spot_img
Wednesday, June 17, 2026
Home Blog Page 61

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

0

പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക്  കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്.

കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന.

മൂന്ന് മുതല്‍ ആറ് ആക്‌സില്‍ വരെയുള്ള ലോറികളുടെ നിരക്കില്‍ 10 രൂപ കൂടും. ഏഴോ അതില്‍ കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് 15 രൂപയാണ് വര്‍ധിപ്പിച്ചത്.

മാസത്തില്‍ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും 2,710 രൂപയില്‍ നിന്നു 2,775 രൂപയാക്കി. പ്രദേശവാസികള്‍ക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയില്‍ നിന്നു 360 ആക്കി.

പുതുക്കിയ നിരക്ക് ഇങ്ങനെ

കാര്‍, ജീപ്പ്, വാന്‍: 80 രൂപയില്‍ നിന്ന് 85 ആക്കി, അതേ ദിവസം തിരിച്ചുള്ള യാത്ര 120ല്‍ നിന്ന് 125

ചെറിയ ചരക്ക് വാഹനം: മിനി ബസ്: 130ല്‍ നിന്നു 135, തിരിച്ചുള്ള യാത്ര 195ല്‍ നിന്ന് 200

ട്രക്ക്, ബസ് (2 ആക്‌സില്‍): 275 ല്‍ നിന്നു 280, തിരിച്ചുള്ള യാത്ര 410ല്‍ നിന്ന് 425

ഹെവി വാഹനം (3 മുതല്‍ 6 വരെ ആക്‌സില്‍): 430ല്‍ നിന്ന് 440, തിരിച്ചുള്ള യാത്ര 640ല്‍ നിന്ന് 665

ഹെവി വാഹനം (7 അതിനു മുകളില്‍ ആക്‌സില്‍): 525ല്‍ നിന്ന് 540, തിരിച്ചുള്ള യാത്ര 785ല്‍ നിന്ന് 805.

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍; ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

0

കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. ശനിയാഴ്ച മുതല്‍ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും.

രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് എത്തുന്ന നിലയിലാണ് ക്രമീകരണം. വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് മടക്കയാത്ര ആരംഭിക്കും. പിറ്റേദിവസം പുലര്‍ച്ചെ 6.35-നാണ് ബംഗളൂരുവില്‍ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ട്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിനാണ് ഇത്. നിലവില്‍ സേലം വഴിയുള്ള കണ്ണൂര്‍- യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നുള്ളത്.

സമയക്രമം

കണ്ണൂര്‍- (10.55), തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58).

കണ്ണൂരിലേക്ക് – കൊയിലാണ്ടി (03.52), വടകര (04.12), തലശ്ശേരി (04.34), കണ്ണൂര്‍ (5.00).

ബെവ്‌കോയില്‍ നാളെ മുതല്‍ ‘നോട്ട് വേണ്ട’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളില്‍

0

തിരുവനന്തപുരം: നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കി.

നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.

പ്രത്യേകം ശ്രദ്ധിക്കുക മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി, പമ്പുകളില്‍ നിയന്ത്രണം; നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

0

രാജ്യത്തെ ജനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്.

സുരക്ഷിതമല്ലാത്ത പാത്രങ്ങളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇത്തരത്തിലുള്ള ഇന്ധന സംഭരണം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പമ്പുകൾക്ക് നിർദ്ദേശം നൽകി. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിർദേശം നൽകി. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്‌നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

പാചകവാതക പ്രതിസന്ധി: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

0

.മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ 09/03/2026ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും തുടര്‍ന്ന് 12/03/2026 ന് മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ ഇതിനായി ഒരു വാർ റൂം സജ്ജമാക്കിയിട്ടുണ്ട്.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആര്‍. അനില്‍ കത്ത് നല്‍കി. മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു. ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു. ഓയില്‍ കമ്പനികൾ നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ ഡാറ്റാബേസ് ഉടൻ തന്നെ വകുപ്പിന് കൈമാറുകയും സിവിൽ സപ്ലൈസ് വാർ റൂം, IT Mission ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും.

പൊതുമേഖലാ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വരവ്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11 മണിക്ക് മുന്‍പായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഓയിൽ കമ്പനികൾ സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി ഒരു ഡാഷ്ബോർഡ് സംവിധാനം തയ്യാറാക്കുന്നതിനായി ഐ.ടി മിഷനെ ചുമതലപ്പെടുത്തി. അത് സജ്ജമാകുന്നതുവരെ പൊതുവിതരണ വകുപ്പ് ലഭ്യമാക്കുന്ന ഗൂഗിൾ ഷീറ്റിൽ ഓയിൽ കമ്പനികൾ വിവരം ലഭ്യമാക്കുന്നതാണ്. കൂടാതെ, ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രതിദിന ഉല്പ്പാദനം, നീക്കിയിരിപ്പ് എന്നിവ സംബന്ധിച്ച വിവരം സംസ്ഥാന സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ദിവസേന മോണിറ്റർ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓയിൽ കമ്പനികൾ ലഭ്യമാക്കുന്നതാണ്. പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് പൊസിഷൻ, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ആഫീസർമാർ ശേഖരിച്ച് വിശകലനം ചെയ്യുന്നതാണ്. വാണിജ്യാവശ്യത്തിന് വേണ്ടി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കുവാൻ പാടില്ലായെന്നും കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.

അനധികൃതമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള LPG നിയന്ത്രണ ഉത്തരവ് പ്രകാരം ആയത് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുവാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 84 ഗ്യാസ് ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തുകയുണ്ടായി. അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകള്‍ കോട്ടയം ജില്ലയിലും 7 എണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുത്തിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്തിവയ്പ്പും നടക്കാനുള്ള സാധ്യത കണ്ടെത്തി തടയാന്‍ അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

0

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്.

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.അറോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

വ്യാജ ആപ്പ് നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ്

0

NBTV എന്ന പേരിൽ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ്. ഗൂഗിൾ സെർച്ച് റിസൾട്ടുകളിലും വെബ്‌സൈറ്റുകളിലും ‘Unlimited Subscription’, ‘Ads Free Streaming’ തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടക്കുന്നത്.പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിൽ ഡൗൺലോഡ് ആകുന്ന APK ഫയലുകൾ വഴിയാണ് തട്ടിപ്പ്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, എസ്.എം.എസ്, സ്‌ക്രീൻ ഷെയറിംഗ് എന്നിവയിലേക്ക് തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നു.Google Play Store / Apple App Store എന്നിവ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്നോ സോഷ്യൽ മീഡിയ ലിങ്കുകളിൽ നിന്നോ ലഭിക്കുന്ന APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, OTP, PIN എന്നിവ ആരുമായും പങ്കുവെക്കരുത്.ആപ്പുകൾക്ക് നൽകുന്ന അനുമതികൾ (Permissions) ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷം നൽകുക.ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകേണ്ടതാണ്. .

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

0

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് പുതിയ വിഡിയോയില്‍ കാര്‍ത്തിക് സൂര്യ പങ്കുവെക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ തുമ്മിയതും തുടര്‍ന്ന് ബോധരഹിതനാവുകയും ചെയ്തതിനെക്കുറിച്ചാണ് കാര്‍ത്തിക് വിഡിയോയില്‍ പറയുന്നത്. ഭാര്യ വര്‍ഷയും സുഹൃത്തുക്കളുമുണ്ട് വിഡിയോയില്‍. കാര്‍ത്തിക്കിനുണ്ടായ അവസ്ഥ നേരില്‍ കണ്ടതിന്റെ ഭീതി വര്‍ഷയും പങ്കുവെക്കുന്നുണ്ട്.

”ഇപ്പോള്‍ ഷൂട്ടില്‍ നില്‍ക്കേണ്ട ഞാനാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഭക്ഷണം വായില്‍ വച്ചതും ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. കുറച്ച് നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ഇവള്‍ എന്റെ മുതുകില്‍ തടവി എന്നെ ഛര്‍ദ്ദിപ്പിക്കുന്നതാണ്” കാര്‍ത്തിക് പറയുന്നു.

”ഇന്നലെ കഴിച്ചോണ്ടിരിക്കുമ്പോള്‍ മൂന്ന് വട്ടം തുമ്മി. വെള്ളം എടുത്ത് തിരികെ വന്നപ്പോള്‍ കുഴഞ്ഞു വീണു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ പിടിച്ചപ്പോഴേക്കും എന്റെ ദേഹത്തേക്ക് വീണു. അനക്കമൊന്നുമില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചു. അവര്‍ പിടിച്ചിട്ടൊന്നും കിട്ടുന്നില്ല. വായില്‍ കൂടെ ഒലിക്കുന്നൊക്കെ ഉണ്ടായിരുന്നു. കൈ ഒക്കെ വിറച്ചു. ഞാന്‍ പേടിച്ചു. ആ ചേട്ടന്മാര്‍ നെഞ്ചില്‍ തടവിയപ്പോള്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഭയങ്കര ഛര്‍ദ്ദിയായിരുന്നു. കണ്ണൊന്നും തുറന്നിരുന്നില്ല. ബോധമുണ്ടായിരുന്നില്ല.” എന്ന് വര്‍ഷയും പറയുന്നു.

”എനിക്കൊന്നും ഓര്‍മയില്ല. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പോകുന്ന വഴിയിലും മൂന്നാല് വട്ടം ഛര്‍ദ്ദിച്ചു. എങ്ങനെയൊക്കയോ ആശുപത്രിയിലെത്തി. അവിടെ കുറേ നേരം കിടന്നു. അവര്‍ എക്‌സ് റേയും എക്കോയുമെടുത്തു. രക്തം പരിശോധിച്ചു. അവസാനം മനസിലായി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണല്ലോ തുമ്മിയത്. ശ്വാസ കോശത്തിലേക്ക് അതിന്റെ പാര്‍ട്ടിക്കള്‍ കയറി തലച്ചോറിലേക്കുള്ള ഒക്‌സിജന്‍ കട്ടായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ട മുറിഞ്ഞ് കുറച്ച് ചോര വന്നിരുന്നു” എന്നും കാര്‍ത്തിക് പറയുന്നു.

അത്ര ടെന്‍ഷനുള്ള അവസ്ഥയായിട്ടും തന്നെ ആശുപത്രിയിലെത്തിച്ചതും സമയോചിതമായി ഇടപെട്ടതുമെല്ലാം വര്‍ഷയാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. ഇപ്പോഴും ആ സമയങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!

0

ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല. ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പില്‍, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് കൂടുതൽ സംരക്ഷം നല്‍കുന്ന ശക്തമായ ചില ഫീച്ചറുകളുണ്ട്. പാസ്‌കീകൾ (Passkeys) മുതൽ മെച്ചപ്പെട്ട പ്രൈവസി കൺട്രോളുകൾ വരെ ഇതിലുണ്ട്. എന്നാൽ, ഇവയൊക്കെ നിങ്ങളുടെ ഡാറ്റയ്ക്ക് 100% സുരക്ഷ നൽകുന്നുണ്ടോ? നമുക്ക് വിശദമായി പരിശോധിക്കാം.

രഹസ്യ ചാറ്റുകൾക്ക് ലോക്ക്, എക്സ്പോർട്ടിന് തടയിടാം (Chat Lock & Prevent Export)

നിങ്ങളുടെ സ്വകാര്യവും രഹസ്യവുമായ സംഭാഷണങ്ങൾ മറ്റുള്ളവർ കാണാതിരിക്കാൻ ‘ചാറ്റ് ലോക്ക്’ (Chat Lock) എന്ന സൗകര്യം വാട്‌സ്ആപ്പ് നൽകുന്നുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ചില പ്രത്യേക ചാറ്റുകൾ ഒരു ഹിഡൻ ഫോൾഡറിലേക്ക് (Hidden Folder) മാറ്റാം. ഫിംഗർപ്രിൻ്റ് (Fingerprint) അല്ലെങ്കിൽ ഫേസ് ഐഡി (Face ID) ഉപയോഗിച്ച് മാത്രമേ ഈ ഫോൾഡർ തുറക്കാൻ കഴിയൂ. അതുകൊണ്ട് നിങ്ങളുടെ ഫോൺ മറ്റൊരാളുടെ കയ്യിൽ കിട്ടിയാലും ചാറ്റുകള്‍ കാണുമോ എന്ന ഭയം ആവശ്യമില്ല. 

ഇതു കൂടാതെ, മറ്റൊരു കിടിലൻ പ്രൈവസി ഓപ്ഷൻ കൂടി വാട്‌സ്ആപ്പിലുണ്ട്. ഇതുവഴി നിങ്ങളുടെ ചാറ്റുകൾ മറ്റുള്ളവര്‍ എക്സ്പോർട്ട് ചെയ്യുന്നത് തടയാം. വാട്‌സ്ആപ്പ് വഴി നിങ്ങൾ അയക്കുന്ന ഫോട്ടോകളും വീഡിയോകളും സ്വീകരിക്കുന്നയാളുടെ ഫോൺ ഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവാവണോ വേണ്ടയോ എന്നും തീരുമാനിക്കാനുള്ള സൗകര്യമുണ്ട്. ഡാറ്റാ മോഷണം ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കും.

സുരക്ഷിതമായ ബാക്കപ്പും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (Passkey & E2E)

വാട്സ്ആപ്പിൽ നിങ്ങൾ അയക്കുന്ന ഓരോ മെസേജും ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ (End-to-End Encryption) സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട് എന്നാണ് മാതൃകമ്പനിയായ മെറ്റയുടെ വാദം. അതായത്, സന്ദേശം അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും അല്ലാതെ, വാട്‌സ്ആപ്പ് കമ്പനിക്ക് പോലും അത് വായിക്കാൻ കഴിയില്ലെന്നാണ് ഇതിനര്‍ഥം.

എന്നാൽ, മുൻപ് വാട്‌സ്ആപ്പ് ബാക്കപ്പുകൾക്ക് (Backups) ഇത്രയും സുരക്ഷയില്ലെന്നൊരു പരാതിയുണ്ടായിരുന്നു. അത് പരിഹരിക്കാനായി ഇപ്പോൾ ‘പാസ്‌കീ-എൻക്രിപ്റ്റഡ് ബാക്കപ്പുകൾ’ (Passkey-Encrypted Backups) വാട്‌സ്ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്ന ബാക്കപ്പുകൾ ഫിംഗർപ്രിൻ്റ്, ഫേസ് ഐഡി, അല്ലെങ്കിൽ സ്ക്രീൻ ലോക്ക് ഉപയോഗിച്ച് സംരക്ഷിക്കാം. 

സ്‌പാം കോളുകൾക്ക് പൂട്ട്, ലൊക്കേഷൻ മറയ്ക്കാം (Hide Location & Silence Callers)

അടുത്തിടെയായി, വാട്‌സ്ആപ്പില്‍ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന സ്പാം, തട്ടിപ്പ് കോളുകളുടെ (Scam Calls) എണ്ണം കൂടിയിട്ടുണ്ട്. ഇതിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാൻ “Silence Unknown Callers” എന്നൊരു ഫീച്ചർ വന്നിട്ടുണ്ട്. ഇത് ഓൺ ചെയ്‌താല്‍, നിങ്ങളുടെ കോൺടാക്‌‌ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഓട്ടോമാറ്റിക്കായി സൈലൻ്റ് ആകും.

അതുപോലെ, വാട്സ്ആപ്പ് കോളുകൾ ചെയ്യുമ്പോൾ നിങ്ങളുടെ ഐപി അഡ്രസ്സും (IP Address) നിങ്ങൾ എവിടെയാണെന്നുള്ള വിവരവും ഹാക്കർമാർക്ക് കണ്ടെത്താൻ സാധിക്കാത്ത രീതിയിലുള്ള പുതിയൊരു അപ്ഡേറ്റും വന്നിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ കോളുകൾ വാട്‌സ്ആപ്പ് സെർവറുകൾ വഴി റൂട്ട് ചെയ്‌ത്, നിങ്ങളുടെ യഥാർഥ ലൊക്കേഷൻ (Location) പൂർണ്ണമായും മറച്ചുവെക്കുന്നു.

വാട്‌സ്ആപ്പിലെ അധിക സുരക്ഷാ മോഡ് (Extra Security Mode)

നിങ്ങൾ അയക്കുന്ന മെസേജുകൾ ഒരു നിശ്ചിത സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആവുന്ന ‘Disappearing Messages’ ഫീച്ചർ ഇപ്പോൾ വാട്‌സ്ആപ്പ് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് സമയം സെറ്റ് ചെയ്യാം.

ഇതിനെല്ലാം പുറമെ, വളരെ സെൻസിറ്റീവായ ഡാറ്റ കൈകാര്യം ചെയ്യുന്നവർക്കായി ‘എക്‌സ്‌ട്രാ സെക്യൂരിറ്റി മോഡ്’ (Extra Security Mode) എന്നൊരു ഓപ്ഷൻ കൂടി വാട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഈ ഹൈ-സെക്യൂരിറ്റി മോഡ് ഓൺ ചെയ്യുന്നതിലൂടെ, അപരിചിതമായ കോൺടാക്‌ടുകളെ ബ്ലോക്ക് ചെയ്യാനും റിസ്ക്കുള്ള ചില ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കാനും സാധിക്കും. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഒരു ഡിജിറ്റൽ കോട്ട പോലെ സുരക്ഷിതമാക്കാം. 

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

0

ന്യൂഡൽഹി: ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിലിണ്ടറുകൾ ആർക്കൊക്കെ നൽകണമെന്ന് നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് നിർണായക പങ്കുണ്ട്.ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ മറ്റു വാണിജ്യ ഉപഭോക്താക്കൾക്കും നിയന്ത്രിത അളവിൽ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ സമിതിയാണ് വിവിധ മേഖലകളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ച് ഈ തീരുമാനമെടുത്തത്.നിലവിലെ വർദ്ധിച്ച ഡിമാൻഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങൾക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാർ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയിൽ നിലവിൽ കുറവുകളൊന്നുമില്ല. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യർത്ഥിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തടസപ്പെട്ടത് പരിഹരിക്കാൻ റിഫൈനറികളിലെ എൽപിജി ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചു. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഇന്ധനം എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ 13 ദിവസമായി അടഞ്ഞുകിടക്കുന്നത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിച്ചു. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നും ഇതിൽ 90 ശതമാനവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.