കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണെൻറയും സൗമിനിയുടെയും മകന്‍ ഷിജുവാണ് (43) മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര. മക്കൾ: ദൃശ്യ, കൃഷ്ണ.
തിരുവനന്തപുരം : റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്.
ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം. ഇതിൽ ഇ- ചെലാൻ അയച്ചത് 18,830 എണ്ണം. 2005 ന് മുൻപുള്ള വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും ഒന്നും നിലവിലുള്ള നിയമപ്രകാരം സീറ്റ് ബെൽറ്റ് നിര്‍ബന്ധമില്ല. നാല് വയസിൽ താഴെയുള്ള കുട്ടിയെ കാറിന്റെ മുൻസീറ്റിൽ മടിയിലിരുത്തിയാലോ പന്ത്രണ്ട് വയസ്സ് വരെയുള്ള ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലിരുന്നാലോ പിഴയിളവിനും തീരുമാനം ഉണ്ട്. എന്നാൽ ഇത്തരം വേര്‍തിരിവുകളൊന്നും നിലവിലെ എഐ സംവിധാനത്തിൽ പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുമില്ല. മാത്രമല്ല ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തിൽ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നൽകിയിട്ടുള്ളത്.
ഇതും പിഴയീടാക്കൽ നടപടികളിൽ കാലതാമസമുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുണ്ട്. വേണ്ടത്ര സമയം കിട്ടിയിട്ടും കുറ്റമറ്റ സംവിധാനം ഒരുക്കാനായില്ലെന്ന് മാത്രമല്ല ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി ആഴ്ച ഒന്ന് തികയാറായിട്ടും അപര്യാപ്തതകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല
പാലക്കാട്: വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവത്തിൽ പങ്കുള്ള രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. എഐ ക്യാമറ തകർത്ത പ്രതികൾ ഉപേക്ഷിച്ച വാഹനത്തിനായും തെരച്ചിൽ തുടങ്ങി.
പുതുക്കോട് സ്വദേശിയുടെ കാറാണിത്. പിടിയിലായ മുഹമ്മദ് ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ഏറെ നേരം ഒളിച്ചിരിക്കാൻ സാധിക്കുമായിരുന്നില്ല. അതാണ് ഇന്ന് ഉച്ചയോടെ ഇയാളെ പൊലീസിന് കസ്റ്റഡിയിലെടുക്കാൻ സഹായിച്ചത്.സിദ്ധാർഥ് എന്ന് പിറകിലെഴുതിയ ഇന്നോവയാണ് അപകടം ഉണ്ടാക്കിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടു നിർണായക വിവരങ്ങളാണ് കേസിൽ പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ഇന്നലെ രാത്രി 9.58നാണ് ഈ ക്യാമറയിൽ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11മണിയോടെയായിരുന്നു. അതിനാൽ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ടുള്ള അപകടമല്ല എന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസിൽ സിദ്ധാർത്ഥ് എന്ന് എഴുതിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങൾ ചേർത്തുവച്ചപ്പോഴാണ് ഈ ഈംഗ്ലീഷിലെഴുതിയ പേര് കിട്ടിയത്. ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിൻവശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താൻ സഹായമായി.
വടകരയില്‍ സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മടപ്പള്ളിയിലാണ് സംഭവം.കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.ബസ്സില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന് ബിനു ആശുപത്രി വിട്ടു. യാതൊരു കുഴപ്പവുമില്ലെന്ന് ബിനു അടിമാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും സപ്പോര്‍ട്ട് ചെയ്‍തു, പ്രാര്‍ഥിച്ചു. കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ താൻ നടന്നല്ലേ കാറില്‍ കയറിയതെന്നും ബിനു പ്രതികരിച്ചു.
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റത്. തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ ആണ് സുധി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത്. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു.
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ കൊല്ലം സുധിയുടെ വിയോഗം കലാകേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. കൊല്ലം സുധി അഭിനയിച്ച ആദ്യ ചിത്രം ‘കാന്താരി’ ആണ്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കുട്ടനാടന്‍ മാര്‍പാപ്പ’, ‘തീറ്റ റപ്പായി’, ‘വകതിരിവ്’, ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’, ‘എസ്‌കേപ്പ്’, ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.
