പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
കമിതാക്കളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി പ്രചരിപ്പിക്കല്‍: തലശ്ശേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍ : കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.തങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ട കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജേഷ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വകാര്യ ബസ് കണ്ടക്ടറായ അനീഷ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. ഇതിന് പിന്നാലെയാണ് കമിതാക്കളുടെ പരാതി ലഭിച്ചത്. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെമുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ അപ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു
യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
അബുദാബി: അബുദാബിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ. അല്‍ ഖാലിദിയ ഏരിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം അഗ്നിബാധ ഉണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിവില്‍ ഡിഫന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സമീപത്തുള്ള കടകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഗ്നിബാധയെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു
വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ
പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു.
ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വർഷം നിരക്ക് വർധനവുണ്ടാകും. ഇപ്പോഴും താരിഫ് വളരെ കുറവാണ്. എആർപിയു 200 രൂപയിലേക്ക് എത്തിക്കാനാണ് ശ്രമം,’ – ഗോപാൽ വിത്തൽ പ്രതികരിച്ചു. ഇതോടെ സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് ബാധ്യത ഉയരും.
കഴിഞ്ഞ വർഷവും എയർടെലും വൊഡഫോൺ ഐഡിയയും ജിയോയും താരിഫുകൾ ഉയർത്തിയിരുന്നു. 2021 നവംബറിൽ 18 മുതൽ 25 ശതമാനം വരെയാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. ജിയോ കഴിഞ്ഞ വർഷം 20 ശതമാനം താരിഫ് നിരക്ക് വർധിപ്പിച്ചിരുന്നു. അതേസമയം ജിയോ ഇതുവരെ താരിഫ് നിരക്ക് വർധനയെ കുറിച്ച് പ്രതികരിച്ചിട്ടില്ല
പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം
പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം. പാലാ എസ്എച്ച്ഒ കെപി ടോംസന്‍റെ പേരിൽ ആണ് വ്യാജ അക്കൗണ്ടുകൾ തയാറാക്കി പണം തട്ടാൻ ശ്രമം നടക്കുന്നത്. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമാണ് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചത്. സൈബർസെൽ അന്വേഷണം തുടങ്ങി.സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് പാലാ എസ്എച്ചഒ കെപി ടോംസൻ. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവർത്തനം. ഫേസ്ബുക്കിൽ നിന്നെടുത്ത ചിത്രങ്ങളുപയോഗിച്ച് ഏപ്രിൽ നാലിനാണ് ആദ്യം അക്കൗണ്ട് ഉണ്ടാക്കിയത്. എസ്എച്ച്ഒയുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളോട് വ്യാജ പ്രൊഫൈലിനുടമ മെസഞ്ചർ വഴി പണം ആവശ്യപ്പെട്ടു. ഇതറിഞ്ഞ ടോംസൻ സൈബർസെല്ലിന്‍റെ സഹായത്തോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. എന്നാൽ 19 ആം തീയതി വാട്ട്സ്ആപ്പ് വഴി പണം തട്ടാനും ശ്രമമുണ്ടായി. ടോംസന്‍റെ ചിത്രം ഡിപിയാക്കി ചേർത്തായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിൽ ടോംസന്‍റെ സുഹൃത്തുക്കളായവരുടെ ഫോൺ നമ്പരുകളിലേയ്ക്കാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്. രണ്ട് നമ്പരുകളിൽ നിന്നായിരുന്നു തട്ടിപ്പിന് ശ്രമം.ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മേൽവിലാസമുള്ള നമ്പരുകളിൽ നിന്നാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതെന്ന് കണ്ടെത്തി. പണം നഷ്ടമായതായി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. തട്ടിപ്പിന് ശ്രമം നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും എസ്എച്ച്ഒ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നല്കി.
വിസ്മയ കേസിൽ ഇന്ന് വിധി
കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസിൽ ഇന്ന് വിധി വരുമ്പോൾ പ്രതി കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ.എന്തെല്ലാം വകുപ്പുകളാണ് വിസ്മയയുടെ ഭർത്താവിനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാം.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഐപിസി 304 ബിസ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്‍റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷഐപിസി 498 എസ്ത്രീധനത്തിന്‍റെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റംഐപിസി 306ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306ഐപിസി 323ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാനാകും.ഐപിസി 506ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 506. കുറ്റം തെളിയിക്കാനായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും പ്രതിക്ക് ലഭിക്കാംഇതിനു പുറമേയാണ് സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യഷന്‍ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാർ. അന്വേഷണ സംഘം സമാഹരിച്ച തെളിവുകൾ കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.രാജ്കുമാർ പറഞ്ഞു.
വിസ്മയ കേസ്ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് കിരൺകുമാര്‍ മകളെ മര്‍ദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരൺകുമാര്‍ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു. വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ അമ്മക്ക് അയച്ച് കൊടുത്തു. മര്‍ദനം കിരൺ കുമാറിന്‍റെ സഹോദരിക്കും അറിയമാരുന്നവെന്ന് വിസ്മയയുടെ അമ്മ പറയുന്നു
റെയിൽവേ പാതയിരട്ടിപ്പ്, ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ- വിവരങ്ങളറിയാം
കൊച്ചി: ചിങ്ങവനം- ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ഈ മാസം 28 വരെ 21 ട്രെയിനുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. മലബാറിലേക്ക് അടക്കമുള്ള യാത്രക്കാരുടെ പരാതിയെ തുടർന്ന് പരശുറാം എക്സ്പ്രസ് മംഗലാപുരം മുതൽ ഷൊർണൂർ വരെ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് 24 മുതൽ 28 വരെ റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിക്കും ഇടയിൽ പ്രത്യേക മെമു ഓടിക്കാനും തീരുമാനിച്ചു.
ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ
1.കോട്ടയം കൊല്ലം പാസഞ്ചർ
2.തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി
3.പുനലൂർ ഗുരുവായൂർ
4. എറണാകുളം ആലപ്പുഴ പാസഞ്ചർ
5.കൊല്ലം എറണാകുളം മെമു
ഭാഗികമായി റദ്ദാക്കിയ വണ്ടികൾ
1.നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം
2.നിലന്പൂർ കോട്ടയം എക്സ്പ്രസ് എറണാകുളം വരെ മാത്രം
ആലപ്പുഴ വഴി തിരിച്ച് വിടുന്നത്
1.തിരുവനന്തപുരം സെക്കന്തരാബാദ് ശബരി
2.ചെന്നൈ തിരുവനന്തപുരം മെയിൽ
3.നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്
4. ബംഗലൂരു കന്യാകമാരി ഐലന്റ് എക്സ്പ്രസ്
5. കൊച്ചിവേളി ലോകമാന്യതിലക് ഗരീബ് രഥ്
പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും; യാത്രക്കാരുടെ പരാതി ഫലം കണ്ടു
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതുകാരണം റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാണ് പരശുറാം എക്സ്പ്രസ് സര്‍വീസ് നടത്തുക. നാളെ മുതൽ മെയ് 29 വരെയാണ് പരശുറാം എക്സ്പ്രസ് മംഗളുരുവിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്തുന്നത്.
ഒരാഴ്ചയിലേറെ പരശുറാം എക്സ്പ്രസ് പൂർണമായും റദ്ദാക്കിയ റെയിൽവേയുടെ തീരുമാനത്തിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരശുറാം ഭാഗികമായി സർവീസ് നടത്താൻ റെയിൽവേ നിർബന്ധിതരായത്. കോട്ടയം ചിങ്ങവനം-ഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂര്‍ണമായി റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിക്കുകയായിരുന്നു. കേരളത്തിന്‍റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന പകൽ സമയ ട്രെയിനാണ് പരശുറാം എക്സ്പ്രസ്. മംഗളുരു മുതൽ നാഗർകോവിൽ വരെയാണ് പരശുറാം എക്സ്പ്രസ് സർവീസ് നടത്തുന്നത്.
ഭക്ഷണത്തോട് അമിതമായ ആസക്തിയുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഉയർന്ന കലോറിയും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. പിഎംഎസ് പ്രശ്നമുള്ള സ്ത്രീകൾക്ക് അമിതവിശപ്പ് അലട്ടാറുണ്ട്. ഭക്ഷണ ആസക്തി, ഉറക്കക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കൽ എന്നിവയെല്ലാം വണ്ണം കൂടുന്നതിന് കാരണമാകാം.
ഭക്ഷണത്തോടുള്ള ആസക്തിയിൽ നിന്ന് മുക്തി നേടാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചണ്ഡീഗഡിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഗുർപ്രീത് കൗർ പറയുന്നു.
ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ ആസക്തിയുടെയും വിശപ്പിന്റെയും തീവ്രത കുറയ്ക്കും. ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ദിവസവും 2-2.5 ലിറ്റർ വെള്ളം, മോര്, നാരങ്ങ വെള്ളം, വെജ് സൂപ്പ് എന്നിവ ഉൾപ്പെടുത്തുക.
ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ദീർഘനേരം പൂർണ്ണവും സംതൃപ്തിയുമാക്കി നിലനിർത്താൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തുക. മുട്ട, ചിക്കൻ, കൊഴുപ്പ് കുറഞ്ഞ പാലും തൈരും, പയർ, പയർവർഗ്ഗങ്ങൾ, സോയ ഉൽപ്പന്നങ്ങൾ എന്നിവ ശീലമാക്കണമെന്ന് ഗുർപ്രീത് കൗർ പറഞ്ഞു.
സമ്മർദ്ദം (stress) കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. സ്ട്രെസ് ഒഴിവാക്കുന്നതിന് ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഈ അസന്തുലിതാവസ്ഥ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. അതിനാൽ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ തുടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ശ്രദ്ധിക്കുക: ചില മനുഷ്യശരീരത്തിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ അലർജിയും മറ്റും പ്രശ്നങ്ങൾഉള്ളതിനാൽ മുകളിൽ ഉള്ള ആരോഗ്യ ടിപ്സ് ഉപയോഗിക്കുന്നതിന് മുമ്പായി ഒരു ഡയറ്റീഷന്റെ നിർദ്ദേശം സ്വീകരിക്കുക
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യ പ്രതിയാകില്ല
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.
ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു
വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂ കോളർ വേണ്ട; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
മൊബൈൽ ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് കാണാൻ ഇനി ട്രൂ കോളർ വേണ്ട. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിൽ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഇതിന് ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പറഞ്ഞു.അൺ നോൺ നമ്പറിൽ നിന്നുള്ള കോളുകൾ ആരുടേതാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് ട്രൂ കോളർ. ട്രൂകോളർ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. എന്നാൽ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി. തിരിച്ചറിയിൽ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനിൽ ദൃശ്യമാകുക



