spot_img
Tuesday, June 16, 2026
Home Blog Page 576

വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്ക്; ഇന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു കേരളത്തിലെത്തിയ ശേഷം ആദ്യം പോയത് ക്ഷേത്രത്തിലേക്ക്. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടൻ അറിയിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയും ചെയ്തു.

‘സത്യം തെളിയും, കോടതിയില്‍ പൂര്‍ണ വിശ്വാസം’; വിജയ് ബാബു കൊച്ചിയിലെത്തി

0

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്.

സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു.

അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും. കോടതിയിൽ സമർപ്പിച്ച് രേഖകൾ പ്രകാരം നാളെ രാവിലെ ഒമ്പതരയോടെ കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടൻ അറിയിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു.

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ

0

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിൽ അപ് ലോഡ് ചെയ്തയാൾ പിടിയിലായി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്.

കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൾ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയിൽ എത്തിക്കും.ട്വിറ്ററിലൂടെ അബ്ദുൾ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ ട്വിറ്റർ ഐഡി ഉപയോഗിച്ചാണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. ട്വിറ്ററർ അധികൃതർ ഇത് സംബന്ധിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റർ കൊച്ചി പോലീസ് കമ്മീഷണർക്ക് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഫെയ്സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.

സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്ക്,ആശുപത്രിയിൽ

0

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു.ഷൂട്ടിംഗ് തുടരാന്‍ ബുദ്ധിമുട്ടുന്ന വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആസിഫ് അഭിനയിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫ് അലിക്ക് പരുക്കേറ്റത്.

ഡോ.ജോ ജോസഫിനെതിരെ വ്യാജ വീഡിയോ: ഒരാൾ പിടിയിൽ, പ്രചരിപ്പിച്ച 5 പേരെ കണ്ടെത്തി

0

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ശിവദാസനെന്ന് പൊലീസ് അറിയിച്ചു.വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മ‌ിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരം പരിചയസമ്പന്നരും പുതുമുഖങ്ങളും തമ്മില്‍

0

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം. സമാന്തര സിനിമകൾ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡില്‍ നേരിട്ട പ്രതിസന്ധി തുടര്‍ന്ന വര്‍ഷമായിരുന്നു 2021. കൊവിഡിന് ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിട്ട് അധികം മാസങ്ങള്‍ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന നിരവധി മാസങ്ങള്‍ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു. അക്കാലയളവില്‍ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങള്‍ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്‍ത വര്‍ഷമായിരുന്നു 2021.

ആരാവും മികച്ച നടന്‍?

മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തവണയുണ്ട്. അതില്‍ മികവുറ്റ പ്രകടനങ്ങളുമുണ്ട്. അതില്‍ പലരും മുന്‍പ് സംസ്ഥാന പുരസ്‍കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. അവാര്‍ഡിന് മത്സരിക്കുന്നവയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങളുണ്ട്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റെ ചിത്രം. വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരൊക്കെയുണ്ട്. ഹോം ആണ് ഇന്ദ്രന്‍സിന്‍റെ ചിത്രം. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന മധ്യവര്‍ഗ്ഗ കടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.കാണെക്കാണെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രം. ഗൌരവമുള്ള കഥാപാത്രങ്ങളില്‍ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജിന്‍റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരുന്നു ബോബി- സഞ്ജയ് രചന നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രായമുള്ള ഈ കഥാപാത്രം. മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്റേതായി ഉള്ളത്. മൂന്നും മൂന്നു തരത്തിലുള്ള കഥാപാത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ടൊവീനോയെപ്പോലെ ഇത്രയും വൈവിധ്യമുള്ള ഒരു ഫിലിമോഗ്രഫി മലയാളത്തില്‍ മറ്റൊരു നടനുമില്ല. മിന്നല്‍ മുരളിയിലെ തന്നെ പ്രതിനായകനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ഒന്നാണ്.

ജോജിയാണ് ഫഹദ് ഫാസില്‍ ചിത്രം. ദിലീഷ് പോത്തനൊപ്പമുള്ള തന്‍റെ വിന്നിംഗ് കോമ്പിനേഷന്‍ തുടര്‍ന്ന ഫഹദിന്‍റെ പ്രകടനം, ചിത്രം ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നതിനാല്‍ ഭാഷാതീതമായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കനകം കാമിനി കലഹം ആണ് നിവിന്‍ പോളി ചിത്രം. നിവിനിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രം അല്ലെങ്കില്‍പ്പോലും അദ്ദേഹത്തിലെ അഭിനേതാവിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു ചിത്രത്തിലെ എക്സ്ട്രാ നടനായ പവിത്രന്‍. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്.

ആരാവും മികച്ച നടി?

ഗ്രേസ് ആന്‍റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടേതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ചിലത്. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഹരിപ്രിയ എന്ന മുന്‍ സീരിയല്‍ നടിയുടെ റോളിലാണ് ഗ്രേസ് എത്തിയത്. പ്രകടനത്തില്‍ ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഗംഭീരമായാണ് അവര്‍ അവതരിപ്പിച്ചത്. കുമ്പളങ്ങി നൈറ്റ്സിലെ സിനിമയിലൂടെ ബ്രേക്ക് ലഭിച്ച ഗ്രേസ് ആന്‍റണി ഒരു നടിയെന്ന നിലയില്‍ ചുരുങ്ങിയ വര്‍ഷങ്ങളില്‍ നേടിയെടുത്ത വളര്‍ച്ച ഈ കഥാപാത്രത്തില്‍ പ്രതിഫലിച്ചിരുന്നു.

ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വ്വതി തിരുവോത്തിന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ ഉറൂബിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്‍ത ചെറുചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായിരുന്നു പാര്‍വ്വതിയുടേത്. പാര്‍വ്വതി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള, മറ്റൊരു കാലത്തിലെ, ഗ്രാമീണയും തന്‍റേടിയുമായ ഈ കഥാപാത്രത്തെ പാര്‍വ്വതി നന്നായി അവതരിപ്പിച്ചിരുന്നു. ആര്‍ക്കറിയാം ആണ് പാര്‍വ്വതിയുടെ മറ്റൊരു ചിത്രം. തികച്ചും വ്യത്യസ്‍തമായിരുന്നു ആര്‍ക്കറിയാമിലെ ഷേര്‍ളി.ഹൃദയം, ആണും പെണ്ണും എന്നിവയാണ് ദര്‍ശന രാജേന്ദ്രന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണില്‍ ആഷിക് അബു സംവിധാനം ചെയ്‍ത റാണിയിലാണ് ദര്‍ശന അഭിനയിച്ചത്. ഹൃദയത്തിലെ ദര്‍ശന എന്നുതന്നെ പേരുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ഐശ്വര്യലക്ഷ്മി, ഉര്‍വ്വശി, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. 142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.

പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

0

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറഞ്ഞു. പന്നിയെ കൊല്ലാൻ വൈദ്യുതി കെണി വച്ച പ്രദേശവാസിയായ വർക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. എന്നാൽ മൃതദേഹം ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയത്. മൃതദേഹം വയലിൽ കൊണ്ടിടാൻ ഇപ്പോൾ അറസ്റ്റിലായ സജി സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണി വച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തു. രാത്രിയിൽ ഇതുവഴിവന്നപ്പോഴാണ് പൊലീസുകാർക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലുള്ള കൈവണ്ടിയിൽ കയറ്റിയാണ് ഒരാളുടെ മൃതദേഹം വയലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോയും വയലിൽ ഉപേക്ഷിച്ചു

റെനോ 8 സീരീസ് അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതയും ഇങ്ങനെ

0

പ്പോ റെനോ 8 സീരീസ് ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളാണ് ഈ സീരിസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാർട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്. 50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.

ഓപ്പോ റെനോ 8

ഒപ്പോ റെനോ 8 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080×2,400 പിക്സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ആണ് പ്രോസസര്‍.

ഒപ്പോ റെനോ 8 ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. f/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2-മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടറും മറ്റൊന്ന് f/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി f/2.4 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്.

ഒപ്പോ റെനോ 8 ൽ 256 ജിബി വരെ സ്റ്റോറേജാണ് നല്‍കുന്നത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. കൂടാതെ ഫേസ് അൺലോക്കിങ്ങും പിന്തുണയ്ക്കുന്നു. 80W സൂപ്പർ ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.

വിലയിലേക്ക് വന്നാല്‍  ഒപ്പോ റെനോ 8 ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഏകദേശം 29,000 രൂപ  വില വരും. 8ജിബി റാം + 256 സ്റ്റോറേജ് വേരിയന്റിന് ഏകദേശം 31,400 രൂപ വില വരും. കൂടാതെ 12 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് പതിപ്പിന് ഏകദേശം 34,900 രൂപ വില വരും.

ഓപ്പോ റെനോ 8 പ്രോ

ഒപ്പോ റെനോ 8 പ്രോയിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. 120Hz റിഫ്രഷ് റേറ്റുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിലുള്ള 6.62-ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഇ4 ഡിസ്‌പ്ലേയാണ് ഈ ഫോണിന്.  1,080×2,400 പിക്സലാണ് റെസല്യൂഷന്‍. ഈ ഫോണില്‍  ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ആണ് പ്രോസസർ.

വിലയിലേക്ക് വന്നാല്‍ ഒപ്പോ റെനോ 8 പ്രോയുടെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 34,900 രൂപ വിലവരും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 37,200 രൂപ വിലവരും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉള്ള മോഡലിന്ഏകദേശം 40,700 രൂപ വില വരും. ഒപ്പോ റെനോ 8 പ്രോ + അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 43,000 രൂപ വിലവരും. 12 ജിബി റാം + 256 ജിബി വേരിയന്റിന്റെ ഏകദേശം 46,500 രൂപ വിലവരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ വിലയില്‍ മാറ്റം വന്നേക്കാം. 

എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട് ഈ ഫോണിന്. എഫ്/2.2 അൾട്രാ വൈഡ് ലെൻസുമായി ജോടിയാക്കിയ 8-മെഗാപിക്സൽ സെൻസറും എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. 

മെച്ചപ്പെട്ട വിഡിയോയ്ക്കും സ്റ്റിൽ ഇമേജിങ്ങിനുമായി കമ്പനിയുടെ മരിയാന മാരിസിലിക്കൺ എക്‌സ് ചിപ്പും സ്മാർട് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഒപ്പോ റെനോ 8 പ്രോയിൽ സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി f/2.4 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറാ സെൻസറാണ് വഹിക്കുന്നത്.

ഓപ്പോ റെനോ 8 പ്രോ പ്ലസ് 

ഒപ്പോ റെനോ 8 പ്രോ പ്ലസില്‍ 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+  ഓലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 12 ജിബി വരെയുള്ള LPDDR5 റാമിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് ആണ് പ്രോസസറാണ് ഇതില്‍ ഉള്ളത്.

ഒപ്പോ റെനോ 8 പ്രോ+ ൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. കൂടെ എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്. മെച്ചപ്പെട്ട ക്യാമറ പ്രകടനത്തിനായി മരിയാന മാരിസിലിക്കൺ എക്സ് ചിപ്പും ഇതിന് ലഭിക്കുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി എഫ്/2.4 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസറും വഹിക്കുന്നു.

നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ​ഹർജി പരി​ഗണിക്കും

0

യുവനടിയെ സംവിധായകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത്.

നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകൻ എസ് രാജീവ് കോടതിയെ അറിയിച്ചിട്ടുള്ളത്. യാത്രാരേഖകളുടെ കോപ്പി കോടതിയിൽ നേരത്തേ ഹാജരാക്കിയിരുന്നു.

മാർച്ച് 16നും 22നും തന്നെ ഹോട്ടലിൽ വെച്ച് വിജയ് ബാബു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 14ന് നടി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെത്തിയിരുന്നുവെന്നും ഇവിടെവെച്ച് തന്റെ പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടെന്നും വിജയ് ബാബു പറയുന്നു. പൊലീസ് കേസ് എടുക്കുന്നതിന് മുമ്പാണ് താൻ ദുബായിലെത്തിയത് തുടങ്ങിയ വാദങ്ങളാണ് സംവിധായകൻ അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിക്കുന്നത്.

വിജയ് ബാബു കേരളത്തിലേക്ക്? വിമാനടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

0

നടൻ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു . ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു.

വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു