spot_img
Monday, June 22, 2026
Home Blog Page 531

റേഷൻ കടയല്ല, കെ- സ്റ്റോർ: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷൻ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങൾ

0

റേഷൻ കടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വിൽപ്പനയും മിൽമ ഉത്പന്നങ്ങൾ എൽപിജി സിലിണ്ടർ അടക്കമുള്ള സേവനങ്ങ കെ സ്റ്റോറിൽ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 108 കെ സ്റ്റോറുകളാണ് സജ്ജമായിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചുഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിങ്ങനെ… സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ – സ്റ്റോറുകളാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.

ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഡോക്ടറാണെന്ന വ്യാജേന സ്ത്രീകളുമായി സൗഹൃദം, വിവാഹവാ​ഗ്ദാനം; പണവും സ്വര്‍ണവും തട്ടി മുങ്ങുന്ന യുവാവ് അറസ്റ്റില്‍

0

കല്‍പ്പറ്റ: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്ത നാല്‍പ്പതിയഞ്ചുകാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കവേ പൊലീസ് പൊക്കിയത്. താന്‍ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുയും വീവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ പക്കല്‍ നിന്നും പൈസയും സ്വര്‍ണവും കൈക്കലാക്കുകയുമായിരുന്നു ഇയാളുടെ രീതി.

കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഡോക്ടര്‍ ആണെന്നായിരുന്നു ഇയള്‍ അവകാശപ്പെട്ടിരുന്നത്.ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമധാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീ പീഡനക്കേസില്‍ ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാള്‍.ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും സ്വർണവും കൈക്കലാക്കിയത്. ഇയാളുടെ കയ്യില്‍ നിന്നും 30,000 രൂപയും 5 മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും, രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണ മാലയും, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പ്, കോട്ട് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കല്‍പ്പറ്റ എസ് ഐ ബിജു ആന്റണി, പൊലീസ് ഓഫീസര്‍മാരായ നൗഫല്‍ സി കെ, വിപിന്‍ കെ.കെ. അനില്‍കുമാര്‍, ലിന്‍രാജ്, ലതീഷ് കുമാര്‍, സൈറ ബാനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു

തെളിവ് മായ്ക്കാൻ ശ്രമിക്കണ്ട;ഫിംഗർ പ്രിന്റ് അത്ര നിസ്സാരമല്ല

0

കോഴിക്കോട്:തെളിവുകളൊന്നും ശേഷിപ്പിച്ചിട്ടില്ല എന്ന വിശ്വാസത്തില്‍ കുറ്റകൃത്യം നടത്തി രക്ഷപ്പെടാൻ വരട്ടെ, നിങ്ങൾ അറിയാതെ അവശേഷിപ്പിച്ച ഓരോ തെളിവും അദൃശ്യമായി കിടക്കുന്നുണ്ട്. ബാക്കിവെച്ച തെളിവുകൾ എന്തൊക്കയാണെന്ന് അറിയാനും അവ എങ്ങനെ കണ്ടെത്തുമെന്നും സംശയമുണ്ടോ.

കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ കേരള പോലീസ് സ്റ്റാളിലെത്തിയാൽ ഫോറൻസിക് വിഭാഗം എങ്ങനെ തെളിവുകൾ കണ്ടെത്തുന്നു എന്നറിയാൻ സാധിക്കും.രക്ഷപ്പെടുന്ന ഓരോ കുറ്റവാളിയുടെയും പേടിസ്വപ്നമാണ് പോലീസിന്‍റെ ഫോറൻസിക് സയൻസ് ലാബുകൾ. തെളിവുകളൊന്നുമില്ലെന്ന് കുറ്റവാളി ഉറപ്പാക്കിയാലും മായ്ക്കപ്പെടാതെ കിടക്കുന്ന വിരലടയാളമോ, മുടിനാരിഴയോ, രക്തക്കറയോ മാത്രം മതി അന്വേഷണത്തിന് ഒരു തുമ്പുണ്ടാക്കാൻ.

കുറ്റകൃത്യം സംഭവിച്ച സ്ഥലത്തുനിന്ന് ശാസ്ത്രീയമായി ഇവ ശേഖരിച്ച് ഫോറൻസിക് വിഭാഗം പ്രതികളെ കണ്ടെത്താൻ വഴിയൊരുക്കും. പ്രമാദമായ നിരവധി കേസുകളാണ് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ചിട്ടുള്ളത്. എങ്ങനെയാണ് തെളിവുകൾ ശേഖരിക്കുന്നതെന്നും അത് കണ്ടെത്തുന്ന രീതിയും ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ദ്ധര്‍ കൗണ്ടറിൽ നിന്ന് വിവരിച്ചുനല്‍കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന അതിസൂക്ഷ്മ തെളിവുകളിൽപ്പെടുന്ന മുടിയുടെ ആന്തരിക ഘടന പരിശോധിക്കാൻ കഴിയുന്ന കോമ്പൗണ്ട് മൈക്രോസ്കോപ്പ്, നഖത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി വിശകലനം ചെയ്യുന്ന സൂം സ്റ്റീരിയോ മൈക്രോസ്കോപ്പ് എന്നിവ കാണാനും പ്രവർത്തനം മനസിലാക്കാനും സ്റ്റാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വിരലടയാളം ഉൾപ്പടെ അൾട്രാവയലറ്റ് കിരണങ്ങൾ പ്രകാശിപ്പിച്ചാൽ ദൃശ്യമാകുന്നതും നേരിൽ കാണാം. തെളിവുകൾ കണ്ടെത്താനായി ഫോറൻസിക് ഉപയോഗിക്കുന്ന വിവിധ രാസ പദാർത്ഥങ്ങളും ഉപകരണങ്ങളും ഇവിടെയുണ്ട്. കൂടാതെ കള്ളനോട്ട് എളുപ്പം കണ്ടെത്താനുള്ള യു.വി ചേംബറും ഇവിടെയുണ്ട്.

