spot_img
Tuesday, June 16, 2026
Home Blog Page 60

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

0

നിലമ്പൂര്‍: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ(70) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു:തിരുവമ്പാടി- ലിന്റോ ജോസഫ്‌

0

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌. നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർത്ഥികളാണ്‌. പൊളിറ്റ് ബ്യൂറോയിൽ നിന്നും പിണറായി വിജയൻ മാത്രമാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികളിൽ ഒമ്പത്‌ പേർ വനിതകളാണ്‌. ആറ് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും.

കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌. അങ്കമാലി സീറ്റ് ഏറ്റെടുത്ത സിപിഎം മുൻ എംഎൽ സാജു പോളിനെ മത്സരിപ്പിക്കുന്നു. ആലുവയിൽ മുൻ ആലപ്പുഴ എംപി എഎം ആരിഫാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി.

സിപിഎം സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമാണ്:

1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം – പി ടി എ റഹീം

2. താനൂർ – വി അബ്‌ദുറഹ്മാൻ

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ – യു ഷറഫലി

5. തവനൂർ – കെ ടി ജലീൽ

6. ചവറ – ഡോ. സുജിത്‌ വിജയൻ

പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹി- അഡ്വ. ടി അശോക്‌ കുമാർ (സ്വതന്ത്രൻ)

കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്; മെയ് നാലിന് വോട്ടെണ്ണും

0

ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതിൽ കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ – 1.31 കോടി, സ്ത്രീകൾ – 1.38 കോടി, ട്രാൻസ്ജെൻഡർ – 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.

എല്ലാ ബൂത്തുകളിലും വെഡ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകൾ രണ്ടു തവണ എണ്ണും. ബിഎൽഒ മാരുടെ ഉൾപ്പടെ പ്രതിഫലം വർധിപ്പിച്ചുതീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം, സ്ഥാനാർഥികൾക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയ്ക്കുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനൽ പ്രഖ്യാപിച്ചു

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

0

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന തുക അടയ്ക്കേണ്ടി വരുന്നതും കാരണം ഉടമകൾ പിഴയടക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത കമ്മീഷണർ സമർപ്പിച്ച ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.ഈ ആനുകൂല്യം ലഭിക്കുന്നതിനായി 2026 ഏപ്രിൽ 30-ന് മുമ്പായി പിഴത്തുകയുടെ പകുതി അടച്ചുതീർക്കേണ്ടതുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നവർക്ക് മാത്രമേ ഈ ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കൂ. ഇതോടെ വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന ട്രാഫിക് കേസുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2026-27 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

1. ജി.എസ്.ടി നിയമ പ്രകാരം 2026-2027 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ , പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2026 നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

2. ജി.എസ്.ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.

3. 2017-2018 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ, ഒരു പാനിൽ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റുവരവ് (Aggregate Turnover) 5 കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി 2026 ഏപ്രിൽ 1 മുതൽ സാധനങ്ങളുടെയോ , സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് -ടു- ബിസിനസ് ( B to B) ഇടപാടുകളിൽ നിർബന്ധമായും ഇ – ഇൻവോയ്സിങ് ചെയ്യേണ്ടതാണ്. ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ -ഇൻവോയ്സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ആയതിനാൽ പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ-ഇൻവോയ്സുകൾ നൽകേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാൽ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും, ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

4.ജി.എസ്.ടി.ആർ-1/3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു.ആർ.എം.പി (QRMP), 2026 -2027 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ (2026 ഏപ്രിൽ 1 മുതൽ ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2026 ഏപ്രിൽ 30 വരെ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു.ആർ.എം.പി (QRMP) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. ഓർക്കുക ,പാൻ (PAN) അടിസ്ഥാനമാക്കിയുള്ള 2025-26 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് (Aggregate Turnover) 5 കോടിയിൽ കവിയാത്തവർക്കാണ് 2026-27 സാമ്പത്തിക വർഷത്തിൽ ഈ ആനുകൂല്യത്തിനുള്ള അർഹത ലഭിക്കുക.

5. ഐ.ജി.എസ്.ടി (IGST) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ നികുതിദായകരും, എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന് മുൻപ് തന്നെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT ) FORM GST RFD 11 ൽ കമ്മീഷണർ മുൻപാകെ ഫയൽ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2026-2027 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (LUT ) സമർപ്പിക്കുവാനുള്ള സൗകര്യം 2026 ഏപ്രിൽ 1 മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകുന്നതാണ്. മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ, വീഴ്ച വരാതെ, ആദ്യ കയറ്റുമതിക്ക് മുൻപ് തന്നെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

6. ജി.എസ്.ടി. രജിസ്ട്രേഷനുള്ള Goods Transport Agency (GTA) കൾ, 2026 ഏപ്രിൽ 1 മുതൽ തങ്ങളുടെ സേവനത്തിനുള്ള ജി.എസ്.ടി ഫോർവേഡ് ചാർജ്ജായാണ് അടയ്ക്കുന്നതെങ്കിൽ, കേന്ദ്ര വിജ്ഞാപനം 06/ 2023 -CT (R) ൽ നൽകിയിട്ടുള്ള ‘Annexure V’ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2026 മാർച്ച് 31 ആണ്. 2026 ഏപ്രിൽ 1 മുതൽ തങ്ങളുടെ സേവനത്തിന് റിവേഴ്സ് ചാർജ്ജാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇതേ വിജ്ഞാപനത്തിലെ ‘Annexure VI’ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതിയും 2026 മാർച്ച് 31 ആണ്. 2025-26 സാമ്പത്തിക വർഷത്തേക്കായി സ്വീകരിച്ച രീതി 2026-27 ലും അതേപടി തുടരാൻ ഉദ്ദേശിക്കുന്നവർ വീണ്ടും Annexure ഫയൽ ചെയ്യേണ്ടതില്ല.

7. 2025-26 സാമ്പത്തിക വർഷത്തിൽ ‘hotel accommodation’ സേവനം നൽകുന്നവർ, പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും ഒരു മുറിക്ക് ഒരു ദിവസം 7,500 രൂപയിൽ കൂടുതൽ തുക വാടകയിനത്തിൽ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥാപനം ‘specified premises’ ആകുകയും അത്തരം സ്ഥാപനത്തിലെ ‘Re

2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി  നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള  എല്ലാ വ്യാപാരികളും 2026-27 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക്  അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ  വിവിധ നടപടിക്രമങ്ങളെ  സംബന്ധിച്ച്  താഴെ  പറയുന്ന കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതാണ്:

കവടിയാർ കൊട്ടാരത്തിൽ രണ്ട് കോടിയുടെ വൻ കവർച്ച

0

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടിയുടെ കവർച്ച നടന്നുവെന്നാണ് വിവരം. സ്വർണാഭരണങ്ങളാണ് മോഷണം പോയത്. നവംബർ‌ മാസത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരംപരാതിയുടെ അടിസ്ഥാനത്തിൽ നാല് മാസമായി‌ മോഷണം സംബന്ധിച്ച അന്വേഷണം നടന്നുവരികയായിരുന്നു. പേരൂർക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ഗൗരി ലക്ഷ്മി ഭായ് പരാതി നൽ‌കിയിരുന്നത്. രത്നങ്ങൾ, രത്നം കൊത്തിയ ആഭരണങ്ങളടക്കമാണ് മോഷണം പോയിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയത്.ഗൗരി ലക്ഷമി ഭായ് ഒരു വിദേശ യാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുമ്പ് അലമാരയ്ക്കകത്തായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇരുമ്പ് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണം കാണാതായതായി മനസിലായത്.കൊട്ടാരത്തിൽ സിസിടിവിയും 24 മണിക്കൂർ സെക്യൂരിറ്റിയുമുണ്ട്

അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

0

കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

-11:40കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഗുണ്ടാ ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന് സമീപത്ത് നിന്നുമാണ് ഈ പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിലെ മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തിയാകും ചോദ്യം ചെയ്യൽ നടക്കുക.

കുറ്റകൃത്യത്തിൽ ഇനിയും ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.ഇന്നലെ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെയാണ്കാറിൽ പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.

ഏതാണ് ലാഭം? എൽപിജി സിലിണ്ടറോ ഇൻഡക്ഷൻ കുക്കറോ – കണക്കുകൾ പറയുന്നത് ഇതാണ്!

0

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലുടനീളം പാചകവാതക ക്ഷാമം പടർന്നിരിക്കുകയാണ്. എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഗാർഹിക ഉപയോക്താക്കളെയും പാചക വാതക പ്രതിസന്ധി അലട്ടുകയാണ്.

ഗ്യാസ് ഉപയോഗിച്ച് വീടുകളിൽ പാചകം തുടരണമോ അതോ മറ്റു മാർഗങ്ങൾ തേടണോ എന്നാലോചിക്കുകയാണ് സാധാരണക്കാർ. വീടുകളിൽ പാചകചെലവ് കുറയ്ക്കാനുള്ള വഴികളും ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇൻഡക്ഷൻ കുക്കറുകൾ മികച്ചൊരു പകരക്കാരനായി ഉദയം ചെയ്യുന്നത്. സാധാരണക്കാർ വലിയ തോതിൽ സിലിണ്ടറുകൾക്ക് പകരം ഇൻഡക്ഷൻ കുക്കറിലേക്കു മാറിക്കഴിഞ്ഞു. എന്നാൽ ഇൻഡക്ഷൻ കുക്കറുകൾ എൽൽപിജി സിലിണ്ടറുകൾക്ക് സ്ഥിരമായുള്ള ഒരു പകരക്കാരനാണോ. ഒരു ചെറിയ കുടുംബത്തിന് ഏതാണ് കൂടുതൽ ഉപയോഗപ്രദം.

ഒരു സിലിണ്ടർ ഒരു ശരാശരി കുടുംബത്തിന്റെ ഒരു മാസത്തെ അടുക്കള ആവശ്യങ്ങൾക്ക് മതിയാകും. ഒരു സിലിണ്ടറിന്റെ വില 900 രൂപയ്ക്കു മുകളിലാണ്. അതേസമയം ഇൻഡക്ഷൻ കുക്കറിൽ ഇതേ കാലയളവിൽ പാചകത്തിന് ഏകദേശം 80 യൂണിറ്റ് വൈദ്യുതി ചിലവായാൽ പോലും ചെലവ് താരതമ്യേന 700 രൂപയ്ക്ക് താഴെയേ വരൂ. അതായതു ഏൽപിജി സിലിണ്ടറിനെ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകൾ പാചകചെലവ് കുറയ്ക്കാൻ സഹായിക്കും.

അതെ സമയം മറ്റു ചില പ്രശ്നങ്ങൾ ഇവിടെ പ്രസക്തമാണ്. പാചകം പൂർണമായും ഇൻഡക്ഷൻ കുക്കറിലേക്കു മാറ്റുവാൻ വലിയ ചിലവുകൾ ഉണ്ട്. പ്രത്യേക പാത്രങ്ങളുൾപ്പടെ പല പുതിയ ചിലവുകൾക്കും തുടക്കഘട്ടത്തിൽ ഇത് വഴിതെളിക്കും. ദീർഘകാലത്തേക്കുള്ള ലാഭത്തിനായി തുടക്കത്തിൽ കുറച്ച് നിക്ഷേപം വേണ്ടി വരും.

മറ്റൊരു ചോദ്യം വൈദ്യുതി ലഭ്യതയാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും കൃത്യമായ ലഭിക്കാത്ത സാഹചര്യങ്ങളിൽ ഇൻഡക്ഷൻ കുക്കറിനൊപ്പം അടിയന്തരാവസ്ഥകളിൽ പകരം ഉപയോഗിക്കാവുന്ന ഉപാധികളും കരുതി വയ്ക്കേക്കേണ്ടതാണ്.ചുരുക്കത്തിൽ പാചകചെലവ് കുറയ്ക്കാൻ ഇൻഡക്ഷൻ കുക്കറുകൾ ചിലപ്പോൾ സഹായിച്ചേയ്ക്കാം, പക്ഷേ വൈദ്യുതി നിരക്ക്, ഉപകരണ ചെലവ്, എന്നിവ ആ ലാഭത്തെ സ്വാധീനിക്കും.