*സെപ്റ്റംബർ 1 മുതൽ ഹെവി വാഹന ഡ്രൈവർമാരും സീറ്റ് ബെൽറ്റ് ധരിക്കണം
എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനായി ചേർന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോൺ സ്ഥിരീകരിച്ചു. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. 10,457 ചെല്ലാനുകൾ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച് അയച്ചിട്ടുണ്ട്. ഹെവി വാഹനങ്ങൾക്ക് നിയമപ്രകാരം സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇപ്പോൾ അത്തരം നിയമലംഘനങ്ങൾ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ഡ്രൈവറുടെ അതേ നിരയിൽ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ. 56 സർക്കാർ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇക്കാലയളവിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും ഇവയിൽ 10 എണ്ണത്തിന് ചെല്ലാൻ അയച്ചെന്നും ബാക്കി എല്ലാവർക്കും ഉടൻ ചെല്ലാൻ അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറ പകർത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ മൾട്ടിപ്പിൾ ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ റിവ്യൂ നടത്തി തടസ്സം പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കെൽട്രോൺ സി.എം.ഡി. നാരായണ മൂർത്തി, എൻ.ഐ.സി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബീർ എഡ്‌വിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ Samsung Galaxy F54 5G ജൂണ്‍ 6 മുതല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. പുതിയത് എന്തും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുടുതല്‍ സവിശേഷതകള്‍ ഉള്ള Gen Z സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടും.
വ്‌ളോഗിൽ മൂല്യവത്തായ യാത്രാദൃശ്യങ്ങളോ, ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ട്രെന്‍ഡുകളോ പകര്‍ത്തുന്നയാളാണ് നിങ്ങളെങ്കില്‍ മനോഹരമായ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ നിശ്ചയമായും ആഗ്രഹിക്കും. സാംസങിന്റെ ഏറ്റവും പുതിയ വാഗ്ദാനമായ Galaxy F54 5Gയില്‍ വിസ്മയിപ്പിക്കുന്ന ലെന്‍സുകള്‍ സഹിതമുള്ള അത്യാധുനിക സവിശേഷതകളുമായി ക്യാമറയും ഉണ്ട്. ഇതൊന്നും നിങ്ങള്‍ക്ക് അധികമാകില്ല!
സൃഷ്ടിയുടെയും, സമയത്തിന്റെയും അതിര്‍ത്തികള്‍ ഭേദിക്കാനാണ് എല്ലാ Gen Z ഉം രൂപകല്‍പന ചെയ്തിരിക്കുന്നത്. വലിയ ഹിറ്റായിമാറിയിരിക്കുന്ന സാംസങ് സ്മാര്‍ട്ട് ഫോണിലൂടെ ഹൈ ഡെഫിനിഷന്‍ ക്യാമറ വഴി രാത്രിയിലും തെളിഞ്ഞ ഫോട്ടോയെടുക്കാന്‍ കഴിയും.
പുതുമയും, പൂര്‍ണതയും കൊണ്ടുവരാനുള്ള പ്രത്യേക താല്‍പര്യമാണ് സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നില്‍. എഫ് സീരീസിലുള്ള ഈ ഫോണുകളും വിഭിന്നമല്ല. പുതിയത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയതും, കുടുതല്‍ സവിശേഷകള്‍ ഉള്ളതുമായ Gen Z സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടും.
തുറന്ന വേദിയിലെ കലാപരിപാടി ആയാലും, അര്‍ദ്ധരാത്രിയിലെ ജന്മദിനാഘോഷമായാലും, Gen Z അവസാന മണിക്കൂറുകളിലെ നിമിഷങ്ങള്‍ വരെ നഷ്ടപ്പെടുത്തില്ല. രാത്രിയിലെ നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശം നിങ്ങള്‍ക്ക് വശ്യമായ അനുഭൂതി നല്‍കും. ഈ രാത്രി ദൃശ്യങ്ങള്‍ ആശ്ചര്യജനകമായ ഹാന്‍ഡ് സെറ്റില്‍ ചിത്രീകരിക്കുന്നതിലും മികവ് മറ്റൊന്നിനുമില്ല.
Samsung Galaxy F54 5Gയില്‍ ഏറ്റവും മികച്ച ക്യാമറ സജ്ജീകരണങ്ങളാണുള്ളത്. പ്രധാനമായത് 108MP ട്രിപ്പിള്‍ ക്യാമറയാണ്. ടെക്‌നോളജിയില്‍ മികച്ച നിലവാരത്തിലുള്ള Gen Z ന് ഏറ്റവും അനുയോജ്യമായതാണിത്.
coupled OIS ഉള്ള നവീകരിച്ച Big Pixel Sensor കൂടുതല്‍ പ്രകാശവും, സ്ഥിരതയും കുറഞ്ഞ വെളിച്ചത്തിലും നല്‍കുന്നു. നിങ്ങളിലെ ഫോട്ടോഗ്രാഫറുടെ കഴിവുകള്‍ പുറത്തെടുക്കുന്നു. നൈറ്റോഗ്രഫിയും, ആസ്‌ട്രോലാപ്‌സും വഴി ലോകത്തെ പരിചയപ്പെടാം. Gen Z സ്മാര്‍ട്ട്‌ഫോണിലൂടെ നക്ഷത്രങ്ങളുള്ള രാത്രി ദൃശ്യങ്ങള്‍ ചമച്ച് വിഖ്യാത ഡച്ച് ചിത്രകാരനായിരുന്ന വിന്‍സെന്റ് വാന്‍ഗോഗിനെ അനുസ്മരിക്കാം. സാംസങ് പുറത്തിറക്കിയ Galaxy F54 5G യിലെ ആസ്‌ട്രോലാപ്‌സ് സ്മാര്‍ട്ട് ഫോണിലെ സൃഷ്ടിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നു.
Gen Z നെ രാത്രിയിലെ ആകാശസൗന്ദര്യം കൂടുതല്‍ മിഴിവോടെയും, സമഗ്രതയോടെയും പകര്‍ത്താന്‍ സഹായിക്കുന്നു. ഈ സ്മാര്‍ട്ട് ഫോണ്‍ അതിന്റെ പ്രവര്‍ത്തന ശേഷി 12 ഫ്രെയിംഗ് വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. റിയര്‍ ക്യാമറയ്ക്ക് നൈറ്റോഗ്രഫി മോഡിന് വേണ്ടിയാണ്. റിയര്‍, സെല്‍ഫി ഷോട്ടുകള്‍ക്ക് ഓട്ടോമാറ്റിക് നൈറ്റ് മോഡും സജ്ജമാക്കിയിട്ടുണ്ട്. ഇത് മൂലം മങ്ങിയ വെളിച്ചത്തിലും ക്ലിക്ക് ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ വരില്ല. Samsung Galaxy F54 5G യിലൂടെ ഫോട്ടോയെടുക്കാന്‍ നിങ്ങള്‍ ഒരിക്കലും മടിച്ചുനില്‍ക്കില്ല. കുറഞ്ഞ വെളിച്ചത്തെയും ശബ്ദത്തെയും എച്ച്.ഡി.ആര്‍ ഫോട്ടോകളെയും AI Image Enhancer മെച്ചപ്പെടുത്തുന്നു.
പുതുതായി ചേര്‍ത്ത GIF Remaster ശബ്ദത്തിന്റെ ലെവലും, ചിത്രത്തിന്റെ വ്യക്തതയും കൂടുതല്‍ മികവുറ്റതാക്കുന്നു. നിങ്ങളുടെ പഴയ ആദ്യകാല ചിത്രങ്ങള്‍ തെളിമയുള്ളതാക്കി നിങ്ങളുടെ ഓര്‍മ്മകളെ കൂടുതല്‍ പ്രിയതരമാക്കുന്നു. ആവശ്യമില്ലാത്ത നഴലുകളും, പ്രതിഫലനങ്ങളും മറ്റും നിങ്ങള്‍ ഫോട്ടോയെടുക്കുമ്പോള്‍ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നുണ്ടോ? ഈ ഹാന്‍ഡ് സെറ്റിന്റെ നവീകരിച്ച Object Eraser നിങ്ങളുടെ ചെറിയ ആശങ്കകള്‍ പോലും ഇല്ലാതാക്കും. നിങ്ങള്‍ സങ്കല്‍പ്പിച്ചതിനേക്കാളും മികച്ചതാണ് നിങ്ങള്‍ സ്വന്തമാക്കിയത്.
ക്യാമറ ഇളക്കാതെ നിങ്ങള്‍ക്ക് ഗെയിം കളിക്കാം
ഇളകുന്ന ദൃശ്യങ്ങള്‍ നിങ്ങളുടെ ഉള്ളടക്കത്തിന്റെ ചാരുത ഇല്ലാതാക്കുന്നുവോ? Galaxy F54 5G നിങ്ങളെ സ്റ്റഡിയായ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. വേഗത്തില്‍ പോകുന്ന വസ്തുക്കള്‍ നിങ്ങള്‍ക്ക് ഇളകാതെ സ്റ്റഡിയായി എടുക്കുന്നതിനുള്ള No Shake Cam feature ഫോട്ടോഗ്രാഫിയില്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തെത്തിക്കും.
ശക്തവും, ഏകീകൃതവുമായ വസ്തുക്കള്‍ അതായത് Galaxy F54 5Gയിലെ Optical Image Stabilization നും, Virtual Digital Image Stabilization നും വ്യക്തതയും കൃത്യതയും ഉള്ള ദൃശ്യങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. 32MP സെല്‍ഫി ക്യാമറയുള്ള ഹാന്‍ഡ് സെറ്റിലൂടെ Ultra HD 4K വീഡിയോകള്‍ 30 fps ലും Auto fps ലും മങ്ങിയ വെളിച്ചത്തില്‍ ചിത്രീകരിക്കാം. പ്രോ വീഡിയോ മോഡ് പ്രൊഫഷണല്‍ ക്യാമറയിലെ പോലെ നല്ല ദൃശ്യങ്ങള്‍ പുറത്തെടുക്കാന്‍ സഹായിക്കുന്നു. മാത്രമല്ല AI Based Noise Reduction വഴി നല്ല വ്യക്തതയുള്ള വീഡിയോകള്‍ ആവശ്യത്തിന് വെളിച്ചമില്ലെങ്കിലും എടുക്കാന്‍ കഴിയും. പ്രോ വീഡിയോ മോഡ് DSLR ക്യാമറയിലെ പോലെയുള്ള സവിശേഷതകള്‍ നിങ്ങളുടെ കൈകകളില്‍ ഭദ്രമായിരിക്കാന്‍ ഉതകുന്നതാണ്. വീഡിയോ ദൃശ്യങ്ങളോ, ഫോട്ടോകളോ എടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ സാസങിന്റെ സിംഗിള്‍ ടേക്ക് 2.0 പ്രത്യേക ഒരു വീഡിയോ ക്ലിപ്പിലൂടെ രണ്ട് കാര്യവും സാധിക്കുന്നു.
ഫോട്ടോയെടുക്കുന്നതിലൂടെയാകട്ടെ നിങ്ങളുടെ വിനോദം
നിങ്ങളുടെ സര്‍ഗബോധത്തെ ഉണര്‍ത്തണമെങ്കില്‍ Gen Z? Galaxy F54 5G യിലെ സവിശേഷതകള്‍ തീര്‍ച്ചയായും നിങ്ങളുടെ ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കും. ഫണ്‍ മോഡ് നിങ്ങളുടെ സൃഷ്ടിപരമായ കഴിവിനെ എടുത്തുകാണിക്കും. ഫോട്ടോയും, വീഡിയോയും എടുക്കുന്നതിലുള്ള നിങ്ങളുടെ പരിചയത്തെ ഉയര്‍ത്തും. ഫോട്ടോയ്ക്കായി കൂടുതല്‍ ലെന്‍സുകള്‍ ഇടാം. സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിക്കുന്നതിനും, അതിലെ തമാശകള്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്യുന്നതിനും ഇത് ഉപകരിക്കും. മനോഹരമായ ദൃശ്യങ്ങളും, രസകരമായ ഫില്‍റ്ററുകളും ഇടുന്നത് മൂലം സെല്‍ഫികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും മടുപ്പ് അനുഭവപ്പെടില്ല.
മനോഹരമായ കാഴ്ച
നിങ്ങളിലൊരാള്‍ ദിവസവും ദീര്‍ഘദൂരം യാത്ര ചെയ്യുന്നുവെങ്കില്‍ ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിക്കാനോ അല്ലെങ്കില്‍ OTTയില്‍ എന്തെങ്കിലും കാണാനോ താല്‍പര്യപ്പെടുന്നുവെങ്കില്‍ Samsung Galaxy F54 5G നിങ്ങളുടെ സുഹൃത്താകും. കനം കുറച്ചുള്ള FHDയും സൂപ്പര്‍ AMOLED+ ഡിസ്‌പ്ലെയും, ആകര്‍ഷകവും, വ്യക്തതവുമായ നിറവും സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യമികവ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂട്ടിയ ടോണ്‍ വൈരുദ്ധ്യം ദൃശ്യങ്ങളുടെ വ്യക്തത കൂട്ടിയിട്ടുണ്ട്. ഇതിന്റെ സ്ക്രീന്‍ അവിശ്വസനീയമാം വിധം സുതാര്യവും 120Hz.റിഫ്രഷ് റേറ്റിലുമാണ്. ഇത് നിങ്ങളെ വിനോദത്തില്‍ ആറാടിക്കും. അനായാസം ദൃശ്യങ്ങള്‍ കാണാം. കൂടാതെ സാംസങ് ഉപയോഗിക്കുന്നയാള്‍ക്ക് വോയ്‌സ് ഫോക്കസിലൂടെ മികച്ച സേവനം നല്‍കുന്നു.Gen Z.ന് ഇത് വളരെ ഉപയോഗപ്രദമാണ്.
ബാറ്ററിയുടെ പ്രവര്‍ത്തനം
Gen Z, Galaxy F54 5Gയിലെ 6000mAh ബാറ്ററിയുടെ പ്രവര്‍ത്തനം രണ്ട് കൊല്ലം നീണ്ടുനില്‍ക്കും. യുവ ഫോട്ടോഗ്രാഫര്‍മാര്‍ക്ക രാപകല്‍ ഭേദമന്യേ ചാര്‍ജ് തീരുമെന്ന ആശങ്കയില്ലാതെ ഗെയിമുകള്‍ കളിക്കാനും, ചിത്രീകരണം നടത്താനും ഇതു മൂലം സാധിക്കും. Exynos 1380 പ്രോസസറും, 16.ജി.ബി റാമും, 5ജി വേഗത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ അപ്‌ഗ്രേഡ് ചെയ്ത നാലാം തലമുറ ആന്‍ഡ്രോയ്ഡ് ഒ.എസ് അഞ്ച് വര്‍ഷത്തെ സുരക്ഷിതത്വവുമായി വിപണിയില്‍ സാംസങിന്റെ മുന്നേറ്റം തുടരുന്നു ആശങ്കകള്‍ ഇല്ലാതാക്കുന്നതിനുള്ള ആപ്പായ സാംസങ് വാലറ്റ് വഴി ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചും, ഡ്രൈവിംഗ് ലെസന്‍സിനെക്കുറിച്ചും താക്കോലുകളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ യഥാസമയം നിങ്ങള്‍ക്ക് നല്‍കുന്നു.
Samsung Galaxy F54 5G കാണാന്‍ മികവുറ്റതാകുന്നത് പ്രധാനമായും അതിന്റെ മനോഹരമായ രൂപകല്‍പനയും തിളങ്ങുന്ന ലോഹപ്രഭയോടെയുള്ള ഫിനിഷിംഗും മൂലമാണ്. യുവതയുടെ മനം കവരുന്ന Meteor Blue, Star Dust Silver എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങി.
ഈ സ്മാര്‍ട്ട് ഫോണ്‍ Gen Z നോട് കിടപിടിക്കുന്നതാണ്. അതിവേഗത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്ന ആകര്‍ഷണീയമായ ഫോണാണിത്. വിപണയിലെ പുതിയ പ്രവണതളെ അവഗണിക്കുന്നവരാണെങ്കില് നിങ്ങള്‍ക്ക് ദയവുണ്ടെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ Samsung Galaxy F54 5G ജൂണ്‍ 6 മുതല്‍ 27,999 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുക.
(നിരാകരണ പ്രസ്താവന: ഈ ഉത്പന്നത്തിന് വേണ്ടി HT Brand Studio തയ്യാറാക്കിയതാണ് ഈ ലേഖനം)
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ 1മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. 5ാം തിയ്യതി രാവിലെ 8 മുതൽ 8 ന് രാത്രി 11.59 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു. 19, 790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6153 പേർ ഹെൽ മറ്റ് ധരിച്ചില്ല. 7896 മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്തവരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതി ദിനം അപകടത്തിൽ 12 പേർ റോഡിൽ മരിക്കുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 28 പേരാണ് മരിച്ചത്. പ്രതിദിനം റോഡ പകട മരണങ്ങൾ കുറഞ്ഞു. റോഡ് അപകട മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായി. 5 ന്- 8പേരും 6ന് 5 പേരും, 7ന് 9പേരും, 8ന് 6 പേരുമാണ് റോഡപകടങ്ങിൾ മരിച്ചത്. കെൽട്രോണിനോട് സ്റ്റാഫിന്റെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1240 കിലോമീറ്റർ വേഗത്തിൽ പോയതായി ക്യാമറ കണ്ടെത്തിയിട്ടില്ല. വാഹനമിടിച്ച് നശിച്ച ക്യാമറകൾ പുനസ്ഥാപിക്കാൻ ഉന്നതാധികര കമ്മിറ്റിയോട് നിർദ്ദേശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴ∙ മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍വച്ച് കഴുത്ത് മുറിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
അതേസമയം, ആറുവയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് വിരോധം മൂലമാണെന്ന് എഫ്ഐആറിൽ പൊലീസ് പറയുന്നു. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നു.