spot_img
Monday, August 3, 2026

ബൈക്ക് മോഷണം: കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്​.



കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സമീപം നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ കുന്ദമംഗലം പെരിങ്ങളം സ്വദേശി മുജീബിനെ (39) കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചെലവൂർ സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ മോഷണം പോയ സംഭവത്തിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.​പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളെ തുടർന്ന് ടൗൺ പോലീസ് നടത്തിയ തിരച്ചിലിൽ കുന്ദമംഗലം പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.​​ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്ദമംഗലം, പന്തീരങ്കാവ്, ടൗൺ, നടക്കാവ്, വെള്ളയിൽ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരിപ്പൂർ, അരീക്കോട് എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

​വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് നേരത്തെ ഇയാൾക്കെതിരെ ‘കാപ്പ’ (KAAPA) നിയമപ്രകാരം നടപടിയെടുക്കുകയും കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് ഇയാൾ വീണ്ടും മോഷണക്കേസിൽ ഉൾപ്പെടുന്നത്.​​ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, അജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നൈജീഷ്, രജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles