spot_img
Sunday, June 14, 2026
Home Blog Page 619

പീഡനക്കേസ്:വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു മുൻകൂർ ജാമ്യം

0

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ  കേസെടുത്തത്.

വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.

സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്

റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

0

റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു (52) ബൈക്കപകടത്തില്‍ മരിച്ചു.

കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് മരണം.

മലേഷ്യയിലെ റെയിന്‍ഫോറസ്റ്റ് ചലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലര്‍ റാലി, റോയല്‍ എന്‍ഫീല്‍ഡ് ട്രിപ് സഞ്ചാരങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു ജവീന്‍ മാത്യു.

ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ജീവന്‍ ശ്രദ്ധേയനാണ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, സിഎസ്‌ഐ സഭാ കൗണ്‍സില്‍ അംഗം, കോട്ടയം വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ മകനാണ്. ഭാര്യ: അനു ജീവന്‍. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍.

ബാബു ആശുപത്രി വിട്ടു; ‘എല്ലാവർക്കും ബിഗ് സല്യൂട്ട്’- പൊട്ടിക്കരഞ്ഞ് നന്ദിപറഞ്ഞ് മാതാവ്

0

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.’ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.

എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികൾ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്.

പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എൻഡിആർഎഫും പോലീസും പർവതാരോഹകരും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം:പിസിആര്‍ ടെസ്റ്റും ക്വാറന്റീനും വേണ്ട

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ യാത്രാ നയം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു.

82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 

ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം

യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പ്രവാസികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യുകയും വേണം. യുഎസ്എ, യുകെ, സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വീഡന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ

0

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ  മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്.  

ഇന്നലെ രാത്രി ഇവിടെ തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. കിടക്കുന്ന ബെഞ്ചിനെ സംബന്ധിച്ച തർക്കമാണ് കയ്യങ്കളിയിൽ കലാശിച്ചത്.   

ഇന്നലെ രാത്രി 7നും 8നും ഇടയ്ക്ക് അ‍ഞ്ചാം വാർ‌ഡിലെ 10–ാം സെല്ലിലാണ് തർക്കം നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

തടവുകാർ തമ്മിലുണ്ടായ സംഘർഷമാണോ മരണകാരണമെന്ന് പൊലീസ്‌ അന്വേഷിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

റെഡ്മീ നോട്ട് 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വില

റെഡ്മീ നോട്ട് 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഈ സീരിസ് ഫോണുകള്‍ക്കൊപ്പം റെഡ്മീ X43 സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ബാന്‍റ് പ്രോ എന്നിവയും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. റെഡ്മീ നോട്ട് 11 ഫോണുകള്‍ക്ക് 90 Hz റീഫ്രഷ് റൈറ്റും, എഎംഒഎല്‍ഇഡി ഡിസ്പ്ലേയും, ക്വാഡ്കോര്‍ പ്രൊസസ്സറും ഉണ്ട്. 

റെഡ്മീ നോട്ട് 11 എസ്

റെഡ്മീ നോട്ട് 11 എസ് എംഐയുഐ 13 ഇന്‍റര്‍ഫേസോടെയാണ് എത്തുന്നത്. മീഡിയ ടെക് ഹിലിയോ ജി96 ചിപ്പ് സെറ്റാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 90 HZ റീഫ്രഷ് റൈറ്റ് ഈ ഫോണിനുണ്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 33 W ചാര്‍ജിംഗ് നല്‍കുന്ന 5000 എംഎഎച്ചാണ് ബാറ്ററി ശേഷി. നോട്ട് 11 എസിന് ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നില്‍ 108 എംപി പ്രധാന സെന്‍സര്‍, 8എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 2 എംപി മാക്രോലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഈ ഫോണിന് ഉള്ളത്. 16 എംപിയാണ് മുന്‍ ക്യാമറ.

ഫെബ്രുവരി ഇരുപത്തിയൊന്നിന് ആമസോണ്‍ വഴിയും, റീട്ടെയില്‍ വഴിയും എംഐ സ്റ്റോര്‍ വഴിയുമാണ് ഇതിന്‍റെ വില്‍പ്പന. മൂന്ന് പതിപ്പുകള്‍ ഉണ്ട് ഈ ഫോണിന് 6ജിബി റാം+64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 15,499 രൂപയാണ് വില. 6ജിബി+128 ജിബി പതിപ്പിന് 16,499 രൂപയാണ് വില. ഇതേ സമയം 8ജിബി റാം+128 ജിബി പതിപ്പിന് വില 17,499 രൂപയാണ്. 

റെഡ്മീ നോട്ട് 11

റെഡ്മീ നോട്ട് 11 ഇവോണ്‍ ഡിസൈനില്‍ മൂന്ന് കളറിലാണ് എത്തുന്നത്. 90 HZ റീഫ്രഷ് റൈറ്റ് ഈ ഫോണിനുണ്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസ്സറാണ് ഇതിലുള്ളത്. 6ജിബിയാണ് റാം ശേഷി. റാം ബൂസ്റ്റിംഗ് ടെക്നോളജി ഇതിലുണ്ടെന്നാണ് ഷവോമി അവകാശവാദം. 33 W ചാര്‍ജിംഗ് നല്‍കുന്ന 5000 എംഎഎച്ചാണ് ബാറ്ററി ശേഷി. 

ക്വാഡ് ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഫോണിനും ഉള്ളത്. പ്രധാന ക്യാമറ 50 എംപിയാണ്. 8എംപി അള്‍ട്ര വൈഡ് ലെന്‍സും, 2 എംപി മാക്രോ ലെന്‍സും, 2 എംപി ഡെപ്ത് ലെന്‍‍സും ഈ ഫോണിനുണ്ട്.

ഫെബ്രുവരി 11 മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ ഫോണിന്‍റെ വിലയില്‍ ഇന്‍സ്റ്റന്‍റായി പ്രഖ്യാപിക്കപ്പെട്ട വിലയില്‍ നിന്നും 10 ശതമാനം ഡിസ്ക്കൌണ്ട് ലഭിക്കും. അതിനാല്‍ തന്നെ 4ജിബി+64ജിബി പതിപ്പിന് 12,499 രൂപയ്ക്ക് ലഭിക്കും. 6ജിബി+64ജിബി പതിപ്പിന് വില 13,499 രൂപയാണ് വില. അതേ സമയം 6ജിബി+128ജിബി പതിപ്പിന് 14,999 രൂപയായിരിക്കും വില. ആമസോണ്‍ വഴിയും എംഐ സ്റ്റോര്‍ വഴിയും റീട്ടെയില്‍ വഴിയുമാണ് വില്‍പ്പന

സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറ് ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0

രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാലരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ എത്തിയപ്പോേൾ ആണ് നൂറ് ദിന കർമ്മ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതിൽ മുഖ്യമന്ത്രി ആഹ്ളാദ് പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈന്യത്തെ അദ്ദേഹം നന്ദിയും അനുമോദനവും അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

പാലക്കാട് നിന്നും ആശ്വാസകരമായ വാർത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷിച്ചു. നാടൊന്നാകെ ആഗ്രഹിച്ച വാർത്തയാണിത്. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ കരസേനയുടെ മദ്രാസ് റെജിമെൻ്റ്, പാരാറെജിമെൻ്റ്, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവർക്ക്. നന്ദി…. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണമേഖല കരസേന ഉദ്യോഗസ്ഥൻ എ.അരുണിനെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ ഉറപ്പാക്കും.

സർക്കാർ അധികാരത്തിലേറിയിട്ട് മെയ് ഇരുപതിന് ഒരു വർഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങിലൂടെ കടന്നു പോയി. കൊവിഡിൻ്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.

എന്നാൽ ജനക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. അധികാരത്തിൽ വന്ന് ആദ്യ നൂറ് ദിനത്തിൽ പൂർത്തിയാക്കേണ്ട പദ്ദതികൾ നിശ്ചയിരുന്നു. ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണം. 

രണ്ടാം നൂറ് ദിന കർമ്മപരിപാടി – 

  • രണ്ടാം നൂറു ദിന പരിപ്പാടിയിൽ 1557 പദ്ധതികൾ
  • അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും
  •  464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും
  •  ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കും
  • ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമ്മിക്കും
  • സംസ്ഥാനത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും
  • എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ
  • 15000 പേർക്ക് പട്ടയം നൽകും
  • ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും
  • ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും
  • 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും
  • കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും
  • കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും
  • ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും
  • 1500 റോഡുകളുടെ ഉദ്ഘാടനം നടത്തും
  • ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും
  • മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും
  • കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

പാലക്കാട് നിന്നുള്ള ആശ്വാസകരമായ ഒരു വാര്‍ത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ചു നന്ദി അറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്.

നൂറുദിന പരിപാടി

ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് മെയ് 20 ന് ഒരു വര്‍ഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. കോവിഡിന്‍െറ രണ്ടും മൂന്നും തരംഗങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നിലയില്‍ നടക്കേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും അവ തടസ്സം സൃഷ്ടിച്ചു. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ക്കും ഒരു മുടക്കവും വരുത്താതെയാണ് സര്‍ക്കാര്‍ ഈ കാലം പിന്നിടുന്നത് എന്ന് പറയാന്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അധികാരത്തില്‍ വന്നയുടനെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന കാര്യങ്ങള്‍ പ്രത്യേകപരിപാടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ അവ പൂര്‍ത്തീകരിച്ചതിന്റെ റിപ്പോര്‍ട്ടും ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി മറ്റൊരു നൂറുദിന പരിപാടി പ്രഖ്യാപിക്കുകയാണ്. ഫെബ്രുവരി 10ന് -നാളെ- ആരംഭിച്ച് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20-ന് അവസാനിക്കുന്ന വിധത്തിലാണ് ഈ പരിപാടി നടപ്പാക്കുക.

ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് നടപ്പാക്കിയിരുന്നത്. മുന്‍ സര്‍ക്കാരും രണ്ടു തവണയായി നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴില്‍ മേഖലകളില്‍ ഗണ്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഫെബ്രുവരി 10 മുതല്‍ 2022 മെയ് 20 വരെയുള്ള കാലയളവിലെ നൂറുദിന പരിപാടിയില്‍ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിര്‍മ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴില്‍ ദിനങ്ങളായതിനാല്‍ അതിഥി തൊഴിലാളികള്‍ക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.

നിര്‍മ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്. ഇതില്‍ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്) 93,750 തൊഴിലവസര ങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഈ നൂറു ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍മ്മാണമാരംഭിക്കുകയും ചെയ്യുന്ന എല്ലാ പരിപാടികളും ഇവിടെ വിശദീകരിക്കുന്നില്ല. സംസ്ഥാന തലത്തില്‍ ഏകോപിപ്പിച്ചു നടത്തുന്ന പരിപാടിക്ക് പുറമേ പ്രാദേശിക തലത്തിലും വകുപ്പു തലത്തിലും ഉള്ളവയും ഉണ്ട്. പൊതുവായി ആസൂത്രണം ചെയ്ത പ്രധാനപ്പെട്ട ചിലതു മാത്രം സൂചിപ്പിക്കാം.

സര്‍ക്കാരിന്‍റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.

ഈ നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍റ് കണക്റ്റിവിറ്റി ഒരുക്കുകയും
ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്‍റെ ലക്ഷ്യത്തോട് അടുക്കുകയാണ്.

ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും.

അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.

എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.

ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.

ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന
ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.

ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്‍കുന്ന പദ്ധതി ആരംഭിക്കും.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ്
റിസര്‍ച്ച് സെന്‍റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.

കുട്ടനാട് പാക്കേജ് ഫേസ് 1 ന്‍റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും.

കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി,
എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ
കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി
പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക്
നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.

18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്‍റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.

കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന്
ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം
നടത്തും.

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും.

75 പാക്സ് കാറ്റാമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനം
നിര്‍വ്വഹിക്കും.

മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.

ഇത് ഒരു ഏകദേശ ചിത്രം മാത്രമാണ്. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്തും സര്‍ക്കാരിന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്‍റെ പ്രതിഫലനമാണ് ഈ നേട്ടം.

യു എ ഇ സന്ദര്‍ശനം

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇ യില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് യു എ ഇ ഭരണാധികാരികളില്‍ നിന്നും മലയാളി പ്രവാസികളില്‍ നിന്നും ലഭിച്ചത്. അതിനു ആദ്യമായി അവരോട്
നന്ദി രേഖപ്പെടുത്തുന്നു.

ദുബായ് എക്സ്പോ 2020ന്‍റെ വേദിയില്‍ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍
മഖ്തൂം ഹൃദ്യമായ സ്വീകരണം നല്‍കി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍
ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യു.എ.ഇ
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്സ് എയര്‍ലൈന്‍സ്
ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍
പ്രസിഡന്‍റുമായ ഷെയ്ഖ് അഹ്മദ് ബിന്‍ സഈദ് അല്‍
മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു. കേരളത്തിന്‍റെ
വികസനത്തില്‍ യു.എ.ഇ നല്‍കി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍
തൗഖ് അല്‍ മാരിയുമായി കൂടിക്കാഴ്ച നടത്തി. യു.എ. ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും വിശേഷിച്ച് കേരളവും യു എ ഇ യും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് നിലവിലുള്ളത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യു എ ഇ. യു എ ഇ യിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നോർക്ക വെബ് സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യു.എ.ഇ സര്‍ക്കാര്‍ മേഖലയില്‍
നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി.

അബുദാബിയില്‍ രാജകുടുംബാംഗവും യു എ ഇ
ക്യാബിനറ്റ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍
മുബാറക് അല്‍ നഹ്യാന്‍, ഷെയ്ഖ് നഹ്യാന്‍റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ഷെയ്ഖ്
ഷഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ഷെയ്ഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. ഉന്നത
ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യു.എ.ഇ ക്ക്
എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് ഷെയ്ഖ് നഹ്യാന്‍ കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചതിനൊപ്പം ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണ സംവിധാനം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു.

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബുദാബി ചേംബറിന്‍റെ ഉന്നത തല സംഘം കേരളം സന്ദര്‍ശിക്കുന്നുണ്ട്. അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്‍റെ തീരുമാനം.

യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി
ഡോ: താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി, യുഎഇ
മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ മനാന്‍ അല്‍ അവാര്‍, യു എ ഇ ഉപപ്രധാനമന്ത്രി ഷെയ്ക്ക് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വ്യവസായ മന്ത്രിയും
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ ജാബിര്‍ എന്നിവരുമായി വിവിധ സമയങ്ങളിലായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ഉന്നമനത്തിനായി ഉതകുന്ന
വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു.

കേരളത്തില്‍ വ്യവസായ മേഖലയില്‍ നിക്ഷേപം
നടത്തുന്നതിന് എല്ലാ പിന്തുണയും യു എ ഇ യിലെ
വിവിധ വ്യവസായികള്‍ വാഗ്ദാനം ചെയ്തു. ഹോട്ട്പാക്ക് 200 കോടിയുടെ നിക്ഷേപം, മുരല്യ 100 കോടിയുടെ നിക്ഷേപം, ട്രാന്‍സ് വേള്‍ഡ്, ഷറഫ് ഗ്രൂപ്പ് എന്നിവരും നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചു.

നോര്‍ക്ക വകുപ്പിന്‍റെ ഭാഗമായി യു എ ഇ യിലെ മലയാളികള്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. മലയാളി പ്രവാസികളുടെ സ്നേഹത്തിന് എന്നും
കടപ്പെട്ടിരിക്കുന്നു.

യു എ ഇ യിലെ എല്ലാ കൂടിക്കാഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ ശ്രീ എം.എ. യൂസഫലി, യു.എ.ഇ യിലെ
ഇന്ത്യന്‍ സ്ഥാനപതി ശ്രീ സഞ്ജയ് സുധീര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

നമ്മുടെ സംസ്ഥാനത്തിന്‍റെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ മിറകടക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് യു.എ.ഇയില്‍ ലഭിച്ച പ്രതികരണങ്ങള്‍. അതിനു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് പ്രവാസി സഹോദരങ്ങളാണ്. സ്വന്തം നാടിനോടുള്ള സ്നേഹ വായ്പും നാടിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവരുട സന്നദ്ധതയും വിലമതിക്കാനാവാത്തതാണ്. അവരെ ഒരിക്കല്‍ കൂടി സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു.

കോവിഡ് പ്രതിരോധം ശക്തം

കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തില്‍ സംസ്ഥാനം ആവിഷ്ക്കരിച്ചത്. ഡെല്‍റ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. രണ്ട് ഡോസും എടുത്തവർ 85 ശതമാനമാണ്. 15 മുതല്‍ 17 വയസ്സു വരെയുള്ള വാക്സിനേഷന്‍ 74 ശതമാനവുമായി. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 41 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി. മഹാ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്.

ഒമിക്രോണ്‍ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നിന് മൂന്നാം തരംഗം ആരംഭിച്ചു. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞു വരുന്നതായാണ് കാണാന്‍ കഴിയുന്നത്.

ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനമാണ് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് കുറഞ്ഞ് തൊട്ട് മുമ്പത്തെ ആഴ്ചയില്‍ വര്‍ധനവ് 10 ശതമാനമായി. ഇപ്പോള്‍ വര്‍ധനവ് മൈനസ് 39 ശതമാനം മാത്രമാണ്.

കേസുകള്‍ ഇനി വലിയ തോതില്‍ വര്‍ധിക്കാനുള്ള സാഹചര്യമില്ല. പക്ഷെ എല്ലാവരും കുറച്ചുനാള്‍ കൂടി ജാഗ്രത പാലിക്കണം.

നിലവില്‍ ആകെയുള്ള 2,83,676 ആക്ടീവ് കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്.
14.1 ശതമാനം പേര്‍ മാത്രമാണ് വെന്‍റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്‍റിലേറ്ററുകള്‍ ഒഴിവുമുണ്ട്.

ലോകമെമ്പാടും ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോണ്‍ തരംഗത്തില്‍ 3 ശതമാനം
ആളുകള്‍ക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്. അതേസമയം ഒരു ശതമാനം പേര്‍ക്ക്
ഗുരുതരമാകുകയും ചെയ്യും. ന്യുമോണിയ ഉണ്ടാകാന്‍ സാധ്യയുള്ള ഈ ഒരു ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നല്‍കുകയാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ ഇരിക്കുന്ന രോഗികള്‍ അപായ സൂചനകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസം, നെഞ്ചുവേദന, രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുക, 3 ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനി എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ഇ സഞ്ജീവനി വഴിയോ ദിശ വഴിയോ ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാവുന്നതാണ്.

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ
24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സംവിധാനമൊരുക്കി. വൃക്ക രോഗികള്‍ക്ക് ആശുപത്രികളില്‍ വരാതെ വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട
ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇനി കൂട്ടമായി ഡീലീറ്റ് ചെയ്യാം; ഒരു കൂട്ടം പുതിയ സൗകര്യങ്ങള്‍

0

ഇൻസ്റ്റാഗ്രാമിൽ പുതിയ ഒരു കൂട്ടം ഫീച്ചറുകൾ അവതരിപ്പിച്ചു. പോസ്റ്റുകളും, കമന്റുകളും മറ്റ് ആക്റ്റിവിറ്റികളും എളുപ്പം നീക്കം ചെയ്യുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളാണ് അവതരിപ്പിച്ചത്.

സേഫർ ഇന്റർനെറ്റ് ഡേയുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങൾ എത്തിച്ചിരിക്കുന്നത്.പുതിയ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഒന്നിച്ച് ഒരുപാടെണ്ണം നീക്കം ചെയ്യാനും അക്കൗണ്ടിലെ മുമ്പുള്ള ഇന്ററാക്ഷനുകൾ റിവ്യൂ ചെയ്യാനും തീയ്യതി അനുസരിച്ച് ഉള്ളടക്കങ്ങൾ തിരയാനും സാധിക്കും.

‘യുവർ ആക്റ്റിവ്റ്റി’ എന്ന പേരിൽ പ്രൊഫൈലിൽ ഉൾപ്പെടുത്തിയ പുതിയ സെക്ഷനിലാണ് ഈ സൗകര്യങ്ങളുണ്ടാവുക. അടുത്തിടെ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ഒരു സൗകര്യവും ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.പോസ്റ്റുകൾ, സ്റ്റോറികൾ, ഐജിടിവി, റീൽസ് എന്നിവയും അവയ്ക്ക് കീഴിൽ വരുന്ന കമന്റുകൾ, ലൈക്കുകൾ, സ്റ്റോറി റിയാക്ഷനുകൾ എന്നിവയും ഒന്നിച്ച് ഒരു പാടെണ്ണം നീക്കം ചെയ്യാൻ ഇനി സാധിക്കും.

ഇവയെല്ലാം തീയ്യതി അനുസരിച്ച് ക്രമീകരിക്കാനുമാവും.അടുത്തിടെ അർക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്ത ഉള്ളടക്കങ്ങൾ, സെർച്ച് ഹിസ്റ്ററി, സന്ദർശിച്ച ലിങ്കുകൾ എന്നിവയും കാണാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ ഈ സൗകര്യം ഇൻസ്റ്റാഗ്രാം പരീക്ഷിക്കാൻ തുടങ്ങിയിരുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 535 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ലോട്ടറിക്ക്‌

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 535 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ഒന്നാം സമ്മാനം (75 lakhs)AB 425556 (KOZHIKKODE)

സമാശ്വാസ സമ്മാനം

(8000)AA 425556 AC 425556 AD 425556 AE 425556 AF 425556 AG 425556 AH 425556 AJ 425556 AK 425556 AL 425556 AM 425556

രണ്ടാം സമ്മാനം [5 Lakhs]AK 189576 (IDUKKI)

മൂന്നാം സമ്മാനം [1 Lakh]AA 395329 AB 123085 AC 268697 AD 333517 AE 214161 AF 361945 AG 805769 AH 82731 AJ 287648 AK 324291 AL 581761 AM 147733

നാലാം സമ്മാനം( 5,000/-)0714 1005 1048 1517 1540 2991 3831 4590 4604 5190 6331 7456 7587 8891 8994 9450 9631 9698

അഞ്ചാം സമ്മാനം (2,000/-)0348 1679 3059 4670 6218 6765 7029

ആറാം സമ്മാനം (1,000/-)0002 0249 0441 1211 2133 2185 2218 2392 2826 2887 4809 4927 5490 5760 5895 6110 6123 6297 6368 6630 7229 7295 7364 7862 8453 8906

ഏഴാം സമ്മാനം( 500/-)0008 0077 0211 0264 0583 0741 1195 1222 1435 1596 1642 1696 1978 2146 2177 2342 2388 2508 2560 2640 3009 3282 3392 3467 3627 3747 3904 3961 4045 4077 4197 4423 4490 4582 4889 4904 4915 5003 5253 5320 5340 5590 5674 5801 6130 6148 6235 6365 6731 7110 7478 7543 7577 7700 7771 7848 7889 7993 8329 8374 8709 8730 8932 9021 9095 9256 9329 9415 9610 9787 9813 9883

എട്ടാം സമ്മാനം (100/-)0081 0088 0220 0242 0263 0331 0493 0513 0541 0575 0588 0821 1186 1197 1241 1277 1295 1396 1405 1477 1484 1498 1712 1765 2007 2160 2225 2466 2534 2553 2596 2737 2908 2945 2951 2959 3023 3381 3433 3462 3513 3615 3658 3744 3790 3844 3874 4254 4278 4314 4521 4698 4699 4716 4919 4949 4956 5013 5141 5217 5458 5693 5944 6028 6093 6189 6246 6408 6424 6431 6456 6460 6567 6617 6628 6686 6764 6787 6838 6857 6858 6873 6906 6932 7063 7102 7149 7230 7308 7424 7496 7785 7819 7872 7892 7901 7903 7996 8062 8103 8182 8293 8486 8549 8571 8710 8816 8980 9022 9203 9222 9313 9420 9498 9501 9551 9590 9695 9697 9766 9791 9843 9985

പ്രൗഢമായ ലുക്കിൽ ലാലേട്ടന്റെ വരവ്; ‘തമ്പുരാന്റെ ആറാട്ട്’ തകര്‍ക്കുമെന്ന് ആരാധകർ

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ട്രെയിലറിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഫെബ്രുവരി 18ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആറാട്ട് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രിയ നടന്റെ ചിത്രം ആരാധകർ വൈറലാക്കി കഴിഞ്ഞു. “തമ്പുരാന്റെ ആറാട്ട്, തൃശൂർ പൂരത്തേ ഓർമ്മപ്പെടുത്താൻ, നെയ്യാറ്റിൻ കരയിൽ നിന്നും, ഗോപൻ ഇറങ്ങിപ്പുറപ്പെടുവാൻ ഒരുങ്ങുകയാണ്. കൂട്ടിനു നമ്മുടേ AR. ഉം ഉണ്ട്.

അരേ ബലേ ഭേഷ്, ആ വരവ് കണ്ടാലേ മനസ്സിലാകും ഗോപേട്ടൻ കൊടി ഏറി ഉത്സവം നടത്തിയിട്ടേ മടങ്ങു”,എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.

കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ആറാട്ട്. 2021 ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്