spot_img
Sunday, June 21, 2026
Home Blog Page 543

ഒറ്റ ചാറ്റിൽ 100 മിഡിയ ഫയലുകള്‍ വരെ ഷെയർ ചെയ്യാം, ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌

0

വാട്‌സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം. മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും.

ഫോട്ടോകളുടെയും വീഡിയോകളുടെയും ആവർത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചുവരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്ആപ്പ്‌ അറിയിച്ചു.

നേരത്തെ വാട്‌സ്ആപ്പ്‌ കാരക്ടർ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടർ ഉപയോ​ഗിക്കാം. ഇതിലൂടെ ​ഗ്രൂപ്പ് അഡ്മിനുകൾക്ക് ​ഗ്രൂപ്പിന് വലിയ പേരുകൾ നൽകാൻ സാധിക്കും. ഡിസ്ക്രിപ്‌ഷൻ കാരക്ടറിന്റെ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.

വൺപ്ലസ് ക്ലൗഡ് ഇവന്‍റ് ഇന്ന്; എത്തുന്ന പുതിയ കിടിലന്‍ വണ്‍പ്ലസ് ഫോണ്‍

0

വൺപ്ലസ്  11 5ജി ഇന്ന് നടക്കുന്ന വൺപ്ലസ് ക്ലൗഡ് 11 ഇവന്റിൽ അവതരിപ്പിക്കും. നിലവിലെ അപ്‌ഡേറ്റിൽ, ഹാൻഡ്‌സെറ്റിന്‍റെ കളർ ഓപ്ഷനുകളും റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വൺപ്ലസ്  11 5ജി ഇന്ത്യയിൽ രണ്ട് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ 16ജിബി വരെ ഓൺബോർഡ് മെമ്മറിയും 256ജിബി വരെ സ്റ്റോറേജും ലഭ്യമാകുമെന്ന് സൂചനയുണ്ട്. 

എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് ഷേഡുകളിൽ ഇത് വരുമെന്നും പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെന്‍ 2 SoC നൽകുന്ന വൺപ്ലസ് 11 5ജി അടുത്തിടെയാണ് ചൈനയിൽ അവതരിപ്പിച്ചത്. 2കെ റെസല്യൂഷനോടുകൂടിയ 120Hz LTPO 3.0 അമോൾഡ് സ്ക്രീനും 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. വൺപ്ലസ് 11 5ജിയുടെ ലിസ്റ്റിംഗിന്റെ സ്‌ക്രീൻഷോട്ട് വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിൽ ഉണ്ട്. സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച്, ഫോൺ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 8 ജിബി റാം + 128 ജിബി സ്റ്റോറേജിലും 16 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഇന്ന് നടക്കുന്ന ഈവന്‍റില്‍ വൺപ്ലസ് 11ആർ 5ജി, വൺപ്ലസ് പാഡ്, വൺപ്ലസ് ബഡ്‌സ് പ്രോ 2, വൺപ്ലസ് പാഡ്, വൺപ്ലസ് ടിവി 65 ക്യു2 പ്രോ എന്നിവയുടെ ലോഞ്ചും നടക്കും. വൺപ്ലസ് 11 5ജിയുടെ ചൈനീസ് വേരിയന്റ് ആൻഡ്രോയിഡ് 13-ൽ കളർഒഎസ് 13.0-ൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 6.7-ഇഞ്ച് QHD+ (1,440×3,216 പിക്സലുകൾ) സാംസങ് LTPO 3.0 അമോൾഡ് ഡിസ്‌പ്ലേയും 120Hz വരെ അഡാപ്റ്റീവ് റിഫ്രഷിങ്നിരക്കും ഉണ്ട്. 

16ജിബി വരെയുള്ള എല്‍പിഡിഡിആര്‍ 5x റാമും അഡ്രിനോ 740 ജിപിയുവും സഹിതം സ്‌നാപ്ഡ്രാഗൺ 8 ജെന്‍ 2 എസ്ഒസി ആണ് ഇത് നൽകുന്നത്. 50-മെഗാപിക്സൽ സോണി ഐഎഎക്സ് 890 പ്രൈമറി സെൻസർ, 16-മെഗാപിക്സൽ സെൽഫി സെൻസർ, 512ജിബി വരെയുള്ള UFS4.0 സ്റ്റോറേജ് എന്നിവയുള്ള ഹാസൽബ്ലാഡ്-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷത.  5,000എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് ഇതിന് സപ്പോർട്ട് നല്കുന്നത്.

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

0

രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും  ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരാളുടെ മുഴുവൻ വിവരങ്ങളും ഒറ്റ രേഖയിലൂടെ വ്യക്തമാകും എന്നതാണ് ആധാർ കാർഡിന്റെ ഒരു സവിശേഷത. 

ആധാർ കാർഡിൽ, ഓരോരുത്തരുടെയും പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിവ അടങ്ങിയിട്ടുണ്ട്. ഒപ്പം പന്ത്രണ്ടക്ക നമ്പർ ഉപയോഗിച്ച് മറ്റ്‌ വിവിവരങ്ങളും അറിയാം. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ബാങ്ക് ബാലൻസ് പരിശോധിക്കണമെങ്കിൽ എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ 12 അക്ക ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനു പുറമേ,  ഉപയോക്താക്കൾക്ക് പണം കൈമാറാനും സാധിക്കും.  ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് യുഐഡിഎഐ നൽകുന്ന നിർദേശം. 

  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് *99*99*1# ഡയൽ ചെയ്യുക
  • 12 അക്ക ആധാർ നമ്പർ നൽകുക
  • നിങ്ങളുടെ ആധാർ നമ്പർ വീണ്ടും നൽകി പരിശോധിച്ചുറപ്പിക്കുക
  • സ്‌ക്രീനിൽ ബാങ്ക് ബാലൻസുമായി യുഐഡിഎഐയിൽ നിന്ന് നിങ്ങൾക്ക് ഒരു 
  •  എസ്എംഎസ് ലഭിക്കും 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ), നിങ്ങളുടെ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതും മറ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും പോലുള്ള സേവനങ്ങൾ നല്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു

കോൾ ചെയ്യുന്ന ആളിന്റെ പേര് അനൗൺസ് ചെയ്യുന്ന ആപ്പ്

0

Caller Name Announcer App

This Caller Name Announcer app is the top caller name announcer for incoming messages and calls for your Android phone.

Are you Looking for the the best incoming message and caller announcer for Android? You found it!

Now supports WhatsApp. Just turn on setting and hear WhatsApp messages out loud.

Welcome to Caller Name Announcer , the top Android app that announces the caller name the instant you receive an incoming call or text messages. Faster, better, and 100% free, exclusive to Google Play and free for the next weeks. This is a powerful caller ID number Android app, that finds out who called you immediately, even before you take out your phone and see the screen to check the contact number or the message.

New Widget

You can use the app widget to enable/disable the spoken announcements. This way you can turn off the system quickly if you aren’t in a good place to hear them.

Our caller ID announcer app also identifies unknown telephone numbers so you can know who called you even if the number is not in your Contact list. This call announcer & SMS announcer app for Android is ideal when you are working, driving, or doing other things and you need to put your phone on hands free mode. The best thing about Caller Name Announcer Pro? It’s FREE to download and use for any Android user, user or phone.

When you are driving or doing something important, you can’t just accept any incoming call or text messages, that’s why a caller announcement solution, it’s vital. Identify who is calling you without touching the phone, by using our speaker alert system. It’s so annoying to get calls from telemarketer or spam calls while you are doing something important and cannot be distracted. How do you find out who called you when incoming call comes in? How do you know whose call to accept and whose text message you need to read and reply immediately when you are on hands free mode?

The solution to your pain is Caller Name Announcer.

As the creators of the top caller identification tool for SMS and calls we understand that it’s not easy to easy to find a call announcer app that is both FREE and powerful at the same time. Caller Name Announcer Pro speaks the caller’s name for incoming calls. Telling you who is calling before you look at the phone. Caller Name Announcer is connected to our Caller ID function, which enables our announcer app identifies unknown callers so you know if you should accept the call or not. Our Android SMS announcer feature announces the name of the person who sends you text messages. Similar to our call announcer function, our SMS announcer is also connected to our phone database and is able to identify unknown numbers who send you SMS.

CALLER NAME ANNOUNCER TOP FEATURES:

• Our app identifies caller and text message sender and announce it loudly, servicing as a caller check but also caller name speaker alert system.

• Find out who called you or send you text messages immediately even before you take a look at your phone with our smart caller ID display system.

• Identify unknown numbers and callers ID who are not on your Contact list with our Caller ID function.

• Our incoming message announcer & SMS announcer it’s the the most user friendly for Android users

• Turn ON or OFF our caller announcer function as you like. Customize it 100%

• Built in Caller ID function to identify unknown callers & text message senders.

• Options to save and call back Missed Call numbers, Completed Call numbers, and No Answer call numbers.

DOWNLOAD : CLICK HERE

അനധികൃത ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്; 138 ബെറ്റിഗ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

0

അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.

നേരത്തെ ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ  ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.  220 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 

ചെറിയ തുകയുടെ ലോണിന് പോലും പൌരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. 

ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്സിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പ്രവര്ത്തിക്കുന്ന 94 ആപ്പുക്കള്‍ ഇ സ്റ്റോറിലും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ആണ് പ്രവര്‍ത്തിച്ചിരുന്നു.  

Cheap Flight & Hotel Booking Mobile Application

Find and book great deals on flights, hotels, car hire. Your trip starts here.

When we started in 2003, we set out to do things differently. We wanted to show all flight options in one place, creating a simple alternative to the confusing sites that make travel feel like hard work.

Fast forward to today and we’ve gone from a flight search engine to a global leader in travel. We’re proud that more than 100 million people across the world (that’s quite a few!) rely on our app and website each month to help them with their travel plans.

Dedicated to making travel as simple as possible, we help each and every one of them find the best options across flights, hotels and car hire to book the perfect trip.

But we’re not stopping there.

Get inspiration, and plan and book your whole trip – we’re here to make it all super easy, wherever you are. Join 90+ million others who use us to find the best flight prices and amazing hotel discounts. Here, you can explore everything the travel industry has to offer. And there are no booking fees or hidden charges – just the best prices.

BOOK YOUR WHOLE TRIP

Yep, you can. Get where you want to go, stay where you want to stay, and get loads of suggestions on what to do while you’re there – based on other travellers’ reviews.

FIND THE BEST VALUE FLIGHTS

Search and compare hundreds of flights all in one place to find the great prices available. Not ready to book yet? Set up a Price Alert and we’ll let you know when it changes.

GET THE RIGHT HOTEL

Thought we were just about flights? Nope, we’ve got your stay covered too. Compare great deals from thousands of hotels, resorts, apartments and hostels all over the world. Or find rooms near your current location and grab a last-minute deal.

RENT A CAR

Choose where and when to pick up your car rental, and we’ll show you the deals. You can filter your search by vehicle type, fuel type and features. And our Fair Fuel Policy flag will make sure you’re not paying too much on fuel – we’ve got your back.

NO ADDED FEES EVER

Did we mention we don’t charge any booking fees? Never. None at all.

FIND INSPIRATION

Itching to travel but no idea where to go? We’ve got you. Tap ‘Explore’ to check out our inspirational destinations with the best deals.

CUSTOMISE YOUR SEARCH

Know what you’re looking for? Filter your flight search by flight duration, airline, number of stops, travel class, departure and arrival times. Easy.

FIND THE GREENEST FLIGHTS

We’re committed to lead the global transformation to modern, sustainable travel. Our first step is introducing the ‘Greener choices’ label to our platform, helping you lessen the environmental impact of travel by choosing flights which emit less CO2.

SAVE YOUR FLIGHTS

Want to look but not ready to book? No problem. We have a ‘saved flights’ setting where you can ‘star’ a flight you like. Then it’ll show up on your home screen, so you can pick up where you left off.

Enjoy!

മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

0

മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസായിരുന്നു.  2001മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു പർവേസ് മുഷറഫ് .

ആധാർ കാർഡിലെ ഫോട്ടോയും വിവരങ്ങളും മാറ്റം വളരെ എളുപ്പത്തിൽ

0

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡിന്റെ ഉപയോഗം ആവശ്യമാണ്. ഉപഭോക്താവിന്റെ ആധികാരിക ബയോമെട്രിക് ഡാറ്റയും പ്രധാനപ്പെട്ട വ്യക്തിഗത ഡാറ്റയും ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യുഐഡിഎഐ പുതുതായി ആരംഭിച്ച ഓൺലൈൻ പോർട്ടലിലൂടെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

ഉപഭോക്താവിന്റെ ആധാർ കാർഡിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ നിങ്ങൾ യുഐഡിഎഐയുമായി ബന്ധപ്പെടണം. യുഐഡിഎഐയുടെ സഹായത്തോടെ, നിങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ചിത്രം, ഇമെയിൽ വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാം.

നിലവിൽ ആധാർ കാർഡിലുള്ള ചിത്രം നമ്മളിൽ പലരും ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ആധാർ കാർഡിലേക്ക് പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ വായിക്കുക –

ആധാർ കാർഡ് ഫോട്ടോ മാറ്റുന്നതിനുള്ള നടപടികൾ:

  • യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക
  • ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമിൽ സമർപ്പിക്കുക.
  • ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി ഫോം സമർപ്പിക്കുക.
  • നിങ്ങളുടെ പുതിയ ചിത്രം നൽകാം.
  • ജിഎസ്ടിക്കൊപ്പം 100 രൂപയും അടയ്‌ക്കേണ്ടി വരും.
  • ഇതിനുശേഷം, നിങ്ങൾക്ക് ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പും ഒരു യുആർഎൻ നമ്പറും ലഭിക്കും.
  • ഈ യുആർഎൻ ഉപയോഗിച്ച് നിങ്ങളുടെ ആധാർ കാർഡിന്റെ അപ്‌ഡേറ്റ് ട്രാക്ക് ചെയ്യാം.

ദുരന്തത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ

0

കണ്ണൂർ: പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, ദുരന്തത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ.കെ.വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നെന്ന പ്രചാരണത്തിനാണ് മറുപടി. കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്നു മടങ്ങുമ്പോൾ മാഹിയിൽ നിന്നു കാറിൽ ഇന്ധനം നിറച്ചിരുന്നുവെന്നും കുപ്പിയിൽ പെട്രോൾ കരുതേണ്ട കാര്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്, ഭാര്യ റീഷ എന്നിവരാണു അപകടത്തിൽ മരിച്ചത്

കാറിന്റെ പിറകുവശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ടു കത്തിപ്പടരുകയായിരുന്നു. കാറിൽനിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ലെന്നും വിശ്വനാഥൻ പറഞ്ഞു.‘‘കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു മുൻപോട്ടു എത്തിയപ്പോൾ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാൻ‌ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയിൽനിന്ന് തീ ആളിപ്പടർന്നു. പിന്നെ ഒന്നും ഓർമയില്ല. ഞാൻ ഒരു ഡോർ തള്ളിത്തുറന്ന് പുറത്തേയ്ക്കു ചാടി. വണ്ടി കുറച്ചുദൂരം നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടു പോയി. എങ്ങനെയാണ് നിന്നതെന്ന് അറിയില്ല. അപ്പോഴേയ്ക്കു വണ്ടി പൂർണമായും കത്തിയിരുന്നു.’’– വിശ്വനാഥൻ പറഞ്ഞു.വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് അൽപം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഫൊറൻസിക് വിഭാഗം ഇന്നലെ ശേഖരിച്ചിരുന്നു. കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങൾ ഇതിനു മീതെ ഉരുകിവീണിട്ടുണ്ട്. വ്യാഴാഴ്ചയും സമാനമായ അവശിഷ്ടം കാറിനകത്തുനിന്ന് ശേഖരിച്ചിട്ടുണ്ട്. കുപ്പിയിലെ ദ്രാവകമെന്തെന്നും ഇതു തീപടരാൻ സഹായിച്ചിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധനയിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാറിൽ കണ്ടത് പെട്രോൾ ആണെന്ന പ്രചാരണം ഉദ്യോഗസ്ഥരും നിഷേധിച്ചു. പെട്രോൾ ആയിരുന്നെങ്കിൽ കാർ പൂർണമായി കത്തുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വേങ്ങരയില്‍ ബീഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ, തെളിവ് പുറത്ത്, അറസ്റ്റ്

0

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. സൻജിത് പസ്വാന്‍റെ മരണത്തെ തുടര്‍ന്ന്  വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

പോസ്റ്റ്മാർട്ടത്തില്‍ പസ്വാന്‍റെ  മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി  ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടു മാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. 

ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സൻജിത് പസ്വാനെ വകവരുത്താൻ തീരുമാനിക്കുന്നത്. ജനുവരി 31ന് രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ  കുരുക്കാക്കി മാറ്റി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം  പ്രതി സാരി കഴുത്തില്‍ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് ബോഡി ആശുപത്രിയിൽ എത്തിച്ചത്.