spot_img
Thursday, June 25, 2026
Home Blog Page 511

Download and Government service available on this app

0

In an era of technological advancements, where smartphones have become an integral part of our lives, the App emerges as a groundbreaking innovation in the domain of local governance. Developed to empower citizens and enhance their participation in decision-making processes, this app has transformed the way residents interact with their district administration. In this article, we will explore the features, benefits, and impact of the App on local governance. The App is a user-friendly mobile application designed to bridge the gap between citizens and their district administration. It provides a platform for residents to access various government services, voice their concerns, and actively participate in the development of their district. The app is available for both iOS and Android platforms, ensuring accessibility to a wide range of users.  The App integrates a range of services offered by different government departments, making it a one-stop solution for citizens. From obtaining birth certificates and land records to registering complaints and applying for various licenses, residents can access a multitude of services seamlessly through the app.

The app offers a streamlined mechanism for citizens to lodge complaints and track their progress. It ensures transparency and accountability by providing real-time updates on the status of complaints and the actions taken by the concerned authorities. Through the App, residents can actively engage in decision-making processes related to local governance. The app enables users to provide feedback on government initiatives, participate in surveys, and share their opinions on various policies, fostering a sense of ownership and inclusivity.  The app serves as a reliable source of information, delivering important updates, notifications, and announcements from the district administration. Users can stay informed about upcoming events, government schemes, and emergency alerts, thus promoting transparency and efficient communication.

Enhanced Citizen Engagement: The app empowers citizens by involving them in the decision-making process, fostering a sense of ownership and collective responsibility towards their district’s development.  By integrating multiple government services, the app eliminates the need for citizens to visit different offices, saving time and effort. It ensures quick and hassle-free service delivery, improving administrative efficiency. The app promotes transparency by providing real-time updates on the progress of complaints and the implementation of government initiatives. It also holds authorities accountable for their actions, as citizens can easily track the status of their grievances. The Ente Jilla App facilitates direct communication between residents and the district administration, enabling swift dissemination of information, reducing bureaucracy, and promoting effective governance. Since its launch, the App has received widespread acclaim for its transformative impact on local governance. Increased citizen participation has led to better decision-making, improved service delivery, and greater trust between residents and the administration. The success of the app has encouraged other districts to adopt similar technology-driven initiatives, paving the way for a more digitally empowered and citizen-centric governance landscape. The App stands as a testament to the potential of technology in revolutionizing local governance. By empowering citizens, streamlining services, and promoting transparency, it has ushered in a new era of participatory democracy. As the app continues to evolve and expand its reach, it holds the promise of creating stronger communities and fostering inclusive development across districts.

Download App for Android : Click Here

Download App for IOS : Click Here

കേരളത്തിലെ ഓരോ ജില്ലയെയും കുറിച്ച് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള എൻഐസി കേരളയുടെ ഒരു സംരംഭമാണ്. കേരളത്തിലെ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ് കോംപറ്റൻസ് സെന്റർ ആണ് ആപ്പ് രൂപകല്പന ചെയ്ത് വികസിപ്പിച്ചത്. ഒരിക്കൽ കേരളത്തിലെ ഏത് ജില്ലയും തിരഞ്ഞെടുക്കാം കൂടാതെ ജില്ലകൾ മാറ്റാനും സൗകര്യമുണ്ട്.
ആപ്പിന്റെ പ്രധാന സവിശേഷതകൾ

കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു

0

ആറു ജില്ലകളിൽ നാളെ (ജൂലൈ 06) ഓറഞ്ച് അലർട്ട്

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി നാളെ (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാംപുകൾ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 112 വീടുകൾക്കും പത്തനംതിട്ടയിൽ 19 വീടുകൾക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ ആരംഭിച്ച ഒരു ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാർപ്പിച്ചു. 19 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.

തൃശൂരിൽ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒന്നു വീതവും ക്യാംപുകൾ തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരിൽ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസർകോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്. തൃശൂരിൽ മൂന്നു വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളത്ത് അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് 41 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കാസർകോഡ് 30 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നു.

മഴക്കെടുതിയെത്തുടർന്നു തിരുവനന്തപുരത്ത് 10 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. കൊല്ലത്ത് രണ്ടു വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കിയിൽ 43 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. കോഴിക്കോട് 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കണ്ണൂരിൽ 12 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാളെ (06 ജൂലൈ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ജൂലൈ ഏഴിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും എട്ടിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിംഗ് ബോട്ടുകൾ എന്നിവയുടെ സർവ്വീസ് നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

ശക്തമായ മഴ പെയ്യുന്നതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരച്ചില്ലകൾ വെട്ടി ഒതുക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. വൈദ്യുതി ലൈനുകളുടെ  അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1056 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

0

മഴക്കാലം പ്ര​ധാനമായി പേടിക്കേണ്ടത് രോ​ഗങ്ങളെയാണ്. എന്നാൽ അതൊടൊപ്പം പേടിക്കേണ്ട മറ്റൊന്ന് കൂടിയാണ് പാമ്പുകൾ. മഴ കൂടുതൽ ശക്തിപ്പെട്ട് കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാവുകയും പിന്നീട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മാളങ്ങൾ‌ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ വീടുകളിലേക്ക് ചേക്കേറുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്…

ഒന്ന്…

പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടുന്നു.

രണ്ട്…

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

മൂന്ന്…

മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിലുമെല്ലാം തണുപ്പ് തേടി പാമ്പുകൾ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക. 

നാല്…

വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം.

അഞ്ച്…

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. 

റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം; മന്ത്രി ആന്റണി രാജു

0

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധതരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധം തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.റ്റി.പി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.

ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ

0

ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകള്‍ ഫ്ലോട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാര്‍ക്കറ്റുകള്‍ ഉണ്ടാകണം.

പ്രത്യേകം പച്ചക്കറി ചന്തകള്‍ ആരംഭിക്കണം. കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കണം. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധാന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനാവണം. വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറി വിഭവങ്ങള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.

കലാ-സാംസ്കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണം. ഓണാഘോഷം വിപുലവും ആകര്‍ഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഫിഫ്റ്റി- ഫിഫ്റ്റി FF-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FP 222850

സമാശ്വാസ സമ്മാനം (Rs.8,000/-)

FN 222850 FO 222850 FR 222850 FS 222850 FT 222850 FU 222850 FV 222850 FW 222850 FX 222850 FY 222850 FZ 222850

രണ്ടാം സമ്മാനം (Rs.10,00,000/-) 

FX 473158

മൂന്നാം  സമ്മാനം (Rs.5,000/-)

0108  0997  1416  1434  1726  1971  2488  2527  2823  2902  3105  4594  5272  5620  7338  7395  7573  7977  8045  8155  8468  9334  9366

നാലാം സമ്മാനം (Rs.2,000/-)

5670  0483  5906  6195  3120  5917  0792  3711  7414  4485  8595  2680

അഞ്ചാം സമ്മാനം (Rs.1,000/-)

0172  0392  0474  1399  1997  2339  2521  2536  3098  3244  3542  3982  6240  6249  6489  6698  7205  7531  8499  8795  8881  8942  9759  9930

ആറാം സമ്മാനം (Rs.500/-)

0203 0404 0789 1093 1187 1342 1523 1568 1596 1791 1983 1990 2031 2165 2375 2516 2537 2687 2784 2938 2954 3076 3142 3191 3241 3258 3378 3449 3477 3517 3715 3827 3956 4018 4394 4530 4790 4992 4997 5006 5075 5233 5252 5413 5493 5678 5686 5695 6044 6083 6335 6341 6601 6623 6731 6816 6869 7080 7181 7187 7222 7265 7293 7380 7542 7837 7969 8031 8049 8100 8198 8470 8483 8546 8562 8574 8631 8810 8826 8968 9081 9140 9186 9198 9269 9283 9289 9305 9491 9544 9662 9716 9740 9747 9926 9927

ഏഴാം സമ്മാനം (100)

0242 0371 0413 0485 0691 0739 0801 0925 0968 1112 1153 1235 1237 1257 1269 1484 1808 1913 1919 2053 2244 2321 2397 2524 2554 2600 2735 2853 2861 2936 3005 3029 3055 3087 3091 3281 3420 3423 3435 3601 3673 3843 3894 3898 4013 4068 4134 4158 4177 4266 4396 4409 4452 4589 4658 4718 4879 4896 4949 4978 5011 5340 5359 5436 5474 5544 5626 5664 5740 5861 5870 5933 6201 6243 6353 6371 6693 6694 6796 6870 6907 6920 6969 6982 7041 7105 7131 7141 7237 7299 7327 7336 7415 7432 7521 7546 7550 7562 7769 7809 7822 7865 7896 7989 8036 8170 8543 8581 8604 8649 8711 8840 8867 8872 9110 9113 9161 9185 9210 9335 9397 9502 9562 9605 9781 9898

നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

0

വയനാട്വയനാട് ജില്ലയിലെ പനവല്ലി സർവ്വാണി വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിന് പോയ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. പലർക്കും മുറിവുകളും ചതവുകളുമടക്കമുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തനെയുള്ള വളവിൽ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

അതേസമയം, പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ്, വിദ്യാർത്ഥികളായ യദുകൃഷ്ണൻ, ശ്രീലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

പിക്കപ്പ് വാൻ, ഓട്ടോറിക്ഷ ഇരു ചക്ര വാഹനം, കെ എസ് ആർ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുമ്പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ വരുകയായിരുന്ന ഇരു ചക്ര വാഹനം, ഓട്ടോറിക്ഷ, കെഎസ്ആർടിസി എന്നിവ കൂട്ടി മുട്ടുകയായിരുന്നു. പിന്നിൽ കെഎസ് ആർടിസി ബസ് ഇടിച്ചതിന്റെ ആഘാതത്തിലാണ് ഓട്ടോറിക്ഷ സമീപത്തെ പാടത്തേക്ക് വീണത്. വടക്കഞ്ചേരിയിലെയും വള്ളിയോട്ടിലെയും വിവിധ സ്കൂളുകളിലെ പത്തോളം വിദ്യാർഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടും- ദേ പിന്നേം….

0

എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല. രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

മാരക ലഹരിമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

0

കോഴിക്കോട്:  ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ കോഴിക്കോട് പിടിയിലായി. ന്യൂ ജെൻ മയക്കുമരുന്നായ മാരക ലഹരി മരുന്നുമായി ബേപ്പൂർ സ്വദേശി പ റാസി പി (29), എരഞ്ഞിക്കൽ സ്വദേശി അർജുൻ കെ (28) എന്നിവരാണ് പിടിയിലായത്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്)  ബേപ്പൂർ സബ് ഇൻസ്പെക്ട്ടർ ഷുഹൈബ് കെ എലത്തൂർ സബ് ഇൻസ്പെക്ടർ സന്ദീപ് ഇ എം എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.   
           
റാസിയുടെ ബേപ്പൂരിലെ വീട്ടിൽ നിന്ന് 47.830 ഗ്രാം എം.ഡി.എം.എ. പരിശോധനയിൽ ബേപ്പൂർ പൊലീസ് കണ്ടെടുത്തു. എരഞ്ഞിക്കൽ കൈ പുറത്ത് പാലം റോഡിൽ വച്ച് 630 ഗ്രാം കഞ്ചാവും , 3.2 ഗ്രാം എം ഡി എം എ -യുമായിട്ടാണ് അർജുൻ എലത്തൂർ പൊലീസിന്റെ പിടിയിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസി -ന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും,  ബേപ്പൂർ , എലത്തൂർ  പൊലീസും നടത്തിയ പരിശോധനയിലാണ്  ഇവർ പിടിയിലായത്.

പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും ബേപ്പൂർ ഇൻസ്പെക്ടർ ബിശ്വാസ്.എൻ, എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ എ എന്നിവർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ് കെ അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്. ബേപ്പൂർ സ്റ്റേഷനിലെ എ എസ് ഐ’ ദീപ്തി ലാൽ, ശ്രീജേഷ്, ഷിനോജ്, സജില. എലത്തൂർ സ്റ്റേഷനിലെ എ.എസ്.ഐ രഞ്ജിത്ത് കുമാർ. പി , റെനീഷ്, രാജേഷ് കുമാർ, മധുസൂധനൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പിടിയിലായ രണ്ടു പേരും നാട്ടിൽ മാന്യന്മാർ

മയക്കുമരുന്നുമായി കോഴിക്കോട് പിടിയിലായ രണ്ട് പേരും നാട്ടിൽ വളരെ മാന്യന്മാരായി തോന്നിപ്പിച്ചായിരുന്നു നടപ്പ്. ഈ പുറംമോടിയുടെ മറവിൽ ലഹരി വിൽപന നടത്തുന്നവർ. ബേപ്പൂരിൽ നിന്നും പിടിയിലായ റാസി വസ്ത്ര വ്യാപാരo നടത്തുന്നയാളാണ്. വസ്ത്രങ്ങൾ പർച്ചേസ് നടത്തുന്ന പേരിൽ ബാംഗ്ലൂർ യാത്ര നടത്തി ബാഗ്ലൂരിൽ നിന്നും കൊണ്ട് വരുന്നത് മാരക ലഹരിമരുന്നാണ്. നല്ല കസ്റ്റമറെ കണ്ടെത്തി വിശ്വാസ യോഗ്യമായാൽ മാത്രം. വിൽപന നടത്തുന്ന രീതിയാണ് റാസിയുടെത്.

എരഞ്ഞിക്കലിൽ നിന്നും പിടികൂടിയ അർജുൻ കോൾ ഡ്രൈവറാണ്. രാത്രികാലങ്ങളിൽ ഡ്രൈവർ ഡ്യൂട്ടി എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. ബൈക്കിലും . കാറിലും സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന രീതിയാണ്. ഇത് വരെ മയക്കുമരുന്ന് കേസുകളിൽ ഒന്നും പെടാത്തതിനാലും, കച്ചവട രീതി വളരെ തന്ത്രപരമായതിനാലും . പോലീസ് പിടികൂടില്ല എന്ന വിശ്വാസമായിരുന്നു ഇവർക്ക് എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളമായി ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ലഹരിവിൽപന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.

നിലമ്പൂരിൽ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, രണ്ട് പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

0

നിലമ്പൂർ: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു.

ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.