spot_img
Saturday, April 18, 2026

കളിക്കുന്നതിനിടെ വാഷിങ് മെഷീനിൽ കുടുങ്ങി; നാലു വയസുകാരനെ രക്ഷപ്പെടുത്തി



കോഴിക്കോട്: കളിക്കുന്നതിനിടെ വീട്ടിലെ വാഷിങ് മെഷീനിൽ കുടുങ്ങിയ നാല് വയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ റഫാ മഹലിൽ സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് ടോപ് ലോഡ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മിഷീനിലെ ഡ്രയറിലാണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്.

മീഞ്ചന്ത നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം. അനീഷ്, കെ.പി. അമീറുദീൻ, വി.കെ. അനൂപ്, ജെ. ജയേഷ്, വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.കെ. അശ്വനി, ഹോംഗാർഡ് എബി രാധാകൃഷ്എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles