spot_img
Wednesday, June 17, 2026
Home Blog Page 570

വാർത്തകൾ ഒറ്റനോട്ടത്തിൽ

0

പരസ്യങ്ങൾക്ക് കർശന നിയന്ത്രണം

ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്കു ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​തോ​ടൊ​പ്പം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ​ക്ക് സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ സൂ​പ്പ​ർ ഹീ​റോ​ക​ളാ​ക്കി മാ​റ്റു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു.മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ആ​ദ്യം പ​ത്തു ല​ക്ഷം രൂ​പ​യും വീ​ണ്ടും ലം​ഘി​ച്ചാ​ൽ 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തും. അ​ച്ച​ടി, ദൃ​ശ്യ, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന എ​ല്ലാ പ​ര​സ്യ​ങ്ങ​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. അ​തു പോ​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധ​ന​ങ്ങൾ യ​ഥാ​ർ​ഥ വി​ല​യി​ലും കു​റ​ച്ചു വി​ൽ​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളും കു​റ്റ​ക​ര​മാ​ണ്.

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; പുതുക്കാട്ട് നാലുപേർ അറസ്റ്റിൽ

പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് സെന്‍ററിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ നാലുപേർ അറസ്റ്റിൽ. ഡിസിസി ജനറൽ സെക്രട്ടറി സെബി കൊടിയൻ, ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലോ ജോർജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം സിന്‍റോ പയ്യപ്പിള്ളി, എഡ്വിൻ പുത്തൻപീടിക എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകീട്ട് 7.30-നാണ് സംഭവം. ദേശീയപാതയിലൂടെ മുഖ്യമന്ത്രിയെത്തുന്പോൾ പാലിയേക്കര ടോൾപ്ലാസയിൽ പ്രതിഷേധമുണ്ടാകുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ പുതുക്കാട് സിഗ്നലിൽ അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്. നാലു പോലീസുകാർ മാത്രമാണ് ആ സമയത്ത് പുതുക്കാട് സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.ദേശീയപാതയിലേക്ക് കരിങ്കൊടിയുമായി ഇറങ്ങിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ചൊവ്വാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി

ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം മൂന്നുമണിക്ക് നടക്കും. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയും രാഘവപ്പണിക്കരുടെയും മകളായി ജനിച്ച വിമല മേനോൻ, ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അവർ കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.സംസ്ഥാന അവാർഡിനൊപ്പം കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്. ബി. ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങ ഇവരെ തേടിയെത്തി. അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവന്‍, നമ്മളെ നമ്മള്‍ക്കായി തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്

കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർധ- സർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന അപേക്ഷ ജൂൺ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഫോൺ: 0495 2370225

വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്

മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.  മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 15കാരന്റെ സ്വകാര്യഭാ​ഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ജൂൺ അഞ്ചിനാണ് പരാതിക്കടിസ്ഥാനമായ സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

തിരുവമ്പാടി കോയിപ്പുറത്ത് റോസിലി നിര്യാതയായി

0

തിരുവമ്പാടി കോയിപ്പുറത്ത് വർഗീസ്, മേരി ദമ്പതികളുടെ മകൾ റോസിലി (50) നിര്യാതയായി.

സഹോദരി: മോളി വടക്കേക്കര.

സംസ്കാരം ഇന്ന് (12-06-2022-ഞായർ) രാവിലെ 11:00 മണിക്ക് സഹോദരൻ കോയിപ്പുറം ജോസിന്റെ തറിമറ്റത്തുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

എങ്ങനെ ഈസിയായി ഒരു ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യാം?; അറിയേണ്ടതെല്ലാം

