spot_img
Saturday, September 19, 2026
Home Blog Page 750

മൂക്ക് മാത്രം മറയ്ക്കുന്ന ‘കോസ്ക്’, പുതിയ മാസ്ക് വിപണിയിൽ

0

ലോകത്തെങ്ങും കൊവിഡ് വ്യാപിച്ചതോടെ കൂടെ കൂടിയ മാസ്ക് പലപ്പോഴും അസൌകര്യമാകാറുണ്ട്, എന്നാൽ ആരോഗ്യം കണക്കിലെടുത്ത് ഒഴിവാക്കാനുമാകില്ല. ഇത്തരമൊരു സമയത്ത്, നമ്മൾ തന്നെ പലതരത്തിലുള്ള വറൈറ്റി മാസ്കുകളെ കുറിച്ച് ആലോചിക്കാറില്ലേ! ഇപ്പോഴിതാ ദക്ഷിണ കൊറിയ അത്തരമൊന്ന് പുറത്തിറക്കിയിരിക്കുന്നു.

വായും മൂക്കും മൂടുന്ന മാസ്കിന് പകരം ഇവിടെ ഇപ്പോൾ ട്രെന്റിംഗ് ആകുന്നത് മൂക്ക് മാത്രം മറയ്ക്കുന്ന കോസ്ക് ആണ്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്. അതിൽ നിന്നാണ് കോസ്ക് എന്ന പേര് ഈ ടൈപ്പ് മാസ്കുകൾക്ക് നൽകിയിരിക്കുന്നത്.

ആത്മൻ ആന്റ് സെൽസ് എന്ന കമ്പനിയാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്.

രണ്ട് ഭാഗങ്ങളാണ് ഒരു മാസ്കിനുള്ളത്. ഇതിലെ വായുടെ ഭാഗം ആവശ്യാനുസരണം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം.

മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്കുകളടങ്ങിയ പാക്കറ്റും ലഭ്യമാണ്. ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വച്ച് പൂർണ്ണമായും മാസ്ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവൻ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്കുകൾ.

എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടൻ കണ്ടുപിടുത്തമാണ് ഇതെന്നാണ് ചിലരുടെ വിമർശനം. വായ മറയ്ക്കാത്ത മാസ്ക് വയ്ക്കുന്നതും മാസ്ക് വയ്ക്കാത്തതും തമ്മിൽ എന്ത് വ്യത്യാസമെന്ന് ചോദിക്കുന്നവരുമുണ്ട്.

ദക്ഷിണ കൊറിയയിൽ നിലവിൽ 22907 പേർക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനകാലം മുതൽ ദക്ഷിണ കൊറിയയിൽ വൈറസ് മൂലമുള്ള മരണ നിരക്ക് വളരെ കുറവാണ്.

യുകെയിലും യുഎസിലും പത്ത് ലക്ഷത്തിൽ 2000 ന് മുകളിൽ പേർ എന്ന തോതിൽ മരണപ്പെട്ട സാഹചര്യത്തിലും പത്ത് ലക്ഷത്തിൽ 133 പേർ എന്ന തോതിലാണ് ദക്ഷിണ കൊറിയയിലെ മരണ നിരക്ക്

സോഷ്യൽസോഷ്യൽ മീഡിയ വൈറൽ:’കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്’ തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് !

0

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്.

ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നതെന്ന്സ്റ്റിൽ നിന്ന് വ്യക്തം. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്.

ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക.

ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും – എന്നിങ്ങനെ പോകുന്നു ഫ്ലക്സിലെ വാക്കുകൾ.

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് താഴെ, നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ്, എന്നിങ്ങനെയുള്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

ഫ്ലക്സിലെ കണ്ടൻ്റ് പൂർണ്ണമായും ഇങ്ങന…’

കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ

ഇ–ബുൾ ജെറ്റ്​: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ​ ഒഴിവാക്കണം

0

കണ്ണൂർ: വിവാദ വ്ലോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിൽ അനധികൃതമായി രൂപംമാറ്റിയത്​ ഒഴിവാക്കാൻ തലശ്ശേരി മജിസ്ട്രേട്ട്​ കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം ഉടമ സ്വന്തംചെലവിൽ കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ കൊണ്ടുപോയി ചട്ടവിരുദ്ധമായി രൂപം മാറ്റിയതെല്ലാം അഴിച്ചുമാറ്റണമെന്നാണ്​ ഉത്തരവ്​. വാഹനത്തിലെ മുഴുവൻ അനധികൃത വസ്​തുക്കളും നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ ആക്കിയശേഷം തിരിച്ച് കൊണ്ടുവരണം. കണ്ണൂർ ആർ.ടി.ഒയുടെ കസ്റ്റഡിയിലുള്ള വാഹനം കണ്ണൂർ പൊലീസ് ക്യാമ്പിലാണുള്ളത്​.

വാഹന ഉടമയുടെ ചെലവിൽ രൂപം മാറ്റിയശേഷം തിരിച്ചിവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ്​ നിർദേശം.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്​. ഇക്കാരണത്താലാണ്​ വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.

വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലാണ്​ ആറ് മാസത്തേക്ക്​ രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ കണ്ണൂർ ആർ.ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തു​കയും ചെയ്ത കേസിൽ ഇരുവരും അറസ്​റ്റിലായിരുന്നു.

പ്രഭാത വേളയിലെ ഒരുമണിക്കൂർ നടത്തം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ പ്രയോജനം ചെയ്യും

0

ദേഹമനങ്ങി ചെയ്യുന്ന കൃഷിയും അതിനു സമാനമായ മറ്റു ജോലികളും ഇപ്പോൾ നമ്മൾ ആശ്രയിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളെയാണ്. ഇപ്പൊ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് ഓഫീസ് ജോലികളാണ് .

മുൻപ് പുരുഷന്മാരെപോലെ സ്ത്രീകളും ജോലി ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് വിയര്പ്പിലൂടെ പുറത്തേക്കു പോരാൻ തക്കമുള്ള പ്രവർത്തികൾ ആയിരുന്നു. അടുക്കള ജോലിയാണെങ്കിൽ പോലും മിക്സി, ഗ്രൈന്ടെർ, മോട്ടോർ ഇവയുടെ പ്രവർത്തനങ്ങളെ ആശ്രയിക്കാതെ ചെയ്യാവുന്നത് കൊണ്ട് പ്രതികൂല മായ ജീവിത ശൈലി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിപി , കൊളസ്ട്രോൾ, എന്നീ രോഗങ്ങൾ അന്ന് ഉണ്ടായിരുന്നില്ല.

കൂടാതെ കൂട്ട് കുടുംബ ശൈലി വിട്ട്, ന്യൂക്ലിയർ കുടുംബ സംവിധാനത്തിലേക്ക് ചേക്കേറിയതു മൂലം വളർന്ന് വരുന്ന കുട്ടികൾ ചെറുപ്പം മുതൽ തന്നെ കളികളിലും കായികാഭ്യാസങ്ങളിലും പങ്കുകൊള്ളാൻ അവസരമില്ലാതെ കമ്പ്യൂട്ടർ, ടിവി, വീഡിയോ ഗൈമിൽ മുഴുവൻ സമയം ചിലവഴിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു.

ഈ ചുറ്റുപാടിൽ ഏറ്റവും ലളിതവും ചിലവില്ലാത്തതും ആയ പ്രഭാത സമയത്തെ നടത്തമാണ് ശീലമാക്കേണ്ടത്. നടപ്പിനെ മറ്റൊരു ജോലിയായോ, ബാധ്യതയായോ കാണാതിരിക്കുക. ഓരോരുത്തരുടെയും സമയ സൌകര്യമാണ് പ്രധാനം. ചിലർക്ക് രാവിലെ നടക്കാനും മറ്റു ചിലർക്ക് വൈകുന്നേരം നടക്കനുമാക്കും ഇഷ്ടം.

ഓരോരുത്തരും അവരവർക്ക് പറ്റിയ ഒരു സമയം കണ്ടെത്തി കുറഞ്ഞത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ നടക്കണം. ആദ്യം സാവധാനത്തിൽ നടന്നു തുടങ്ങി പിന്നെ വേഗത കൂട്ടണം.പാദങ്ങൾക്ക് സംരക്ഷണം നല്കുന്നതരത്തിലുള്ള ഷൂസുകൾ ധരിക്കണം.

നടത്തം അവസാനിപ്പിക്കാരാകുമ്പോൾ വേഗത കുറച്ച് ക്രമേണ അവസാനിപ്പിക്കണം. നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടനെ ശ്രമകരമായ ജോലികളിൽ ഒന്നും ഏർപ്പെടുരുത്.

ശരീരത്തെ സ്വയം കൂളാകാൻ അനുവദിക്കുക. 45 മിനിറ്റ് നടന്ന ഒരു വ്യക്തി 15 മിനിറ്റു വിശ്രമിക്കണം. എസി, ഫാൻ എന്നിവ ഉപയൂഗിച്ചു വേഗം ശരീരത്തെ തണുപ്പിക്കാൻ പാടില്ല. വിശ്രമിക്കാതെ ഉടൻ കുളിക്കുകയും ചെയ്യരുത്.

തലേദിവസം യാത്ര, പതിവിൽ കവിഞ്ഞ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ അന്നേ ദിവസം നടത്തത്തിന്റെ വേഗത കുറയ്ക്കുക. മിതമായ ഭക്ഷണ ശീലവും, മിതമായ ഉറക്കവും നല്ല ജീവിത ശൈലിയും ഉണ്ടെങ്കിൽ തന്നെ ഒരുവിധം രോഗങ്ങിൽ നിന്നുതന്നെ നമുക്ക് രക്ഷ നേടാം.

ആരോഗ്യമാണ് സമ്പത്ത്

പാമ്പിനെ പിടികൂടാൻ ‘സർപ ആപ്’, കേരളത്തിൽ ലൈസൻസ് നേടിയ 928 റെസ്ക്യൂവര്‍മാര്‍, 40 സ്ത്രീകളും

0

നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി. ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല

പാമ്പിനെ പിടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? അത് സുരക്ഷയാണ്. ആരുടെ സുരക്ഷ? കേരളത്തിലെ ഔദ്യോഗികമായി പരിശീലനം കിട്ടിയ റെസ്ക്യൂവർമാരോട് ചോദിച്ചാല്‍ അവര്‍ പറയും,

ഒന്ന്: പാമ്പിന്റെ സുരക്ഷ,

രണ്ട്: കൂടിനിൽക്കുന്ന ജനങ്ങളുടെ സുരക്ഷ,

മൂന്ന്: പാമ്പിനെ പിടിക്കാനെത്തിയിരിക്കുന്ന വ്യക്തിയുടെ സുരക്ഷ. ഇത് മൂന്നുമുണ്ടായാൽ മാത്രമേ, വിജയകരമായി ഒരു പാമ്പിനെ പിടികൂടി എന്ന് പറയാനാകൂ.

ഈ മൂന്നുകൂട്ടർക്കും അപകടമുണ്ടാവാത്ത വിധം പാമ്പിനെ പിടിക്കാനും അവയെ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് കേരള വനം വകുപ്പ് പാമ്പുപിടിത്തത്തിൽ ഔദ്യോ​ഗികമായി പരിശീലനം നൽകി വരുന്നത്. ഇങ്ങനെ പരിശീലനം നേടി പാമ്പുപിടിക്കാനിറങ്ങിയ 900 -ത്തിലധികം ആളുകൾ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലുണ്ട്. അതിൽ തന്നെ നാൽപതോളം സ്ത്രീകളുമുണ്ട്

പൊതുജനങ്ങളും വനംവകുപ്പിലെ ജീവനക്കാരുമടക്കം ആളുകൾക്കാണ് പരിശീലനം നൽകിവരുന്നത്. കൊവിഡിനെ തുടർന്ന് ഒരു ദിവസമാണ് അവസാനമായി പരിശീലനം നൽകിയത്. അതിൽ എങ്ങനെ ശാസ്ത്രീയമായും സുരക്ഷിതമായും പാമ്പിനെ പിടികൂടാം എന്നതാണ് പരിശീലിപ്പിക്കുന്നത്.

പാമ്പിനെ കണ്ടാൽ എങ്ങനെ ഔദ്യോ​ഗികമായി വിവരമറിയിക്കുകയും പാമ്പുപിടിത്തക്കാരുടെ സഹായം തേടുകയും ചെയ്യുമെന്നതിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. അതിനായിട്ടാണ് കേ​ര​ള ഫോ​റ​സ്റ്റ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2021 -​ൽ ‘സ​ർ​പ്പ’ എ​ന്ന ആ​പ്പ് പ്രവർത്തനം തുടങ്ങിയത്.

ഔദ്യോ​ഗികപരിശീലനം നേടിയ റെസ്ക്യൂവർമാരാണ് പാമ്പിനെ പിടികൂടുന്നതിനായി ഇതുവഴിയെത്തുന്നത്. ലൊക്കേഷനടക്കം നൽകിയിട്ടുള്ള ആപിൽ പാമ്പുപിടിത്തക്കാരുടെയും ഓഫീസർമാരുടെയും വിവരങ്ങളെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്. പാമ്പിനെ പിടികൂടുന്നത് മുതൽ അതിനെ സുരക്ഷിതമായി ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്

സർപയുടെ തിരുവനന്തപുരം ജില്ലയിലെ കോർഡിനേറ്ററായിട്ടുള്ള ശരത് എം പറയുന്നത്, തിരുവനന്തപുരം ജില്ലയിൽ മാത്രം ഇങ്ങനെ പരിശീലനം ലഭിച്ചിട്ടുള്ള 35 -ഓളം റെസ്ക്യൂവർമാരുണ്ട് എന്നാണ്. അതിൽ, നാല് സ്ത്രീകളുമുണ്ട്.

സർപ ആപ്പിൽ പാമ്പിനെ കണ്ടതായി റിപ്പോർട്ട് ചെയ്‍തുകഴിഞ്ഞാൽ റെസ്ക്യൂവർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതിൽ ലൊക്കേഷനടക്കം ലഭ്യമാണ്. റെസ്ക്യൂവർമാർ തന്നെ ആളുകളെ ബന്ധപ്പെടാറുണ്ട്. നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി.

ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല. റെസ്ക്യു ചെയ്യുമ്പോൾ പിവിസി പൈപ്പും കോട്ടൺ ബാഗും ഉപയോഗിക്കുന്നു. ഇങ്ങനെ കൃത്രിമമായ ഒരു മാളം ക്രിയേറ്റ് ചെയ്തതാണ് പാമ്പിനെ അതിനകത്തേക്ക് കയറ്റുന്നത്. പണ്ടുകാലങ്ങളിൽ കുപ്പികളിൽ പാമ്പിനെ കയറ്റുമായിരുന്നു കുപ്പിയിൽ കയറ്റുന്ന പാമ്പിന് പെട്ടെന്ന് മരണം സംഭവിക്കുന്നുണ്ട്.

പാമ്പിന് മരണം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് കുപ്പിയിൽ പാമ്പിനെ കയറ്റാതെ കോട്ടൻ ബാ​ഗ് പകരമായി ഉപയോ​ഗിക്കുന്നത്. അതുപോലെ, നേരത്തെ പാമ്പിനെ എവിടെനിന്നും പിടികൂടുന്നു എവിടെ അതിനെ കൊണ്ടിടുന്നു എന്നതൊന്നും ആരും അറിയാറില്ല. എന്നാൽ, ആപ് വന്ന ശേഷം അതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നും ശരത് പറയുന്നു.

പ്ലേസ്റ്റോറിൽ നിന്നും സർപ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.പാമ്പുപിടിക്കാനായി ലൈസൻസ് നേടിയ റെസ്ക്യൂവർമാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങളും നമ്പറും അടങ്ങിയ കേരള വനം വകുപ്പിന്റെ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

ഫീഡർ ബസുകളൊരുങ്ങി; ദീർഘദൂരം ഇനി അതിവേഗമാകും ;കെ.എസ്.ആർ.ടി.സി. സജ്ജമാക്കിയത് 12 ബസുകൾ

0

എടപ്പാൾ:തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തിൽ ദീർഘദൂരയാത്രകൾ സാധ്യമാക്കാനായി കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡർ ബസുകൾ എടപ്പാളിൽ ഒരുങ്ങി.

കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാൾ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തിൽ യാത്രപൂർത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡർ ബസുകൾ.

നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.സമയക്രമംപാലിച്ച് കോട്ടയംവഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ബൈപ്പാസ് റൈഡർ സർവീസുകളാരംഭിക്കും. വിവിധ ഡിപ്പോകളിൽനിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡർ സർവീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ -ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡർ സർവീസുകൾ. .

റൈഡർ സർവീസുകൾ പോകുന്നയിടങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.തിരുവന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടി കോടതി ജങ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർസ്റ്റേഷനുകൾ വരുക. ഡിപ്പോകളിൽനിന്നും ബസ് സ്റ്റാൻഡുകളിൽനിന്നും തിരികെയും ബൈപ്പാസ് റൈഡർ സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ ഫീഡർ സ്റ്റേഷനുകളിലെത്തിക്കും.ഇത്തരം 12 ബസുകളാണ് എടപ്പാളിൽ പുതുവർണത്തോടെ സജ്ജമായത്‌.

ബൈപ്പാസ് റൈഡർ യാത്രക്കാർക്ക് അവരെത്തുന്ന ഡിപ്പോകളിൽ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. ശൗചാലയവുമുണ്ടാകും.

ഇന്ന് നിര്‍ണായക ദിനം: ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി നടന്‍ ദിലീപ്

0

കൊച്ചി: വധഗൂഡാലോചന കേസിൽ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തി പ്രാർഥന നടത്തി നടൻ ദിലീപ്. ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്.

ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചു. പള്ളിയിൽ സ്ഥിരമായി എത്തുകയും പ്രാർഥിക്കുകയും ചെയ്യാറുള്ള ദിലീപിന് നിർണായകമാണ് ഇന്നത്തെ ദിവസം.

ഇന്ന് ഉച്ചക്ക് 1.45-നാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുക. അന്വേഷണത്തിനോട് സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകൾ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യഹർജി വേണമെന്ന ആവശ്യം തന്നെയായിരിക്കും ദിലീപ് ഉന്നയിക്കുക.
ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഉറച്ച് നിൽക്കുകയാണ്. അതേസമയം ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയിൽ വരുന്നത്. വധഗൂഡാലോചനക്കേസിൽ ആലുവ മജിസ്ട്രേറ്റ് കോടതിയും ഇന്ന് വാദം കേൾക്കും.

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളുടെ പാറ്റേൺ കൈമാറുന്നതിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചിരുന്നു. അന്വേഷണ സംഘം ഫോണിൽ തിരിമറി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം. ഇതും ഇന്ന് പരിഗണിക്കും

താമരശ്ശേരി ചുരത്തില്‍ കടുവയെന്ന് വ്യാപക വ്യാജ പ്രചരണം

0

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവ് ക്രോസ് ചെയ്യുന്ന കടുവയുടേതെന്ന് പ്രചരിക്കുന്ന വീഡിയൊ വ്യാജം.

തമിഴ്നാട് പൊള്ളാച്ചി റോഡിലെ വാല്‍പ്പാറ ചുരത്തിലെ ദൃശ്യമാണ് വയനാട് ചുരമാണെന്ന രീതിയിൽ വിഡിയോ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വീഡിയോ സ്റ്റാറ്റസുകളും വാട്സപ്പ് സന്ദേശവും പ്രചരിച്ചതോടെ യാത്രക്കാര്‍ ഭീതിയിലായി.

എന്നാല്‍ വന്യമൃഗത്തിന്റെ ഒരു തരത്തിലുള്ള സാനിധ്യവും ചുരത്തില്‍ ഇല്ലെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.

ഓയിൽ കമ്പനികൾ വില കൂട്ടി; സംസ്ഥാനത്ത് മണ്ണെണ്ണ വില വർധിപ്പിക്കില്ല: മന്ത്രി

0

ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയിൽ ഓയിൽ കമ്പനികൾ വൻ വർധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39 രൂപ വർധിച്ച് 47.03 ആയി.

ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വർധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്‌സ് കമ്മീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേർന്ന വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിൽ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ നൽകുന്നത്.

നിലവിലെ വർദ്ധന നടപ്പിലാക്കിയാൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. എന്നാൽ നിലവിലെ പ്രതിസന്ധിഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വർധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്ക് തന്നെ സംസ്ഥാനത്തെ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നൽകിയതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ 2022 മാർച്ച് വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബറിൽ തന്നെ ബന്ധപ്പെട്ട ഓയിൽ കമ്പനികളിൽ നിന്നും പൊതുവിതരണ വകുപ്പ് എടുത്തിട്ടുണ്ട്.

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഫെബ്രുവരി 4ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഫെബ്രുവരി 4ന് വൈകിട്ട് 3 മുതൽ 4 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ- 8943873068.

കേരളത്തിലെ പാമ്പ് വിഷ വിരുദ്ധ ആശുപത്രി | 14 ജില്ലാ ആശുപത്രി പട്ടിക

0

പാമ്പ് വിഷബാധയേറ്റാൽ സ്വീകരിക്കേണ്ട ആശുപത്രികൾ ചുവടെ. ആന്റി വെനം ഇല്ലാതെ ആശുപത്രിയിൽ കയറി വിലപ്പെട്ട സമയം പാഴാക്കരുത്.

തിരുവനന്തപുരം ജില്ല:
സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം.
SAT തിരുവനന്തപുരം.
ജനറൽ ആശുപത്രി, തിരുവനന്തപുരം
ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
പിആർഎസ് ആശുപത്രി, കിള്ളിപ്പാലം
സിഎസ്ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
കിംസ് ആശുപത്രി

കൊല്ലം ജില്ല
ജില്ലാ ആശുപത്രി, കൊല്ലം
താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
താലൂക്ക് ആസ്ഥാനം, പുനലൂർ.
താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട.
താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
സെന്റ് ജോസഫ് മിഷൻ ആശുപത്രി, അഞ്ചൽ
ഉപാസന ആശുപത്രി, കൊല്ലം.
ട്രാവൻകൂർ മെഡിസി, കൊല്ലം.
സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
ഹോളി ക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.
അസീസിയ മെഡിക്കൽ കോളേജ് ആശുപത്രി

പത്തനംതിട്ട ജില്ല:

ജനറൽ ആശുപത്രി, പത്തനംതിട്ടജനറൽ ആശുപത്രി, അടൂർജനറൽ ആശുപത്രി, തിരുവല്ലജില്ലാ ആശുപത്രി, കോഴഞ്ചേരിതാലൂക്ക് ആസ്ഥാന ആശുപത്രി, റാന്നിതാലൂക്ക് ആസ്ഥാനം, മല്ലപ്പള്ളിപുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല.ഹോളി ക്രോസ് ഹോസ്പിറ്റൽ, അടൂർതിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ

ജില്ലസർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴജില്ലാ ആശുപത്രി, മാവേലിക്കരതാലൂക്ക് ആസ്ഥാനം, ചേർത്തലതാലൂക്ക് ആസ്ഥാനം, ചെങ്ങന്നൂർകെസിഎം ആശുപത്രി, നൂറനാട്ഐകോട്ടയം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.ജനറൽ ആശുപത്രി, കോട്ടയം.ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എരുമേലി.താലൂക്ക് ആസ്ഥാനം, വൈക്കം.കാരിത്താസ് ആശുപത്രിഭാരത് ഹോസ്പിറ്റൽ

ഇടുക്കി ജില്ല:

ജില്ലാ ആശുപത്രി, പൈനാവ്താലൂക്ക് ആസ്ഥാനം, തൊടുപുഴതാലൂക്ക് ആസ്ഥാനം, നെടുകണ്ടംതാലൂക്ക് ആസ്ഥാനം, പീരുമേട്താലൂക്ക് ആശുപത്രി, അടിമാലിപ്രൈമറി ഹെൽത്ത് സെന്റർ, പെരുവന്താനം

എറണാകുളം ജില്ല

ഗവൺമെന്റ് മെഡിക്കൽ കോളേജ്, കൊച്ചിജനറൽ ആശുപത്രി, എറണാകുളം.കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.നിർമല ആശുപത്രി, മൂവാറ്റുപുഴ (ഇനി ലഭ്യമല്ല)മാർ ബസേലിയോസ് ആശുപത്രി, കോതമംഗലംചാർലീസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.ആസ്റ്റർ മെഡിസിൻ, എറണാകുളം.അമൃത മെഡിക്കൽ കോളേജ്, എറണാകുളം.ലേക്ക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.സെന്റ് ജോർജ് ആശുപത്രി, വാഴക്കുളം.താലൂക്ക് ആസ്ഥാനം, പറവൂർ

തൃശൂർ ജില്ല:

സർക്കാർ മെഡിക്കൽ കോളേജ്, തൃശൂർ.ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിമലങ്കര ആശുപത്രി, കുന്നംകുളം.എലൈറ്റ് ഹോസ്പിറ്റൽ, കൂർഗഞ്ചേരി.അമല മെഡിക്കൽ കോളേജ്, തൃശൂർ.ജനറൽ ആശുപത്രി, തൃശൂർ.ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർതാലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല:

സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.പലവൻ ആശുപത്രി.വള്ളുവനാട് ആശുപത്രി, ഒറ്റപ്പാലം.പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.സർവീസ് ഹോസ്പിറ്റൽ, പട്ടാമ്പി.പ്രാഥമികാരോഗ്യ കേന്ദ്രം, പുത്തൂർ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.താലൂക്ക് ആസ്ഥാനം, ഒറ്റപ്പാലം.

മലപ്പുറം ജില്ല:

മഞ്ചേരി മെഡിക്കൽ കോളേജ്.അൽമാസ്കിം അൽ-ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.മൗലാന ആശുപത്രി, പെരിന്തൽമണ്ണ.മിഷൻ ആശുപത്രി, കോട്ടക്കൽ.അൽഷിഫ ആശുപത്രി, പെരിന്തൽമണ്ണ.ഇഎംഎസ് ആശുപത്രി, പെരിന്തൽമണ്ണ.ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.ജില്ലാ ആശുപത്രി, തിരൂർ.ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

വയനാട് ജില്ല

ജില്ലാ ആശുപത്രി, മാനന്തവാടിജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരിജനറൽ ആശുപത്രി, കൽപ്പറ്റ

കോഴിക്കോട് ജില്ല

സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട്ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്ബേബി മെമ്മോറിയൽ ഹോസ്പിറ്റൽആശാ ആശുപത്രി, വടകരജനറൽ ആശുപത്രി, കോഴിക്കോട്ജില്ലാ ആശുപത്രി, വടകരതാലൂക്ക് ആസ്ഥാനം, കൊയിലാണ്ടി

കണ്ണൂർ ജില്ല

പരിയാരം മെഡിക്കൽ കോളേജ്സഹകരണ ആശുപത്രി, തലശ്ശേരിഎകെജി മെമ്മോറിയൽ ആശുപത്രിജനറൽ ആശുപത്രി, തലശ്ശേരിജില്ലാ ആശുപത്രി, കണ്ണൂർ

കാസർകോട് ജില്ല

ജനറൽ ആശുപത്രി, കാസർകോട്ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്ഹരിദാസ് ക്ലിനിക്ക്, നീലേശ്വരം

കേരളത്തിൽ 101 ഇനം പാമ്പുകളാണുള്ളത്. അവയിൽ 10 എണ്ണം മാത്രമാണ് മനുഷ്യജീവനെ വിഷലിപ്തമാക്കുന്ന വിഷപ്പാമ്പുകൾ.

അതിൽ അഞ്ചെണ്ണം കടൽക്ഷത്രങ്ങളാണ്. അതായത് 95 ഇനം പാമ്പുകൾ മാത്രമേ കരയിൽ ഉള്ളൂ. വിഷപ്പാമ്പുകളുടെ എല്ലാ കടികളും മനുഷ്യജീവന് അപകടകരമല്ല. ഇരയെ പിന്തുടരുന്ന കടിയും പല്ലിൽ ആഴ്ന്നിറങ്ങാത്ത കടിയും മനുഷ്യശരീരത്തിൽ മനുഷ്യന്റെ വിഷം കുത്തിവയ്ക്കില്ല. ഈ രണ്ട് സാധ്യതകളും പലപ്പോഴും വ്യാജ തെറാപ്പിസ്റ്റുകൾ ഉപയോഗിക്കുന്നു. സാധാരണക്കാരൻ അത് വിശ്വസിക്കും. ചുരുക്കിപ്പറഞ്ഞാൽ വിഷപ്പാമ്പുകൾക്ക് ശമനമില്ല, കല്ല് ദേഹത്തുണ്ടായാലും പച്ചിലകൾ പിഴിഞ്ഞാലും.