spot_img
Saturday, April 19, 2025

താനൂർ നിന്ന് കാണാതായ പെണ്‍കുട്ടികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കും



താനൂർ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി ഇന്ന് തന്നെ മുംബൈയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ്. വൈകുന്നേരം അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം പൂനെയിൽ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളഎ നാട്ടിലെത്തിക്കുക. കുട്ടികളെ കൊണ്ടുവരുന്നതിനായി പൊലീസ് സംഘം മുംബൈയിലെത്തി. മുംബൈയിൽ നിന്നും റോഡ് മാർഗ്ഗം പൂനെയിലേക്ക് പുറപ്പെട്ടു. അതേസമയം, കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയിൽ നിന്നുമാണ് ഇയാൾ തിരികെ ട്രെയിൻ കയറിയത്.ഞങ്ങൾ പൂർണ്ണ സുരക്ഷിതരും സന്തോഷവതികളുമാണെന്ന് പെൺകുട്ടികൾ പ്രതികരിച്ചു. വേഗത്തിൽ വീട്ടിൽ എത്തണമെന്നാണ് ആഗ്രഹം. പൊലീസ് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുവെന്നും രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു. മകളുമായി വീഡിയോകാൾ വഴി വിളിച്ചു സംസാരിച്ചെന്നും ഇരുവരും സുരക്ഷിതാരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. മക്കൾ ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, മകളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.Also Read: ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറുംകഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിങ്ങിയ താനൂർ സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികൾ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് പുലര്‍ച്ചേ കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles