spot_img
Friday, November 27, 2026
Home Blog Page 752

നടന്‍ ദിലീപിന് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

0

നടന്‍ ദിലീപിന് യുഎഇയില്‍ ഗോള്‍ഡന്‍ വിസ .ഇന്നലെ രാവിലെയാണ്  ഗോൾഡൻ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിൽ തുടരും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ  ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

രണ്ട് ദിവസംകൊണ്ട് ഉയർന്നത് 480 രൂപ; സ്വർണവില അറിയാം

0

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. രണ്ട ദിവസത്തിനുള്ളിൽ 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെ 40 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3945 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില – 38000 രൂപ 
ജൂൺ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38080 രൂപ 
ജൂൺ 03 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില –  38480 രൂപ 
ജൂൺ 04 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ 
ജൂൺ 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38200 രൂപ 
ജൂൺ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ
ജൂൺ 07 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38080 രൂപ
ജൂൺ 08 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38160 രൂപ
ജൂൺ 09 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38360 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ
ജൂൺ 11 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില – 38680 രൂപ
ജൂൺ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38680 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38680 രൂപ
ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില – 37920 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 37720 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38040 രൂപ

മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ യുവതിയെ പ്രേരിപ്പിച്ചു, ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ

0

ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. നേരത്തെ വീണ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പി.സി.ജോർജും നന്ദകുമാറും ആണെന്ന് ആരോപണം ഉയർന്നിരുന്നു.

നന്ദകുമാർ ഇത് നിഷേധിച്ചെങ്കിലും സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വച്ച് കണ്ടെന്ന് പിന്നീട് പി.സി.ജോ‍ർജ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായർ സ്വപ്‍നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയും നൽകി.

ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ജനപക്ഷം നേതാവ് പി.സി.ജോർജ് പറഞ്ഞത്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ർജ് വ്യക്തമാക്കിയിരുന്നു

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല

0

കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ മറ്റാർക്കും രോഗലക്ഷങ്ങൾ കണ്ടെത്തിയിട്ടില്ല. ഈ മാസം ആദ്യം മായാനാട് ഭാഗത്ത് മൂന്ന് പേർക്ക് ഷിഗല്ല ബാധിച്ചിരുന്നു.

ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ഷി?ഗല്ല കുടലിനെയാണ് ബാധിക്കുന്നത്. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: നാടോടി സ്ത്രീ പത്തനംതിട്ടയിൽ പിടിയിൽ

0

പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് നാടോടി സ്ത്രീ എടുത്തു കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടി കൂടി സ്ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യുകയാണ്.

വീടിൻ്റെ സിറ്റ് ഔട്ടിൽ നിന്നാണ് കുട്ടിയെ സ്ത്രീ എടുത്ത് ഓടിയത്. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായപ്പോൾ ഇവർ ഊമയായി അഭിനയിച്ചെങ്കിലും ഈ തട്ടിപ്പും പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലയിടത്തും ഇവർ ഭിക്ഷ തേടി വന്നിരുന്നുവെന്നാണ് സൂചന

‘ഞാൻ മരിച്ചിട്ടില്ല’; ജീവനോടെയുണ്ടെന്ന് കുളപ്പുള്ളി ലീല

0

താൻ മരണപ്പെട്ടു എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമാ താരം കുളപ്പുള്ളി ലീല. ഇന്നലെയാണ് താൻ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും അവർ പ്രതികരിച്ചു. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല പ്രതികരിച്ചു

“ഇന്നലെ 6 മണിക്ക് തിലകൻ സൗഹൃദ സമിതിയുടെ ഒരു സമ്മേളനമുണ്ടായിരുന്നു. ഞാൻ അതിൻ്റെ വൈസ് ചെയർമാനാണ്. പരിപാടിക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചാണ് കാര്യം പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. 94 വയസുള്ള അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാലോ? പിന്നീട് ഒരുപാട് പേർ ഫോൺ വിളിച്ചു. ഇപ്പോഴും കോളുകൾ വരുന്നു. പലരും കേസ് കൊടുക്കാൻ പറഞ്ഞു. പക്ഷേ, ഞാനത് ചെയ്യുന്നില്ല. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് അടുത്തറിയാവുന്ന ഒരാൾ നേരിട്ട് ഇത് പോസ്റ്റ് ചെയ്തു. എന്നെ വിളിച്ച് ചോദിക്കാമായിരുന്നല്ലോ സത്യമാണോന്ന്.”- കുളപ്പുള്ളി ലീല പറഞ്ഞു.

1995ൽ മുത്തു എന്ന തമിഴ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയ ജീവിതം തുടങ്ങിയ കുളപ്പുള്ളി ലീല ഇന്നും സജീവമായി സിനിമയിൽ തുടരുകയാണ്.

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു

0

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്
ചികിത്സയിലിരിക്കെയാണ് അന്ത്യം. നാഗസ്വരത്തിനൊപ്പമുള്ള തകിൽ വാദ്യത്തെ ജനകീയമാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കലാകാരനാണ് വിടവാങ്ങിയത്.

അത്ര പരിചിതമല്ലാതിരുന്ന തകിൽ വാദ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു ആർ കരുണാമൂർത്തി. പത്താം വയസ്സിലാണ് കരുണാ മൂർത്തി തകിൽ വാദ്യം അഭ്യസിച്ചു തുടങ്ങിയത്. നാരായണ പണിക്കരുടെ ശിക്ഷണത്തിൽ മൂന്നുവർഷം പഠനം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടിൽ വച്ച് പ്രശസ്തരുടെ ശിക്ഷണത്തിൽ കരുണാമൂർത്തിയെന്ന കലാകാരൻ പടിപടിയായി ഉയർന്നു. കലാ ജീവിതത്തിനിടയിൽ കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ പദവി അടക്കം നിരവധി അംഗീകാരങ്ങൾ കരുണാ മൂർത്തിയെ തേടിയെത്തി.

രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തി. ഇതിനിടയിൽ വൈക്കം ക്ഷേത്ര കലാപീഠത്തിൽ അധ്യാപകന്റെ വേഷവും കരുണാമൂർത്തി അണിഞ്ഞിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും തവിൽ വാദ്യത്തിന്റെ കീർത്തി എത്തിച്ച ശേഷമാണ് അമ്പത്തിമൂന്നാം വയസിൽ കാലാലോകത്തോട് കൃഷ്ണമൂർത്തി വിടപറഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. ക

രുണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വൈക്കത്തെ വീട്ടുവളപ്പിൽ നടത്തും.

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം – സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

ജില്ലയിലെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 30നകം പിന്നാക്ക വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഫോൺ – കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786

നാറ്റ്പാക് പരിശീലനം 22 മുതല്‍

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശീലനം ജൂണ്‍ 22, 23, 24 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471-2779200, 9074882080

വിജ്ഞാപനം റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) എന്‍.സി.എ നാടാര്‍ തസ്തികയുടെ ഗസറ്റ് വിജ്ഞാപന പ്രകാരം – കാറ്റഗറി നമ്പര്‍ 707/2021 – അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

സി-ഡിറ്റില്‍ സീനിയര്‍ പ്രോഗ്രാമര്‍ ഒഴിവുകള്‍

സി-ഡിറ്റ് നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18. വിവരങ്ങള്‍ക്ക് www.careers.cdit.org സന്ദര്‍ശിക്കുക.

സി-ഡിറ്റില്‍ ഒഴിവുകള്‍

സി-ഡിറ്റ് നടപ്പാക്കി വരുന്ന വിവിധ പ്രൊജക്ടുകളിലേക്ക് പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/ യു.എക്‌സ് ഡെവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡിമിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 18. വിവരങ്ങള്‍ക്ക് www.careers.cdit.org സന്ദര്‍ശിക്കുക.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ക്ക് ജൂണ്‍ 18 രാവിലെ 10 മണിക്ക് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആരോഗ്യകേരളം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക.

‘വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ’; വിവാഹവാർഷിക ദിനത്തില്‍ കുറിപ്പുമായി മുഹമ്മദ് റിയാസ്

0

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

‘ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്

2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

0

കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. കര്‍ഷകര്‍ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ്‍ 16ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇതേ വിഷയത്തില്‍ എല്‍.ഡി.എഫ് ജൂണ്‍ 12ന് എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. പരിസ്ഥിതിലോല പ്രദേശ നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

2014 ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വന്ന 123 വില്ലേജുകളിലെ ആവാസകേന്ദ്രങ്ങളും കൃഷിഭൂമിയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിച്ച് ഏകകണ്ഠമായി പാസാക്കിയിരുന്നു.

എന്നാല്‍ 2019ല്‍ എല്‍.ഡി.എഫ്. മന്ത്രിസഭ യോഗം ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധി എന്നതാണിപ്പോള്‍ സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിധിയില്‍ ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഉത്തരവില്‍ പറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.