spot_img
Tuesday, September 22, 2026
Home Blog Page 721

മഞ്ചേരി നഗരസഭാ കൗൺസിലർക്ക് വെട്ടേറ്റു

0

മഞ്ചേരി:നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത്. ഒരു തർക്കവുമായി ബന്ധപ്പെട്ട് മധ്യസ്ഥ പറയാൻ പോയപ്പോഴാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു . ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അബോധാവസ്ഥയിലായിരുന്നു. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകർത്തിട്ടുണ്ട് .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ബസ് നിരക്ക് വർധനയിൽ തീരുമാനം ഇന്ന്

0

തിരുവനന്തപുരം: ബസ് നിരക്ക് വര്‍ദ്ധന ഇന്ന് തീരുമാനമുണ്ടാകും.വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിൻവലിച്ചത്. വർധിച്ച നിരക്ക് നിലവിൽ വന്നാൽ ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമാകും.അതേസമയം യോഗത്തിൽ മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

0

വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. തീ പടർന്നത് വീടിൻ്റെ കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ട്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർ ഫോഴ്സിൻ്റെ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്.  രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നത്.   

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 

വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിഞ്ഞതെന്നാണ് നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു. 

തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.  പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേർ മരിക്കാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം

ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചു

0

പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള (71) അന്തരിച്ചു.

പാലക്കാട് ∙ ജനം ടിവി മാനേജിങ് ഡയറക്ടർ ജി.കെ.പിള്ള (71) അന്തരിച്ചു. പാലക്കാട് നഗർ സംഘചാലക്, സേവഭാരതി ജില്ല അധ്യക്ഷൻ എന്നീ ചുമതലകളും വഹിച്ചിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1973ൽ ബിറ്റ്‌സ് പിലാനിയിൽനിന്ന് ബിരുദം നേടിയ ജി.കെ.പിള്ള, മാനുഫാക്‌ച്ചറിങ് മേഖലയിൽ 47 വർഷത്തിലേറെ പ്രഫഷനൽ അനുഭവസമ്പത്തുള്ളയാളാണ്. 8 വർഷം വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാർച്ചിൽ വിരമിച്ചു. ശേഷം ഡയറക്ടറും ഉപദേശകനുമായി സേവനമനുഷ്ഠിച്ചു.

ഹെവി എൻജിനീയറിങ് കോർപറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബെംഗളൂരു എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായി. ദേശീയ രാജ്യാന്തര ഫോറങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ദേശീയ ഹോക്കി താരവുമായിരുന്നു.

സംസ്കാരം ബുധൻ രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

അവധിയില്ലാതെ ഇന്ധനവില വർ‌ധന ; എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപ

0

രാജ്യത്ത് ഇന്ധനവില കത്തിക്കയറുകയാണ്. ഇന്നും വില കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്തെ മുഴുവൻ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

0

സംസ്ഥാനത്തെ മുഴുവൻ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ നാളെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുൽ സലാം, ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, ട്രഷറർ എ വി എം കബീർ എന്നിവർ വ്യക്തമാക്കി. 

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.

ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. 

ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും നാളെ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.

കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്സ് അസ്സോസിയേഷന്‍, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.

ബസുടമകൾക്ക് ആശ്വാസം: സ്റ്റേജ് ക്യാരിയേജുകളുടെ നികുതിയടക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചു

0

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30  വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാർച്ച് 31 വരെ നീട്ടി  നൽകിയിരുന്നു. കോവിഡ്  മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്. 

മാർച്ച് 31-നകം ക്വാർട്ടറിലെ നികുതി അടയ്ക്കേണ്ടതിനാൽ അടിയന്തരമായി യാത്രനിരക്ക് വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ബസുടമകൾ സമരത്തിലേക്ക് പോയത്. പിന്നീട് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് ബസുടമകൾ സമരത്തിൽ നിന്നും പിന്മാറിയത്. ബുധനാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ബസ് യാത്രാനിരക്ക് വർധനവ് നടപ്പാക്കണമെന്ന ബസുടമകളുടെ ആവശ്യം മുഖ്യമന്ത്രി എൽഡിഎഫ് നേതാക്കളുടെ മുന്നിൽ വയ്ക്കും. നിലവിലെ സാഹചര്യത്തിൽ യാത്രാനിരക്ക് വർധന നടപ്പാക്കാൻ തന്നെയാണ് എല്ലാ സാധ്യതയും

ഹൈക്കോടി വിധി നടപ്പാക്കി സ‍ർക്കാർ: ഡയസ്നോൺ പ്രഖ്യാപിച്ചു, സ‍ർക്കാർ ജീവനക്കാർ ജോലിക്കെത്തണം

0

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. 

ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. 

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ  ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം  സർക്കാറിന്‍റെ നയങ്ങൾക്കെതിരെ  സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടി. 

ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായിക്കെ ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു

വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം…

0

വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍  പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആപ്പില്‍ 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാന്‍ കഴിയും. വാട്ട്സ്ആപ്പിന്റെ iOS ബീറ്റ പതിപ്പ് 22.7.0.76-ല്‍ നിലവില്‍ അര്‍ജന്റീനയില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്.

പുതിയ ഫീച്ചര്‍ തരംഗം സൃഷ്ടിച്ചു

ഈ അപ്ഡേറ്റിനൊപ്പം പുതിയ വാട്ട്സ്ആപ്പ് എന്താണ് കൊണ്ടുവരുന്നതെന്ന് ഇപ്പോള്‍ വിശദമായി പറയാം. ആപ്പില്‍ വലിയ ഫയലുകള്‍ എളുപ്പത്തില്‍ പങ്കിടാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു. ഇതുവരെ നിങ്ങള്‍ക്ക് 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ, ഇപ്പോള്‍ നിങ്ങള്‍ക്ക് 2ജിബി വരെയുള്ള ഫയലുകള്‍ സുഖമായി അയയ്ക്കാന്‍ കഴിയും. ടെലിഗ്രാമില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു
100 എംബിയില്‍ കൂടുതലുള്ള ഫയലുകള്‍ ഒരേസമയം പങ്കിടാന്‍ അനുവദിക്കാത്തതിനാല്‍ ആളുകള്‍ ടെലിഗ്രാമിലേക്ക് മാറിയിരുന്നു. ഒരേസമയം വലിയ ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്ന ഒരു മെസേജിങ് ആപ്പ് കൂടിയാണ് ടെലിഗ്രാം. വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിന് ശേഷം, ഇപ്പോള്‍ ഈ ഫീച്ചറും ഈ പ്ലാറ്റ്ഫോമില്‍ വരും.

നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ എത്തിക്കുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നുമാണ് സൂചന. എന്തായാലും, വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വന്‍ പ്രചാരം സൃഷ്ടിച്ചു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയേ വഴിയുള്ളു.

സുരക്ഷ ഉറപ്പാക്കും; നാളെ പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ

0

കോഴിക്കോട്: പണിമുടക്ക് അവശ്യ സർവീസ് ആയ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാൻ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു