spot_img
Sunday, June 14, 2026

ഇവിടെ ആർക്കും ലോകകപ്പ് ഉയർത്താം! അരീക്കോട്ടെ അബ്ദുസ്സലാമിന്റെ ‘അത്ഭുത’ കപ്പ്



അരീക്കോട്: ലോകകപ്പ് കിരീടം ഉയർത്തുന്ന ടീം ഏതാണെന്ന് അറിയാൻ അടുത്തമാസം 20 വരെ കാത്തിരിക്കണം എന്നാൽ അരീക്കോട് മുണ്ടമ്പ്ര വലിയ കല്ലുങ്ങലിലെത്തിയാൽ നിങ്ങൾക്കും സ്വന്തമായി ലോകകപ്പ് ഉയർത്താം റിയൽ ലോകകപ്പിന്റെ അതേ വലിപ്പവും ഗാംഭീര്യവുമുള്ള ലോകകപ്പ്.

കൊത്തുപണികളിൽ വിദഗ്ധനായ വിളഞ്ഞോത്ത് അബ്ദുസ്സലാമാണ് മരവും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ച് ലോകകപ്പിന്റെ മാതൃക തീർത്തത് ലോകകപ്പ് ജേതാക്കൾക്ക് നൽകുന്ന ട്രോഫിയെ കുറിച്ച് കൃത്യമായി പഠിച്ചാണ് സലാം അതിൻറെ മാതൃക തീർത്തത് യഥാർത്ഥ ലോകകപ്പിന് 6.5 കിലോഗ്രാം ആണ് ഭാരം സലാം ഒരുക്കിയ ട്രോഫിക്ക് 4.5 കിലോഗ്രാം ഭാരമുണ്ട് രണ്ടു ലോകകപ്പിനും 36.8 സെൻറീമീറ്റർ ആണ് ഉയരം യഥാർത്ഥ ലോകകപ്പ് 5.92 കിലോഗ്രാം സ്വർണം കൊണ്ടാണ് നിർമ്മിച്ചത് പക്ഷേ സ്വർണ്ണ നിറവും ഗാംഭീര്യവുമൊക്കെ യഥാർത്ഥ കപ്പിനോട് കടപിടിക്കുന്നത് തന്നെ.

ഒഴിവു കിട്ടുന്ന സമയങ്ങളിലാണ് കപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്ഇതാദ്യമല്ല അബ്ദുസ്സലാം കപ്പിന്റെ രൂപം നിർമ്മിക്കുന്നത് ഏഷ്യ ആദ്യമായി ലോകകപ്പ് ആദിത്യമരുളിയ 2002 ലോകകപ്പ് സമയത്തും ലോകകപ്പിന്റെ മാതൃക ഒരുക്കിയിരുന്നു ഇത് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഐ എം വിജയൻ ഉൾപ്പെടെ പങ്കെടുത്ത പ്രദർശന മത്സര വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

അന്നു കൃത്യമായ അളവോ മറ്റു വിശദാംശങ്ങളോ പരിശോധിക്കാതെ ഏകദേശരൂപത്തിലായിരുന്നു കപ്പ് നിർമ്മിച്ചിരുന്നത്ഇത്തവണ കപ്പിനെ കുറിച്ച് കൃത്യമായി പഠിച്ചതിനുശേഷമാണ് മാതൃകയൊരുക്കിയത് അർജൻറീന വീണ്ടും കപ്പുയർത്തണമെന്നാണ് സലാമിന്റെ ആഗ്രഹം.ആവശ്യക്കാർക്ക് കപ്പ് നിർമ്മിച്ചു കൊടുക്കാനും സലാം തയ്യാറാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles