spot_img
Sunday, September 20, 2026
Home Blog Page 751

രാത്രിയാത്രക്കാർ പറയുന്നിടത്തെല്ലാം ഇനി കെ.എസ്.ആർ.ടി.സി. ദീർഘദൂര അതിവേഗ ബസുകൾ നിർത്തില്ല

0

രാത്രി സർവീസ് നടത്തുന്ന ദീർഘദൂര അതിവേഗബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തണമെന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി. റദ്ദാക്കി. ദീർഘദൂരയാത്രക്കാരുടെ പരാതിയെത്തുടർന്നാണു നടപടി.

രാത്രി എട്ടുമുതൽ രാവിലെ ആറുവരെ സ്ത്രീകളും ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് കെ.എസ്.ആർ.ടി.സി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരുടെ വിമർശനത്തിന് ഇടയാക്കി.

ദീർഘദൂര മൾട്ടി ആക്സിൽ എ.സി., സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ആദ്യ ഉത്തരവ് നടപ്പാക്കിയാൽ യാത്രാസമയം കൂടുമെന്നാണ് ആക്ഷേപമുയർന്നത്. തുടർന്നാണു മുൻ ഉത്തരവു പരിഷ്കരിച്ചത്.

പുതിയ ഉത്തരവു പ്രകാരം സൂപ്പർഫാസ്റ്റ് ഒഴിച്ചുള്ള ദീർഘദൂര അതിവേഗബസുകൾ യാത്രക്കാരുടെ ആവശ്യാനുസരണം നിർത്തേണ്ടതില്ല. രാത്രി എട്ടിനുശേഷം ഇത്തരം ബസുകളാണ് അധികവുമെന്നതിനാൽ ചെറിയദൂര യാത്രക്കാർ ബുദ്ധിമുട്ടും.

അതിവേഗ സർവീസുകളായ മിന്നൽ ഒഴികെ എല്ലാ ബസുകളും രാത്രിയാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നായിരുന്നു ആദ്യ ഉത്തരവ്. അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമായിരിക്കും ഇനി ബസ് നിർത്തുന്നത്. ഈ വിവരം വ്യക്തമാക്കി ബസുകളിൽ ബോർഡ് സ്ഥാപിക്കണമെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.

യാത്രയ്ക്കു മുൻപുതന്നെ കണ്ടക്ടർമാർ വിവരം യാത്രക്കാരെ ബോധ്യപ്പെടുത്തുകയും വേണം. ഇടയ്ക്കുവെച്ചുള്ള തർക്കം ഒഴിവാക്കാനാണിത്.

ശ്രീകാന്ത് വെട്ടിയാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

0

യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്.

എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.

ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി

വൈത്തിരിയിൽ  കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ബൈക്ക്  ഇടിച്ച് യുവാവ് മരിച്ചു

0

വൈത്തിരി: പോലീസ് സ്റ്റേഷനു സമീപം ഗവണ്മെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് ബസിനു പിന്നിൽ ഇടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു.

വൈത്തിരി ടൗണിലെ സ്റ്റാമ്പ്‌ വെണ്ടർ ആയ ബാലകൃഷ്ണന്റെ മകൻ ശ്രീ ഹരി 26 മരണപ്പെട്ടത്.രാത്രി 7.30 ഓടെ ഗവണ്മെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ആളുകളെ ഇറക്കുന്ന ബസിനു പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു കോഴിക്കോടേക്ക് പോകുന്ന ബസിലാണ് ഇടിച്ചത്.

മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച ശ്രീഹരി ട്രൈയ്നിങ്ങിന് ഇടയിൽ ലഭിച്ച അവധിയെ തുടർന്ന് നാട്ടിലെത്തിയതാണ്. അമ്മ പ്രമീള, സഹോദരി പ്രവിത . മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-298 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-298 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു . ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SU 724736

സമാശ്വാസ സമ്മാനം(8000)

SN 724736 SO 724736 SP 724736 SR 724736 SS 724736 ST 724736 SV 724736 SW 724736 SX 724736 SY 724736 SZ 724736

രണ്ടാം സമ്മാനം (10 Lakhs)

SS 499206

മൂന്നാം സമ്മാനം (5,000/-)

7244 0974 3886 1861 1681 6929 4407 6232 2377 5211 4826 5449 2663 0952 2768 7356 5973 8860

നാലാം സമ്മാനം (2,000/- )

0647 1554 2779 3632 4525 5474 6665 7112 8433 8998

അഞ്ചാം സമ്മാനം (1,000/-)

0326 0457 0878 0928 1201 1539 1891 2113 2233 2671 5049 5377 6123 6603 6926 7571 8007 8217 8735 9226

ആറാം സമ്മാനം (500/)

0499 0703 0736 0776 1172 1219 1374 1494 1626 1962 2222 2454 2474 2593 2776 2858 3094 3440 3501 3551 3977 3993 4402 4805 4824 5282 5748 5905 5959 6140 6189 6203 6251 6582 6730 6778 6823 6862 6876 7150 7348 7513 7514 7677 8539 8852 9037 9134 9146 9164 9301 9730

ഏഴാം സമ്മാനം (200/- )

0056 0304 0466 0661 0816 1102 1309 1666 1967 2172 2415 2604 2764 2780 2834 2952 3629 4248 4300 4587 4711 4818 4835 4839 4915 5241 5326 5640 6240 6245 6946 7219 7293 7661 7731 7736 7794 7804 8105 8431 9029 9368 9527 9721 9890

എട്ടാം സമ്മാനം(100)

0000 0007 0060 0077 0107 0269 0481 0606 0662 0768 0839 1018 1077 1200 1229 1343 1381 1411 1513 1529 1706 1748 2066 2107 2157 2249 2287 2304 2370 2465 2544 2597 2647 2929 2935 3218 3331 3412 3436 3455 3503 3524 3592 3625 3814 3888 3969 4052 4246 4247 4270 4492 4518 4546 4632 4670 4676 4869 4884 4898 5065 5098 5155 5210 5320 5350 5517 5580 5835 5855 6016 6042 6201 6213 6223 6242 6269 6490 6505 6640 6863 6896 6962 7123 7362 7372 7471 7557 7598 7723 7730 7761 7801 7818 7880 7987 8017 8165 8181 8242 8246 8313 8475 8627 8647 8815 8863 9023 9043 9131 9233 9282 9350 9373 9410 9472 9496 9542 9603 9620 9647 9693 9827 9832 9919 9992

കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

0

ഓർക്കുക നമ്മുടെ നാട്ടിൽ റോഡപകടങ്ങളിൽപ്പെടുന്നതിൽ 28% കാൽനടയാത്രക്കാരാണ്. അതിനാൽ കാൽനട യാത്രക്കാരായി നമ്മൾ റോഡിൽ എത്തപ്പെടുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിച്ചാലും

.1. നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ, റോഡിൻ്റെ വലത് വശം ചേർന്ന് നടക്കുക.

2. നടപ്പാത (സൈഡ് വാക്ക് / ഫുഡ് പാത്ത്) ഉണ്ടെങ്കിൽ, നിർബന്ധമായും അത് ഉപയോഗിക്കുക

3. റോഡ് മുറിച്ച് കടക്കാൻ പെഡസ്ട്രിയൻ മാർക്ക് അഥവാ സീബ്രാ കോസ്സ് ഉപയോഗിക്കുക.

4. കൂട്ടം കൂടിയോ, അശ്രദ്ധമായോ അലക്ഷ്യമായോ റോഡ് മുറിച്ച് കടക്കരുത് /ഉപയോഗിക്കരുത്

5. നിർത്തി ഇട്ട വാഹനങ്ങളോട് ചേർന്നോ, വളവിലോ റോഡ് മുറിച്ച് കടക്കരുത്..

6. ശ്രദ്ധയോടെ മാത്രം വാഹനത്തിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുക.

7.പ്രഭാത സവാരിക്കും വ്യായാമത്തിനും തിരക്കുള്ള റോഡുകൾ ഒഴിവാക്കി, സുരക്ഷിത പാതകൾ / മൈതാനങ്ങൾ ഉപയോഗിക്കുക.

8. കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിയുള്ളവർക്കും കൂടുതൽ ശ്രദ്ധ നൽകുക.

9. പ്രധാന റോഡുകളിലും നാൽക്കവലകളിലും ട്രാഫിക്ക് ലൈറ്റ്, ട്രാഫിക്ക് പോലീസ് നൽകുന്ന നിർദേശം പാലിച്ച് റോഡ് ഉപയോഗിക്കുക.

10. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

11. രാത്രി യാത്രകളിൽ വാഹന ഡ്രൈവർമാർക്ക് തിരിച്ചറിയാൻ സാധിക്കുന്നതിനായി ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

.12. ബസ് കാത്ത് നിൽക്കുന്നവർ, റോഡിൻ്റെ കാര്യേജ് വേയിൽ നിന്ന് മാറി ബസ് ഷെൽറ്റർ / സുരക്ഷിതമായ സ്ഥലം ഉപയോഗിക്കുക.

ദുർബലരായ കാൽനടയാത്രക്കാർക്ക് റോഡിൽ തുല്യ അവകാശമുണ്ടെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കുകഓർക്കുക….ഓരോ ജീവനും വിലപ്പെട്ടതാണ്.മോട്ടോർ വാഹന വകുപ്പിൻ്റെ pedestrain safety പരിപാടികളിൽ പങ്കു ചേരൂ.

#mvdkerala #pedestriansafety #SafeKerala #jaywalk

രാത്രി ഡ്രൈവിംഗിനിടെ ഈ തോന്നലുകള്‍ വരുന്നുണ്ടോ? ജാഗ്രത!

0

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്.

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക

.1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുകഉ

റക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നുംശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം.

കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക.

ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുകഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. അല്‍പ്പം ഉറങ്ങിയിട്ടു മാത്രം യാത്ര തുടരുക. ഓരോ ജീവനും വിലപ്പെട്ടതാണ്.ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്രോള്‍ പമ്പുകളില്‍ അപകടം ഉറപ്പ്ഓരോ പെട്രോള്‍ പമ്പും അക്ഷരാര്‍ത്ഥത്തില്‍ അത്യധികം സ്‍ഫോടക ശേഷിയുള്ള ബോംബുകള്‍ക്ക് സമാനമാണ്. എന്നാല്‍ ഇവിടെത്തുമ്പോള്‍ ഇക്കാര്യം നമ്മളില്‍ പലരും ഓര്‍ക്കാറു പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

അവയെന്തൊക്കെയാണെന്നു അറിയാം.ടാങ്കിൽ ഇന്ധനം നിറക്കുമ്പോൾ വാഹനത്തിന്‍റെ എഞ്ചിൻ നിർബന്ധമായും ഓഫ് ചെയ്യുകവാഹനത്തിൽ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്മൊബൈൽ ഫോൺ ഉപയോഗിക്കരുത്ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തിൽ വേനൽക്കാലത്ത് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാതെ കുറച്ച് ഭാഗം ഒഴിച്ചിടുക.വാഹനത്തിലുള്ള കുട്ടികൾ സ്‍പാര്‍ക്ക് ഉണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക

കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 2,83,666 കോടിയുടെ സ്മാര്‍ട്ട്ഫോണുകള്‍

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോയത് സ്മാര്‍ട്ട്‌ഫോണുകള്‍.

പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 2021-ല്‍ 27 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി കണ്ട എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണിത്, വര്‍ഷാവര്‍ഷം 11 ശതമാനം കുതിപ്പ് കാണിക്കുന്നു. എന്നിരുന്നാലും, ഘടകഭാഗങ്ങളുടെ കുറവ് കാരണം ഡിസംബര്‍ പാദത്തിലെ ഷിപ്പ്മെന്റുകള്‍ മന്ദഗതിയിലായി.

2021-ല്‍ മൊത്തത്തില്‍ 24 ശതമാനം ഓഹരി കൈക്കലാക്കി ഷവോമി മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി അതിന്റെ സ്ഥാനം നിലനിര്‍ത്തി. എംഐ 11 സീരീസിന്റെ വില്‍പ്പനയിലൂടെ 258 ശതമാനം വരുമാന വര്‍ദ്ധനവോടെ പ്രീമിയം സെഗ്മെന്റില്‍ (30,000 രൂപയ്ക്ക് മുകളില്‍) എക്കാലത്തെയും ഉയര്‍ന്ന ഓഹരിയും ഇത് രേഖപ്പെടുത്തി. എന്നിരുന്നാലും, ഘടകങ്ങളുടെ വിതരണത്തിലെ പരിമിതികള്‍ കാരണം കമ്പനി നാലാം പാദത്തിലേക്കുള്ള കയറ്റുമതിയില്‍ മാന്ദ്യം നേരിട്ടു.മുമ്പത്തെപ്പോലെ സാംസങ്ങാണ് രണ്ടാം സ്ഥാനം നേടിയത്, എന്നാല്‍ വളര്‍ച്ചയ്ക്ക് പകരം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് വര്‍ഷം തോറും 8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

20,000-45,000 രൂപ സെഗ്മെന്റിലെ 5ജി സ്മാര്‍ട്ട്ഫോണുകളാല്‍ നയിക്കപ്പെടുന്ന ഇത് വിപണിയില്‍ 18 ശതമാനം വിഹിതം നേടി. സാംസങ്ങിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല വാര്‍ത്തയാണെങ്കിലും, അതിനും വിതരണ ശൃംഖല തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം നോട്ട് സീരീസിന്റെ അഭാവം സാംസങ്ങിന്റെ വിപണി വിഹിത ഇടിവിന് കാരണമായി. എന്നാല്‍ സാംസങ് അതിന്റെ കിറ്റിയില്‍ മൂന്ന് ഉപകരണങ്ങളുമായി മടക്കാവുന്ന വിഭാഗത്തില്‍ ഒരു നേതാവായി ഉയര്‍ന്നു. ഫോള്‍ഡും ഫ്‌ലിപ്പും ഉള്‍പ്പെടെയുള്ള സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകള്‍ 2021-ല്‍ 388 ശതമാനം വളര്‍ച്ച നേടി. ചാര്‍ട്ടുകളില്‍ റിയല്‍മി മൂന്നാം സ്ഥാനത്തെത്തി.

ഏറ്റവും ചടുലവും അതിവേഗം വളരുന്നതുമായ ഒരു ബ്രാന്‍ഡ് ഉണ്ടെങ്കില്‍ അത് റിയല്‍മി ആയിരുന്നു. 2021 ല്‍ ഇത് 20 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, നാലാം പാദത്തില്‍, 17 ശതമാനം ഓഹരിയുമായി വിപണിയില്‍ രണ്ടാം സ്ഥാനം നേടാന്‍ റിയല്‍മിക്ക് കഴിഞ്ഞു. 2021-ല്‍ റിയല്‍മിയുടെ മൊത്തത്തിലുള്ള വിഹിതം 14 ശതമാനമാണ്, ഇത് നാര്‍സോ, സി സീരീസിലെ ഫോണുകളുടെ വില്‍പ്പനയില്‍ ഉയര്‍ന്നതാണ്.

വിവോയ്ക്കും ഓപ്പോയ്ക്കും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടാനായി. 2021-ല്‍ 19 ശതമാനം ഷെയറുമായി വിവോ മികച്ച 5G സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഉയര്‍ന്നപ്പോള്‍, ഓപ്പോ 6 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിച്ചു.

iTel, Infinix, Tecno തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്ഷന്‍ ഹോള്‍ഡിംഗ്സ്, 2021-ല്‍ 55 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, 10 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതി കടന്നു.2021-ലെ ഐഫോണ്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നായി ആപ്പിളിനെ മാറ്റി. കയറ്റുമതിയില്‍ 108 ശതമാനം വളര്‍ച്ച കൈവരിച്ചു. ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയ്ക്കായുള്ള ശക്തമായ ഡിമാന്‍ഡ് ആപ്പിളിന്റെ കയറ്റുമതി വര്‍ധിപ്പിച്ചു, അതേസമയം ഉത്സവ സീസണ്‍ ഓഫറുകള്‍ അതിശയകരമായ വളര്‍ച്ചയ്ക്ക് കാരണമായി.

എന്നാല്‍ ഇപ്പോഴും നിര്‍മ്മാണ, വിതരണ പ്രശ്നങ്ങളില്‍ വലയുകയാണ് ആപ്പിള്‍. രണ്ടാമത്തെയും കൂടുതല്‍ മാരകവുമായ കോവിഡ് തരംഗവും ആഗോള ഘടകങ്ങളുടെ ക്ഷാമവും മൂലമുണ്ടായ വിലക്കയറ്റം കാരണം നിരവധി വിതരണ പരിമിതികള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്

കേന്ദ്ര ബജറ്റ് 2022 : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

കൊവിഡിന്റെ പ്രതിസന്ധിയിൽ നിന് കരകയറാൻ ശ്രമിക്കുന്ന രാജ്യത്തിന് ഊർജ്ജവും ആവേഗവും നൽകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. പിഎം ഗതി ശക്തിയെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. അതേസമയം ഡിജിറ്റൽ ആസ്തികൾക്ക് മുകളിലെ നികുതി വർധനയടക്കമുള്ള നിർദ്ദേശങ്ങൾ വരുമാന വർധനവിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാതമൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾഅങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കുംഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കുംരാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കുംചോളം കൃഷിക്കും പ്രോത്സാഹനം നൽകും2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കുംഅഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തികാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുംനഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തുംഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കുംഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കുംപ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരുംഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കുംസൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തിമൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധനപരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കുംആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കുംആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുംസ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുംആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരുംഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതിവിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തിസഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കുംകോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കുംകട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചുപ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കുംസർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തുംസംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചുപ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം

‘ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക’; പരേതനായ പിതാവിന്റെ കടംവീട്ടാൻ മക്കളുടെ പരസ്യം

0

മുപ്പത്തഞ്ച് വർഷംമുമ്പ് ഗൾഫിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുമ്പോൾ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാൻ പത്രപ്പരസ്യം നൽകി മക്കൾ.

പരസ്യം നവമാധ്യമങ്ങൾ വഴി വൈറലാവുകയാണിപ്പോൾ. “എന്റെ പിതാവ് അബ്ദുള്ള ഗൾഫിൽവെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയിൽനിന്നു കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്.

ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക-നാസർ” എന്നാണ് പരസ്യം.”1982-ൽ ഗൾഫിൽ പോയതാണ് പിതാവ്. ഓയിൽ കമ്പനിയിലും പിന്നെ ക്വാറിയിലുമായിരുന്നു ജോലി. ഇടയ്ക്ക് ജോലിനഷ്ടപ്പെട്ട കാലത്താണ് മുറിയിൽ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നൽകി സഹായിച്ചത്.

87-ൽ ഗൾഫ് വിട്ട് നാട്ടിൽ ചെറിയ ജോലികളുമായി കൂടി. മരിക്കുന്നതിനുമുമ്പ് ഈ കടം വീട്ടണമെന്ന് പിതാവ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുവർഷംമുമ്പ് നവമാധ്യമങ്ങൾ വഴി ഇതുപോലൊരു അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളെ കണ്ടെത്താനായില്ല. കഴിഞ്ഞ 23-ന് 83-ാം വയസ്സിൽ പിതാവ് മരിച്ചു.

ഈ ആഗ്രഹം ബാക്കിയായി. അങ്ങനെയാണ് പത്രത്തിൽ പരസ്യം കൊടുത്തത്”-നാസർ പറഞ്ഞു.പരസ്യംകണ്ട് ഒരു വിളിവന്നു. ആളെ അറിയാം, പക്ഷേ, ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നെ ഇതു ശരിയാണോ എന്നറിയാനുള്ളമട്ടിൽ ഒരുപാട് കോളുകൾ വരുന്നുണ്ട്.

നവമാധ്യമങ്ങൾ വഴി വൈറലായതുകൊണ്ട് ആളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹബീബുള്ള എന്ന അബ്ദുള്ളയുടെ ഏഴുമക്കളും. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള

യാത്രാസമയം കുറയും; കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡറുകൾ അടുത്തയാഴ്ച മുതൽ

0

അതിവേഗയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡർ സർവീസുകൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും.

കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുക. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ. കോട്ടയംവഴിയും ആലപ്പുഴയിലൂടെയും ഒരു മണിക്കൂർ ഇടവിട്ടാകും സർവീസ്.തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാകും.

റൈഡർ സർവീസുകൾക്കായി ബൈപ്പാസുകളിൽ മുഴുവൻസമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും.തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷൻ സ്ഥാപിക്കുക. കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ എന്നിവിടങ്ങളിലും ആലപ്പുഴയിൽ കൊമ്മാടി, ചേർത്തല ജങ്ഷനുകളിലും.ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ.

നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്നു ഫീഡർ സ്റ്റേഷനുകളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് 39 ബസുകൾ ഫീഡർ സർവീസായി ഓടിക്കാനാണു തീരുമാനം. ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് ഫീഡർ ബസുകളിലെ യാത്ര സൗജന്യമായിരിക്കും. ആശയവിനിമയസംവിധാനം, ശൗചാലയം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും