spot_img
Wednesday, July 29, 2026

യുദ്ധസ്മാരകമന്ദിരം നാളെ നാടിന് സമർപ്പിക്കും



കോഴിക്കോട് : രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമ്മയ്ക്കായി യുദ്ധസ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ളിയേരി പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധസ്മാരകമന്ദിരം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. വിമുക്തഭടന്മാരുടെ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ്മാരകം യാഥാർഥ്യമായതെന്ന് ട്രസ്റ്റ് ചെയർമാനും വിമുക്തഭടനുമായ രജീഷ് കെ. പുത്തഞ്ചേരി പറഞ്ഞു. യുദ്ധസ്മാരകത്തിന്റെ സമർപ്പണം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ രജീഷ് കെ. പുത്തഞ്ചേരി അധ്യക്ഷനാകും. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എം. സച്ചിൻദേവ് എം.എൽ.എ., സുബേദാർ മേജർ പി.വി. മനേഷ് (റിട്ട. എൻ.എസ്.ജി. കമാൻഡോ), ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കളക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും. യുദ്ധസ്മാരകത്തിന് പുറമെ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും സ്മരണയിൽ കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിന്റൺ,വോളിബോൾ തുടങ്ങിയ കായികഭ്യാസത്തിനായി അക്കാദമിയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles