spot_img
Tuesday, June 23, 2026
Home Blog Page 526

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്നാട്; കുങ്കിയാനകളെ എത്തിക്കും

0

ഇടുക്കി: കമ്പം ടൗണിൽ ഭീതിവിതച്ച് അരിക്കൊമ്പൻ. രാവിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി. വാഹനങ്ങളും തകർത്തു. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം തുടങ്ങി. കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും. ടോപ് സ്റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം തുടരുന്നു. അരിക്കൊമ്പനെ കാട് കയറ്റാൻ പൊള്ളാച്ചിയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കും.

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട കാട്ടാന അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് ണക്കിനാളുകൾ താമസിക്കുന്ന കമ്പം മേഖലയിലെത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് ശേഷം തമിഴ്നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയിരുന്നെങ്കിലും അരിക്കൊമ്പൻ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ, ഇത്തവണ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കിയാണ് കൊമ്പന്‍റെ വിളയാട്ടം. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. കൊമ്പന്‍റെ പരാക്രമത്തെ തുടര്‍ന്ന് കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. അത് ഫലിച്ചില്ലെങ്കില്‍ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനാണ് തമിഴ്നാടിന്‍റെ നീക്കം.

സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫർഹാനയെ മുൻനിർത്തി ചതിച്ച് കൊലപ്പെടുത്തി!

0

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി

മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങൾ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതൽ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.മുറിയിൽ വെച്ച് നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ തർക്കമുണ്ടായി. ഇതിനിടയിൽ മൂന്ന് പേരും താഴെ വീണു.

ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു.സിദ്ധിഖ് മരിച്ച ശേഷം പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങിയില്ല. തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്

ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്. ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത് . തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വന്ന കാര്യം പോലീസിനെ സ്ഥിരീകരിക്കാൻ ആയത്. തുടർന്നാണ് ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.

ഇനി എല്ലാ സ്റ്റേഷനുകളിലും ഒരേ സൈൻ ബോർഡുകൾ

0

യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി  സൈൻ ബോർഡുകൾ ഉണ്ടാകുക. സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമായ റെയിൽവേ പരിസരം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

റെയിൽവേ സ്റ്റേഷനുകളിലെ സൈൻ ബോർഡുകളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ലളിതമായ ഭാഷ, വ്യക്തമായ ഫോണ്ട്, പെട്ടന്ന് കാണാൻ സാധിക്കുന്ന രീതിയിലുള്ള നിറങ്ങൾ, അനുയോജ്യമായ  ചിത്രങ്ങൾ എന്നിവയ്ക്ക് ആയിരിക്കും പുതിയ സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തുക. ചിഹ്നങ്ങൾ ദിവ്യാംഗ സൗഹൃദമാക്കുന്നതിന് ഊന്നൽ നൽകുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ മികച്ച യാത്രാനുഭവം  നല്കാൻ  ഇന്ത്യൻ റെയിൽവേ അക്ഷീണം പ്രയത്നിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ റെയിൽവേ മന്ത്രി പറഞ്ഞു. സ്റ്റേഷനുകളിലെ സൈൻ ബോർഡുകൾ ആധുനികവും നിലവാരമുള്ളതുമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

സൈൻ ബോർഡുകളുടെ ക്രമീകരണം ദ്രുതഗതിയിലായിരിക്കും. 88 സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുകയാണ്, 1,187 സ്റ്റേഷനുകളുടെ ടെൻഡറിങ്ങും ആസൂത്രണവും നടക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനുകളിൽ എത്തിയാലും യാത്രക്കാർക്ക് ഒരേ തരത്തിലുള്ള സൈൻ ബോർഡുകളായിരിക്കും കാണാനാകുക. ഇത് യാത്രയിലെ സൗകര്യം വർധിപ്പിക്കുകയും നിലവാരം ഉയർത്തുകയും ചെയ്യും എന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്. 

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളിൽ മിന്നൽ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തി. ഏത് ഘട്ടത്തിൽ ആണ് വാഹനങ്ങളിൽ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താൻ പോലീസ് സഹായം വേണമെന്ന് ട്രാൻസ്‌പോർട് കമ്മിഷണർ പറഞ്ഞു. 

ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 48 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും ആവശ്യമില്ല. ഇത് ഓടിക്കാൻ ലൈസൻസും ആവശ്യമില്ല. ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ കേസെടുക്കാൻ പൊലീസിനും സാധിക്കില്ല. ഇത്തരത്തിൽ വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഷിബിലും ഫർഹാനയും മുങ്ങിയത് പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച്; നീങ്ങിയത് ഝാർഖണ്ഡിലേക്ക്, രഹസ്യനീക്കത്തിൽ അറസ്റ്റ്

0

ചെന്നൈ: തിരൂരിലെ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയിലേക്ക് തള്ളിയ കേസിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത് അതീവ രഹസ്യ നീക്കത്തിലൂടെ. ഇന്നലെ രാത്രി എഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ചെന്നൈ എഗ്മൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഝാർഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും വിവരം ലഭിച്ചു.

ഇന്നലെ വൈകീട്ട് തിരൂർ സിഐ പ്രമോദാണ് തമിഴ്നാട് പൊലീസിന് പ്രതികളെ കുറിച്ച് വിവരം കൈമാറിയത്. പിന്നാലെ തമിഴ്നാട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചെന്നൈ എഗ്മൂർ ആർപിഎഫിന് രഹസ്യ വിവരം ലഭിച്ചപ്പോൾ സമയം അഞ്ച് മണിയായിരുന്നു. ഏഴ് മണിയോടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശം ഒരു ട്രോളി ബാഗും ഒരു മൊബൈൽ ഫോണും ഉണ്ടായിരുന്നു. കൈയ്യിലുണ്ടായിരുന്ന പഴ്സിൽ 16000 രൂപയും ഉണ്ടായിരുന്നു. ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് കിട്ടിയ വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തി. ഇതറിയാതെ ട്രെയിൻ കാത്തിരുന്ന പ്രതികൾ കൃത്യമായി പൊലീസിന്റെ വലയിലാവുകയായിരുന്നു.

‘ശരണ്യ സെക്സ് ചാറ്റ് ചെയ്യും, കാണാൻ വിളിച്ച് വരുത്തും, കൈകാര്യം ചെയ്യാൻ കൂട്ടിന് ആളും’; ഹണി ട്രാപ്പ് ഇങ്ങനെ…

0

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ശരമ്യയും കൂട്ടുകാരും ഹണിട്രാപ്പിൽ കുരുക്കിയത് നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇൻസ്റ്റഗ്രാം വഴി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചുങ്കം ഫറോക്ക്‌ സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ  സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്. 

യുവാവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികള്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലതവണ പണം തട്ടിയെടുത്തിട്ടും സെക്സ് ചാറ്റ് സ്ക്രീൻ ഷോട്ടുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ കൊച്ചിയിലേക്ക് ശരണ്യയും കൂട്ടുകാരനും വിളിച്ച് വരുത്തുകയായിരുന്നു. ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് നേരിൽ വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ തട്ടിപ്പ് രീതിയെന്ന് പെലീസ് അറിയിച്ചു.

ഇടുക്കി സ്വദേശിയായ പരാതിക്കാരന്‍റെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ് എത്തി. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ബന്ധം കൂടുതൽ അടുത്തതോടെ സെക്സ് ചാറ്റിലെത്തുകയും ചെയ്തു. ഇരുവരും നിരന്തരം ചാറ്റിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ശരണ്യ യുവാവിനോട് നേരിൽ കാണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി പള്ളിമുക്ക് ഭാഗത്തേക്കാണ് യുവാവിനെ ശരണ്യ വിളിച്ച് വരുത്തിയത്. താൻ ഒറ്റയ്ക്കാണെന്നാണ് ശരണ്യ യുവാവിനോട് പറഞ്ഞിരുനത്.

എന്നാൽ ഇടുക്കി സ്വദേശി എത്തുമ്പോള്‍ യുവതിക്കൊപ്പം അർജുൻ എന്ന ആൺ സുഹൃത്തും ഉണ്ടായിരുന്നു. ഇവിടെ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം എടിഎം കാർഡും പിൻ നന്പറും സ്വന്തമാക്കി. ബാങ്കിൽ നിന്ന് 45,00 രൂപ പിൻവലിച്ചു. വീണ്ടും അ‌ർജുൻ യുവാവിനെ വിളിച്ച് ഫോൺ വഴി 2000 രൂപ വാങ്ങി. പിന്നെയും നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ സെക്സ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പേടിച്ച് പത്മ ജംഗ്ഷനിൽ എത്തിയ യുവാവിൽ നിന്ന് 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങിയെടുത്തു സംഘം മുങ്ങി.

എന്നിട്ടും വിട്ടില്ല, പിന്നെയും യുവാവിന് ഫോണ്‍ വിളിയെത്തി.  25,000 രൂപ തരണമെന്നായിരുന്നു പിന്നെ ഭീഷണി. ചാറ്റ് സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുമെന്ന പേടിയിൽ അത് വരെ എല്ലാം സമ്മതിച്ച ഇടുക്കി സ്വദേശി മറ്റ് വഴികൾ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവാവിന്‍റെ പരാതിയിൽ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സ്കൂളുകൾ തുറക്കാറായി GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ആപ്.

