spot_img
Thursday, April 16, 2026

ഏതാണ് ലാഭം? എൽപിജി സിലിണ്ടറോ ഇൻഡക്ഷൻ കുക്കറോ – കണക്കുകൾ പറയുന്നത് ഇതാണ്!



പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലുടനീളം പാചകവാതക ക്ഷാമം പടർന്നിരിക്കുകയാണ്. എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഗാർഹിക ഉപയോക്താക്കളെയും പാചക വാതക പ്രതിസന്ധി അലട്ടുകയാണ്.

ഗ്യാസ് ഉപയോഗിച്ച് വീടുകളിൽ പാചകം തുടരണമോ അതോ മറ്റു മാർഗങ്ങൾ തേടണോ എന്നാലോചിക്കുകയാണ് സാധാരണക്കാർ. വീടുകളിൽ പാചകചെലവ് കുറയ്ക്കാനുള്ള വഴികളും ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇൻഡക്ഷൻ കുക്കറുകൾ മികച്ചൊരു പകരക്കാരനായി ഉദയം ചെയ്യുന്നത്. സാധാരണക്കാർ വലിയ തോതിൽ സിലിണ്ടറുകൾക്ക് പകരം ഇൻഡക്ഷൻ കുക്കറിലേക്കു മാറിക്കഴിഞ്ഞു. എന്നാൽ ഇൻഡക്ഷൻ കുക്കറുകൾ എൽൽപിജി സിലിണ്ടറുകൾക്ക് സ്ഥിരമായുള്ള ഒരു പകരക്കാരനാണോ. ഒരു ചെറിയ കുടുംബത്തിന് ഏതാണ് കൂടുതൽ ഉപയോഗപ്രദം.

ഒരു സിലിണ്ടർ ഒരു ശരാശരി കുടുംബത്തിന്റെ ഒരു മാസത്തെ അടുക്കള ആവശ്യങ്ങൾക്ക് മതിയാകും. ഒരു സിലിണ്ടറിന്റെ വില 900 രൂപയ്ക്കു മുകളിലാണ്. അതേസമയം ഇൻഡക്ഷൻ കുക്കറിൽ ഇതേ കാലയളവിൽ പാചകത്തിന് ഏകദേശം 80 യൂണിറ്റ് വൈദ്യുതി ചിലവായാൽ പോലും ചെലവ് താരതമ്യേന 700 രൂപയ്ക്ക് താഴെയേ വരൂ. അതായതു ഏൽപിജി സിലിണ്ടറിനെ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകൾ പാചകചെലവ് കുറയ്ക്കാൻ സഹായിക്കും.

അതെ സമയം മറ്റു ചില പ്രശ്നങ്ങൾ ഇവിടെ പ്രസക്തമാണ്. പാചകം പൂർണമായും ഇൻഡക്ഷൻ കുക്കറിലേക്കു മാറ്റുവാൻ വലിയ ചിലവുകൾ ഉണ്ട്. പ്രത്യേക പാത്രങ്ങളുൾപ്പടെ പല പുതിയ ചിലവുകൾക്കും തുടക്കഘട്ടത്തിൽ ഇത് വഴിതെളിക്കും. ദീർഘകാലത്തേക്കുള്ള ലാഭത്തിനായി തുടക്കത്തിൽ കുറച്ച് നിക്ഷേപം വേണ്ടി വരും.

മറ്റൊരു ചോദ്യം വൈദ്യുതി ലഭ്യതയാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും കൃത്യമായ ലഭിക്കാത്ത സാഹചര്യങ്ങളിൽ ഇൻഡക്ഷൻ കുക്കറിനൊപ്പം അടിയന്തരാവസ്ഥകളിൽ പകരം ഉപയോഗിക്കാവുന്ന ഉപാധികളും കരുതി വയ്ക്കേക്കേണ്ടതാണ്.ചുരുക്കത്തിൽ പാചകചെലവ് കുറയ്ക്കാൻ ഇൻഡക്ഷൻ കുക്കറുകൾ ചിലപ്പോൾ സഹായിച്ചേയ്ക്കാം, പക്ഷേ വൈദ്യുതി നിരക്ക്, ഉപകരണ ചെലവ്, എന്നിവ ആ ലാഭത്തെ സ്വാധീനിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles