spot_img
Tuesday, June 16, 2026
Home Blog Page 52

ആശ്വാസം; നാലാം നാൾ ശരണ്യയെ കണ്ടെത്തി

0

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു. വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ.

ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ടു; ടോൾപ്ലാസയുടെ തൂണിൽതട്ടി രണ്ടുപേർക്ക് പരിക്ക്

0

മലപ്പുറം: ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയിലാണ് അപകടം. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുകാരൻ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോൾ തൂണിൽ തട്ടി മുറിയുകയായിരുന്നു. കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടു വയസ്സുകാൻ പുത്തേക്ക് കൈയിട്ടപ്പോൾ അത് പിൻവലിക്കാൻ ശ്രമക്കുകയായിരുന്നു ആരിഫയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആരിഫക്ക് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോട്കമാർ നിർദേശിച്ചതായാണ് വിവരം.

കേരള പോലീസിന്റെ ‘ഡി-ഡാഡ്’:പോലീസിനെ നേരിട്ട് വിളിക്കാം

0

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്.

കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും

സോഷ്യല്‍മീഡിയ താരം ‘ഗുണ്ട ബിനു’ അന്തരിച്ചു

0

സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ട റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സുഹൃത്തുക്കളും നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത പങ്കുവച്ചു.ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്.

‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ അദ്ദേഹം നല്ലൊരു മിമിക്രി കലാകാരൻ കൂടിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

അറ്റ്ലാന്റയിൽ കുഴഞ്ഞു വീണായിരുന്നു മരണം. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മാർച്ച് 31ന് തന്റെ പിറന്നാൾ വിശേഷം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് ശരത് അവസാനമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വിഡിയോ ശരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാന റീലും.‘ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍’ എന്ന പേരില്‍ ചെയ്ത റീലുകളെല്ലാം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത പല റീലുകളും വൈറലായിരുന്നു. ഗുണ്ടയുടെ വേഷമിട്ട് കറുത്ത കട്ടിമീശയും പുരികവും വരച്ചുവച്ച് ശരത് ചെയ്ത വിഡിയോകളെല്ലാം വലിയ തോതില്‍ പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. ‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്നാണ് പ്രൊഫൈല്‍ പേജില്‍ ശരത് സ്വയം വിശേഷിപ്പിക്കുന്നത്

ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിന് തിരിച്ചടി, തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

0

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി. തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കാൻപോലും കോടതി തയാറായില്ല. അതിനുമുമ്പുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

തൊടുപുഴയിൽനിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ‍ അടച്ചിരുന്നു. ഇവിടെ നിന്നാണ് കോടതിയിൽ ഹജരാക്കിയത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിന് പൂർത്തിയാക്കേണ്ടതുണ്ട്.യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതും കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. യുവനടിയുടെ പരാതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാർ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാൽ തന്നെ പൊലീസിൽ പരാതി നൽകില്ലെന്ന് രഞ്ജിത്തും സഹപ്രവർത്തകരും കണക്ക് കൂട്ടി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു.

ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫി; 18കാരന് ഷോക്കേറ്റു, ഗുരുതര പരുക്ക്

0

കോഴിക്കോട്:നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിനു മുകളിൽ കാലുതെന്നിയതോടെ റെയിൽപാളത്തിനു മുകളിലുള്ള വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമാണെന്നു കണ്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സിനാനെ ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവന്‍ കണ്ടെത്തി, ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

0

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് യുവതി പരാതിയില്‍ പറയുന്ന കാരവന്‍ പൊലീസ് കണ്ടെത്തി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നില്‍ വരുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

പീഡനം നടന്ന സിനിമാ സെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്

0

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ “മീഷോ” (Meesho Shopping Pvt. Ltd) എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകൾ അയച്ച് തട്ടിപ്പ്.

തട്ടിപ്പുകാർ അയക്കുന്ന കത്തുകളിൽ ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

കമ്പനി പ്രതിനിധികൾ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ, സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ പണം ആവശ്യപ്പെടുന്നു.

വിശ്വാസ്യത വർദ്ധിപ്പിക്കാനായി വ്യാജമായ ഇൻകം ടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവർ അയച്ചുനൽകും. പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കിക്കുന്നതല്ല.

സ്ക്രാച്ച് കാർഡ്/ഗിഫ്റ്റ് ഓഫർ എന്ന പേരിൽ പണം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുക. സമ്മാനം നൽകുന്നതിന് പകരമായി ‘പ്രോസസ്സിംഗ് ഫീസ്’ അല്ലെങ്കിൽ ‘ടാക്സ്’ മുൻകൂറായി ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണ്. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യാതിരിക്കുക.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മതിയായ രേഖകളില്ലാത്ത 71,51,950 രൂപ പിടിച്ചെടുത്തു

0

കോഴിക്കോട് :നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. രണ്ടു ദിവസങ്ങളിലായി(മാര്‍ച്ച് 29, 30) നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ (മാര്‍ച്ച് 29) കുറ്റ്യാടി മണ്ഡലത്തില്‍നിന്ന് 2,52,450 രൂപ, നാദാപുരം -5,00000 രൂപ, കൊയിലാണ്ടി -2,00000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ – 18,16,750 രൂപ, തിരുവമ്പാടി -12,0000 രൂപ, പേരാമ്പ്ര -3,99,000 രൂപ, ബാലുശ്ശേരി -7,95,500 രൂപ എന്നിങ്ങനെയും ഇന്ന്(മാര്‍ച്ച് 30) ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് 1,40,000 രൂപയുമാണ് പിടിച്ചെടുത്തത്. 

തിരഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

0

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു, അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു.

നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെ ആയിരുന്നു അപകടം. കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കില്‍ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്. റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. ഈസമയം മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി, ആംബുലന്‍സില്‍നിന്ന് ആളുകളെ പുറത്തെടുക്കുമ്പോള്‍ ഇതേദിശയില്‍ മറ്റൊരു ആംബുലന്‍സെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല. ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകന്‍ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് അപകടവിവരം അറിഞ്ഞത്. മകള്‍: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തര്‍. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങള്‍: ഉസനാര്‍, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തര്‍, യൂസഫ് റാവുത്തര്‍