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി യുവതി നിര്യാതായി

0

റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി നിര്യാതായി. അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകൾ മുഹ്‌സിന(32) ആണ് ഖമീസ് മുഷൈത്ത് സൗദി ജർമ്മൻ ഹോസ്‍പിറ്റലിൽ മരിച്ചത്. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് ജോലി ചെയ്യുന്ന ഭർത്താവ് എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിനെ കാണാനും ഉംറ നിർവ്വഹിക്കാനുമായി സന്ദർശക വിസയിൽ ഇക്കഴിഞ്ഞ റമദാൻ പത്തിനാണ് മൂന്ന് കുട്ടികളുമൊത്ത് മുഹ്‌സിന ജിസാൻ പ്രവിശ്യയിലെ ദർബിൽ എത്തുന്നത്.

നേരത്തെയും സന്ദർശക വിസയിൽ എത്തിയിരുന്നെങ്കിലും മക്കൾക്ക് ഉംറ നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടികളുടെ സ്‌കൂൾ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായ് ഖമീസിലെ ഹോസ്‍പിറ്റലിൽ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടർന്ന് സൗദി ജർമ്മൻ ഹോസ്‍പിറ്റലിലേക്ക് റഫർ ചെയ്യുകയായിരുന്നു.

എന്നാൽ, ഹോസ്‍പിറ്റലിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ സ്‌ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലാംനാൾ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡണ്ടും ജിദ്ദ കോൺസുലേറ്റ് വെൽഫയർ വിഭാഗം മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ എം.ഒ.എച്ചിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരവേ കഴിഞ്ഞ ദിവസം രാവിലെ കാലത്ത് വീണ്ടും ഹൃദയാഘാതമുണ്ടായി.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ഖമീസിൽ തന്നെ മറവു ചെയ്യുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖമീസ് കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി അറിയിച്ചു. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ എന്നിവർ നേരത്തെ നാട്ടിലേക്ക് പോയിരുന്നു. സഹോദരങ്ങൾ – ഷബീർ, സുഹറാബി, ബുഷ്‌റ, റഷീദ

കേരളത്തിന്റെ ഭാവിയെപ്പറ്റി ​10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

0

കേരളത്തിന്റെ ഭാവിയെക്കുറിച്ച് 10 പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. നേരത്തേ കേരളത്തിലെ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളിയുടെ ​സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സംസ്ഥാന​ത്തെപ്പറ്റി കൂടുതൽ പ്രവചനങ്ങളുമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

2030 ആകു​മ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത്. കുറിപ്പിൽ പറയുന്ന 10 പ്രവചനങ്ങൾ താഴെ.

  1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും
  2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും
  3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും
  4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും
  5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും
  6. പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും
  7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും
  8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും
  9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും
  10. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും

പുതിയ ബൈക്കിലെത്തി മാല പൊട്ടിക്കൽ: ആദ്യം കുഴങ്ങി, പൊലീസിന്റെ സമർത്ഥമായ നീക്കത്തിൽ അഞ്ച് ദിവസത്തിൽ പൊക്കി

0

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കാരന്തൂർ കൊളായിതാഴത്ത് വെച്ച് ബൈക്കിൽ വന്ന് പിടിച്ചുപറിച്ച ആൾ പിടിയിലായി. കുറ്റിച്ചിറ സ്വദേശിയും ഇപ്പോൾ ഒടുമ്പ്ര യിൽ വാടകക്ക് താമസിക്കുന്ന ഫൈജാസ്(38)നെയാണ് പിടികൂടിയത്. ഡിസിപി ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് സമർത്ഥമായ നീക്കത്തിലുടെ ഇയാളെ  വലയിലാക്കിയത്. 

കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനെട്ട് കിലോമീറ്റർ ദൂരത്തിൽ നൂറോളം സിസിടിവികളും, മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പ്രതിയിലേക്ക് എത്തുന്നത്. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ നിരീക്ഷിച്ചു വരിയയായിരുന്നു. ഇരയായ സ്ത്രീ ജോലി ചെയ്ത പെട്രോൾപമ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ച ചിത്രം പത്രത്തിലൂടെ പോലീസ് പുറത്തുവിട്ടിരുന്നു. 

എന്നാൽ ആരും തിരിച്ചറിയാത്തതിനാലാണ് കൂടുതൽ സിസിടിവികൾ പരിശോധിക്കേണ്ടി വന്നത്. ഈയിടെ വാങ്ങിയ ബൈക്കാണ് കൃത്യം ചെയ്യാൻ ഉപയോഗിച്ചത്. സ്ഥിരമായി മാലപൊട്ടിക്കാനാണോ ഈ ബൈക്ക് വാങ്ങിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് ശേഷവും ഇയാൾ പല സ്ഥലങ്ങളിലും വീണ്ടും മാലപൊട്ടിക്കാൻ കറങ്ങിയിട്ടുണ്ടായിരുന്നു.  മാലപൊട്ടിക്കാൻ ചുറ്റിക്കറങ്ങുന്നതിനിടയിൽ കെളായിത്താഴം പെട്രോൾ പമ്പിനടുത്തുവച്ച് ഒരു സ്ത്രീ നടന്നു വരുന്നത് കണ്ട് പമ്പിലേക്ക് തന്റെ വണ്ടി കയറ്റി വെള്ളം കുടിക്കാനെന്ന വ്യാജേന കുറച്ച് സമയം അവിടെ ചിലവഴിച്ചശേഷം സ്ത്രീ ഇടറോഡിലേക്ക് കയറിപോകുന്നതും തനിച്ചാനെന്നും മനസ്സിലാക്കിയ ഇയാൾ തന്ത്രപരമായി സ്ത്രീയെ പിൻതുടരുകയും ആളുകളാരും ഇല്ലെന്ന് ഉറപ്പ് വരുത്തി വിദഗ്ദമായി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് സ്ത്രീ ബഹളം വെച്ച് കള്ളൻ കള്ളൻ എന്നു പറഞ്ഞു പിന്നാലെ പോയെങ്കിലും വളരെ വേഗത്തിൽ വണ്ടിയോടിച്ച് കടന്നുകളയുകയായിരുന്നു .ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി  മറ്റൊരു നമ്പറാണ് ഘടിപ്പിച്ചിരുന്നത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇയാൾ പുതിയ നമ്പർ മാറ്റി യാത്ര തുടർന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ പൂട്ടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ വട്ടകിണറുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ച മോഷണ മുതൽ  പോലീസ് കണ്ടെടുത്തു. 

പ്രതിയെയും കൂട്ടി പോലീസ് സംഭവസ്ഥലത്തും, പ്രതിയുടെ വീട്ടിലും,ധനകാര്യസ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. ചികിത്സക്ക് വേണ്ടി വന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം  ചെയ്യിച്ചതെന്നാണ് ഫൈജാസ് പോലീസിനോട് പറഞ്ഞത്.കുന്ദമംഗലം കോടതിയിൽ ഹാജരാക്കി’ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിശോഭ്,സച്ചിത്ത്,ഷിജു എന്നിവരുമുണ്ടായിരുന്നു.

റോഡ് ക്യാമറ; നിയമലംഘനം 2.5 ലക്ഷം, നോട്ടിസ് 2000 പേർക്ക്

0

മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറകളിൽ ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുന്നതു ദിവസം 2000 പേർക്ക്. പ്രത്യേക ക്രമമോ മാനദണ്ഡമോ നോക്കാതെയുള്ള റാൻഡം തിരഞ്ഞെടുപ്പാണിത്. ഈ മാസം 5നു തുടങ്ങിയ ബോധവൽക്കരണം ഒരാഴ്ച തികഞ്ഞപ്പോൾ അയച്ചതു 14,000 നോട്ടിസുകൾ.

ഈ ഒരാഴ്ചയ്ക്കകം ഏതാണ്ടു പതിനേഴര ലക്ഷം നിയമലംഘനം കണ്ടെത്തി. ക്യാമറകളുടെ ‘ട്യൂണിങ്’ ഈ മാസം 24നു പൂർത്തിയാകും. അപ്പോൾ മാത്രമേ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കൃത്യത ആധികാരികമാവുകയുള്ളൂ.നിയമലംഘനത്തിന്റെ തെളിവായ ചിത്രവും ചെലാനും ഇപ്പോൾ അയയ്ക്കുന്നില്ല.

പകരം ഒരു പേജുള്ള നോട്ടിസ് മാത്രമാണ്. തപാൽ സ്റ്റാംപ് ഉൾപ്പെടെ ഒരു നോട്ടിസിന് 8 രൂപയാണു ചെലവ്. കെൽട്രോണാണ് ഇപ്പോൾ പണം മുടക്കുന്നത്. ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചിത്രവും ചെലാനുമെല്ലാമുണ്ടാകും. തപാൽ കവറിന്റെ ഭാരവും കൂടും. അപ്പോൾ ഒരു നോട്ടിസിന് 20 രൂപയോളം ചെലവു വരും.

സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

0

തൃശ്ശൂര്‍: സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കും. ലില്ലി – ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.

കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ട് എണ്ണി കഴിയുമ്പോൾ കോൺഗ്രസ് മുന്നിൽ

0

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്. എന്നാൽ ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്. കോൺഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം