spot_img
Monday, June 15, 2026
Home Blog Page 598

രാത്രിയിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ…

0

തിരക്കേറിയ ലോകത്ത് ഉറക്കത്തിനേക്കാൾ ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചർച്ചയാകേണ്ടത്. കാരണം എല്ലാവരും ജോലി തിരക്കുകളിലും ജീവിത പ്രശ്നങ്ങളിലും ഉറക്കമില്ലാതെ അലയുന്നവരാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും.

ജോലി തിരക്കോ ജീവിത പ്രശ്നമോ ഒന്നും അല്ലാതെ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഒഴിവാക്കുന്നവരുണ്ട്. വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. 

ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. 

ഒരു കൂട്ടം ആരോഗ്യ വിദഗ്ധരും ഹെൽത്ത് കെയർ സൊസൈറ്റിയിലെ അംഗങ്ങളും ചേർന്നാണ് ലോക ഉറക്ക ദിനത്തിന്റെ വാർഷിക സന്ദർഭം കണ്ടെത്തിയത്. സമൂഹത്തിലെ ഉറക്ക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 

സമൂഹത്തിൽ നിലനിൽക്കുന്ന ഉറക്ക അസ്വസ്ഥതകളെക്കുറിച്ചും ഉറങ്ങാതിരിക്കുന്നതിനെക്കുറിച്ചുള്ള അവയുടെ വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഉറക്ക തകരാറുകളുടെ സാമൂഹിക വശങ്ങൾക്കും ലോക ഉറക്ക ദിനം ഊന്നൽ നൽകുന്നു.

 ‘Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തിൽ ഉറക്കത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരു വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളും അമിതവണ്ണവും തടയാൻ നല്ല ഉറക്കം ശരീരത്തെ സഹായിക്കുന്നു. ഇത് നമ്മുടെ മസ്തിഷ്ക പ്രവർത്തനത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

രാത്രിയിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ…

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഉറക്കം ഏറ്റവും നല്ല രീതിയിൽ സഹായം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ സന്തോഷകരമായ ഹോർമോണുകളുടെ പ്രകാശനം മൂലം മാനസികാവസ്ഥ ഉയർത്താൻ ഇത് സഹായിക്കുന്നു. 

1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ (Chamomile tea) കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകം; പ്രതി ഹമീദ് കുറ്റം സമ്മതിച്ചു

0

ഇടുക്കി തൊടുപുഴ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ​ഗുപ്ത. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും ഇടിഞ്ഞു

0

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണ്ണവില ഇന്നും കുറഞ്ഞത്. സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇന്നുണ്ടായ സ്വർണ്ണ വിലയിലെ കുറവ് ആശ്വാസം നൽകുന്നതാണ്.

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.

 ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. അതേസമയം ഓൾ മാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് ഇന്നും ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില.

 സംസ്ഥാനത്ത് സ്വർണ്ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി താഴോട്ട് പോവുകയാണ്. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  ഓഹരി വിപണിയിൽ ഉണ്ടായ തിരിച്ചടിയെ തുടർന്ന് സ്വർണ വിലയിൽ വൻ വർധനവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്വർണ്ണ വില താഴേക്ക് പോകുന്നതാണ് കണ്ടത്. സ്വർണ്ണവിലയിൽ നിരന്തരം ഉണ്ടാകുന്ന ഇടിവ് ആഭരണ ശാലകളിൽ കൂടുതൽ വ്യാപാരം നടക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.

കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സും ഹൈദെരാബാദും; ഐ എസ് എല്‍ കിരീടപ്പോരാട്ടം നാളെ

0

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു.

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനൽ മത്സരം ആവേശം പകരാന്‍ കോസ്മോസ് ക്ലബ്ബിന്റെ ബിഗ് സ്‌ക്രീന്‍ പ്രദർശനം

https://www.entethiruvambady.com/2022/03/blog-post_911.html

ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.ബ്ലാസ്റ്റേഴ്‌സ് സെമിയിൽ ജംഷഡ്‌പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്.

