spot_img
Tuesday, June 16, 2026
Home Blog Page 59

കിണറ്റില്‍ മകന്‍ വീണു, അച്ഛന്‍ രക്ഷിക്കാനിറങ്ങിയത് അറിഞ്ഞില്ല, ദാരുണാന്ത്യം

0

തൃശൂര്‍: കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു. വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് ആള്‍മറയില്ലാത്ത കിണറിന് സമീപത്തേക്ക് പോയി കാല്‍ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛന്‍ വിഷ്ണു രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.

അപ്പോഴേക്കും വടക്കാഞ്ചേരി അഗ്‌നിരക്ഷാസേനയും എത്തി. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മടങ്ങാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി.കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവര്‍ പറഞ്ഞു. നിര്‍മാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത.

അങ്കമാലിയിൽ മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി

0

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര വടക്കുംഭാ​ഗം കിലുക്കൻ ജോസ് (55) ആണ് മരിച്ചത്. അയൽവാസിയായ പോളിയാണ് ജോസിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴ് വർഷം മുൻപ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വെടിയേറ്റ് മരിച്ച കിലുക്കൻ ജോസ്.കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്നു ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ പോളി തോക്കുമായി അയ്യമ്പള്ളി സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാ​ഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോ​ഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഏഴ് വർഷം മുൻപ് വഴിയുമായി ബന്ധപ്പെട്ട അതിർത്തി തർക്കത്തെ തുടർന്നാണ് കാളാപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വാക്കു തർക്കമുണ്ടായി പിന്നാലെ ഇത് കൈയാങ്കളിയായി. അതിനിടെ കിലുക്കൻ ജോസ് കപ്പയുടെ കടഭാ​ഗം കൊണ്ട് കാളാപറമ്പൻ ജോസിനെ അടിച്ചു. പിന്നാലെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ.കേസിൽ കിലുക്കൻ ജോസിനെ ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷ കുറ‍ഞ്ഞുപോയെന്ന ആക്ഷേപത്തെ തുടർന്നു അപ്പീൽ അടക്കമുള്ള നിയമ നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം

0

അച്ചടിശാലകള്‍ നിബന്ധനകള്‍ പാലിക്കണം

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കാനാഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. സഹകരണ ബാങ്ക് ഉള്‍പ്പെടെ ഏത് ബാങ്കിലും പോസ്റ്റോഫീസിലും അക്കൗണ്ട് ആരംഭിക്കാം. സ്ഥാനാര്‍ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുള്ളവര്‍ നല്‍കുന്ന സംഭാവനകളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള തുകകള്‍ ഇതില്‍നിന്ന് പിന്‍വലിക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ നല്‍കുന്ന തുക 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത്തരം ചെലവുകള്‍ അക്കൗണ്ട് പേയീ ചെക്കായി മാത്രമേ നല്‍കാവൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അച്ചടിശാലകള്‍ നിബന്ധനകള്‍ പാലിക്കണം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ 1951ലെ ജനപ്രാതിനിധ്യ നിയമം 127 എ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.അച്ചടി ജോലികള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുള്ള നിര്‍ദിഷ്ട മാതൃകയില്‍ പ്രസിദ്ധീകരിക്കുന്ന ആള്‍ ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ട് പകര്‍പ്പുകള്‍ പ്രസ്സ് ഉടമകള്‍ വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുശേഷം പ്രിന്റ് ചെയ്തതിന്റെ ഒരു പകര്‍പ്പും ഡിക്ലറേഷന്‍ ഫോമും അച്ചടി കഴിഞ്ഞ് മൂന്നു ദിവസത്തിനകം ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രിന്ററുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും വിലാസവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററോ മറ്റു അച്ചടി സാമഗ്രികളോ പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഇത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് 2026: ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായതായി ജില്ല കളക്ടര

0

*2026 കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. സുരക്ഷിതവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പൂര്‍ണ്ണ സജ്ജമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലയില്‍ 13 നിയമസഭ മണ്ഡലങ്ങളിലായി (വടകര മുതല്‍ തിരുവമ്പാടി വരെ) ആകെ 26,57,478 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍: 13,59,102, പുരുഷ വോട്ടര്‍മാര്‍: 12,98,343, ട്രാന്‍സ്ജന്‍ഡര്‍: 33, പ്രവാസി വോട്ടര്‍മാര്‍: 57,679, കന്നി വോട്ടര്‍മാര്‍ (18-19 വയസ്സ്): 56,127 എന്നിങ്ങനെയാണ് കണക്ക്. ജില്ലില്‍ ആകെ 2,837 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കണം. ജില്ലയില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിചിട്ടുണ്ട്. ലൈസന്‍സുള്ള ആയുധങ്ങള്‍ നിശ്ചിത പോലീസ് സ്റ്റേഷനുകളില്‍ ഉടന്‍ ഹാജരാക്കേണ്ടതാണ്.സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍, ഉദ്ഘാടനങ്ങള്‍, വോട്ടര്‍മാരെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ (എം.സി.എം.സി) നിര്‍ബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് ‘ഫോം 12ഡി’ സമര്‍പ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളില്‍ ബി.എല്‍.ഒ മുഖേന അപേക്ഷ നല്‍കണം.സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം പാരിതോഷികങ്ങള്‍ എന്നിവ കൊണ്ടു പോകുന്നത് തടയുന്നതിനായും ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും മൂന്നു ഫ്ളയിംഗ് സ്‌കാഡുകള്‍ എന്ന തോതില്‍ ജില്ലയില്‍ 39 ഫ്ളയിംഗ് സ്‌കാഡുകള്‍, 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും പ്രവര്‍ത്തനസജ്ജമാണ്. 26 വീഡിയോ സര്‍വൈലന്‍സ് ടീമും, 13 വീഡിയോ നിരീക്ഷണ ടീമും പ്രവര്‍ത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ സി വിജില്‍ ആപ്പ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയങ്ങള്‍ക്കായി 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.ഇ വി എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 3550 ബാലറ്റ് യൂണിറ്റും, 3550 കണ്‍ട്രോള്‍ യൂണിറ്റും 3830 വിവിപാറ്റുകളും സജ്ജമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ എസ് ഗൗതം രാജ്, എഡിഎം സി മുഹമ്മദ് റഫീഖ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍ എന്നിവര്‍ പങ്കെടുത്തു.

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 39 ഫ്ളയിങ് സ്‌ക്വാഡുകൾ

0

നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് തടയുന്നതിനുമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ളയിങ് സ്‌ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തനസജ്ജമായത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുകയോ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ കൈവശം വെക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശ നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നോമിനേഷന്‍ നല്‍കുന്നത് മുതലുള്ള ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവായി കണക്കാക്കും. സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നുനിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം, വിവിധ സ്‌ക്വാഡുകള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്പുകള്‍, ഇ.വി.എം മാനേജ്‌മെന്റ്, സുരക്ഷാ ക്രമീകരണങ്ങള്‍, പോസ്റ്റല്‍ ബാലറ്റ്, വീട്ടിലെത്തിയുള്ള വോട്ട്, വെബ് ക്യാമറകളുടെ പ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും, മാധ്യമ നിരീക്ഷണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, വോളണ്ടിയര്‍മാരുടെ നിയമനം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, സിറ്റി പോലീസ് കമീഷണര്‍ ജി ജയദേവ്, കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റമളാനിലെ ഏറ്റവും സവിശേഷമായ ഇരുപത്തിയേഴാം രാവ് ഇന്ന്

0

വിശുദ്ധ റമളാനിലെ ഏറ്റവും സവിശേഷമായ ഇരുപത്തിയേഴാം രാവിനെ വരവേൽക്കാൻ മസ്ജിദുകൾ ഒരുങ്ങി. സൂര്യാസ്തമയത്തോടെ പുണ്യങ്ങളുടെ പൂക്കാലമായ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസികൾ പ്രാർഥനാനിരതരാകും. കേരളത്തോടൊപ്പം ഒമാനിലും ഇരുപത്തിയേഴാം രാവ് ഇന്നാണ്.മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ഇരുപത്തിയേഴാം രാവ്.

ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള രാവെന്ന് വിശേഷിപ്പിക്കുന്ന ലൈലത്തുൽഖദ്ർ റമസാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ (21, 23, 25, 27, 29) ഒന്നിലായിരിക്കും. അതിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നത് 27ാം രാവായതിനാൽ മറ്റു ദിവസങ്ങളെക്കാൾ കൂടുതൽ വിശ്വാസികൾ ആരാധനായലങ്ങളിലെത്തി നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും. നിർബന്ധ, ഐഛിക നമസ്കാരങ്ങൾ നിർവഹിച്ചും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലും മുഴുകും.പുണ്യരാവിനെ വരവേൽക്കാൻ പള്ളികളും സജ്ജമായി.നിരവധി പള്ളികളിൽ പ്രത്യേക പ്രാർത്ഥന സംഗമങ്ങളും നടത്തുന്നുണ്ട്.ഇത് പുലരുവോളം നീളം.

എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്: ബയോമെട്രിക് കെവൈസി ഉടൻ പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം

0

ഡൽഹി: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നിലവിലുള്ള 33 കോടിയിലധികം വരുന്ന ഉപഭോക്താക്കൾ തങ്ങളുടെ കണക്ഷൻ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഈ നടപടി പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴി ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം എക്സിൽ കുറിച്ചു. രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കൈവൈസി നിർബന്ധമാണ്.

എന്നാൽ ഇവർക്കായി സർക്കാർ ചില പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-കെവൈസി പൂർത്തിയാക്കിയില്ല എന്ന കാരണത്താൽ സിലിണ്ടർ വിതരണം നിർത്തിവെക്കില്ല. ഒരു സാമ്പത്തിക വർഷത്തിൽ 7 സിലിണ്ടറുകൾ വരെ കെവൈസി ഇല്ലാതെ തന്നെ ലഭിക്കും.ഒരു സാമ്പത്തിക വർഷം ഏഴിൽ കൂടുതൽ സിലിണ്ടറുകൾ ആവശ്യമുള്ള ഉജ്ജ്വല ഗുണഭോക്താക്കൾ നിർബന്ധമായും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിരിക്കണം.ഗ്യാസ് സിലിണ്ടറിനുള്ള സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ വർഷത്തിലൊരിക്കൽ ഇ-കെവൈസി പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

0

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്. ‘

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ 2,71,18,838 വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ടെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

0

നിലമ്പൂര്‍: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ(70) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു:തിരുവമ്പാടി- ലിന്റോ ജോസഫ്‌

0

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌. നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർത്ഥികളാണ്‌. പൊളിറ്റ് ബ്യൂറോയിൽ നിന്നും പിണറായി വിജയൻ മാത്രമാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികളിൽ ഒമ്പത്‌ പേർ വനിതകളാണ്‌. ആറ് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും.

കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌. അങ്കമാലി സീറ്റ് ഏറ്റെടുത്ത സിപിഎം മുൻ എംഎൽ സാജു പോളിനെ മത്സരിപ്പിക്കുന്നു. ആലുവയിൽ മുൻ ആലപ്പുഴ എംപി എഎം ആരിഫാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി.

സിപിഎം സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമാണ്:

1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം – പി ടി എ റഹീം

2. താനൂർ – വി അബ്‌ദുറഹ്മാൻ

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ – യു ഷറഫലി

5. തവനൂർ – കെ ടി ജലീൽ

6. ചവറ – ഡോ. സുജിത്‌ വിജയൻ

പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹി- അഡ്വ. ടി അശോക്‌ കുമാർ (സ്വതന്ത്രൻ)