ബാലുശ്ശേരി : കേരളത്തിലെ ഇടതുസർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും രാജിവെച്ച് സ്ഥാനമൊഴിയുകയാണ് വേണ്ടതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ. ബി.ജെ.പി. ബാലുശ്ശേരി മണ്ഡലം കൺവെൻഷനും പുതിയ ഭാരവാഹിയുടെ സ്ഥാനാരോഹണച്ചടങ്ങും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം മുൻ പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അധ്യക്ഷതവഹിച്ചു. മണ്ഡലത്തിലെ പുതിയ പ്രസിഡന്റായി ഷൈനി ജോഷി ചുമതലയേറ്റു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, എൻ.പി. രാമദാസ്, എം.സി. ശശീന്ദ്രൻ, ടി. ബാലസോമൻ, ടി. ദേവദാസ്, കെ.കെ. ഗോപിനാഥൻ, റീന ഉണ്ണികുളം, ബീന കാട്ടുപറമ്പത്ത്, വിമല കുമാരി മഠത്തിൽ എന്നിവർ സംസാരിച്ചു.