spot_img
Tuesday, September 22, 2026
Home Blog Page 718

ഫെബ്രുവരിയിൽ വാട്സ്ആപ്പ് നിരോധിച്ചത് 14 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ

0

വാട്സ്ആപ്പ് തങ്ങളുടെ മാർ‌​ഗനിർ‌ദേശങ്ങൾ ലംഘിച്ച ഇന്ത്യൻ അക്കൗണ്ടുകൾക്കെതിരെ കർശനമായ നടപടിയുമായി രംഗത്ത്. ഫെബ്രുവരി മാസത്തിൽ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ റദ്ദാക്കി. അതേസമയം ഗ്രീവൻസ് റിപ്പോർട്ട് പ്രകാരം 335 അക്കൗണ്ടുകൾക്കെതിരെ പരാതി ലഭിച്ചതിൽ ഫെബ്രുവരി മാസത്തിൽ 21 എണ്ണത്തിൽ നടപടി എടുത്തെന്നാണ് വാട്സ്ആപ്പ് പറയുന്നത്.

സംഘർഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്സ്ആപ്പിൻറെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികൾ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൗണ്ടുകൾ‌ക്കെതിരെ നടപടി എടുത്തത്. ജനുവരിയിൽ ഇത്തരത്തിൽ വാട്സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകൾ വിലക്കിയിരുന്നു.

സംഘർ‌ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തിൽ 194 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു.

ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷം വരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി; ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോ വൈറല്‍

0

വ്യത്യസ്ത രുചിക്കൂട്ടുകളുമായി തന്റെ യൂട്യൂബ് ചാനലിലൂടെ ഭക്ഷണപ്രേമികളുടെ മുന്നിലെത്തുന്ന മലയാളി ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ വിഭവങ്ങള്‍ തയാറാക്കി പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിറോസിന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ പാചക വീഡിയോകളുമായി എപ്പോഴും സജീവമാണ് ഫിറോസ് ചുട്ടിപ്പാറ.

ഇപ്പോഴിതാ 300 കിലോ ഭാരമുള്ള ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂര്‍ കൊണ്ട് പാകം ചെയ്‌തെടുക്കുന്ന ഫിറോസിന്റെ വീഡിയോയാണ് വൈറല്‍. ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്തതെന്ന് ഫിറോസ് പറയുന്നു.

ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി അതില്‍ തീ കത്തിച്ച് കനല്‍ തയാറാക്കിയതിനുശേഷം വലിയ 2 ചെമ്പില്‍ തിളച്ച വെള്ളം ഇറക്കിവെച്ച്് അതിനു മുകളില്‍ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കുന്ന കാഴ്ചയാണ് ഫിറോസ് പങ്കുവെച്ച വീഡിയോയില്‍ കാണാനാവുക.

തുടര്‍ന്ന് 6 മണിക്കൂറിനു ശേഷം വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തുടര്‍ന്ന് തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തില്‍ നിന്നും മാംസം അടര്‍ത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കള്‍ക്കൊപ്പം കഴിക്കുന്ന കാഴ്ച ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബാക്കി വരുന്ന ഭക്ഷണം എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം…. How long can leftover food be kept in the fridge?

0

വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഫ്രിഡ്ജിൽ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയിൽ ഏറെ നാളത്തേക്ക് ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുക? നോൺ വെജ്- വെജ് കറികൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരേ കാലയളവ് മതിയോ?

ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

എത്ര നാളത്തേക്ക് ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. പാകം ചെയ്ത ഭക്ഷണമാണെങ്കിൽ, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാൻ.

അതുപോലെ ദീർഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയിൽ ബാധ വരാൻ സാധ്യതയുണ്ട്. എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാൻ.

ഒരു തവണ ഫ്രിഡ്ജിൽ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അതിനാൽ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കിൽ ഫ്രീസർ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.

ചോറ്, നോൺ- വെജ് കറികൾ എന്നിവയെല്ലാം കഴിവതും ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് തീർക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കിൽ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.

പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങൾ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കിൽ 24 മണിക്കൂർ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികൾ കൊണ്ടുള്ള കറികളാണെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ വച്ചാൽ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.

റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കിൽ നല്ലതുപോലെ നെയ്യോ എണ്ണയോ ചേർത്തതായാൽ അവ ‘ഡ്രൈ’ ആകാൻ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് ‘ഡ്രൈ’ ആയി പോകും.

റെസ്‌റ്റോറന്റ് ഭക്ഷണങ്ങൾ കഴിവതും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം.

Be it home-prepared or bought outside, it has become our habit to refrigerate it and eat it. But how long can we safely keep food in the fridge? What happens if you eat food that has been refrigerated for too long? Do non-veg and veg curries have the same shelf life in the fridge?

The truth is that we use the fridge without enough awareness about many such things. Here are some basic things that we need to know about this.

Before knowing how long you can keep food in the fridge, you need to understand exactly how to store food. If it is cooked food, you should put a spoon or something and not stir the food to move it.

Likewise, food that has been carelessly left outside for a long time can become infected with bacteria even if it is later stored in the refrigerator. Air tight containers should be kept clean and free of water.

Do not re-refrigerate leftover food that has been reheated once taken out of the fridge. So take only required quantity and heat it. Try using the freezer itself if you need to store it for several days.

It is advisable to use up all the rice and non-veg curries as much as possible within one to two days. Curries like dal can take up to four to five days if kept clean.

Foods like pasta and pizza should be kept in the fridge if possible. 24 hours is plenty for salads. Similarly, in the case of vegetable curries, if kept for more than two days, all their nutrients may be lost.

Breads like rotis, chapatis and perottas take time to become ‘dry’, preferably with ghee or oil added to them. Otherwise they will quickly become ‘dry’.

Avoid refrigerating restaurant foods whenever possible. If you do use it, try to take it at least two days apart. If these things are not done carefully, it can lead to everything from digestive problems to food poisoning.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-661 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-661 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

28ന് നടക്കാനിരുന്ന ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. അന്നേദിവസം ദേശീയ പണിമുടക്ക് ആയതിനാൽ നറുക്കെടുപ്പ് മാറ്റിവച്ചിരുന്നു

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം(75lakh)

WV 408275

സമാശ്വാസ സമ്മാനം (8000)

WN 408275 WO 408275 WP 408275 WR 408275 WS 408275 WT 408275 WU 408275 WW 408275 WX 408275 WY 408275 WZ 408275

രണ്ടാം സമ്മാനം (5 Lakhs)

WT 389075

മൂന്നാം സമ്മാനം ( 1Lakhs)

WN 505872 WO 517588 WP 618049 WR 661335 WS 562651 WT 420855 WU 217075 WV 594206 WW 470550 WX 872114 WY 877354 WZ 885318

നാലാം സമ്മാനം 5,000/- 

0134  1619  2016  3220  4020  4493  5405  6406  6941  7303  7522  7601  7620  8381  8497  8931  8976  9193

അഞ്ചാം സമ്മാനം 2,000/-

1639  3535  4367  5040  5799  5959  6129  7240  8373  9236

ആറാം സമ്മാനം 1,000/-

0646  1200  1411  1897  2059  3251  3885  4157  4641  5444  5705  7663  7726  8213

ഏഴാം സമ്മാനം 500/- 

0124  0169  0346  0427  0523  0610  0790  0812  0870  1122  1379  1391  1443  2040  2066  2126  2197  2226  2263  2450  2498  2545  2578  2604  2630  2732  2973  3198  3228  3369  3400  3512  3518  3555  3584  3587  3898  4208  4234  4249  4393  4505  4537  4550  4836  5056  5153  5248  5370  5811  5910  5922  5984  6041  6111  6254  6579  6597  6675  6916  7307  7376  7707  7725  7839  7951  8009  8049  8103  8154  8223  8391  8556  8565  8591  8799  8918  9374  9695  9961  9968  9989

ആറാം സമ്മാനം (100)

0030  0102  0170  0275  0426  0592  0598  0863  0975  1038  1076  1210  1260  1269  1277  1537  1605  1630  1708  1766  1787  1832  1920  1961  2024  2085  2162  2251  2428  2728  2910  3014  3122  3233  3259  3349  3411  3415  3440  3725  3823  4037  4058  4163  4226  4252  4277  4462  4525  4801  4902  4907  4948  4959  5052  5086  5211  5255  5275  5336  5343  5611  5694  5739  5744  5913  5988  6021  6081  6085  6215  6297  6303  6331  6384  6446  6483  6643  6686  6752  6759  6823  6882  6901  6902  6990  7100  7173  7282  7314  7379  7426  7430  7445  7510  7571  7704  7735  7770  7865  7898  7971  8128  8190  8220  8310  8392  8446  8505  8521  8604  8862  8869  9066  9176  9264  9291  9378  9459  9584  9687  9763  9781  9888  9910  9944

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം

‘മമ്മൂട്ടി അങ്കിളൊന്ന് വരുമോ’; ആശുപത്രി കിടക്കയിൽ നിന്ന് കുഞ്ഞാരാധിക, കാണാനെത്തി താരം

0

ങ്ങളുടെ ആരാധകർക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് സിനിമാ തരാങ്ങൾ. ആരാധകരെ കാണാനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെ കാണണമെന്ന് ആശുപത്രി കിടക്കയിൽ വച്ച് ആ​ഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് നടൻ. 

‘മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ’ എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കു‍ഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടർമാർ കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടി എത്തുക ആയിരുന്നു. പിന്നാലെ പിറന്നാൾ ആശംസകളും മമ്മൂട്ടി കുഞ്ഞാരാധികയ്ക്ക് നൽകി.

നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കുഞ്ഞ് ചികിൽസയിൽ കഴിയുന്നത്. 

‘സ്ത്രീകളെ ഉപദ്രവിക്കാൻ പുലര്‍ച്ചെ എത്തും; ചിത്രം വാട്സാപ്പിൽ, ലൈംഗിക വൈകൃതം’

0

പനമ്പിള്ളി നഗറിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യൻ (31) ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പൊലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരിൽ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പൊലീസ് പറയുന്നു.

ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ.നമ്പർ പ്ലേറ്റ് നീക്കിയ സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ അതുവഴി ഇയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇയാൾ പതിവു പരിപാടികൾ തുടർന്നു. കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ 4 കേസുകളുണ്ട്. വാട്സാപ് ഗ്രൂപ്പിലൂടെ, ഇയാൾ ഉപദ്രവിച്ച പെൺകുട്ടികളുടെ മുൻകൂട്ടിയെടുത്ത ചിത്രങ്ങൾ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.

പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ ഷാഡോ പൊലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗർ മേഖലയിൽ പൊലീസ് ഇയാൾക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്തുൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 2023 മാർച്ച് 31 വരെ നീട്ടി

0

തിരുവനന്തപുരം∙ നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കി. അതിനുശേഷം 2022 മാർച്ച് വരെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാം

വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽനിന്നും ഒഴിവാകാനും അവസരമുണ്ട്. ഉപയോഗശൂന്യമായതും വിറ്റുപോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.കോവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-543 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KU 605218

സമാശ്വാസ സമ്മാനം (8000)

KN 605218 KO 605218 KP 605218 KR 605218 KS 605218 KT 605218 KV 605218 KW 605218 KX 605218 KY 605218 KZ 605218

രണ്ടാം സമ്മാനം [5 Lakhs]

KP 222871

മൂന്നാം സമ്മാനം  [1 Lakh]

KN 903412 KO 918536 KP 269906 KR 284569 KS 900270 KT 283907 KU 285095 KV 299402 KW 116837 KX 544984 KY 123857 KZ 959677

നാലാം സമ്മാനം (5000)

0208  1432  1939  2057  2564  2621  3060  3552  3637  4074  6259  6575  6953  7360  8069  8465  8990  9737

അഞ്ചാം സമ്മാനം 2,000/-

0184  0191  1826  3874  4439  5840  6928  7716  8112  8181

ആറാം സമ്മാനം 1,000/-

0325  0398  0432  0818  1609  2013  2427  2525  2937  4790  7784  8091  8124  9850

ഏഴാം സമ്മാനം 500/-   

0005  0043  0101  0213  0308  0471  0581  0660  0662  1000  1226  1395  1835  1839  1991  2102  2116  2196  2225  2277  2291  2297  2556  2563  2697  2716  3160  3225  3355  3596  3803  4000  4007  4179  4202  4357  4644  4952  5129  5166  5236  5296  5341  5354  5410  5442  5465  5511  5540  5723  5907  5913  6093  6274  6809  7147  7563  7692  7728  7781  8074  8267  8330  8439  8458  8584  8650  8780  8800  8802  8910  8953  8985  9013  9177  9256  9389  9572  9668  9674

എട്ടാം സമ്മാനം 100

1860  2923  5892  7944  1224  7911  1739  8814  7723  6348  0913  0090  5208  7434  1217  4768  4113  2124  6794  9233  2161  6812  6210  5085  6168  2754  3770  1998  9541  8444  7410  6067  8781  1122  0486  9085  3573  0328  4955  4178  7874  7561  8205  4006  2866  0831  7364  1471  6383  1779  0373  0436  5574  7161  9127  3542  2843  2946  3265  6847  2797  6112  9410  4027  3880  2429  3161  9163  0639  9520  4447  5020  4960  5540  8932  5522  9896  6342  4279  2926  2967  5200  4412  6441  1859  4084  0407  7357  1067  1301  8149  2543  3871  7994  6344  8999  0942  7420  3380  1506  6362  7282  4617  7515  1908  2861  8023  7674  5404  6793  7462  1462  6130  4339  7219  2513  8390  1144  0340  4026  4450

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നടി അഞ്ജലി അമീറിന് യുഎഇ ഗോൾഡൻ വിസ

0

ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്ജലി അമീർ. വിസ ലഭിച്ച വിവരം അഞ്ജലി അമീർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് .

ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ‌കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അഞ്ജലി അമീർ

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിതയാണ് അഞ്ജലി.

പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.അതേസമയം, ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാ‍ഡ്’ ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം.

രണ്ട് യുവാക്കൾ മരിച്ച കുഴൽമന്ദം അപകടം, കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

0

പാലക്കാട്കുഴൽമന്ദത്ത് കെഎസ്ആർടിസി (KSRTC) ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. 

കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകട ദൃശ്യങ്ങൾ, പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന: പൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം  ഉന്നയിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. 

കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; ബസ് ഡ്രൈവർ മനപൂർവമുണ്ടാക്കിയ അപകടമെന്ന് മൊഴി

കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ യുവാക്കൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട്  വെളിപ്പെടുത്തി. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. 

പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു. ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. “ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്നും സാക്ഷി പറയുന്നു.