വിവരം.

കേരള പോലീസിന്റെ ‘ഡി-ഡാഡ്’:പോലീസിനെ നേരിട്ട് വിളിക്കാം

0

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്.

കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും

സോഷ്യല്‍മീഡിയ താരം ‘ഗുണ്ട ബിനു’ അന്തരിച്ചു

0

സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ട റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സുഹൃത്തുക്കളും നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത പങ്കുവച്ചു.ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്.

‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ അദ്ദേഹം നല്ലൊരു മിമിക്രി കലാകാരൻ കൂടിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

അറ്റ്ലാന്റയിൽ കുഴഞ്ഞു വീണായിരുന്നു മരണം. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മാർച്ച് 31ന് തന്റെ പിറന്നാൾ വിശേഷം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് ശരത് അവസാനമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വിഡിയോ ശരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാന റീലും.‘ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍’ എന്ന പേരില്‍ ചെയ്ത റീലുകളെല്ലാം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത പല റീലുകളും വൈറലായിരുന്നു. ഗുണ്ടയുടെ വേഷമിട്ട് കറുത്ത കട്ടിമീശയും പുരികവും വരച്ചുവച്ച് ശരത് ചെയ്ത വിഡിയോകളെല്ലാം വലിയ തോതില്‍ പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. ‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്നാണ് പ്രൊഫൈല്‍ പേജില്‍ ശരത് സ്വയം വിശേഷിപ്പിക്കുന്നത്

ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിന് തിരിച്ചടി, തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

0

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി. തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കാൻപോലും കോടതി തയാറായില്ല. അതിനുമുമ്പുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

തൊടുപുഴയിൽനിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ‍ അടച്ചിരുന്നു. ഇവിടെ നിന്നാണ് കോടതിയിൽ ഹജരാക്കിയത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിന് പൂർത്തിയാക്കേണ്ടതുണ്ട്.യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതും കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. യുവനടിയുടെ പരാതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാർ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാൽ തന്നെ പൊലീസിൽ പരാതി നൽകില്ലെന്ന് രഞ്ജിത്തും സഹപ്രവർത്തകരും കണക്ക് കൂട്ടി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു.