spot_img
Tuesday, June 23, 2026
Home Blog Page 524

റോഡ് ക്യാമറ ഇന്ന് അർധരാത്രി കൺതുറക്കും

0

ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും. അതേസമയം, സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്കു നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണു കാരണം.

2019നു ശേഷമാണു കേന്ദ്ര ഉപരിതല മന്ത്രാലയം വാഹന ഉടമകളുടെ വിവരങ്ങൾ പൂർണമായി പോർട്ടലിൽ കയറ്റിയതെങ്കിലും കേരളം 2017ൽ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. 2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്കായി പിന്നീട് മോട്ടർ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളെല്ലാമുണ്ട്. എന്നാൽ ഇതിൽ രണ്ടിലും പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകളുണ്ട്.

തപാൽ വകുപ്പ് വഴി അയയ്ക്കുന്ന ചെലാൻ നോട്ടീസിലൂടെ മാത്രമേ ഇവരെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിർദേശവും അറിയിക്കാൻ കഴിയുകയുള്ളൂ. എസ്എംഎസ് ലഭിച്ചവർക്കും തപാൽ മാർഗം ചെലാൻ അയയ്ക്കും.നിയമലംഘനം കണ്ടെത്തിയാൽ ഉടനടി എസ്എംഎസ് ലഭിക്കില്ല. ഇതിന് 7–13 ദിവസം സമയമെടുക്കും. ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തിൽനിന്ന് കൺട്രോൾ റൂമിലെ ഓപ്പറേറ്റർ നിയമലംഘനം സ്ഥിരീകരിക്കുകയാണ് ആദ്യഘട്ടം. ഇതു തിരുവനന്തപുരത്തെ സെൻട്രൽ സെർവറിലേക്ക് അയയ്ക്കണം. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിക്കണം. ഇതിനുശേഷമാണു ചെലാൻ എസ്എംഎസ് ആയും തപാലായും അയയ്ക്കുക.

ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകാം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് അപ്പീൽ നൽകേണ്ടത്. ഇതിനുശേഷമാണു പിഴയൊടുക്കേണ്ടത്. പിഴ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷൻ വഴിയാണു ശേഖരിക്കുന്നത്. പിന്നീട് ഇതു സംസ്ഥാനങ്ങൾക്കു കൈമാറും. 12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനാണു ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ല. വിഐപി വാഹനം, ആംബുലൻസ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ക്യാമറകളുടെ ട്യൂണിങ് ഏതാണ്ടു പൂർത്തിയായി. ജില്ലാതല കൺട്രോൾ റൂമുകളിലായി 110 പേരെ കെൽട്രോൺ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി രണ്ടുദിവസത്തിനകം നിയമിക്കും.

അപരിചിതരോട് മൊബൈൽ ഫോൺ വാങ്ങരുത് :പോലീസ്

0

സെക്കൻ്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക. യാതൊരുകാരണവാശാലും അപരിചിതരിൽ നിന്നോ ഓപ്പൺ മാർക്കറ്റിൽ വെച്ചോ മൊബൈൽ ഫോൺ വാങ്ങാതിരിക്കുക. ഇത്തരം ഫോണുകൾ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞു പോയതോ ആയിരിക്കാം. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മോഷണം പോയ ഒരു മൊബൈൽ ഫോൺ അടുത്ത ജില്ലയിലെ ഒരു സൺഡേ മാർക്കറ്റിൽ വെച്ച് ചെറിയ തുകക്ക് ഒരാൾ വാങ്ങുകയും ഫോണിൻ്റെ യഥാർത്ഥ ഉടമസ്ഥൻ്റെ പരാതി പ്രകാരം കോഴിക്കോട് സിറ്റി പോലീസ് CEIR portal വഴി ഫോൺ കണ്ടെത്തിയപ്പോൾ പ്രസ്തുത ഫോൺ വാങ്ങിയ ആൾക്ക് യഥാർത്ഥ ഉടമസ്ഥന് സൈബർ സെൽ മുഖേന ഇത് തിരികെ കൊടുക്കേണ്ടി വന്നു. നിങ്ങൾക്കും ഇത്തരത്തിൽ ദുരനുഭവം വരാതിരിക്കാൻ സെക്കൻ്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് വിശ്വസനീയമായ കടയിൽ നിന്നും മാത്രം വാങ്ങുക.

#kozhikodecitypolice #kozhikodecitytrafficpolice

നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

0

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്‍റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചത്. സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതകരിച്ചു.

അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായുള്ള യാത്രക്കിടയിൽ പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ മെയ് 16ന് ആണ് സംഭവം നടന്നത്.

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

0

വയനാട്: വയനാട്ടിൽ ഇടിമിന്നലേറ്റ യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകീട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

നിരവധി തൊഴിൽ അവസരങ്ങൾ

0

കേരളത്തിലെ പ്രമുഖ ഷൂസ് & ബാഗ് നിർമ്മാതാക്കളായ “SYLCON”-ൽ നിരവധി തൊഴിൽ അവസരങ്ങൾ

📌 ഉടൻ JOIN ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക

STORE MANAGER (50 post)
ശമ്പളം :12000

STORE ACCOUNTED (50 Post)
ശമ്പളം: 14000 – 17000+ Incentive യോഗ്യത: റീട്ടെയിൽ രംഗത്ത് 23 വർഷത്തെ പ്രവൃത്തിപരിചയം പ്രായപരിധി 20 – 30 വയസ്സ്

SALESMAN (150 post)
സെയിൽസ്മാൻ (150 Posts
ശമ്പളം: 16000 – 20000+ Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് പ്രവൃത്തിപരിചയം
പ്രായപരിധി 22 – 30 വയസ്സ്

ASSISTANT SALESMAN (150 post)
ശമ്പളം: 13000 16000+ Incentive മുൻ പരിചയം ആവശ്യമില്ല. പ്രായപരിധി 20 – 30 വയസ്സ്

🔴 APPLY NOW 👇
careers@sylcon.in
More Details: +919946450450
Click WhatsApp: http://wa.me/919946450450

നിരവധി തൊഴിൽ അവസരങ്ങൾ

0

കേരളത്തിലെ പ്രമുഖ ഷൂസ് & ബാഗ് നിർമ്മാതാക്കളായ “SYLCON”-ൽ നിരവധി തൊഴിൽ അവസരങ്ങൾ

📌 ഉടൻ JOIN ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക

♻ STORE MANAGER (50 post)
ശമ്പളം :12000

♻ STORE ACCOUNTED (50 Post)
ശമ്പളം: 14000 – 17000+ Incentive യോഗ്യത: റീട്ടെയിൽ രംഗത്ത് 23 വർഷത്തെ പ്രവൃത്തിപരിചയം പ്രായപരിധി 20 – 30 വയസ്സ്

♻ SALESMAN (150 post)
സെയിൽസ്മാൻ (150 Posts
ശമ്പളം: 16000 – 20000+ Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് പ്രവൃത്തിപരിചയം
പ്രായപരിധി 22 – 30 വയസ്സ്

♻ ASSISTANT SALESMAN (150 post)
ശമ്പളം: 13000 16000+ Incentive മുൻ പരിചയം ആവശ്യമില്ല. പ്രായപരിധി 20 – 30 വയസ്സ്

🔴 APPLY NOW 👇
careers@sylcon.in
More Details: +91994650450
Click WhatsApp: http://wa.me/91994650450

ജൂൺ 7 ലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

0

കൊച്ചി:സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു .പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാർഥികളുടെ കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷമേ ലഭിക്കുയുള്ളു എന്നതിനാലുമാണ് സമരം മാറ്റിവെക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. 

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കുക, ഒപ്പം വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ 6ന് വിദേശയാത്രക്ക്  പോകുന്നതിനാൽ അദ്ദേഹം തിരികെ വന്നശേഷം ഈ കാര്യങ്ങളിൽ തുടർ നടപടി ആലോചിക്കുമെന്ന്  ബസുടമകളുടെ കോർഡിനേഷൻ കമ്മിറ്റി പറഞ്ഞു.

കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ

0

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശികളായ ഡോ. റാം മനോഹർ (70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്.മൃതദേഹത്തിന് സമീപത്ത് നിന്നും ചേവായൂർ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

വിരലടയാള വിദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത് താമസിക്കുന്ന മകൾ രാവിലെ ഇരുവർക്കുമുളള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരമറിയുന്നത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി

0

*റേഷൻ കടകൾ ഇന്നു മുതൽ പതിവുപോലെ പ്രവർത്തിക്കുംമന്ത്രി ജി.ആർ. അനിൽ

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായതായും ഇന്നു (ജൂൺ 03) മുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻ.എഫ്.എസ്.എ (മഞ്ഞ, പങ്ക്), നോൺ-എൻ.എഫ്.എസ്.എ (നീല, വെള്ള) വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ-പോസ് മെഷീനിലെ സോഫ്റ്റ്‌വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻ.ഐ.സി-ഹൈദരാബാദിന് നിർദേശം നൽകി. ജൂൺ ഒന്നോടെ ഈ ജോലികൾ എൻ.ഐ.സി പൂർത്തിയാക്കി. സംസ്ഥാനത്തെ എല്ലാ ഇ-പോസ് മെഷീനിനുകളിലേക്കുമുള്ള അപ്ഡേഷൻ ജൂൺ രണ്ടിനു രാവിലെ 11.30 ഓടെയും പൂർത്തിയായി.

ഇ-പോസ് മെഷീനിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ആപ്ലിക്കേഷൻതലത്തിലും മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. ഈ രീതിയിലുള്ള അപ്ഡേഷൻ നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യതയുണ്ട്. ഇതേത്തുടർന്നു റേഷൻ വിതരണം ഭാഗികമായി മുടങ്ങിയ സാഹചര്യത്തിൽ കാർഡുടമകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇന്നലെ (02 ജൂൺ) റേഷൻ വിതരണം നടത്തേണ്ടതില്ലെന്ന് മന്ത്രി ഭക്ഷ്യ പൊതുവിതരണ കമ്മീഷണർക്ക് നിർദേശം നൽകിയത്. സെർവർ തകരാറുകൊണ്ടല്ല സാങ്കേതിക തടസമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയുടെ ഗരീബ് കല്യാൺ അന്നയോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബിൽ നൽകുന്നത്. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം…

0

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. ട്രെയിൻ സർവീസിലെ മാറ്റങ്ങൾ ഇതാണ്.

റദ്ദാക്കിയ ട്രെയിനുകൾ

02.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ് 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി  ഹൗറ-ചെന്നൈ മെയിൽ  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12892 പുരി-ബാംഗിരിപോസി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

ടാറ്റാനഗർ വഴിതിരിച്ച് വിട്ട ട്രെയിനുകൾ

02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ്
02.06.2023-ന്  യാത്ര ആരംഭിക്കുന്ന  22873 ദിഘ-വിശാഖപട്ടണം എക്സ്പ്രസ് 
02.06.2023-ന്  യാത്ര ആരംഭിക്കുന്ന 18409 ഷാലിമാർ-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്
02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂർ എക്സ്പ്രസ് 

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ

01.06.2023-ന്  ദില്ലിയിൽ നിന്ന പുറപ്പെട്ട 12802 ന്യൂഡൽഹി-പുരി പുരുഷോത്തം എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
01.06.2023-ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കൽ എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂ ഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415  ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും