spot_img
Friday, October 2, 2026

ആംബുലന്‍സിന് മുകളില്‍ അധിക ലൈറ്റ് വെച്ചതിന് 5500 രൂപ പിഴയിട്ട് എംവിഡി



കൊച്ചി: ആംബുലന്‍സിന് മുകളില്‍ അധിക ലൈറ്റ് വെച്ചതിന് 5500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാലടി പ്ലാന്റേഷന്റെ ആംബുലന്‍സിനാണ് പിഴ. എന്നാല്‍, അധിക ലൈറ്റ് വെച്ചത് കാട്ടാന ശല്യം രൂക്ഷമായ സ്ഥലമായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്റെ വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്.പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ആംബുലന്‍സിനെതിരായ നടപടി.

കഴിഞ്ഞ ദിവസം ടാക്‌സി കാറിന് ക്രാഷ് ഗാര്‍ഡ് വെച്ചതിന് 5000 രൂപ പിഴയിട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles