spot_img
Sunday, June 14, 2026
Home Blog Page 620

രണ്ടുപേര്‍ മരിച്ച അപകടം ബസ് ഡ്രൈവറുടെ പിഴവ് മൂലം; നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.

0

പാലക്കാട് കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെ.എസ്.ആർ.ടി.സി.

ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാർ ബസിനും ലോറിക്കും ഇടയിൽപ്പെട്ടതെന്നാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ഇന്നലെ രാത്രിയാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.അപകടമുണ്ടായ സംഭവത്തിൽ ബസിന്റെ ഡ്രൈവർക്കെതിരേ നടപടിയെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസർ ശുപാർശ ചെയ്തു.

പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങൾ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോർട്ട്.

അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി. ബസാണെന്ന് വ്യക്തമായത്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് യാഥാർഥ്യം പുറത്തുവന്നത്.റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്.

ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂർവം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കേസെടുത്ത കുഴൽമന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തിൽ മരിച്ചത്

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ഈമാസം 28 മുതൽ സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനമായി. എന്നാൽ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാൻ അനുവദിക്കു.

ഇതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും തീരുമാനമായി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോവിഡ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

വീണ്ടും കോവിഡ് പോസീറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.വി.ഡി. സതീശന്റെ

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:

കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം

മീഡിയ വൺ ചാനലിൻ്റെ സംപ്രേക്ഷണം തടഞ്ഞതിനെതിരായ ഹർജി ഹൈക്കോടതി തള്ളി; വിലക്ക് വീണ്ടും പ്രാബല്യത്തിൽ

0

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്.

ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു. വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ജീവിതം ഒരുപാടുപേരുടെ ദാനം, പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി; തനിക്കെതിരേ പ്രചാരണം നടക്കുന്നു- വാവ സുരേഷ്

0

തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് അപകടനില തരണം ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

പാമ്പ് കടിക്കുന്നതിന് കുറച്ച് ദിവസം മുൻപ് തനിക്ക് ഒരു അപകടം സംഭവിച്ചു. കഴുത്തിനും നട്ടെല്ലിനുമെല്ലാം പരിക്കേറ്റ അവസ്ഥയിലായിരുന്നു. വേദന പൂർണമായും മാറുന്നതിന് മുൻപാണ് പാമ്പിനെ പിടിക്കാൻ പോയത്. പാമ്പിനെ പിടിച്ച് ചാക്കിലേക്ക് കയറ്റാനായി കുനിഞ്ഞപ്പോൾ നട്ടെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടു. അതിലേക്ക് ശ്രദ്ധ പോയപ്പോഴാണ് പാമ്പ് കടിച്ചത്.ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഒരുപാട് പേരുടെ ദാനമാണ് ഇനിയുള്ള ജീവിതം. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കെല്ലാം നന്ദി. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞു.തനിക്കെതിരേ കേരളത്തിൽ പ്രചാരണം നടക്കുന്നുണ്ട്.

പാമ്പിനെ പിടിക്കാൻ തന്നെ വിളിക്കരുതെന്ന രീതിയിലുള്ള ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് മനസ്സിലായത്. വനംവകുപ്പ് ജീവനക്കാരടക്കം ഇത്തരം പ്രചാരണങ്ങൾ ഉണ്ടെന്നും വാവ സുരേഷ് പറഞ്ഞു.തിരുവനന്തപുരത്ത് ഉള്ളൂരിന് സമീപത്തുള്ള ചെറുതയ്ക്കൽ ഭാഗത്താണ് വാവ സുരേഷിന്റെ വീട്. വാവ സുരേഷിന് പുതിയ വീട് വെച്ചുകൊടുക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്

മീഡിയവൺ വിലക്ക്: വിധി നാളെ

0

മീഡിയവൺ ചാനൽ വിലക്കുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച ഹൈകോടതി വിധി പറയും. നാളെ രാവിലെ 10.15ന് ജസ്റ്റിസ് നഗരേഷ് ഓപ്പൺ കോർട്ടിലാണ് വിധി പറയുക.

പ്രവർത്തന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിന് കഴിഞ്ഞ ബുധനാഴ്ച നിർദേശം നൽകിയിരുന്നു. ഫയലുകൾ ഇന്ന് ഹാജരാക്കാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇന്ന് കേസ് പരിഗണനക്കെടുത്ത കോടതി നാളെ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.ചാനലിന് വേണ്ടി അഡ്വ. എസ് ശ്രീകുമാർ ഹാജരായി. മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും ഹരജിയിൽ കക്ഷി ചേർന്നിരുന്നു.

മീഡിയവണിന് സംപ്രേഷണം തുടരാൻ സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. എന്നാൽ, ഇത് എന്തെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ വാദം നിയമവിരുദ്ധവും രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് വിവിധ തുറകളിലുള്ളവർ പറയുന്നു.

മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം നൽകിയിരുന്നു.

നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു

0

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു.

ദിലീപിനെയും മറ്റു പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.

‘ഇനി ഇത് ധരിക്കല്ലേ’, ഊരിയെടുത്ത ചൈനീസ് മോതിരങ്ങൾ കോർത്ത് മാലയാക്കി അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണം

0

മലപ്പുറം : കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക സാധാരണയായി അഗ്നിരക്ഷാ സേനയുടെ കർതവ്യമാണ്. അത് അക്ഷരംപ്രതി അനുസരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ.

മോതിരങ്ങൾ കൊണ്ട് മനോഹരമായ മാലയും ഇവർ തീർത്തിട്ടുണ്ട്. ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ മാല നിർമ്മിച്ചത്.

ഈ അടുത്ത കാലത്തായി മലപ്പുറം ജില്ലാ ആസ്ഥാനത്തെ അഗ്‌നിശമനസേന ഓഫീസിൽ കൈ വിരലിൽ ചൈനീസ് മോതിരം കുടുങ്ങി എത്തിയവരുടെ വിരലിൽ നിന്ന് മുറിച്ചെടുത്ത മോതിരങ്ങൾ ഉപയോഗിച്ചാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാല നിർമ്മിച്ചിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്നാണ് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ചൈനീസ് മോതിരങ്ങൾ മുറിച്ചെടുത്തത് എന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പറയുന്നു.

നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും.

പിന്നീട് ആശുപത്രികളിലും, തട്ടാൻമാരെയും സമീപിക്കും. അവിടെ നിന്നും ഇത് ഊരിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർ സ്റ്റേഷനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം ഇത്തരത്തിലുള്ള ഇരുപതോളം കേസുകളാണ് മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുന്നത്.

കൈ വിരലിൽ കുടുങ്ങിയ മോതിരം എടുക്കാൻ പറ്റാത്ത വേദനയോടെ പുലർച്ചെ സമയങ്ങളിൽ പോലും കുട്ടികളും മുതിർന്നവരും മലപ്പുറം ഫയർ സ്റ്റേഷനിൽ എത്താറുണ്ട്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മാല നിർമ്മിച്ച് ബോധവൽക്കരണം നടത്തുന്നത്

മണിനാദം 2022 -കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നാടന്‍പാട്ട് മത്സരം

0

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം-2022 നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ യുവ ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനാണ് ജില്ലാതല മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകള്‍ അപേക്ഷയും പെര്‍ഫോര്‍മന്‍സിന്റെ സി.ഡി യോ പെന്‍ഡ്രൈവോ ഫെബ്രുവരി 15 നകം യുവജനക്ഷേമ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ എത്തിക്കണം.

പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആണ്. പ്രായപരിധി 18നും 40 നും മദ്ധ്യേ ആയിരിക്കണം. മത്സരത്തിന് അനുവദിച്ചിട്ടുള്ള സമയം 10 മിനിട്ട്. എംപി 4 ഫോര്‍മാറ്റിലായിരിക്കണം വീഡിയോകള്‍ ലഭിക്കേണ്ടത്. വീഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം.

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ക്ലബ്ബിന് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനം ലഭിച്ചാല്‍ 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് ഒരു ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപ മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് – 30, എറണാകുളം എന്ന വിലാസത്തിലോ, 0484 2428071, 9605975196 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

0

വയനാട്:പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍.‘കാപ്പ’ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ്ചെയ്തത്.

കുപ്രസിദ്ധ ​ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലൻ ഷൈജു ഇട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡ‍ിയോയിലാണ് ഇയാളുടെ ഭീഷണി.

മലപ്പുറം കോട്ടക്കൽ പൊലീസ്, വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്.