spot_img
Friday, June 19, 2026
Home Blog Page 566

പാലക്കാട് രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടുകൊന്നു

0

പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു . പാലക്കാട് ധോണിയിലാണ് പ്രഭാത നടത്തത്തിനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമ(60)നാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.‌‌

സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതാണ് ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. അപകട വിവരം അറിയിച്ചപ്പോൾ എന്തിനു നടക്കാൻ ഇറങ്ങിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

ബൈക്കിൽ ഇന്ത്യാപര്യടനത്തിനിറങ്ങിയ യുവാവ് കാസർകോട് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

0

തൃശൂരിൽനിന്ന് ബൈക്കിൽ ദേശീയ പര്യടനത്തിനിറങ്ങിയ  ഇറങ്ങിയ യുവാവ് കാസർകോട്ടെ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ എസ്എൽ പുരത്ത് പി എസ് അർജുൻ (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.  ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അർജുൻ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വിദേശത്ത് മെക്കാനിക്കൽ എൻജിനിയറായ അർജുൻ ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ബൈക്കിൽ രാജ്യമാകെ ‌‌‌യാത്ര ചെയ്യുക എന്നത് അർജുന്റെ ആ​ഗ്രഹമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ബൈക്കിൽ തൃശൂരിൽ നിന്നാണ് അർജുൻ യാത്ര തു‌ടങ്ങിയത്. തൃശൂരിൽ നിന്ന് വരുന്ന വഴി കൈ കുഴഞ്ഞു. തുടർന്ന് അർജുൻ തലശേരിയിൽ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.  

വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. ആദ്യ ദിവസം മോഹനന്റെ വീട്ടിൽ താമസിച്ച് പിറ്റേ ദിനം യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീഴുകയായിരുന്നു. ചെറുവത്തൂരിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

0

തൃശൂർ: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തൃശൂർ പോക്സോ കോടതി വിധി വന്നു. തൃശൂർ വെസ്റ്റ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് തൃശൂർ അയ്യന്തോളിൽ എസ്എൻ പാർക്കിന് സമീപം നടനെ തിരിച്ചറിഞ്ഞ ഒമ്പതും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇവർക്ക് മുന്നിൽ നടൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ഇയാളുടെ വാഹനത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. കറുത്ത നിറത്തിലുള്ള കാറിലാണ് ശ്രീജിത്ത് പാർക്കിലുണ്ടായിരുന്നതെന്ന് കുട്ടികൾ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പെരുമാറ്റ വൈകല്യത്തിന് താൻ ചികിത്സയിലാണെന്ന് താരം സമ്മതിച്ചതായി റിപ്പോർട്ട് ഉണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടനെതിരെ സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആവശ്യമായ തെളിവുകൾ ശേഖരിക്കാതെ പൊലീസ് കേസ് അട്ടിമറിച്ചതായി കേസിൽ പരാതിക്കാരായ സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ അന്ന് ആരോപിച്ചിരുന്നു

കനത്ത മഴ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

0

മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം.

പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തര കന്നഡ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 75 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 38,120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.      വിപണി വില – 37,960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.        വിപണി വില – 38,120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.      വിപണി വില – 37,960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില – 38,040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു                      വിപണി വില –  38,040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില – 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.      വിപണി വില – 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,320 രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില –  38,200 രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില –  38,480 രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില –  38,080 രൂപ

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

0

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.

നാലാം തീയതി വൈകിട്ട് 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.

ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്

കണ്ണൂരിൽ ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിലെത്തി തുറന്നു, പൊട്ടിത്തെറി, അച്ഛനും മകനും മരിച്ചു

0

കണ്ണൂർ: വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു. 

ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി.  ഫസൽ ഹഖ് (50) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി. 

വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിൽ  വച്ചാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിയിൽ ഓടിട്ട  വീടിന്റെ മേൽക്കൂര അപ്പാടെ ദൂരത്തേക്ക് തെറിച്ച് പോയി. സ്ഥലത്ത് പരിശോധന നടത്തിയ കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബാബു കണ്ണിപ്പൊയിലിന്റെ വാക്കുകൾ ഇങ്ങനെ. ”അസമിലെ ബാർപേട്ട ജില്ലയിലെ സോ‍ർബോഗ് എന്ന സ്ഥലത്തുനിന്നുള്ളവരാണിത്. അഞ്ചംഗ സംഘം കഴിഞ്ഞ മൂന്ന് മാസമായി കാശിമുക്കിൽ വാടകയ്ക്ക് താമസിക്കുകയായണ്. 

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളിൽ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. ഓരോ ആളും വ്യത്യസ്ഥ സ്ഥലങ്ങളിൽ പോയാണ് ആക്രി ശേഖരിക്കുന്നത്. ഇന്ന് ശഹീദുളിന് കിട്ടിയ മൂടിയുള്ള സ്റ്റീൽ പാത്രം ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നു. മുറിയിൽ അച്ഛൻ ഫസൽഹഖിനടുത്തിരുന്ന് ഇയാൾ  പാത്രത്തിന്റെ മൂടി തുറന്നപ്പോൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 

ശഹീദുളിന്റെ കൈപ്പത്തി അറ്റുപോയിട്ടുണ്ട്.  സ്ഫോടനം നടക്കുമ്പോൾ വീടിന്റെ താഴത്തെ നിലയിൽ മൂന്ന്പേരുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല” മട്ടന്നൂർ പൊലീസും ഡോഗ് സ്ക്വാഡും പ്രദേശത്ത് വിശദമായ പരിശോധന നടത്തി.  സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മട്ടന്നൂർ പൊലീസ് അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ  നിന്നും  വിശദമായ മൊഴിയെടുത്തു.  എവിടെ നിന്ന് ആക്രി പെറുക്കുമ്പോഴാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. 

കുറ്റിക്കാട്ടിലോ ആളൊഴിഞ്ഞ പറമ്പിലോ ഒളിപ്പിച്ചുവച്ച സ്റ്റീൽ ബോംബ് സ്റ്റീൽ പാത്രമാണെന്ന് കരുതി എടുത്തതാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അനുമാനം

വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയതിൽ തർക്കം; യുവതിയെ കാറിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സുഹൃത്ത് അറസ്റ്റിൽ

0

തൃശൂര്‍: ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് എത്തിയ യുവതിയെ കാറിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. തൃശൂർ കുന്നംകുളത്തുണ്ടായ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാറിൽനിന്ന് തലയിടിച്ച് വീണ യുവതി ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ ഉപേക്ഷിച്ച് എത്തിയ യുവതി അർഷാദിനൊപ്പം 20 ദിവസമായി താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതിയും അർഷാദും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടണത്തിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം സ്വദേശിയായ 22കാരി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ അർഷാദിനൊപ്പം ഇറങ്ങിവന്നത്. ഇരുവരും കഴിഞ്ഞ 20 ദിവസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽനിന്ന് അർഷാദ് പിൻമാറിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും കാറിൽ കുന്നംകുളത്ത് എത്തുകയും നടുറോഡിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.

തുടർന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ അർഷാദ് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാറിന്‍റെ ഡോറിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഈ സമയം യുവതി. കാറിന്‍റെ വേഗം കൂട്ടിയും കുറച്ചും യുവതിയെ തള്ളിയിടാനാണ് പിന്നീട് അർഷാദ് ശ്രമിച്ചത്.

ഇതോടെ യുവതി കാറിൽനിന്ന് തെറിച്ചുവീണു. തലയിടിച്ചുവീണ യുവതിക്കു ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടന്നയുടൻ അർഷാദ് കാർ ഓടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

അര്‍ഷാദ് ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അർഷാദിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം ഉയർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്. ഒരു പവൻ സ്വർണത്തിനു 400 രൂപയാണ് കുറഞ്ഞത് .  രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിനു 280 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4760 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3 930 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 38,120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.      വിപണി വില – 37,960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.        വിപണി വില – 38,120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.      വിപണി വില – 37,960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില – 38,040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു                      വിപണി വില –  38,040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില – 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.      വിപണി വില – 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37,320 രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                    വിപണി വില –  38,200 രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില –  38,400 രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  38,480 രൂപ

ബസിൽ പൂത്തിരി കത്തിക്കൽ: 36,000 രൂപ പിഴ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

0

കൊല്ലം: പെരുമൺ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ വിനോദയാത്ര തുടങ്ങുംമുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകി. മൈസൂരിൽ നിന്നുള്ള ഉല്ലാസയാത്ര കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങവെ രണ്ടു ബസുകൾ പുന്നപ്രയിലും തകഴിയിലുംവച്ച് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ്‌‌ പിടികൂടി. വിവിധ നിയമലംഘനങ്ങൾക്ക് രണ്ടുബസിനുമായി 36,000രൂപ പിഴ ചുമത്തി. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ‘കൊമ്പൻ’എന്ന പേരുള്ള ബസുകൾ.

പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ച് പൂത്തിരി കത്തിക്കുന്നത്. കഴിഞ്ഞ ദിവസം തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

പൂത്തിരി കത്തിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് മോട്ടോർവാഹന വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. അമ്പലപ്പുഴയിൽവച്ച് ആർടിഒ ഉദ്യോഗസ്ഥരെ കണ്ട് ഒരു ബസ് വഴിതിരിച്ചു വിട്ടെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർനടപടികൾക്കായി ബസുകൾ കൊല്ലം എൻഫോഴ്‌സ്‌മെന്റിന് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.30ന് ബസുകൾ കോളേജിലെത്തി വിദ്യാർഥികളെ ഇറക്കി. ഹൈക്കോടതി നിർദേശപ്രകാരം ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കൊല്ലം എൻഫോഴ്‌സമെന്റ് ആർടിഒ അൻസാരിയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ബിനു കുഞ്ഞുമോൻ, എഎംവിഐമാരായ സിജു, രഥിൻ മോഹൻ എന്നിവരടങ്ങിയ സംഘം കോളേജിലെത്തിയിരുന്നു.

അഞ്ചാലുംമൂട് സിഐ ദേവരാജനും സംഘവും ഒപ്പമുണ്ടായി. ഉദ്യോഗസ്ഥർ ബസുകൾ വിശദമായി പരിശോധിച്ചു. ഡ്രൈവറുടെ മൊഴിരേഖപ്പെടുത്തി. നിയമവിരുദ്ധമായി സ്ഥാപിച്ച ലൈറ്റും സ്‌പീക്കറും ഫിലിമും നീക്കം ചെയ്‌തശേഷം ഒരാഴ്‌ചയ്ക്കകം പത്തനംതിട്ട മോട്ടോർ വെഹിക്കിൾ ഓഫീസിൽ ഹാജരാക്കാൻ നോട്ടീസ് നൽകി. ഡ്രൈവറിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ബുധനാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.”