spot_img
Friday, July 3, 2026

നടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു; മാതാപിതാക്കൾക്ക് പരിക്ക്



ഫോട്ടോ:അപകടത്തിൽ മരണപ്പെട്ട ബീന,നടൻ മാത്യു തോമസിന്റെ കുടുംബം

കൊച്ചി: യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. റിട്ടയേഡ് അ‌ധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്.നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. തിരുവാങ്കുളം ശാസ്താംമുകളിൽ വെച്ച് ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles