spot_img
Monday, June 15, 2026
Home Blog Page 599

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:


Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024,

Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand, NLT-40321, June 2023,

Amoxycillin Oral Suspension IP:, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha-688522, X71161, February 2023,

Pantoprazole for Inj. BP 40mg: M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, PPI20101, July 2022, Cetirizine Hydrochloride Phenylephrine,

Hydrochloride and Paracetamol Tablets: M/s. Live wel Healthcare, Plot No. 80-A-1, EPIP1, Jharmajri, Baddi, Dist. Solan-173205 (H.P), LGT-210116, October 2022,

Amlodipine and Atenolol Tablets: M/s Tulbros Formulations, Plot No. 91, Sector-11 DC,IIE Pantnagar, SIDCUL, U.S Nagar-263153 (Uttarakhand), ZPATT205, February 2023,

Amlodipine 5mg and Hydrochlorothiazide 12.5mg Tablets: M/s. Talent Healthcare, 66-67, Sector-6A, SIDCUL, IIE, Haridwar-249403, Uttarakhand, N2004063, March 2023,

Telmisartan Tablets IP 40mg: M/s. Ravenbhel Healthcare Pvt. Ltd, 16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133, 218521031, August 2023,

Aspirine Gastro-Resistant Tablets IP 75mg:  M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, ET1015, February 2023,

Atorvastatin Tablets IP CASIMORE 40mg: M/s. Amsterlabs, Unit-II, Hilltop, Industrial Estate, Vill.Bhatauli, Kalan, Baddi, Distt. Solan, H.P, AJT953, September 2023,

Glimepiride Tablets IP 2mg: Ved Lifesaverse Pvt Ltd, A-3, Sara Industrial Estate, Rampur, Selaqui, Dehradun-248197 (Uttarakhand), VL20198002, November 2022,

Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70053, April 2022,

Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70056, April 2022,

Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-311, June 2023,

Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-205, March 2023,

Rabeprazole Sodium Tablets IP Dr. Rab: Proceed Formulations 17, Industrial Area, Morthikri, Ramgarh, Derabassi Road, Derabassi-140201, PFT-815, August 2023,

Rosuvastatin Tablets IP, Rosuveto-5mg: Mayasha Lifescience, HB 86, Villiage- Bhatian, Nalagarh, District Solan, (HP), MDT-632, July 2022,

Diazepam Tablets IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, H1 1207, August 2024,

Amoxycillin Oral Suspension IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, X71120, August 2022,

Glimepiride and Metformin Hydrochloride Prolonged Release Tablets IP ‘Glitan MF2’, Krebz Healthcare Pvt Ltd, No. 2/5, Kanniamman Nagar, 6th Street, Vanagaram, Chennai-600095, TGM103, March 2023

NEWS;-പബ്ലിക് റിലേഷൻ ഓഫീസ് തിരുവനന്തപുരം

കുട്ടി നാണയമോ മറ്റോ വിഴുങ്ങിയാല്‍ ചെയ്യേണ്ടത്‌..

0

വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. മലപ്പുറം ചെട്ടിപ്പടി കുപ്പി വളവിലാണ് സംഭവം. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം.

കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുക. പ്രത്യേകിച്ച് അഞ്ച് വയസിന് താഴേയുള്ള കുട്ടികൾ. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

കപ്പലണ്ടി, കശുവണ്ടി, ബദാം പോലുള്ളവ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് എപ്പോഴും നന്നായി പൊടിച്ചു കൊടുക്കുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?

അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. 

കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം. 

ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക.ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാ​ഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ ‘heimlich maneuver’ എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക.

കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു

ഹിജാബ് – ഹൈക്കോടതി വിധിക്കെതിരെ നാളെ കര്‍ണാടക ബന്ദ്

0

മൈസൂർ: കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് നിരോധനം ശരിവെച്ച ഹൈകോടതി വിധിക്കെതിരേ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചു

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത് സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനു പിന്നാലെ പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനമെന്നതിലുപരി ശരീഅത്ത് വിരുദ്ധമാണെന്നാണ് പൊതു വിലയിരുത്തൽ

വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക വ്യക്തി നിയമവും നിരാകരിക്കുന്നതാണ് കോടതി വിധിയെന്ന് കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദി പറഞ്ഞു. വിധിക്കെതിരേ നേരിട്ട് രംഗത്തിറങ്ങാന്‍ കര്‍ണാടക വഖഫ് ബോര്‍ഡിധ് പരിമിതിയുണ്ട്. എന്നാല്‍, ഹിജാബ് നിരോധനത്തിനെതിരായ നിയമ പോരാട്ടങ്ങളെ പിന്തുണക്കുമെന്നും അദ്ധേഹം അറിയിച്ചു

കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പ്രമുഖ അഭിഭാഷകരുമായും വഖഫ് ബോര്‍ഡ് ചര്‍ച്ച നടത്തി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പിയു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാര്‍ക്കര്‍ കോളജിലെയും വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികളാണ് ഇന്നലെ കര്‍ണാടക ഹൈക്കോടതി തള്ളിയത്.

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തില്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധം പിടിക്കാനാകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരാമര്‍ശം

ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു

0

അഞ്ച് വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു.

പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

0

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയെന്ന് ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രവചിക്കുന്നു. European Cetnre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ.

നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും; മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്‍

0

കള്ളനും മാനസാന്തരമോ, അതോ ഇനി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉള്ള അടവോ? ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്.

പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്. കഴിഞ്ഞമാസം 21നാണ് തെഞ്ചീരി അബൂബക്കര്‍ മുസ്‌ലിയാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും മോഷണം പോയത്.

വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുളികഴിഞ്ഞെത്തിയ ഇവര്‍ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂടായതിനാല്‍ മുറിയുടെ ജനല്‍ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു. രാത്രി എട്ടോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസുള്ളത്.

മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.കള്ളന്റെ പ്രവൃത്തി നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മോഷണം പോയ മുതല്‍ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നതായും വീട്ടുകാര്‍ അറിയിച്ചു.

വീണ്ടും വീണ്ടും താഴേക്ക്: സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

0

സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.

ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഒരു രൂപയുടെ കുറവാണ് വെള്ളിയുടെ വിലയിൽ  ഉണ്ടായത്.

സംസ്ഥാനത്ത് സ്വർണവില കുറയുന്നു; ഒരാഴ്ചക്കിടെ വൻ ഇടിവ്

സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞിട്ടുണ്ട് (Kerala Gold Price). ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഗ്രാമിന് 130 രൂപ ഉയർന്നു. ഇതോടെ സ്വർണ വില ഗ്രാമിന് 5070 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണത്തിന്റെ സംസ്ഥാനത്തെ വിലയിലും മാറ്റം വരുത്തിയത്. എന്നാൽ അന്ന് തന്നെ സ്വർണ്ണവില 90 രൂപ ഗ്രാമിനു കുറഞ്ഞു. അന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 4980 രൂപ നിരക്കിലായിരുന്നു 22 കാരറ്റ് സ്വർണത്തിന്റെ വിപണനം.

ഇതോടെ മാർച്ച് ഒൻപതിലെ സ്വർണ്ണവില വർദ്ധന എട്ടാം തീയതിയെ അപേക്ഷിച്ച് ഗ്രാമിന് 40 രൂപയായി. മാർച്ച്‌ പത്തിന് സ്വർണവില ഗ്രാമിന് 160 രൂപ കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ വിലയെ അപേക്ഷിച്ച് വ്യത്യാസം 120 രൂപയുടേതായി. അന്ന് ഗ്രാമിന് 4820 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് കേരളത്തിലെ വില. മാർച്ച്‌ 11 ന് വിലയിൽ മാറ്റമുണ്ടായില്ല.

മാർച്ച്‌ 12 ന് 20 രൂപ ഗ്രാമിന് കൂടി. അന്ന് 4840 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില. ഇതോടെ എട്ടാം തീയതിയെ അപേക്ഷിച്ചുള്ള വ്യത്യാസം 100 രൂപ കുറവായി. മാർച്ച്‌ 13 ന് വിലയിൽ മാറ്റമുണ്ടായില്ല. മാർച്ച്‌ 14 ന് 30 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞതോടെ ആറു ദിവസത്തെ വ്യത്യാസം 130 രൂപ കുറവായി. ഇന്നലെ 4810 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 50 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞു. ഏഴ് ദിവസം മുൻപത്തെ അപേക്ഷിച്ച് സ്വർണ വിലയിലെ വ്യത്യാസം 180 രൂപയായി.  ഒരു പവന് മാർച്ച്‌ 8 നെ അപേക്ഷിച്ച് 1640 രൂപ കുറഞ്ഞാണ് ഇന്ന് സ്വർണം വിപണനം ചെയ്തത്

നാടോടി സംഘത്തിലെ മൂന്ന്‌ കുട്ടികൾ കുളത്തിൽ വീണു,ഏഴ് വയസുകാരി മരിച്ചു

0

തലശേരി: ബലൂൺ വിൽപനക്കെത്തിയ നാടോടി സംഘത്തിലെ മൂന്ന്‌ കുട്ടികൾ ജഗന്നാഥ ക്ഷേത്രച്ചിറയിൽ വീണു.

രണ്ട്‌പേരെ പൊലീസ്‌ രക്ഷിച്ചെങ്കിലും ഒരു കുട്ടി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്‌പൂർ റേൻവാലയിലെ ഗോപിയുടെയും മമ്‌തയുടെയും മകൾ ഖോന (7)യാണ്‌ മരിച്ചത്‌. രാജേഷ്‌–-ഫോറന്തി ദമ്പതികളുടെ മകൾ ശിവാനി (9)യെ കണ്ണൂർ ഗവ. മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.

ഒരു കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു.ചൊവ്വ വൈകിട്ട്‌ അഞ്ചരയോടെയാണ്‌ അപകടം. ജഗന്നാഥ ക്ഷേത്രോത്സവത്തിന്‌ ബലൂൺ വിൽപനക്കെത്തിയതായിരുന്നു കുടുംബം. കുട്ടികൾ കളിക്കുന്നതിനിടയിലാണ്‌ അബദ്ധത്തിൽ കുളത്തിൽ വീണത്‌. നാടോടി സംഘത്തിലെ മറ്റുള്ളവർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു.

ഉത്സവത്തിന്‌ സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തക്കസമയത്ത്‌ കുളത്തിലിറങ്ങിയാണ്‌ രണ്ട്‌പേരെ കരക്കെത്തിച്ചത്‌. മരിച്ച കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും വൈകിയിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ഇന്ന് നാട്ടിലേക്ക്‌ കൊണ്ടുപോവുമെന്ന്‌ കുടുംബം അറിയിച്ചു

‘മഞ്ഞപ്പട തന്നെ കൊമ്പന്‍മാർ’; ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

0

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. 

ആദ്യ പകുതി 

പുറത്തുപോവേണ്ടിവന്നതിന്റെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോള്‍ ആരാധകര്‍. താരത്തിന്റെ അഭാവത്തിലും ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്‌സ്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. പെരേര ഡയസിന്റെ പാസില്‍ നിന്ന് ഗോളിലേക്ക് ലഭിച്ച സുവര്‍ണാവസരം ആല്‍വാരോ വാസ്‌ക്വസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്. 

പത്താം മിനിറ്റില്‍ പേരേര ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്‌ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. എന്നാല്‍ 18-ാ മിനിറ്റില്‍ ലൂണയുടെ ഗോളെത്തി. രണ്ട് ഡിഫന്‍ഡര്‍മാരുടെ വെട്ടിച്ച് അവരുടെ കാലുകള്‍ക്കിടയിലൂടെ ബോക്‌നിന് പുറത്തു നിന്ന് വലതുമൂലയിലേക്ക് ലൂണ തൊടുത്ത വലംകാലനടി ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ മൂലയില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ആരാധകര്‍ ആവേശത്തേരിലേറി. 

പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് ജംഷ്ഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ ബോക്‌നിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡാനിയേല്‍ ചീമ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചു. ആദ്യം ഗോള്‍ അനുവദിച്ച റഫറി അത് ഓഫ് സൈഡാണെന്ന് കണ്ട് തിരുത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.

രണ്ടാം പകുതി

രണ്ടാംപാതി ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കകം ജംഷഡ്പൂര്‍ ഒപ്പമെത്തി. ഗ്രേഗ് സ്റ്റിവാര്‍ട്ടിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുണ്ടായ കൂട്ടപൊരിച്ചിലിലാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിയത്. ഗോള്‍മുഖത്തുണ്ടായിരുന്നു ഹാള്‍ഡര്‍ക്ക് അനായാസം ഗോള്‍കീപ്പറെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞു.  

ഗോള്‍വീണതിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രണം കടുപ്പിച്ചു. തൊട്ടടുത്ത മിനിറ്റില്‍ വാസ്‌ക്വെസിന്റെ ഗോള്‍ശ്രമം ജംഷഡ്പൂര്‍ കീപ്പര്‍ ടി പി രഹനേഷ് തട്ടിയിട്ടു. എന്നാല്‍ പ്രതിരോധതാരത്തിന്റെ കാലില്‍തട്ടി പോസ്റ്റിലേക്ക് വന്നെങ്കിലും ഗോള്‍വരയില്‍ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 55-ാം ലെസ്‌കോവിച്ചിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ പുറത്തേക്ക്. 

ബ്ലാസ്റ്റേഴ്‌സിന്റെ പെട്ടന്നുള്ള ആക്രമണത്തില്‍ ജംഷഡ്പൂര്‍ ചെറുതായൊന്നും വിറച്ചെങ്കിലും പതിയെ താളം വീണ്ടെടുത്തു. 66-ാം മിനിറ്റില്‍ സ്റ്റിവാര്‍ട്ടിന്റെ ഫ്രീകിക്ക് ബ്ലാസേറ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റി. പിന്നാലെ പെരേര ഡയസിന്റെ ഗോള്‍ലൈന്‍ സേവ്. 79-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയുടെ ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.

മീഡിയ വൺ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

0

മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.’മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.’ – കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.’ – ബെഞ്ച് പറഞ്ഞു

ഹരജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹരജിക്കാർക്കു വേണ്ടി ഹാരജായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറുന്ന പ്രവണതയെ മറ്റൊരു കേസിൽ എതിർത്ത് ചീഫ് ജസ്റ്റിസ് എൻ.വി. രമണ രംഗത്തെത്തിയത് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു.ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്