spot_img
Monday, September 14, 2026

എംഎൽഎ സന്ദീപ് വാരിയരുടെ പിതാവ് അന്തരിച്ചു.



കോഴിക്കോട് : തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാരിയരുടെ പിതാവ് ചെത്തല്ലൂർ മഹാദേവ പന്തൽ വാര്യത്ത് ഗോവിന്ദ വാരിയർ (83) നിര്യാതനായി. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. മിലിട്ടറി സർവീസിന് ശേഷം ഇന്ത്യൻ റെയിൽവേയിലും ജോലി ചെയ്തിരുന്നു . വാണിയമ്പലം സ്റ്റേഷനിൽ നിന്നാണ് റിട്ടയർ ചെയ്തത്.ഭാര്യ: പരേതയായ രുഗ്മിണി (റിട്ട. പ്രധാനാധ്യാപിക, ചെത്തല്ലൂർ യുപി സ്കൂൾ). മക്കൾ :സന്ദീപ് വാരിയർ, പരേതയായ ദീപ്തി. സംസ്കാര ചടങ്ങുകൾ വൈകിട്ട് 6ന് വീട്ടുവളപ്പിൽ നടക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles