spot_img
Tuesday, June 23, 2026
Home Blog Page 523

ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

0

മാവേലിക്കര:പുന്നമൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പ്രതിക്കു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി. രാത്രി ഏഴരയോടെയാണു ആക്രമണം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി.

കപ്പലിൽ ജോലി, 60,000 ശമ്പളം; ഒരു വ‍ർഷമായി സ്ത്രീകളുടെ പേടിസ്വപ്നം, ചില്ലറക്കാരനല്ല ഈ കള്ളൻ; കുടുങ്ങിയതിങ്ങനെ

0

കൊച്ചി: ഒരു വർഷത്തിലേറെയായി എറണാകുളം കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പേടി സ്വപ്നമായ കള്ളനെ പൊലീസ് പിടികൂടി. മാല മോഷണ കേസിലെ പ്രതി ലക്ഷദ്വീപ് സ്വദേശി മുജീബ്നെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വൈര്യം പോയിട്ട് നാളുകൾ ഏറെയായിരുന്നു. ടൂ വീലറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടി.ഒരു വർഷമായി പൊലീസ് തേടി നടന്ന കള്ളനാണ് ഇപ്പോൾ പിടിയിലായ മുജീബ്. ലക്ഷ്വദ്വീപ സ്വദേശിയായ മുജീബ് മാസം അറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന കപ്പൽ ജീവനക്കാരൻ കൂടിയാണ്.

കൊച്ചി – ലക്ഷദ്വീപ് യാത്രാ കപ്പലിലെ സീമാനായ മുജീബ് കപ്പൽ അറ്റകുറ്റപ്പണിക്കായി തീരത്തടുക്കുന്ന ദിവസങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ദിവസങ്ങളിൽ ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബൈക്കിൽ നഗരത്തിൽ കറങ്ങും.സന്ധ്യയ്ക്ക് ബോൾഗാട്ടി ജംക്‌ഷനിലെത്തി ഇരയ്ക്കായി കാത്തിരിക്കും. ഇരുചക്രവാഹനങ്ങളിൽ സ്വർണ മാലയും ധരിച്ചെത്തുന്ന സ്ത്രീകളെ നോട്ടമിട്ട് പിന്തുടരുന്നതാണ് പ്രതിയുടെ രീതി. വെളിച്ചം കുറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ മാല പൊട്ടിക്കുന്നതായിരുന്നു മുജീബിന്റെ രീതി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വല്ലാർപാടം പള്ളിയിൽ നിന്ന് മടങ്ങിവരുകയായിരുന്ന കൊങ്ങോർപ്പിള്ളി സ്വദേശിനിയുടെ നാല് പവനുള്ള മാല പൊട്ടിച്ച കേസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.അന്വേഷണം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. അതിന് ശേഷം ആലങ്ങാട് താമസിക്കുന്നയാളുടെ മൂന്നര പവന്റെ മാലയും തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങളും സമാനമായ കേസുകളിലെ പ്രതികളെയും നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ടെയ്നർ റോഡിൽ മഫ്തിയിൽ പൊലീസ് കാവലും ഏർപ്പെടുത്തി.

രണ്ടാഴ്ച മുൻപ് ചേരാനല്ലൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെയും കവർച്ചാ ശ്രമമുണ്ടായെങ്കിലും സ്വർണം നഷ്ടപ്പെട്ടില്ല.കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് ഓഫാക്കി ഒരാൾ പിന്തുടരുന്നത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാർ കണ്ടു. ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തന്ത്രപരമായി മറുപടി നൽകി. ഇതിനിടെ മൊബൈൽ ടവർ ലൊക്കേഷനുകളും മറ്റും പരിശോധിച്ച് തെളിവ് നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കവർന്നെടുത്ത സ്വർണ്ണാഭരണങ്ങൾ കത്രിക്കടവിലുള്ള ഒരു ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയിരുന്നതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

അനിയന്ത്രിത വില വർധന: കോഴിക്കടകള്‍ ജൂണ്‍ 14 മുതല്‍ അടച്ചിടും

0

കോഴിക്കോട്: കോഴി ഫാമുകള്‍ ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പന നിര്‍ത്തിവെക്കേണ്ടിവരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി. ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വർധനയിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നതെന്നും സമിതി ഭാരവാഹികൾ പറയുന്നു.ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഫാമുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും ബുധനാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പു സമരം നടത്തുമെന്ന് ജില്ല പ്രസിഡന്റ് കെ.വി. റഷീദ് പറഞ്ഞു

ഫോട്ടോ പകർത്താൻ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴക്ക്, പിഴയീടാക്കി വനംവകുപ്പ്: വീഡിയോ

0

വയനാട്: വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ച് വനത്തിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് പുറകെ ആന ഓടി. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികൾ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.

യുപിഐ ഇടപാടുകൾക്ക് പരിധി; പേയ്മെന്റ് അപ്പുകൾക്കൊപ്പം ബാങ്കുകളും

0

യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിപ്പ് വന്നത് അടുത്തിടെയാണ്. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട് എന്നതാണ് മറുവശം. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ യുപിഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. യുപിഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.

വിവിധ ബാങ്കുകളുടെ പ്രതിദിന ഇടപാട് പരിധി ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിയുമെന്ന് എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.. വിവിധ ബാങ്കുകളിൽ ഇടപാട് പരിധി വ്യത്യസ്തവുമാണ്.25,000 രൂപയുടെ ഇടപാടുകൾ ആണ് കാനറ ബാങ്ക് അനുവദിക്കുന്ന പ്രതിദിന പരിധി. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1 ലക്ഷം രൂപയാണ് പ്രതിദിന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക്, യുപിഐ പരിധി 5,000 രൂപ ആണ്. ഐസിഐസിഐ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താം. ആക്‌സിസ് ബാങ്ക് യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയാണ്. ബാങ്ക് ഓഫ് ബറോഡ ഇ അനുവദിക്കുന്ന പ്രതിദിന പരിധി 25,000 രൂപയാണ്.യുപിഐ ഇടപാടുകൾക്ക് ഉള്ള പരിധിക്ക് പുറമേ, എൻപിസിഐ പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് പ്രതിദിനം 20 ഇടപാടുകൾ വരെ അനുവദനീയമാണ്. ഇടപാടുകൾ പുതുക്കുന്നതിന് 24 മണിക്കൂർ കാത്തിരിക്കുകയും വേണം. വ്യത്യസ്ത ബാങ്കുകളെ ആശ്രയിച്ച് പരിധി വ്യത്യാസപ്പെടും.യുപിഐ ആപ്പ് പരിധിഗൂഗിൾ പേ, പേടിഎം, ആമസോൺ പേ യുപിഐ എന്നി യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടിലുമായി മൊത്തം പത്ത് ഇടപാട് പരിധികൾക്കൊപ്പം പ്രതിദിനം ഒരു ലക്ഷം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ, ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ ഉള്ള പണ അഭ്യർത്ഥനകൾ അയച്ചാൽ പ്രതിദിന ഇടപാട് പരിധി ജി പേ നിർത്തലാക്കും. ആമസോൺ പേ യുപിഐക്ക് പുതിയ ഉപഭോക്താക്കൾക്കുള്ള ഇടപാട് പരിധി ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ മാത്രമായി കുറച്ചിട്ടുണ്ട്

മോഷ്ടിച്ച ബൈക്ക് ലഹരിസംഘത്തിന് കൈമാറി ലഹരി വാങ്ങും; മൂന്നംഗ സംഘം പിടിയില്‍

0

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. പന്നിയങ്കര സ്വദേശി റംഷാദ് ഇ. ടി (32), ഒളവണ്ണ സ്വദേശി അജ്‌നാസ് പി.എ (23), അരീക്കാട് സ്വദേശി ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. ടൗണ്‍, വെള്ളയില്‍ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഇവരെ പിടികൂടിയത്. രാത്രി സമയങ്ങളില്‍ ടൗണില്‍ കറങ്ങി ബില്‍ഡിംഗ് പാര്‍ക്കിങ്ങിലും, കടകള്‍ക്ക് സമീപത്തും നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുകയാണ് രീതി.

മോഷ്ടിച്ച ബൈക്ക് ലഹരിവില്‍പനക്കാര്‍ക്ക് കൊടുത്തിട്ട് അവരില്‍ നിന്ന് മയക്കുമരുന്നു വാങ്ങുന്നത് സംഘത്തിന്റെ രീതി. പൊക്കുന്ന് സ്വദേശി സിദ്ധിക്കിന്റെ സ്‌കൂട്ടര്‍ ചെറൂട്ടി റോഡ് ലോറി സ്റ്റാന്റില്‍ നിന്നും വെള്ളയില്‍ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. പിടികൂടിയ മൂന്നുപേരുടെയും പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് റംഷാദിന് ടൗണ്‍ കേസില്‍ കഞ്ചാവ് കേസും, അജ്‌നാസിന് കസബ, ടൗണ്‍, നല്ലളം എന്നിവിടങ്ങളില്‍ മാല മോഷ്ടിക്കല്‍, ബൈക്ക് മോഷണം കേസുകളും ഉണ്ട്. ഷംജാദിന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കഞ്ചാവ് കേസും ടൗണ്‍ സ്റ്റേഷനില്‍ ഹണി ട്രാപ്പ് കേസുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, അഖിലേഷ് കെ, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. ഷാജി ഇ.കെ, രമേഷ് എ, സജേഷ് കുമാര്‍, വെള്ളയില്‍ സ്റ്റേഷനിലെ എസ്.ഐ അരുണ്‍ വി.ആര്‍, രഞ്ജിത്ത്, ലിജേഷ് ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

‘മൂന്ന് മാസമായി ഒരുമിച്ച് കൊച്ചിയിലെ ഹോട്ടലുകളിൽ’; ലിൻസിയെ കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കം

0

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊലപെടുത്തിയ കേസില്‍ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി ലിൻസി ആഗ്നസിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജസീലാണ് പൊലീസ് പിടിയിലായത്. ലിൻസി ആഗ്നസും സുഹൃത്ത് ജസീലും ഇടപ്പള്ളിയിലെ ഹോട്ടലില്‍ കുറച്ചു ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വാക്കുതര്‍ക്കത്തിനിടയില്‍ ലിൻസിയെ ജസീല്‍ ഹോട്ടലില്‍ വച്ച് മര്‍ദ്ദിച്ചത്.

രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്.തലക്ക് അടിയേറ്റും വയറില്‍ ചവിട്ടേറ്റുമൊക്കെ പരിക്കേറ്റ് അബോധാവസ്ഥയിലായിട്ടും ജസീല്‍ ഇവരെ ആശുപത്രിയിലാക്കിയില്ല. പിറ്റേ ദിവസം വീട്ടുകാരെ വിളിച്ച് ലിൻസിക്ക് സുഖമില്ലെന്നും ശുചിമുറിയില്‍ തെന്നിവീണെന്നും അറിയിച്ചു. രാത്രി വീട്ടുകാരെത്തി ലിൻസിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടുകാര്‍ നല്‍കിയവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസീല്‍ കുടുങ്ങിയത്.ലിൻസിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം രക്ഷപെട്ട ജസീലിനെ മൊബൈല്‍ഫോൺ ലൊക്കേഷൻ പിന്തുടര്‍ന്നാണ് എളമക്കര പൊലീസ് പടികൂടിയത്.

മൂന്നുമാസമായി വിവിധ ഹോട്ടലുകളില്‍ ലിൻസിയുമായി ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന് ജസീല്‍ പൊലീസിന് മൊഴി നല്‍കി. കാനഡയ്ക്ക് കൊണ്ടുപോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്താണ് ലിൻസി തന്നെ കൂടെക്കൂട്ടിയതെന്നും ജസീല്‍ പറഞ്ഞു.വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പറ‍ഞ്ഞ് പറ്റിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ലിൻസിയെ മര്‍ദ്ദിച്ചെതന്നും മരിക്കുമെന്ന് കരുതിയില്ലെന്നും ജസില്‍ പൊലീസിനോട് സമ്മതിച്ചു. എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത ജസീലിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

പൂജ നടത്താൻ വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

0

മലപ്പുറം:എടവണ്ണയിൽ പൂജ നടത്താനെന്ന വ്യാജേന വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടാകുന്ന ദുർമരണങ്ങളും അനിഷ്ടസംഭവങ്ങളും പൂജയിലൂടെ ഒഴിവാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു എടവണ്ണയിലെ കുടുംബവുമായി അടുക്കുന്നത്. ഷിജുവിന്റെ വാക്ക് വിശ്വസിച്ച വീട്ടുകാർ പൂജ നടത്താൻ തയ്യാറായി.

കഴിഞ്ഞമാസം 29ന് വീട്ടിലെത്തിയപ്പോഴായിരുന്നു പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയോടും പ്രതി മോശമായി പെരുമാറി. ഇതോടെ പെൺകുട്ടി ചൈൽഡ് ലൈനിനും എടവണ്ണ പൊലീസിലും പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർഷങ്ങളായി എടവണ്ണ കുന്നുമ്മലിൽ ജോലി ചെയ്‌തുവരികയാണ് ഷിജു. പ്രതിയെ മ‍ഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

റോഡ് ക്യാമറയിൽ കുടുങ്ങി 49,317 പേർ; രണ്ടാം ദിവസമായ ഇന്ന് കേസുകളിൽ വർധന

0

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് ക്യാമറയിൽ നിയമലംഘനത്തിനു കുടുങ്ങിയത് അരലക്ഷത്തോളം പേർ. ക്യാമറ ദൃശ്യങ്ങൾ നോക്കി പിഴയീടാക്കാൻ തുടങ്ങിയ രണ്ടാം ദിനമായ ചൊവ്വാഴ്‌ച 49,317 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് 5 വരെയുള്ള കണക്കാണിത്.

ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌ തിരുവനന്തപുരത്താണ്‌– 8454. കുറവ് ആലപ്പുഴയിൽ– 1252. കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.ക്യാമറ പ്രവർത്തനം തുടങ്ങിയ ശേഷം കണ്ടെത്തിയ ആകെ നിയമലംഘനങ്ങൾ 80,000 കടന്നു

സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ഇടം വലം ലോറി ഓടിച്ച ഡ്രൈവർ പിടിയിൽ

0

സുരേഷ് ഗോപി (ഇടത്), അറസ്റ്റിലായ ലോറി ഡ്രൈവർ എസ്.ഭരത് (വലത്)

കൊച്ചി : മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു വാഹനത്തെ ക‌ടത്തിവിടാതെ തടസ്സപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിടാൻ തയാറായില്ല.തുടർന്നു സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു.

പിന്നാലെ അങ്കമാലിയിൽവച്ചു ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയും ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ വി.എ.സുബൈർ, സിവിൽ പൊലീസ് ഓഫിസർ ശരത് എന്നിവർ ചേർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ലോറി കോടതിക്കു കൈമാറി