18,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റും വിൽപനയ്ക്ക് വച്ചിരുന്നു. സംഘാടകർ മുഴുവൻ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്‌ദ സമിതി അംഗങ്ങൾ എതിർത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിർദ്ദേശം. ഗോവ മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്ദ സമിതി യോഗം ഒടുവിൽ 100 ശതമാനത്തിന് സമ്മതം മൂളുകയായിരുന്നു

വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍, കോഴിക്കോട് എസ്‍പിക്ക് പരാതി നല്‍കി

0

കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്‍പിക്ക് പരാതി നൽകി. ദുബായിയിലെ താമസസ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം ഒന്നാം തിയതി രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ്  മൃതദേഹം ആദ്യം കണ്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. മരണത്തിന് ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

തൃശൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ റിയാസ് മരിച്ച നിലയില്‍

0

തൃശൂര്‍ : നടുറോഡില്‍ വനിതാവ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പുതിയവീട്ടില്‍ റിയാസിനെ (25) മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് ബ്ലോക്കിനു കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറിനെ (30) കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെയാണ് ചൈതന്യ നഗറിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിന്‍സി. ഈ കടയിലെ മുന്‍ ജീവനക്കാരനായിരുന്നു റിയാസ്. വെള്ളിയാഴ്ച രാത്രി നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴിയാണു റിന്‍സിയെ റിയാസ് ആക്രമിച്ചത്.

ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു.റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. ശരീരത്തില്‍ 30 ഓളം വെട്ടുകളേറ്റു.

ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് റിന്‍സിയെ ആശുപത്രിയിലെത്തിച്ചത്. റിന്‍സിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്കു മുന്‍പ് റിയാസിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് റിയാസിനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിന്‍സിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തി. എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിന്‍സിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

0

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

തമിഴ്‌നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്‍ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് നാല് കിലോ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. ഡന്‍സാഫും എലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ച് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്

കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് വന്നിരുന്നത്. പിടിയിലായ മജീദ് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്്. ആന്ധ്രയില്‍ നിന്നും ലഹരികടത്തുകാര്‍ തമിഴ്‌നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍പെട്ട പ്രധാനിയാണ് തമിഴ് നാട് സ്വദേശിയായ മുരുകന്‍.ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു.കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് ഇത്തരം കേസില്‍ പെട്ടവരെയും മയക്കുമരുന്ന് മാഫിയയുമായി ബന്ധംപുലര്‍ത്തുന്നവരെയും നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും നീരീക്ഷണം ശക്തമാക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐ.പി.എസ് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സ്‌ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ആന്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്റെ ചുമതല. വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തില്‍ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.മൊത്തവിപണനക്കാരില്‍ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്‌ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ പൗച്ചുകളിലാക്കി വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്.എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സായൂജ്, എസ്.ഐ മാരായ രാജീവ്, സന്ദീപ് എ.എസ്.ഐ മാരായ പ്രകാശന്‍ സുരേഷ് ഡന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ് , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്. തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ

0

പ്രമുഖ ഓൺലൈൻ – ടെലിഷോപ്പിങ്ങ് കമ്പനി നാപ്റ്റോളിന്റെ പേരിൽ ബമ്പർ സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തു.

തട്ടിപ്പിനിരയായ സംഭവം ഇങ്ങനെ:

ഓൺലൈൻ ഇ-കോമേഴ്സ് – ടെലിഷോപ്പിങ്ങ് വെബ്സൈറ്റ് ആയ നാപ്ടോളിൽ നിന്നും സാധനങ്ങൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാൽ മുഖാന്തിരം കത്ത് ലഭിക്കും. കത്ത് തുറന്നുനോക്കിയാൽ അതിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന വിവരങ്ങൾ ഉണ്ടാകും. കൂടാതെ, ഒരു സ്ക്രാച്ച് & വിൻ കാർഡുമുണ്ടാകും.

സ്ക്രാച്ച് & വിൻ കാർഡ് ഉരച്ചു നോക്കി, അതിൽ സമ്മാനം ലഭിക്കുകയാണെങ്കിൽ അതിൽ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടാകും.സ്ക്രാച്ച് & വിൻ കാർഡ് ഉരച്ചുനോക്കിയപ്പോൾ നിങ്ങൾക്ക് ബമ്പർ സമ്മാനമായ ആഢംബര കാർ ലഭിച്ചിട്ടുള്ളതായി കാണുന്നു.

സമ്മാനം ലഭിച്ച സന്തോഷം കൊണ്ട് നിങ്ങൾ അതിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നു.

മിസ്ഡ് കോൾ ചെയ്യുന്നതോടെ, നിങ്ങളുടെ വാട്സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കുന്നു. അതോടെ സന്തോഷം ഇരട്ടിക്കുന്നു. തുടർന്ന്, നിങ്ങളുടെ ഫോട്ടോ, നിങ്ങളുടെ പേരിൽ കാർ രജിസ്ട്രേഷൻ ചെയ്യുന്നതിനുവേണ്ടി ആധാർ കാർഡ് പകർപ്പ്, പാൻകാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് വിശ്വാസം ജനിക്കുന്നതോടെ ഇതെല്ലാം നിങ്ങൾ നൽകുന്നു. സമ്മാനപദ്ധതിയുടെ അറിയിപ്പുകളുമായി ഇടക്കിടെ നിങ്ങളെ ഫോണിൽ വിളിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുന്നു.

ഒരാഴ്ചക്കകം, സമ്മാനാർഹമായ കാർ ഏറ്റുവാങ്ങുന്നതിനുള്ള അറിയിപ്പ് നിങ്ങൾക്ക് തപാലിൽ ലഭിക്കും. അതോടെ നിങ്ങൾ അവരുടെ കെണിയിൽ പൂർണമായും വീണിരിക്കും.

ഇനിയാണ് അവരുടെ പണി തുടങ്ങുന്നത്.വാഹനം ലഭിക്കാനുള്ള ടാക്സ് സംബന്ധിച്ച തടസ്സങ്ങൾ അവർ നിങ്ങളെ ബോധ്യപെടുത്തും. അതിനാൽ വാഹനത്തിനു പകരം പണം കൈപ്പറ്റിയാൽ നന്നായിരിക്കും എന്ന് നിങ്ങളെ പ്രേരിപ്പിക്കും. മുപ്പതു ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തിൽ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടും. വലിയ തുക സമ്മാനം ലഭിക്കാനുള്ളതുകൊണ്ട് നിങ്ങൾ അത് അവർ നൽകിയ ബാങ്ക് എക്കൌണ്ടിലേക്ക് അയച്ചു കൊടുക്കും.

ഇതിനിടയിൽ നിങ്ങൾക്ക് നറുക്കെടുപ്പിൽ മറ്റൊരു അറുപതുലക്ഷം രൂപ കൂടി സ്പെഷൽ പ്രൈസ് ലഭിച്ചിരിക്കുന്നു എന്ന അറിയിപ്പ് ലഭിക്കും. കൂടെ റിസർവ്വ് ബാങ്കിന്റെ പേരിൽ ഒരു കത്തും, സമ്മാനാർഹമായ തുകയെഴുതിയ ചെക്കും നിങ്ങൾക്ക് വാട്സാപ്പിൽ അയച്ചുതരും. സമ്മാന ഇനത്തിൽ ഒരു കോടിയിൽപരം രൂപ ലഭിക്കാനുള്ളതായി നിങ്ങളെ ബോധ്യപ്പെടുത്തും. നടപടിക്രമങ്ങൾക്കും ടാക്സ് ഇനത്തിലുമായി വീണ്ടും പത്തു ലക്ഷം രൂപ കൂടി ആവശ്യപ്പെടും.

നിങ്ങൾ നാലഞ്ചു ലക്ഷം രൂപ അവർക്ക് ഇതിനോടകം കൊടുത്തിട്ടുള്ളതിനാലും, വലിയ തുക സമ്മാനമായി നിങ്ങൾക്ക് ലഭിക്കാനുള്ളതിനാലും അവർ പറഞ്ഞ പത്തു ലക്ഷം രൂപ വീടിന്റെ ആധാരം പണയം വെച്ചോ, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചോ നിങ്ങൾ നൽകും. അങ്ങിനെ, നിരന്തരമുള്ള പ്രലോഭനങ്ങളിലൂടെ അവർ നിങ്ങളിൽ നിന്നും വലിയൊരു തുക തട്ടിയെടുക്കും. സമ്മാനം ലഭിക്കാൻ വൈകുമ്പോൾ നിങ്ങൾ വീണ്ടും വീണ്ടും അവരെ വിളിച്ചുകൊണ്ടിരിക്കും.

അപ്പോഴൊക്കെ, അവർ റിസർബാങ്കിലെ നൂലാമാലകൾ മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്നും പറഞ്ഞ് നിങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ പണം അവരിൽ പെട്ടുപോയിട്ടുള്ളതിനാൽ അവർക്കെതിരെ ശബ്ദിക്കാൻ പോലും കഴിയാത്ത വിധത്തിൽ അവർ നിങ്ങളെ മാനസികമായി കീഴ്പ്പെടുത്തിയിരിക്കും. മാത്രവുമല്ല, വലിയൊരു തുക സമ്മാനമായി ലഭിക്കാനുണ്ടെന്നു കരുതി നിങ്ങൾ എവിടെയെങ്കിലും പരാതിപറയുവാൻ പോലും ധൈര്യപ്പെടുകയില്ല.

ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്നു കരുതിയോ അല്ലെങ്കിൽ നാണക്കേട് ഭയന്നോ സംഭവം പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നത്.

സൂക്ഷിക്കുക. ലോട്ടറി, സമ്മാനങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളിൽ വഴങ്ങി നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്.തട്ടിപ്പുകാർ പല രീതിയിൽ നിങ്ങളെ സമീപിക്കും. നിങ്ങളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പു പദ്ധതികൾ ശ്രദ്ധയിൽ പെട്ടാൽ അത് കണ്ണടച്ച് വിശ്വസിക്കരുത്.

അത് നിങ്ങളുടെ കൂട്ടുകാരുമായോ അല്ലെങ്കിൽ പോലീസുമായോ പങ്കിടുക. നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സോഷ്യൽ എഞ്ചിനീയറിങ്ങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്.

നിങ്ങളെതേടിയെത്തുന്ന കത്തിടപാടുകൾ, ഇ-മെയിൽ, വാട്സ്ആപ്പ്, എസ്.എം.എസ്, ഫോൺ വിളികൾ എന്നിവയോട് ശ്രദ്ധാപൂർവ്വം പ്രതികരിക്കുക. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഫോൺ നമ്പർ: 1930കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ സന്ദർശിക്കുക

https://cyhttps://cybercrime.gov.in/bercrime.gov.in/

ഗൂഗിള്‍ പേ ചെയ്യാന്‍ ഫോണ്‍ നമ്പര്‍ വാങ്ങി, പിന്തുടര്‍ന്ന് പീഡിപ്പിച്ചു; കോട്ടയത്ത് യുവാവ് പിടിയില്‍

0

പാലാ: പാലാ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) പിടിയിലായി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിന് കൊഴുവനാലിന് സമീപമാണ് സംഭവം നടന്നത്. കോട്ടയത്ത് ബിസിനസ് നടത്തുന്ന വീട്ടമ്മയുടെ അടുക്കലെത്തിയ രാഹുൽ ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ഫോൺ നമ്പർ കരസ്ഥമാക്കി. തുടർന്ന് ഫോൺ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മനസ്സിലാക്കി.ചൊവ്വാഴ്ച വീട്ടമ്മ കയറിയ അതേ ബസിൽ രഹസ്യമായി രാഹുൽ പിന്തുടർന്നു.

വീട്ടമ്മ ഇറങ്ങേണ്ട ബസ്‌സ്റ്റോപ്പിന് മുമ്പിലിറങ്ങിയ രാഹുൽ ജങ്‌ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ ബസിനെ പിന്തുടർന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ രാഹുൽ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വീട്ടമ്മ നിലവിളിച്ച് ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ ബലമായി പിടിച്ചുവാങ്ങി.

ഈ സമയം ഓടി രക്ഷപ്പെട്ട് റോഡിൽ എത്തിയ വീട്ടമ്മയെ ആ വഴി പോയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയിൽനിന്ന്‌ വിവരങ്ങൾ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കൾ റബ്ബർ തോട്ടത്തിൽ തിരഞ്ഞെങ്കിലും രാഹുൽ ഓടി രക്ഷപ്പെട്ടു.സംഭവസ്ഥലത്തുനിന്ന്‌ ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി ഓട്ടോയിൽ കയറി അയർക്കുന്നത്തെത്തി. അവിടെ ബാറിൽ കയറി മദ്യപിച്ചു.

വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോൺ ഓഫ് ചെയ്തു. തന്റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന് വെളുപ്പിന് വീട്ടിലെത്തുകയായിരുന്നു.

വീട്ടമ്മയുടെ ഫോൺ നഷ്ടപ്പെട്ടതിനാൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ നമ്പർ മനസ്സിലാക്കി പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഒളശ്ശയിലുള്ള വീട്ടിൽനിന്ന്‌ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്ന്‌ വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയിൽ സിമ്മും കണ്ടെത്തി.

പാലാ എസ്.എച്ച്.ഒ. കെ.പി.തോംസൺ, എസ്‌.ഐ. അഭിലാഷ് എം.ഡി., എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ സ്റ്റീഫൻ, സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കൊടുങ്ങല്ലൂരില്‍ മക്കളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു

0

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ മടങ്ങവെ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്.

റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു.വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

തുണക്കട നടത്തുകയാണ് റിന്‍സി. വ്യാഴാഴ്ച രാത്രി കട അടച്ച് മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ തുരുതുരെ വെട്ടുകയുമായിരുന്നു.അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്.

റിന്‍സിയുടെ കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായാണ് വിവരം. നാസറാണ് റിന്‍സിയുടെ ഭര്‍ത്താവ്‌.