0

ദിവസവും ഫോണ്‍ കോളുകള്‍ ഏറെ ചെയ്യുന്നവരാണ് എല്ലാവരും. ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടിയും, അല്ലാതെ ദിവസവും ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടിയും എല്ലാം ഇത്തരം ഫോണ്‍ കോളുകള്‍ ആവശ്യമാണ്. അതേ സമയം ചില സന്ദര്‍ഭങ്ങളില്‍ ഈ കോളുകള്‍ റെക്കോഡ് ചെയ്യേണ്ട ആവശ്യവും വരും. കോള്‍ റെക്കോര്‍ഡിങിന് വേണ്ടി വിവിധ തേഡ് പാര്‍ട്ടി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അടുത്തിടെ പ്രൈവസി നയങ്ങള്‍ പ്രകാരം ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ഇവയെ നിരോധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പല ആന്‍ഡ്രോയ്ഡ് ഫോണിലും ഇന്‍ബില്‍ട്ടായി തന്നെ കോള്‍ റെക്കോഡിംഗ് ഓപ്ഷന്‍ ലഭ്യമാണ്. 

ചില ബ്രാന്‍റുകളുടെ ഫോണുകളില്‍ ഫോണ്‍ ആപ്പില്‍ ഒരു നമ്പര്‍ കോള്‍ ചെയ്യാന്‍ ഡയല്‍ ചെയ്യുമ്പോള്‍‍ കോളിംഗ് സ്ക്രീനില്‍ തന്നെ കോള്‍ റെക്കോര്‍ഡിങിനുള്ള ബട്ടന്‍ കാണാനാവും. ഈ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ കോള്‍ റെക്കോഡിംഗ് ഓഡിയോ ഫയലായി സേവ് ചെയ്യപ്പെടും.

ഇതിന് പുറമേ  എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യാനും ചില പ്രത്യേക നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രം റെക്കോര്‍ഡ് സാധിക്കും. അതിനായി ചെയ്യേണ്ടത് ഇതാണ്. 

1. നിങ്ങളുടെ ഫോണില്‍ ഫോണ്‍ ആപ്പ് തുറക്കുക
2. ആപ്പിന്‍റെ മുകള്‍ ഭാഗത്ത് വലത് ഭാഗത്തായുള്ള മൂന്ന് ഡോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക- അതിലെ സെറ്റിംഗ്സ് എടുക്കുക.
3. ഇതില്‍ കോള്‍ റെക്കോഡിംഗ് ഓപ്ഷന്‍ എടുക്കുക.
4. ഇതില്‍ Record All Calls എന്നത് സെലക്ട് ചെയ്താല്‍ വരുന്ന എല്ലാ കോളും റെക്കോഡ് ചെയ്യപ്പെടും.
5. Record Specified Numbers / Selected Numbers എന്നത് കൊടുത്താല്‍ ഫോണ്‍ ബുക്കിലെ പ്രത്യേക നമ്പറിലെ കോള്‍ മാത്രം റെക്കോഡ് ചെയ്യും.
6. ഫോണ്‍ ബുക്കില്‍ ഇല്ലാത്ത നമ്പറാണ് റെക്കോഡ് ചെയ്യേണ്ടതെങ്കില്‍ Record Unknown Numbers എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍, ഇതല്ലാതെ ഫോണിലെ ഫയല്‍സ് ആപ്പ് തുറന്ന് അതില്‍ ഓഡിയോസ് തിരഞ്ഞെടുത്താല്‍ അവിടെ കോള്‍ ചെയ്തയാളുടെ പേര് അടക്കം ഓഡിയോ ഫയലായി ലഭിക്കും. 

എറണാകുളത്ത് പെട്രോൾ പമ്പില്‍ നിന്ന് ഒന്നരലക്ഷവും മൊബൈലും കവർന്ന സംഭവം; ദമ്പതികള്‍ പിടിയിൽ

0

കൊച്ചി: എറണാകുളം ചെറായിയിൽ  പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്ത് കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയും ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. അന്ന് തന്നെ കോഴിക്കോടും സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ മോഷണം നടന്നത്. ഈ കേസിലെ പ്രതിയും ഇന്ന് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പ്രാധാന അറിയിപ്പുകൾ

0

അധികമായി അനുവദിച്ച അരി വിതരണം 20 വരെ

2022 മെയ് മാസത്തിൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഗോതമ്പ് ലഭ്യമാകാത്ത ഗുണഭോക്താക്കൾക്ക് പകരമായി ഒരു കിലോഗ്രാം അരി ജൂൺ മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അധികമായി അനുവദിച്ച അരിയുടെ വിതരണം ജൂൺ 20 വരെ മാത്രമായതിനാൽ കാർഡുടമകൾ നിശ്ചിത തിയ്യതിക്കകം റേഷൻ കൈപ്പറ്റേണ്ടതാണ്.

***

മുതിർന്ന പൗരൻമാരുടെ ക്ഷേമം: യോഗം  21ന്  

മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂൺ 21 ന്  രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വയോജന പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണം, റവന്യൂ ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യ നീതി, ആഭ്യന്തരം വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തും.

***

ഫയൽ അദാലത്ത് : യോഗം നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റി

ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ അദാലത്തിലേക്ക് എല്ലാ വകുപ്പുകളും  ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനും തീവ്രയത്‌നപരിപാടി സംഘടിപ്പിക്കുന്നതിനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പു മേധാവികളുടെ യോഗം ജൂൺ 13 രാവിലെ ഒൻപത് മണിക്ക്  കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന യോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.  

***

ആട് വളർത്തൽ പരിശീലനം 16 ന്

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആട് വളർത്തൽ’ വിഷയത്തിൽ ജൂൺ 16ന്  പരിശീലനം നടത്തും. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ നാല് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 0491- 2815454, എന്ന നമ്പറിൽ വിളിക്കുകയോ, 9188522713-ൽ വാട്‌സ് ആപ്പ് മെസേജോ അയച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

***

സ്ത്രീശാക്തീകരണ തൊഴിൽ പരിശീലനം: സ്‌പോട്ട് അഡ്മിഷൻ

തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം  ചവറയിലെ  പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്. ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദധാരികൾ /ബി എ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8078980000, വെബ്‌സൈറ്റ്:   www.iiic.ac.in

***

ഇറച്ചിക്കാേഴി വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ  21, 22 തീയതികളിൽ ഇറച്ചിക്കാേഴി വളർത്തലിൽ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും, മേൽവിലാസവും വാട്‌സ്ആപ്പ് സന്ദേശം മാത്രമായി ജൂൺ 20 ന് വൈകീട്ട് അഞ്ചിനകം അയക്കണം.  ഫോൺ  – 04972- 763473

***

പൊതുജനാരോഗ്യ ബിൽ: തെളിവെടുപ്പ് യോഗം 13 ന്

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂൺ 13 രാവിലെ 10.30 മണിക്ക് കോഴിക്കോട്  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ആരോഗ്യ വനിതാ-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ  സംഘടന പ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, എന്നിവരിൽനിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.  ബില്ലിലെ വ്യവസ്ഥകളിന്മേൽ  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക്  യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയിൽ – legislation@niyamasabha.nic.in.

***

ഇ ടെണ്ടർ

പ്രകൃതിക്ഷോഭം 2021-22 ൽ ഉൾപ്പെട്ട വിവിധ പുനരുദ്ധാരണ/ നിർമ്മാണ പ്രവൃത്തികളുടെ മത്സരാധിഷ്ഠിത ഇ ടെണ്ടറുകൾ അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചു.  ഇ ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ www.etenders.kerala.gov.in  ലഭ്യമാണ്.  അവസാന തീയതി ജൂൺ 17 രാവിലെ 10 മണി വരെ. ഇമെയിൽ: bdochrkkd@gmail.com ഫോൺ : 0495 2260272

***

ഇ-ടെണ്ടർ

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികൾ ഇ-ടെണ്ടർ ക്ഷണിച്ചു. ഓൺലൈനായി സമർപ്പിക്കാവുന്ന അവസാന തീയതി ജൂൺ 20 വൈകീട്ട് ആറ് മണി. ഫോൺ :  0496 2590232.

***

ദേശീയ സാമ്പിൾ സർവേ പരിശീലനക്യാമ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

എൻ എസ് ഒ നടത്തുന്ന 79-ാമത് സാമൂഹിക സാമ്പത്തിക സർവ്വേയുടെ ത്രിദിന പരിശീലന ക്യാമ്പ് കാലിക്കറ്റ് ടവർ സി.ടി. ഹാളിൽ ജൂൺ 13 രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്യും. എൻ എസ് ഒ ഡേറ്റാ പ്രോസസിംഗ് സെന്റർ ബാംഗ്ലൂർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി. എ. മിനി, എൻ എസ് ഒ കോഴിക്കോട് റീജണൽ ഓഫീസ്  ഡയറക്ടർ മുഹമ്മദ് യാസിർ, സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാർ  തുടങ്ങിയവർ പങ്കെടുക്കും.

***

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിലെ KILE IAS അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ അസംഘടിത മേഖലയിൽ പണിചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും, ആശിതർക്കുമാണ് പരിശീലനം നൽകുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി  ജൂൺ 13. വെബ്സൈറ്റ്: kile.kerala.gov.in  ഫോൺ: 7907099629, 0471-2309012, 2307742.

***

ഡിസബിലിറ്റീസ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം

മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾ www.srccc.in ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. ഫോൺ : 9995293845, 8129250158, 8593864845.

***

അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്

സർക്കാർ ഉത്തരവ് പ്രകാരം  അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നു. ജില്ലയിലെ ‘ബി’ ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ, ‘സി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ എന്നിവരുടെ പ്രതിനിധികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി താത്പര്യമുളളവർ ഒറിജിനൽ കോൺട്രാക്ടർ ലൈസൻസ് പെർമിറ്റ്/ ഐ ഡി പ്രൂഫ് എന്നിവ സഹിതം കാര്യാലയത്തിൽ 15 ദിവസത്തിനുളളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിന്റെ രജിസ്റ്റേർഡ് സംഘടനകൾക്കും പേര് നിർദ്ദേശിക്കാം. ഫോൺ :  0495 2950002.

***

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിംഗ് 15ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ  15 ന് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെ ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാവുന്നതാണ്.

കൂടരഞ്ഞി പഞ്ചായത്തിലെ കിണറുകളുടെ ക്ലോറിനേഷൻ ആരംഭിച്ചു

0

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ വിദ്യാലയങ്ങളിലേയും പൊതു കിണറുകളുടേയും ക്ലോറിനേഷൻ ആരംഭിച്ചു.പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത്‌ ഓഫീസ് പരിസരത്തെ കിണർ ക്ലോറിനേഷൻ ചെയ്തു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.ചടങ്ങിൽ വൈസ്. പ്രസിഡന്റ്. മേരി തങ്കച്ചൻ,സ്ഥിരം സമിതി അധ്യക്ഷരയാ, ജെറീന റോയ്, റോസ്‌ലി ജോസ്, വി എസ്, രവീന്ദ്രൻ,മെമ്പർമാർ,എൽസമ്മ ജോർജ്, സീന ബിജു, ബാബു മൂട്ടോളി,ജോണി വാളിപ്ലക്കൽ,ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി, അജിത് പി എസ്. മെഡിക്കൽ ഓഫീസർ Dr. പ്രിയ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്,ആശാവർക്കർ മാർ തുടങ്ങിയവർ പങ്കെടുത്തു

പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച് അൻപതിനായിരം രൂപ കവർന്ന പ്രതി പിടിയിൽ

0

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം കാലടി സ്വദേശി സാദിഖ് (22) അറസ്റ്റിലായത്.

ഇയാള്‍ പമ്പിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി കടന്നുകളയുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് സാദിഖ് പൊലീസിനോട് പറഞ്ഞു.  കോഴിക്കോട് ഹോം സ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്.  ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണം. ധൂം സിനിമ കണ്ടാണ് കവർച്ചയുടെ പ്ലാൻ തയ്യാറാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

തിരൂർ പടിഞ്ഞാറെക്കരയിൽ ബസ് പുഴയിലേക്ക് മറിഞ്ഞു

0

തിരൂർ: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.

താനൂരിൽ നിന്ന് മത്സ്യതൊഴിലാളികളുമായി അഴിമുഖത്തേക്ക് വന്ന തഖ് വ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ഇറക്കിയതിന് ശേഷം പുറകോട്ടെടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

ബസിന്റെ പകുതിഭാഗവും പുഴയിലേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ ബസ് ഡ്രൈവർ താനൂർ സ്വദേശി സക്കരിയയെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവ് നായ്ക്കൾ കൃഷി നശിപ്പിച്ചു

0

കോടഞ്ചേരി:കോടഞ്ചേരി തിരുമലയിൽ ഷാജിയുടെ കപ്പ കൃഷിയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്. അൻപതിലധികം ചുവട് കപ്പ പൂർണമായും നശിപ്പിച്ചു.നട്ട് മുളച്ചു പൊന്തിയ കപ്പകളാണ് നശിപ്പിച്ചിരിക്കുന്നത്.കൂട്ടത്തോടെ ഇറങ്ങുന്ന നായ്ക്കൾ ജനങ്ങൾക്ക് ഇപ്പോൾ ഭീഷണിയായിരിക്കുകയാണ്.കോടഞ്ചേരി ഉദയനഗർ ഭാഗത്ത് കൂട്ടത്തോടെ എത്തുന്ന നായ്ക്കളെ പേടിച്ച് പലർക്കും സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങാൻ പോലും ഭയമാണ്.ഈ ഭാഗത്ത് മാസങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂളിലേക്ക് നടന്ന് പോകുന്ന കുട്ടികൾക്കും ഇത് ഭീഷണിയാണ്.

മീൻപിടിത്ത ബോട്ടുകളിലെ ബാറ്ററിമോഷണം: രണ്ടുപേർ അറസ്റ്റിൽ

0

ബേപ്പൂർ : മീൻപിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷണംപോയ കേസിലെ മുഖ്യപ്രതി ചാലിയം അരയൻവളപ്പിൽ ഫവാസി(25)നെയും ബാറ്ററികൾ വാങ്ങിയ ചാലിയം പഞ്ചാരന്റെപുരക്കൽ കുഞ്ഞിമൊയ്തീനെയും (70) ബേപ്പൂർ പോലീസ്‌ അറസ്റ്റുചെയ്തു.കൂട്ടുപ്രതികളായ ഉമ്മർ ഫാറൂക്ക്‌, ഷഹദ്‌ എന്നിവർ ഉടൻ പിടിയിലാകുമെന്ന്‌ പോലീസ്‌ പറഞ്ഞു. ചാലിയം മീൻപിടിത്തകേന്ദ്രത്തിൽ നങ്കൂരമിടുന്ന ബോട്ടുകളിൽനിന്നാണ്‌ ബാറ്ററികൾ മോഷ്ടിച്ചത്. പ്രതികൾ മോഷ്ടിച്ച ബാറ്ററികളുമായി പോകുന്ന ദൃശ്യം തൊട്ടടുത്ത ബോട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ പോലീസ്‌ ഇൻസ്പെക്ടർ വി. ഡിജിത്ത്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ചാലിയംകടപ്പുറത്തുനിന്നാണ് ഫവാസിനെ അറസ്റ്റുചെയ്തത്‌. എ.എസ്‌.ഐ. അരുൺ, സീനിയർ സി.പി.ഒ. വിനോദ്‌, ടി. അനൂപ്‌ എന്നിവരാണ്‌ അന്വേഷണസംഘത്തിലുണ്ടായിരുന്നത്‌. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.