spot_img
Thursday, October 1, 2026

ഗതാഗതക്കുരുക്ക് മാറിയില്ലെങ്കിൽ ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്.



വടകര : ഇന്നു നടത്താനിരുന്ന താലൂക്കിലെ സ്വകാര്യ ബസ് പണിമുടക്ക് നഗരസഭാധ്യക്ഷൻ പി.കെ.ശശിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് മാറ്റി. ലിങ്ക് റോഡിൽ നിന്നു ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്നതിന് തൊഴിലാളി യൂണിയൻ നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ട നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

നഗരസഭ നൽകിയ ഉറപ്പ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുമായും ദേശീയപാത നിർമാണ കമ്പനിയുമായും ബന്ധപ്പെട്ട് നടപ്പാക്കാൻ സമയം ആവശ്യമുണ്ടെന്നും അതുവരെ പണിമുടക്ക് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ‌നഗരസഭ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ, സർവീസ് റോഡിലും മാർക്കറ്റ് റ‍ോ‍ഡിലും ജെടി റോ‍ഡിലും ഗതാഗതകുരുക്ക് രൂക്ഷമായി തുടർന്നാൽ ജൂലൈ 1 മുതൽ താലൂക്കിൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്കു പണിമുടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles