spot_img
Monday, June 22, 2026
Home Blog Page 532

വന്ദേ ഭാരത് എക്സ്പ്രസ്: കാസർകോടേക്കുള്ള ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം

0

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവെ. മെയ് 19 മുതലുള്ള സർവീസുകളിൽ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നത്. കാസർകോടേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതൽ 6.08 നാണ് ട്രെയിൻ ഇവിടെ എത്തുക. 6.10 ന് ഇവിടെ നിന്ന് പുറപ്പെടും.

കോട്ടയത്തു 7.25 ന് പകരം 7.24 നാണ് ഇനി മുതൽ വന്ദേ ഭാരത് എത്തുക. 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാൽ എറണാകുളത്ത് ട്രെയിൻ എത്തിച്ചേരുമ്പോൾ നിലവിലെ സമയത്തിലും എട്ട് മിനിറ്റ് വൈകും. ഇപ്പോൾ 8.17 ന് എത്തുന്ന ട്രെയിൻ 8.25 നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശ്ശൂരിൽ 9.22 നായിരുന്നു എത്തിച്ചേർന്നിരുന്നത്. ഇനി 9.30 നാണ് ട്രെയിൻ തൃശൂരിൽ എത്തുക. എന്നാൽ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’

0

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പറായി കെഎൽ 99 അനുവദിക്കാൻ തത്വത്തിൽ തീരുമാനിച്ചു. വിശദാംശങ്ങൾ വ്യക്തമാക്കി ഉത്തരവ് ഉടൻ ഇറങ്ങും. കെഎസ്ആർടിസി ബസുകൾക്ക് കെഎൽ 15 നമ്പർ നൽകിയതു പോലെയാണ് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകുന്നത്.

വാഹനങ്ങളുടെ റജിസ്ട്രേഷനായി പ്രത്യേക ഓഫിസ് തുറക്കും.കെഎൽ 99 എ സർക്കാർ വകുപ്പുകൾക്കും കെഎൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും കെഎൽ 99 സി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും കെഎൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകാനാണ് ആലോചന. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %

0

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം

തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.

താനൂർ ബോട്ടപകടം; പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി, കേസ് ഇന്ന് ഹൈക്കോടതിയില്‍

0

മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവിൽ അറസ്റ്റിലായത്. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു.

ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്നും ഇന്നലെ കസ്റ്റഡിയിൽ എടുത്ത മുഴുവൻ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, ബോട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കമുളളവരെ എതിർകക്ഷിയാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സംഭവം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. അപകടത്തിന് കാരണമായ ബോട്ടുടമയ്ക്കെതിരായ പ്രോസിക്യൂഷൻ നടപടിയ്ക്കൊപ്പം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് കോടതി നിലപാട്.

മോക്ക: വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; ഞായറാഴ്ച തീരം തൊടും, കേരളത്തിൽ മഴയ്ക്ക് സാധ്യത

0

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാൻമാർ തീരം തൊടും. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നല്‍കുന്നുണ്ട്.പ്രത്യേക ജാഗ്രതാ നിർദേശം

12-05-2023: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ – മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 135 കിലോമീറ്റർ വരെ വേഗതയിലും; തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലും ; മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിലും വൈകുന്നേരത്തോടെ മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയിലുംആൻഡമാൻ കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

13-05-2023 : മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ: രാവിലെ : മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗതയിലും; വൈകുന്നേരത്തോടെ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗതയിലും; വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ: രാവിലെ മുതൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിലും; രാവിലെ മുതൽ രാത്രി വരെ: വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗതയിലും; മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലും വൈകുന്നേരത്തിനു ശേഷം വേഗത കുറയുകയും ചെയ്യും. ; വടക്ക്-പടിഞ്ഞാറൻ & തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

14-05-2023 : മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55-65 കി.മീ ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മത്സ്യത്തൊഴിലാളികൾ, ചെറുകിട കപ്പലുകൾ, ബോട്ടുകൾ, ട്രോളറുകൾ എന്നിവ മെയ് 12 മുതൽ 14 വരെ വടക്കുകിഴക്ക് & മധ്യ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോകരുതെന്ന് നിർദ്ദേശമുണ്ട്. ( നിർദ്ദേശം പുറപ്പെടുവിച്ച സമയവും തീയതിയും: 01.30 PM 11.05.2023)

കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്; ആദരമെന്ന് വീണാ ജോർജ്

0

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.

ഡോക്ടർ വന്ദനക്ക് കണ്ണീരോടെ വിട നൽകി നാട്

0

കോട്ടയം: വൈദ്യ പരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിൽ ആണ് സംസ്കാരം നടന്നത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തയാണ് വന്ദനയെയും സംസ്കരിച്ചത്. വന്ദനയുടെ അമ്മാവന്റെ മകൻ ആണ് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത്.

വീട്ടിലും കോളേജിലും ആശുപത്രിയിലുമായി പൊതു ദർശനത്തിന് വച്ച മൃതദേഹം കാണാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും എത്തിയിരുന്നു. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത് .ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്

പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു. നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സമരത്തിലാണ്

‘ആ പണം കൊണ്ടല്ല അനിയത്തിയുടെ വിവാഹം നടത്തിയത്’, ജൂഡിനെതിരെ നടൻ ആന്റണി വര്‍ഗീസ്

0

അഡ്വാൻസ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിൻമാറിയെന്ന് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു. സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിജയം തന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. ചെയ്യാനിരുന്ന ഒരു സിനിമയെ കുറിച്ച് ആശങ്കള്‍ വ്യക്തമാക്കിയപ്പോള്‍ ജൂഡ് ആന്തണി ജോസഫ് അസഭ്യം പറയുകയായിരുന്നുവെന്നും ആന്റണി വര്‍ഗീസ് വെളിപ്പെടുത്തി.

എന്നെപ്പറ്റി ജൂഡ് ചേട്ടൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷെ എന്റെ ഭാഗത്ത് ന്യായമുണ്ടായതുകൊണ്ടാണ് ഇതുവരെ ഞാൻ മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ സഹോദരിയുടെ വിവാഹം പുള്ളിയുടെ കാശ് വാങ്ങിച്ചാണ് നടത്തിയതെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്‍ക്കും സഹോദരിക്കും ഭാര്യക്കും അത് വലിയ വിഷമമുണ്ടാക്കി. നമ്മുടെ കുടുംബത്തിന് എതിരെ പ്രശ്‍നം വന്നാല്‍ എങ്ങനെയാണ് പ്രതികരിക്കുക. എന്നെ സ്‍നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തത വരുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത് എന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

ഞാൻ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27. ഞാൻ എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18. അതായത് അവരുടെ പണം തിരിച്ചു നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം. ചെയ്യാനിരുന്ന ആ സിനിമയുടെ സെക്കൻഡ് ഫാഫില്‍ ആശയക്കുഴപ്പമുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്തണി അസഭ്യം പറയുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ഞാൻ സിനിമയില്‍ നിന്ന് പിൻമാറിയത്. സംഘടനകള്‍ വഴി തങ്ങള്‍ പരിഹരിച്ച പ്രശ്‍നം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്തിനാണ് എന്നും ആന്റണി വര്‍ഗീസ് ചോദിച്ചു.

എന്റെ അമ്മ ജൂഡ് ആന്തണിക്ക് എതിരെ കേസ് നല്‍കിയിട്ടുണ്ട്. ഒരമ്മയ്‍ക്കും സഹിക്കാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ജൂഡ് ആന്തണിയുടെ സിനിമയ്‍ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുകയാണ്. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ആന്റണി വര്‍ഗീസ് വ്യക്തമാക്കി.

ലഹരിക്കേസിൽ ശിക്ഷ കഴിഞ്ഞ് 5–ാം നാൾ ലഹരിയുമായി യുവാവ് പിടിയിൽ

0

കോഴിക്കോട് ∙ ലഹരിക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി 5–ാം നാൾ ലഹരി മരുന്നുമായി യുവാവ് വീണ്ടും അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ഷനോജ് (കടുക്ക ഷനോജ്–37) ആണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.

4.047 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് ഷനോജ്. വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ബെംഗളൂരുവിൽ എംഡിഎംഎ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് 4 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. പ്രതിയെ ടൗൺ എസ്ഐ സുഭാഷ് ചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രസാദ്, സീനിയർ സി.പിഒ ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

റോഡ് കാമറ: നിയമലംഘനങ്ങൾക്കു പിഴ ജൂൺ അഞ്ച് മുതൽ

0

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ റോഡ് കാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ തീരുമാനം. ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കുക. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് നീക്കം നടന്നത്. പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത് മാറ്റിവെച്ചത്.ഇതിനുപു​റമെ, ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കേണ്ടെന്നു തത്വത്തിൽ തീരുമാനിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി ഈ വിഷയത്തിൽ നിയമോപദേശം തേടും. കേന്ദ്രനിയമത്തിനു വിരുദ്ധമാകുമെന്നതിനാലാണ് കോടതി നടപടി ഒഴിവാക്കാൻ നിയമോപദേശം തേടുന്നത്.

പദ്ധതി സംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച് ഏപ്രിൽ 18ന് പുറത്തിറക്കിയ സമഗ്ര ഭരണാനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി അന്തിമകരാർ രൂപപ്പെടുത്താൻ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.24നു മുൻപ് കരാറിന്റെ കരട് തയാറാക്കി ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സാങ്കേതികസമിതിയുടെ പരിശോധനയ്ക്കു വയ്ക്കും. തുടർന്നാകും അന്തിമ കരാർ നടപടികളിലേക്ക് നീങ്ങുക. എന്നാൽ, ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്ന സാഹചര്യത്തിൽ വീണ്ടും വലിയ എതിർപ്പിലേക്ക് കാമറ പദ്ധതി മാറുമെന്നാണ് പറയുന്നത്.