You can login to the app using your registered mobile number.

The school authorities have to register the mobile number in the app.

If a parent wants to register his mobile number with more than one vehicle, it can be done by the school authorities.

Once you enter the app, you will see the list of vehicles registered with the parent’s mobile number.

A parent can track their child’s vehicle through a map by pressing the button on the vehicle to be located.

Mvd/school authorities and parent can see whether the vehicle is running, location and arrival time of the vehicle

The driver, helper and school authority inside the vehicle can be called over the phone through the app itself.

It is not possible to call the driver if the vehicle is running.

If you don’t get accurate data, press “Refresh” button.

For queries you can call troll free number 1800 599 7099.

Contact the respective school authorities to install the app and register.

This app service is absolutely free

Downalod App

  1. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം.
  2. മൊബൈൽ നമ്പർ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
  3. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
  4. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
  5. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
  6. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
  7. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
  8. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
  9. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ “Refresh” ബട്ടൺ അമർത്തുക.
  10. സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
  11. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
  12. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ👇👇
  13. Downalod App

ഫോൺ നമ്പരിന് പകരം ഉപയോക്താവിന്റെ പേര്; വാട്ട്സ്ആപ്പിലെ പുത്തൻ അപ്ഡേറ്റ്

0

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു പുതിയ അപ്‌ഡേറ്റുമായി വരുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ അവർക്ക് ഇഷ്ട്ടമുള്ള ഉപയോക്തൃ നാമങ്ങൾ അഥവാ യൂസർ നെയിം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഭാവി അപ്‌ഡേറ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് WABetaInfo എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. WABetaInfo പങ്കിട്ട ഒരു സ്‌ക്രീൻഷോട്ടിൽ ആപ്പിന്റെ സെറ്റിങ്സിൽ യൂസർ നെയിം ചേർക്കാനുള്ള ഓപ്‌ഷൻ ഉള്ളതായാണ് വിവരം. ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്സ് മെനുവിലൂടെ ഈ സേവനം ഉപയോഗിക്കാൻ കഴിയും.

ഒരു യൂസർ നെയിം തെരഞ്ഞെടുക്കുന്നതിലൂടെ കോൺടാക്റ്റ് ഐഡന്റിഫിക്കേഷനായി ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ നമ്പരുകൾക്ക് പകരം അവർക്ക് വ്യത്യസ്തവും എളുപ്പത്തിൽ ഓർക്കാവുന്നതുമായ യൂസർ നെയിം സ്വയം തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റൊരാളുടെ ഫോൺ നമ്പറുകൾ അറിയില്ലെങ്കിലും യൂസർ നെയിം നൽകി മറ്റുള്ളവരുമായി ചാറ്റിംഗ് ആരംഭിക്കാൻ കഴിഞ്ഞേക്കും.

WhatsAppൽ യൂസർ നെയിം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമല്ലെങ്കിലും യൂസർ നെയിമിലൂടെ ആരംഭിക്കുന്ന ചാറ്റുകളും ആപ്പിന്റെ ശക്തമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷയും ഒരു മുൻ‌ഗണനയായി തുടരുമെന്നും ആപ്പ് ഉറപ്പാക്കുന്നു. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ ഇത് പരീക്ഷിക്കാൻ ബീറ്റ ടെസ്റ്റർമാർക്ക് അവസരം ലഭിക്കുമെന്നുമാണ് വിവരം.

വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ അപ്ഡേറ്റ്അടുത്തിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.

നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

0

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ.

ഇരുവരുടെയും കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേ‍ർന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേർത്തു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിൽ ആശിഷ് വിദ്യാ‍ർത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ൽ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.

പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

0

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാൽ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു.

സയൻസ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സ‍ർക്കാർ സ്കൂൾ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ – 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി. 33,915 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ർത്ഥികളും വിജയിച്ചു. എട്ട് സ‍ർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്.

കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതൽ, എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേർക്ക് മലപ്പുറം ജില്ലയിൽ മുഴുവൻ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ പാസായി, 715 പേർ. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളിൽ നൽകണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നൽകണം. 78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഇത്തവണ 0.13 % വർദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേർ. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്കൂളുകളിൽ നൂറ് മേനി വിജയം ലഭിച്ചു. 12 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി.

373 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 187 ആയിരുന്നു.പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാം. ട്രയല് അലോട്ട്മെൻ്റ് ജൂൺ 13ന് നടക്കും. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓൺലൈനായി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങൾക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു