spot_img
Tuesday, June 16, 2026
Home Blog Page 575

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച് കൊല്ലത്ത് ഒന്നരവയസ്സുകാരൻ മരിച്ചു

0

കൊല്ലം: മണ്ണെണ്ണ കുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ചു. കൊല്ലം ചവറയിൽ ഉണ്ണികൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷാണ് മരിച്ചത്. ഇവരുടെ ബന്ധുവീട്ടിൽ വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു മരണം. കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആരുഷ് മണ്ണെണ്ണ കുടിച്ചത്.മുറിയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി കുപ്പിയിൽ നിന്ന് മണ്ണെണ്ണ കുടിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപകത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐശ്വര്യയാണ് ആരുഷിന്റെ സഹോദരി.

രക്ഷിതാക്കളുടെ അശ്രദ്ധമൂലം കളിക്കുന്നതിനിടെ കുട്ടികൾ മരിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുട്ടികളുടെ ആരോഗ്യവിഷയത്തില്‍ മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരാം. ഇതില്‍ ഓരോ പ്രായക്കാരുടെ വിഭാഗത്തിനും പ്രത്യേകം തന്നെ കരുതല്‍ വേണ്ടിവരാം. ഏപ്രിലിൽ കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചിരുന്നു. കളിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയത്. മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ട ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ സമാനമായ രീതിയില്‍ കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കളിക്കുന്നതിനിടെ അറിയാതെ പന്ത് വിഴുങ്ങിപ്പോവുകയായിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിന് എന്തോ അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരി മരിച്ച സംഭവവും നടന്നത് മാസങ്ങൾക്കുള്ളിലാണ്. കോഴിക്കോട് ഉള്ളിയേരിയാണ് ദാരുണമായ സംഭവം നടന്നത്. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് നടന്നിരിക്കുന്നത്. ഇത്തരം കേസുകളിലെല്ലാം കുട്ടികള്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിനാണ് പ്രധാനമായും ഇങ്ങനെയുള്ള അപകടങ്ങളില്‍ പ്രശ്‌നം സംഭവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനുണ്ട്. പ്രധാനമായും കുട്ടികളെ സ്വതന്ത്രരായി കളിക്കാന്‍ വിട്ട ശേഷം അവരെ ശ്രദ്ധിക്കാതിരിക്കരുത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, അതും സുരക്ഷിതമായവ മാത്രം അവര്‍ക്ക് നല്‍കുക. മറ്റ് സാധനങ്ങള്‍ കുട്ടികള്‍ കൈവശപ്പെടുത്തുമ്പോള്‍ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ അത് പെട്ടിരിക്കണം. കാരണം, ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. കുട്ടികളുടെ കയ്യെത്തും വിധത്തില്‍ ചെറിയ സാധനങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍, മണ്ണെണ്ണ പോലുള്ള വസ്തുക്കൾ എന്നിവ വയ്ക്കാതിരിക്കാം.

ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല, പ്രതി പിടിയിൽ

0

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന 60 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാൾ പിടിയിൽ. മിസോറം സ്വദേശിയായ ലാല്‍റാം ചൗനയാണ് അറസ്റ്റിലായത്. കൊല്ലം സൈബര്‍ പോലീസ് ഇയാളെ പിടികൂടിയത് ഡൽഹിയിൽനിന്നാണ്. വിദേശികളായ ആളുകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലാൽറാം ചൗന. ഇയാളുടെ സഹായത്തിന് നൈജീരിയൻ സ്വദേശികളും. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കൊല്ലത്തെ വീട്ടമ്മയുമായിപ്രതി ചങ്ങാത്തത്തിലായത്. വിലപിടിപ്പുള്ള സമ്മാനം വീട്ടമ്മക്ക് അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച ലാൽറാം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡ്യൂട്ടി തുക എന്ന പേരിലാണ് പല തവണകളായി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. പണമടച്ചിട്ടും സമ്മാനമെത്താതായതോടെയാണ് കബളിപ്പിക്കപ്പെട്ടന്ന വിവരം വീട്ടമ്മ മനസിലാക്കിയത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകി.

പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നാണ് പലതവണ പണം വന്നതായി കണ്ടെത്തിയത്. ഈ തുക കൊല്ലം സ്വദേശിനിയില്‍നിന്ന് തട്ടിച്ചതാണെന്നു വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സംഘത്തിലുള്ള നൈജീരിയൻ സ്വദേശികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കി

‘തനിക്ക് കൊവിഡില്ല, ഫലം നെഗറ്റീവ്’; ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: തനിക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വീണ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.

The solution to the ‘biggest mistake’ that always happens in WhatsApp

0

The upcoming WhatsApp features will make a huge difference in the usage patterns of WhatsApp users. The latest report is that WhatsApp is going to introduce a new tool to recover deleted messages. Users can delete existing messages on WhatsApp. Delete not only messages but also sent messages from their chat box. However, sometimes during rush hour, you get the job done by pressing “delete for me” instead of the “delete for everyone” option. The Undo button will help you to recover deleted chat by clicking on the “Delete for Me” option. According to WhatsApp BetaInfo, which has already released the latest features related to WhatsApp, WhatsApp is planning to launch the Undo button soon. So, according to the screenshot released by them, when a user clicks on the “delete for me” option, a pop-up WhatsApp will immediately display asking if the user wants to undo their action. The undo button is already available on apps like Telegram. WhatsApp is currently developing a format similar to Telegram. Accordingly, it only takes a few minutes or seconds for a user to correct your actions.

ആലുവ പാലത്തിൽ നിന്ന് മക്കളെ പുഴയിലെറിഞ്ഞ് കൂടെ ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി, മൂവരെയും തിരിച്ചറിഞ്ഞു

0

ആലുവ മണപ്പുറം മേൽപാലത്തിൽ നിന്ന് മക്കളെ എറിഞ്ഞ് പെരിയാറിലേക്ക് ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് ഇതെന്ന് തിരിച്ചറിഞ്ഞു. നേരത്തെ ഇയാളുടെ മക്കളെ രക്ഷിച്ചിരുന്നെങ്കിലും ഇവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.ഇവരിൽ നിന്ന് കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് ആലുവ മേൽപ്പാലത്തിൽ നിന്ന് മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.ഇന്ന് വൈകീട്ട് ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളിൽ വെച്ച് ആദ്യം ഏകനാഥാണ് പുഴയിലേക്ക് ചാടിയത്. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാൻ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛൻ ഉല്ലാസ് ഹരിഹരൻ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരൻ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തൃക്കാക്കരഫലത്തില്‍ കണ്ണുനട്ട് കേരളം; വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും, ഫലസൂചനകള്‍ എട്ടരയോടെ

0

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും.

വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഹാളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല.

കൂട്ടിയും കിഴിച്ചും മുന്നണികള്‍

കൂട്ടിയും കിഴിച്ചും തൃക്കാക്കരയില്‍ കണക്കുകള്‍ അനുകൂലമാക്കി വെച്ചിട്ടുണ്ട് മുന്നണികള്‍. ജയിക്കുന്നൊരു കണക്ക് ഇരു മുന്നണികളും തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ആരുടേതായിരിക്കും ശരിയെന്ന് ഇന്ന് രാവിലെ പതിനൊന്നു മണിക്കുള്ളില്‍ അറിയാം

തിരുവനന്തപുരം ലോഡ്ജിലെ കൊലപാതകം; മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവര്‍, 2 പേര്‍ കസ്റ്റഡിയില്‍

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജ്മുറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്നും അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു. മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവരാണ്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാള്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഹോട്ടലില്‍ കയറി വയറുനിറയെ കഴിക്കും,പോകാന്‍ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും, സംഘം പിടിയില്‍

0

വേങ്ങര: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങര പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ ബേക്ക് ഷോപ്പിൽ നിന്നും ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്. തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു.

പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം ഫോണിലൂടെയാണ് പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.വിലപേശലിന് ശേഷം 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്

തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.സി.ഐ. ജോബി തോമസ്, എസ്.ഐ. ഷൈലേഷ്ബാബു, എ.എസ്.ഐ.മാരായ സിയാദ് കോട്ട, മോഹന്‍ദാസ്, ഗോപി മോഹന്‍, സി.പി.ഒ.മാരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍, സിറാജ്, ആരിഫ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

മെസേജ് തെറ്റിയാലും പേടിക്കണ്ട, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

0

വാട്ട്സാപ്പില്‍ മെസേജ് അയച്ച് അത് തെറ്റിപ്പോയാലോ, അയച്ച സന്ദേശത്തില്‍ എന്തെങ്കിലും അബദ്ധം പറ്റിയാലോ സന്ദേശം ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ടി വരുന്നു എന്നത് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാലിതാ, ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ അക്ഷരതെറ്റോ, പിഴവുകളോ വരുമ്പോഴും മറ്റും ആവശ്യമായ തിരുത്തുകള്‍ വരുത്താന്‍ പറ്റുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചറിന്‍റെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ. വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഒരാൾക്ക് എത്ര തവണ സന്ദേശം എഡിറ്റ് ചെയ്യാം എന്നോ സന്ദേശം എഡിറ്റ് ചെയ്‌താൽ സ്വീകർത്താവിന് അത് അറിയിക്കാനാവുമോ എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വാബീറ്റ വ്യക്തമാക്കുന്നില്ല. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.

മലപ്പുറത്തു കാട്ടുപന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി പിടിയിൽ

0

മലപ്പുറത്തു കാട്ടുപന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ്‌ ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്കര്‍, സുനീഷ് എന്നിവരാണ് സംഭവത്തിൽ ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സൂനീഷും അലി അസ്കറും ചേര്‍ന്നാണ് ഗുരുതര പരിക്കുകളോടെ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ്കൊലക്കുറ്റമാണ് ചുമത്തിയത്.ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നാടന്‍ തോക്കാണ് പന്നിവേട്ടയ്ക്കായി ഉപയോഗിച്ചത്. നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെന്നും തെരച്ചില്‍ തുടരുന്നെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു