spot_img
Thursday, November 26, 2026
Home Blog Page 693

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 472 നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 472 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PM 178792 (KASARAGOD)

സമാശ്വാസ സമ്മാനം (8000 രൂപ)

PA 178792 PB 178792 PC 178792 PD 178792 PE 178792 PF 178792 PG 178792 PH 178792 PJ 178792 PK 178792 PL 178792

രണ്ടാം സമ്മാനം [10 ലക്ഷം]

PD 533358 (MANANTHAVADY)

മൂന്നാം സമ്മാനം Rs.100,000/- 

PA 285432 PB 858193 PC 165712 PD 939934 PE 908508 PF 367976 PG 826519 PH 298629 PJ 816132 PK 216659 PL 527027 PM 250745

നാലാം സമ്മാനം (5,000/-)

0306  0552  0608  1911  2618  3048  3310  3369  3393  4856  5263  6314  7482  8458  8907  9247  9273  9370

അഞ്ചാം സമ്മാനം (1,000/-)

9590  8652  4959  1314  2970  7665  5126  7240  5615  9466  4305  4712  9872  3974  4083  9348  2338  7889  1716  7587  9741  5425  5155  1149  2953  2878  9605  4720  9890  8923  8588  9429  2430  2282

ആറാം സമ്മാനം (500/-)

0257  0286  0394  0480  0582  0644  0733  0858  0975  1007  1160  1183  1268  1280  1376  1468  1478  2006  2013  2123  2318  2351  2365  2517  2632  2720  2798  2959  2986  3039  3106  3129  3385  3386  4060  4160  4516  4958  5048  5396  5398  5671  5689  5902  6254  6459  6474  6572  6776  6872  6914  6991  7074  7336  7351  7395  7409  7654  7659  7713  7736  7742  7793  7827  7884  7975  8061  8142  8170  8219  8286  8849  8953  8998  9099  9158  9313  9386  9570  9644  9718

ഏഴാം സമ്മാനം (100/-)

0146 0432 0524 0530 0542 0543 0554 0685 0722 0940 0945 0970 1038 1213 1326 1343 1396 1451 1474 1743 1764 1844 1859 1972 1976 2087 2101 2234 2295 2408 2444 2452 2626 2650 2760 2864 2884 3086 3199 3246 3351 3502 3509 3556 3684 3685 3834 3840 4097 4196 4314 4329 4345 4354 4406 4536 4639 4659 4744 4746 4971 5060 5278 5339 5345 5370 5377 5412 5415 5618 5817 5981 6040 6079 6114 6118 6255 6330 6340 6342 6348 6413 6580 6611 6798 6838 6936 7043 7171 7290 7320 7397 7407 7563 7597 7723 7735 7776 7817 7831 7863 8038 8188 8262 8272 8490 8515 8533 8592 8607 8716 8760 8805 8966 9042 9061 9345 9387 9397 9667 9672 9679 9681 9804 9892 9925

കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം: പ്രതി പൊലീസിന്റെ പിടിയിൽ

0

കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി  ബസിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ  പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു. 

ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും പ്രതിയെ അന്വേഷിക്കുകയും ചെയ്തു എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ അറിയിച്ചിരുന്നു. 

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു

0

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16306) തീപിടിത്തം. പിന്നിലെ ജനറല്‍ കോച്ച്‌പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്‌.ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. പുലര്‍ച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്

ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക്(45) ഗുരുതരമായി പൊള്ളലേറ്റു. ദേഹമാസകലം തീപടര്‍ന്ന ഫാത്തിമ ദാരുണമായി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; അധിക സർചാർജ് 10 പൈസ കൂടി, ജൂൺ മാസത്തിൽ കൂടുന്നത് 19 പൈസ

0

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതിക്ക് ചാര്‍ജ് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെഎസ്ഇബി ഉത്തരവിട്ടു. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെയാണിത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ നാളെ മുതല്‍ നല്‍കേണ്ടത്. യൂണിറ്റിന് നാല്‍പ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് ഇത്രയും കുറഞ്ഞ വര്‍ധന. നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാന്‍ കെഎസ്ഇബിയും തീരുമാനം എടുത്തത്.

കഴിഞ്ഞ ജൂലൈ മുതല്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫ് നല്‍കുന്നവരെയും പത്ത് പൈസ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ എസ് ഇ ബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്ക് ജൂലൈ മാസം കൂടിയേക്കും. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇന്ന് ലോക പുകയില രഹിത ദിനം

0

ഇന്ന് ലോക പുകയില രഹിത ദിനമാണ്. പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും ഉപയോഗം മൂലം കുടുംബത്തിലും സമൂഹത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിവസം ലോക പുകയില രഹിത ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോക പുകയില രഹിതദിന പ്രമേയം “നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ്” എന്നതാണ്. ഗ്രാമപ്രദേശങ്ങളിലെ പുകയില കർഷകരിലേക്ക് പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുകയില കൃഷി ഫലഭൂയിഷ്ഠമായ മണ്ണിനെയും പരിസ്ഥിതിയെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചും കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തുവാനും ഈ പ്രമേയം വഴി സാധിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. പുകയിലയിലും അവ കത്തിച്ചാൽ ഉണ്ടാകുന്ന പുകയിലും 4000ത്തിൽ അധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റവും അറിയപ്പെടുന്നത് നിക്കോട്ടിനാണ്.പുകവലിക്കുന്നവരെ പുകയിലയ്ക്ക് അടിമയാക്കുന്നത് നിക്കോട്ടിനാണ്. ഈ രാസവസ്തു ചെറിയ അളവിൽ തന്നെ മാരകമാണ്. ഒരു സിഗരറ്റിലെ ശരാശരി നിക്കോട്ടിന്റെ അളവ് ഏകദേശം 10 മുതൽ 12 മില്ലിഗ്രാം വരെയാണ്. ഇത് ഒരു ബ്രാൻഡിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപകമായി വ്യത്യാസപ്പെടാം. ഒരു സിഗരറ്റ് വലിക്കുമ്പോൾത്തന്നെ ഏകദേശം രണ്ട് മില്ലിഗ്രാം നിക്കോട്ടിൻ രക്തത്തിൽ കലരാറുണ്ട്. നിക്കോട്ടിൻ കലർന്ന രക്തം തലച്ചോറിലെത്തുന്നതോടെ “ഡോപമിൻ’ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുകയും വലിക്കുന്നവർക്ക് “ആനന്ദം’ ഉണ്ടാവുകയും ചെയ്യും. ഇതോടൊപ്പം മറ്റൊരു രാസവസ്തുവായ “നോർഅഡ്രീനാലിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് അവർക്ക് അൽപനേരം ഉണർന്നിരിക്കാനും സന്തോഷിക്കാനും ഉള്ള അവസരം നൽകുന്നു. എന്നാൽ നിക്കോട്ടിൻ പുകവലി തുടരാൻ ആളുകളെ പ്രേരിപ്പിക്കുകയും അത് അവരുടെ ആരോഗ്യത്തെയും ജീവനെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.പുകയില ഉപഭോഗവും പുകവലിയും നമ്മുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നു, ഇത് മാരകമായ പല രോഗങ്ങൾക്കും കാരണമാകും. പാൻക്രിയാസ്, ആമാശയം, വായ, കരൾ, വൻകുടൽ, അന്നനാളം പോലുള്ള ദഹനവ്യവസ്ഥയുടെ കാൻസർ, സ്ട്രോക്ക്, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, നേത്ര രോഗങ്ങൾ, ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു. പുകയില അതിന്റെ ഉപയോക്താക്കളിൽ പകുതിയോളം പേരെ കൊല്ലുന്നു. പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. ഇതിൽ 7 ദശലക്ഷത്തിലധികം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്, അതേസമയം 1.2 ദശലക്ഷത്തിലധികം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. പുകയില പകർച്ചവ്യാധിയെ നേരിടാൻ, WHO അംഗരാജ്യങ്ങൾ 2003-ൽ WHO ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ടുബാക്കോ കൺട്രോൾ (WHO FCTC) അംഗീകരിച്ചു. നിലവിൽ 182 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ 267 ദശലക്ഷം പുകയില ഉപയോക്താക്കളുണ്ട്. പുകയിലയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവും ഉത്പാദകരും കൂടിയാണ് ഇന്ത്യ. 2017-18 വർഷത്തിൽ 35 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ പുകയില ഉപയോഗം മൂലമുണ്ടാകുന്ന മൊത്തം സാമ്പത്തിക ചെലവ് 177341 കോടി രൂപയാണ്. ആഗോളതലത്തിൽ, പുകയില ഉപയോഗം ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ്. ഇത് ജീവഹാനി മാത്രമല്ല ഭാരിച്ച സാമൂഹികവും സാമ്പത്തികവും ആയ ചിലവുകളും ഉണ്ടാക്കുന്നു.

‘പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ…’ • ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുന്നു.പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷ ആയുസ്സ് കുറഞ്ഞിരിക്കും.• ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന ക്യാൻസർ വായയിൽ ഉണ്ടാവുന്നതാണ്. • പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതും ഒക്കെ അതിന് കാരണമാണ്.• പുകവലി ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കും • ഗർഭാവസ്ഥയിലുള്ള പുകയില ഉപയോഗം ഗർഭസ്ഥ ശിശുവിൻറെ തൂക്കക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.• ശ്വാസകോശം: ശ്വാസകോശ കാൻസർ, വിട്ടുമാറാത്ത ചുമ (ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ• ഹൃദയം: ഹൃദയാഘാതം, രക്തപ്രവാഹം തടസപ്പെടൽ.• മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങൾ• വായയുടെ ആരോഗ്യം: പല്ലിൽ കറ പിടിക്കൽ, വായ്നാറ്റം, രുചി മുകുളങ്ങളുടെ നാശം, മോണ രോഗം, വായുടെയും തൊണ്ടയുടെയും അർബുദം, താടി എല്ലിലുള്ളിൽ അസ്ഥികളുടെ നാശം, വായിക്കുള്ളിൽ വെളുത്ത പാടുകൾ, മോണ കേറൽ, മുറിവ് ഉണങ്ങുന്നതിൽ കാലതാമസം• മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാൻസറുകൾ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാൻക്രിയാസ്, വൃക്ക, ഗർഭാശയ കാൻസറുകൾ) രക്താർബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങൾ, വന്ധ്യത, പ്രമേഹം, ഗർഭമലസൽ. പുകയില ഉപയോഗം നിർത്തുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ• പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗ സാധ്യതകൾ കുറയുന്നു• യൗവനം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു• പുകയില ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നത് വഴി ധനനഷ്ടം ഒഴിവാക്കാം• പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം• ഒരു വർഷം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്തുന്നത് മൂലം ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത പകുതിയായി കുറയുന്നു

‘പുകയില ലഹരി വിമുക്തി ചികിത്സ…’നിക്കോട്ടിൻ റിപ്ലെസ്മെൻറ് തെറാപ്പി: സിഗരറ്റ് പുകയിലുള്ള കൂടുതൽ ഹാനികരമായ രാസവസ്തുക്കൾ ഒഴിവാക്കി താൽക്കാലികമായി നിക്കോട്ടിൻ ചെറിയ അളവിൽ ശരീരത്തിലേക്ക് നൽകുന്നു. ക്രമേണ പുകവലിക്കുവാനുള്ള താല്പര്യം പൂർണ്ണമായും മാറുകയും ചെയ്യുന്നു ദുരുപയോഗ ശീലം ഉള്ളവർക്ക് അതിൽ നിന്നും വിമുക്തി നേടാൻ കൗൺസിലിംഗ് സംവിധാനങ്ങൾ നൽകുന്നു.ലോക പുകയില വിരുദ്ധ ദിനം ; പുകവലി പൂർണമായും ഉപേക്ഷിക്കാം, ഇതാ ചില വഴികൾകണക്കുകൾ പ്രകാരം പുകവലിക്ക് എതിരെയുള്ള നിയമനിർമ്മാണങ്ങൾ പുകയില-പുകവലി ഉപയോഗം ജനങ്ങൾക്കിടയിൽ വളരെയധികം കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവൺമെന്റ് നടപടിയും ഈ രംഗത്തുണ്ടായ പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ആണ്. പാൻമസാല നിരോധിച്ച കേരള സർക്കാരിന്റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരുന്നു. എന്നിരുന്നാലും പുകയില-പുകവലി നിയന്ത്രിക്കുവാൻ ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ, ടോക്ക് ഷോകൾ, സംവാദങ്ങൾ, ചിത്രരചനാ മത്സരം തുടങ്ങിയവ യുവാക്കൾക്കിടയിലും കുട്ടികളുടെ ഇടയിലും നടത്തേണ്ടതുണ്ട്. അതിനുവേണ്ടി സാമൂഹിക സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടതുണ്ട്. പുകയില രഹിത പരിസരം, മുഴുവൻ സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയും നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കുകയും ചെയ്യുന്നു.

മതപഠന സ്ഥാപനത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്‌; പീഡനത്തിനിരയായി,യുവാവ് അറസ്റ്റില്‍

0

തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ മതപഠന സ്ഥാപനത്തിൽ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്‌. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി ഒരാളെ അറസ്റ്റു ചെയ്തു.ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20) ആണ് പോക്സോ നിയമപ്രകാരം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് സ്ഥാപനവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക സൂചന.വള്ളക്കടവ് സ്വദേശിയായ പെണ്‍കുട്ടിയെ കോളേജില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹാഷിം ഖാനെ പ്രതിയാക്കിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര എ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കോളേജില്‍ മാനസിക പീഡനമുണ്ടാകുന്നുവെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ കോളേജിലെത്തുമ്പോഴാണ് മകള്‍ മരിച്ച വിവരം അറിയുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ പരീക്ഷിക്കാം ഈ ആറ് ടിപ്സ്…

0

ഒരു വ്യക്തി ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന അവസ്ഥ ശരീരത്തിന് ഒട്ടും നന്നല്ല. ലോകമെമ്പാടുമുള്ള ധാരാളം വ്യക്തികളെ ബാധിക്കുന്ന വളരെ സാധാരണമായ ഒരു പ്രശ്നമാണിത്. അമിതമായി ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുമ്പോൾ ശരീരം അധിക കലോറി കൊഴുപ്പായി സംഭരിക്കുന്നു, ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.ശാരീരിക പ്രശ്‌നങ്ങൾക്ക് പുറമേ, അമിതമായി ഭക്ഷണം കഴിക്കുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. ശ്രദ്ധയോടെ ഭക്ഷണം കഴിക്കാൻ ശീലിക്കുക… ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ ഭക്ഷണത്തില്‍ തന്നെയാകണം. ചിലര്‍ ടിവി കണ്ടും ഫോണ്‍ ഉപയോഗിച്ചും ഭക്ഷണം കഴിക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ എത്തിക്കും.

2. ഭക്ഷണം ഒഴിവാക്കുന്നത് അവസാനപ്പിക്കുക…ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇത് വിശപ്പ് കൂട്ടാനും അതുവഴി ഭക്ഷണം അമിതമായി കഴിക്കാനുള്ള ആസക്തിയിലേയ്ക്കും എത്തിക്കും.

3. ഭക്ഷണം പതിയെ കഴിക്കുക…വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. കാരണം വയറ് നിറഞ്ഞിരിക്കുന്നുവെന്ന് തലച്ചോറിനെ അറിയിക്കാൻ സമയമെടുക്കും. സാവധാനം ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് ഭക്ഷണം നന്നായി ചവയ്ക്കാനും രുചികൾ ആസ്വദിക്കാനും ഭക്ഷണം നിർത്താൻ സമയമാകുമ്പോൾ തലച്ചോറുമായി ആശയവിനിമയം നടത്താനും സഹായിക്കും. അതിനാല്‍ ഭക്ഷണം വളരെ പതിയെ കഴിക്കുക.

4. ചെറിയ പ്ലേറ്റുകളും പാത്രങ്ങളും ഉപയോഗിക്കുക…ഭക്ഷണം കഴിക്കുന്നതിനായി ചെറിയ പ്ലേറ്റുകളും ബൗളുകളും ഉപയോഗിക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

5. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കൈയ്യിൽ സൂക്ഷിക്കുക…നട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കയ്യില്‍ സൂക്ഷിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ വിശപ്പ് തോന്നുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് സഹായിക്കും.

6. വെള്ളം ധാരാളം കുടിക്കുക… ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി അറിയാം

0

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 12-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനംകാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ (polhod@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 6-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പഠനവകുപ്പുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അറബിക് വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അഭിമുഖത്തിന് ഹാജരാകണം. ജൂണ്‍ 7 രാവിലെ 10.30-ന് എക്കണോമിക്‌സ് (ഫോണ്‍ 8606622200), ജൂണ്‍ 8 രാവിലെ 10.30-ന് സ്റ്റാറ്റിസ്റ്റിക്‌സ് (ഫോണ്‍ 9446164109), ഉച്ചക്ക് 2 മണിക്ക് അറബിക് (ഫോണ്‍ 9446164109) എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷഎസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2022 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 2-ന് തുടങ്ങും.

പരീക്ഷാ ഫലംആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലംഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 367 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

ഒന്നാം സമ്മാനം (75 Lakhs)SG 667585 (KOLLAM)

സമാശ്വാസ സമ്മാനം (8000)SA 667585 SB 667585 SC 667585 SD 667585 SE 667585 SF 667585 SH 667585 SJ 667585 SK 667585 SL 667585 SM 667585

രണ്ടാം സമ്മാനം (10 Lakhs)SG 708811 (PATTAMBI)

മൂന്നാം സമ്മാനം (5,000/-)0423 1101 1698 3105 3619 3803 4017 4243 4308 5186 5258 5598 5655 7693 8066 9167 9245 9303

നാലാം സമ്മാനം (2,000/-)0804 3305 4621 6261 6636 6825 6871 8780 9548 9847

അഞ്ചാം സമ്മാനം (1,000/-)0310 0411 1176 1342 1519 1984 3505 4049 4167 4513 5469 6250 6397 7216 8029 8494 8539 8574 9014 9231

ആറാം സമ്മാനം (.500/-)0082 0218 0414 0620 1054 1072 1228 1357 1680 1785 2018 2071 2168 2762 2912 3041 3402 3407 3425 3898 3902 4019 4328 4550 4618 4748 5121 5139 5155 5406 5429 5719 6030 6215 6302 6454 6874 7198 7589 7633 7749 7769 7820 7822 8156 8555 8971 9138 9704 9728 9833 9881

ഏഴാം സമ്മാനം (200/-)0156 0228 0608 0701 0705 0868 0881 0959 1052 1256 1456 1520 1626 1676 2463 2593 2721 3427 3758 4011 4330 4611 4722 4999 5083 5327 5359 6196 6242 6264 6295 6820 6990 7352 7487 7491 7576 8196 8241 8510 8786 8999 9045 9342 9762

എട്ടാം സമ്മാനം (100/-)0096 0274 0282 0409 0531 0663 0890 1087 1146 1157 1182 1305 1375 1421 1610 1761 1875 1904 1913 1943 1959 2010 2013 2015 2052 2207 2277 2322 2452 2478 2506 2850 3006 3035 3061 3097 3362 3409 3477 3559 3655 3668 3710 3718 3908 3980 4120 4250 4482 4488 4510 4564 4645 4846 5067 5320 5364 5392 5423 5473 5601 5628 5692 5847 5916 5924 5936 5994 5999 6236 6245 6258 6265 6272 6288 6334 6371 6412 6583 6613 6638 6685 6813 6829 6852 6929 6939 7080 7110 7135 7206 7249 7283 7286 7593 7653 7794 7817 7893 7911 7989 8022 8026 8111 8397 8540 8593 8729 8980 9049 9063 9265 9300 9388 9518 9597 9676 9689 9727 9751 9754 9755 9825 9902 9908 9959

ജൂണിലെ അവധി ദിനങ്ങൾ അറിയാം

0

ഓരോ മാസത്തെയും ബാങ്ക്  അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. 2000 രൂപ നോട്ടുകൾ കയ്യിലുള്ളവർക്ക് സെപ്തംബർ 30 നകം ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. സെപ്തംബർ വരെ സമയമുണ്ടെങ്കിലും നേരത്തെ 2000 ത്തിന്റെ നോട്ട് മാറ്റിയെടുക്കുന്നവരുമുണ്ട്.  അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും വരും.2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.  

എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ജൂൺ മാസത്തിൽ, പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ, രഥയാത്ര, ഖർച്ചി പൂജ , ഈദുൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങൾക്ക് പുറമെ , സംസ്ഥാനങ്ങളിൽ ചില പ്രാദേശിക അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്.

• ജൂൺ 4, 2023: ഞായറാഴ്ച.

• ജൂൺ 10, 2023: രണ്ടാം ശനിയാഴ്ച.

• ജൂൺ 11, 2023: ഞായറാഴ്ച

• ജൂൺ 15, 2023: രാജസംക്രാന്തിയുടെ പേരിൽ മിസോറാമിലും ഒഡീഷയിലും ബാങ്ക്  അവധിയായിരിക്കും

• ജൂൺ 18, 2023: ഞായർ.

• ജൂൺ 20, 2023: രഥയാത്ര ഒഡീഷയിൽ ബാങ്ക് അവധി

• ജൂൺ 24, 2023: നാലാം ശനിയാഴ്ച

• ജൂൺ 25, 2023: ഞായർ

• ജൂൺ 26, 2023: ഖർച്ചി പൂജ ത്രിപുരയിൽ ബാങ്ക് അവധിയായിരിക്കും

• ജൂൺ 28, 2023: ഈദുൽ അസ്ഹ കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

• ജൂൺ 29, 2023: ഈദുൽ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. എടിഎം വഴി പണം പിൻവലിക്കുകയും ചെയ്യാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി .