spot_img
Sunday, August 2, 2026

വയനാട്ടിലെ വയോധികയുടെ കൊലപാതകം; 17 കാരൻ പിടിയിൽ.



വയനാട്: വൈപ്പടിയിൽ വയോധികയുടെ കൊലപാതകത്തിൽ 17 വയസുകാരൻ പിടിയിൽ. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ മേയ് 24 നാണ് കൊല്ലപ്പെട്ടത്. പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകം.ക്രൂരമായി മർദിച്ച് വീടിന്റെ കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. 17 വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസതിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles