spot_img
Thursday, April 23, 2026

യു ഡി എഫ് ഹർത്താൽ; നഗരത്തിൽ കടകൾ അടപ്പിക്കുകയും ബസ്സ് സർവീസ് തടസ്സപ്പെടുത്തുകയും ചെയ്‌തു.



കോഴിക്കോട്: ജില്ലയില്‍ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.11 മണിയോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കടകള്‍ അടപ്പിക്കുകയും ബസ്സ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു.വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ രാവിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നടന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles