spot_img
Monday, June 15, 2026

കറണ്ട് ബില്ല് കൂടുതലാണോ; ബില്ല് പകുതിയാക്കാനുള്ള വഴികളിതാ



ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും എസിയും ഒക്കെ ഉപയോഗിക്കുന്നവരാണ് ഏറെപേരും. എത്രയൊക്കെ സൂക്ഷിച്ച് ഉപയോഗിച്ചാലും ബില്ല് വരുമ്പോള്‍ നല്ലൊരു സംഖ്യയാകും എന്നതാണ് പലരും നേരിടുന്ന പ്രശ്‌നം. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും മാസം മാസം വരുന്ന ബില്ല്.

കറണ്ട് ബില്ല് കുറയ്ക്കാനുളള ചില ടിപ്‌സുകള്‍ ഇതാ

  • ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിലവാരമുളളത് മാത്രം തിരഞ്ഞെടുക്കുക.
  • ആവശ്യത്തിന് മാത്രം വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക
  • ഉപയോഗശേഷം ലൈറ്റിന്റെയും ഫാനിന്റെയും ടിവിയുടെയും മറ്റ് ഉപകരണങ്ങളുടെയും സ്വിച്ചുകള്‍ ഓഫ് ചെയ്യുക
  • ബള്‍ബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും തുടച്ച് വൃത്തിയാക്കുക
  • രാത്രിയില്‍ വീടിന് പുറത്തുളള ലൈറ്റുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
  • വൈകുന്നേരം ആറ് മണി മുതല്‍ 10 മണി വരെയുള്ള പീക്ക് ലോഡ് സമയത്ത് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്ന വാഷിങ് മെഷീന്‍, എസി, മിക്‌സി ഇവയൊക്കെ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
  • ഏതെങ്കിലും ഉപകരണങ്ങള്‍ കേടുവന്നുവെങ്കില്‍ അവ പൂര്‍ണമായും നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.
  • ഫിലമെന്റ് ബള്‍ബിന് പകരം വൈദ്യുതി ലാഭിക്കാന്‍ ഏറ്റവും നല്ലത് എല്‍ ഇ ഡി ബള്‍ബുകള്‍ ആണ്
  • മാക്‌സിമം ഫൈവ്സ്റ്റാര്‍ റേറ്റിംഗ് ഉളള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം
  • ഒരേസമയം ഒന്നിലധികം ഇലക്ട്രിക് സാധനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഇലക്ട്രിക്കല്‍ പവര്‍ സ്‌ട്രൈപ്പ് ഉപയോഗിക്കാവുന്നതാണ്
  • എല്ലാ ദിവസവും അയണ്‍ബോക്‌സ് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയില്‍ ഒരിക്കല്‍ വസ്ത്രങ്ങളൊക്കെ ഇസ്തിരിയിട്ട് വയ്ക്കാവുന്നതാണ്.
  • ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ഒഴിവാക്കിയാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
  • ആഹാരം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ മൂടിയുളള പാത്രങ്ങള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഈര്‍പ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.
  • ഭക്ഷണ പദാര്‍ഥങ്ങള്‍ ചൂടാറിയ ശേഷം മാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക.
  • മിക്‌സി ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുക. ഓവര്‍ലോഡ് നല്‍കിയാല്‍ വൈദ്യുത ചെലവ് കൂടും
  • സമയാസമയങ്ങളില്‍ മിക്‌സിയുടെ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയോ മാറ്റി ഇടുകയോ ചെയ്യുക
  • പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത് മാറ്റി വാങ്ങുക
  • വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ സ്പിന്നിംഗ് ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണങ്ങാനായാല്‍ അത്രയും വൈദ്യുതി ലാഭിക്കാം.
  • വാഷിങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കല്‍ സര്‍വ്വീസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.
  • എസിയുടെ കാര്യത്തിലാണെങ്കിലും വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംങ് ഉളളത് തിരഞ്ഞെടുക്കുക.
  • എസിയുടെ കാര്യക്ഷമതയില്‍ കുറവ് തോന്നിയാല്‍ വൈകാതെ ടെക്‌നീഷ്യന്റെ സഹായം തേടുക.
  • വോള്‍ട്ടേജ് കുറഞ്ഞ സമയങ്ങളില്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുക
  • ബെയറിംഗ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം
  • പമ്പിന്റെ ശേഷി ആവശ്യമനുസരിച്ച് വേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും.
  • ഇന്‍വര്‍ട്ടര്‍ ബാറ്ററി തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മ നിര്‍ബന്ധമായും ഉറപ്പുവരുത്തുക.
  • അസ്വാഭാവികമായി വൈദ്യുതബില്‍ വര്‍ധിച്ചാല്‍ ഇന്‍വര്‍ട്ടര്‍ ബാറ്ററി ചാര്‍ജിങ് ടെക്‌നീഷ്യനെ കൊണ്ട് പരിശോധിപ്പിക്കുക.

Some Tips to Reduce Your Electricity Bill

  • When buying electronic goods, choose only quality ones.
  • Operate electrical appliances only when necessary
  • Turn off the switches of lights, fans, TV’s, and other appliances after use
  • Wipe and clean bulbs, tubes, and the shades used for them
  • Use lights outside the house only when necessary at night.
  • Do not operate washing machines, ACs, and mixers that require more electricity during peak load times between 6 pm and 10 pm.
  • If any appliances are damaged, do not use them until they stop working completely and repair them in a timely manner.
  • LED bulbs are the best way to save electricity instead of filament bulbs
  • Make sure to buy only electrical appliances with a maximum five-star rating
  • If you want to operate multiple electrical appliances at the same time, you can use an electrical power strip
  • Instead of using an iron box every day, you can iron all your clothes once a week.
  • You can reduce electricity consumption by avoiding frequent closing and opening of the refrigerator.
  • When storing food in the refrigerator, use containers with lids. Otherwise, moisture will spread inside the refrigerator and increase electricity consumption.
  • Store food in the refrigerator only after it has warmed up.
  • When using a mixer, start by operating it at a low speed. Overloading will increase electricity costs
  • Sharpen or replace the blades of the mixer from time to time
  • Replace old fans with new ones
  • When using a washing machine, if you can avoid spinning and take the clothes out to dry, you can save a lot of electricity.
  • Checking whether the belt of the washing machine is loose and getting it serviced once a year will increase efficiency.
  • In the case of AC, choose one with a high star rating, even if the price is a little higher.
  • If you feel that the efficiency of the AC has decreased, seek the help of a technician immediately.
  • Do not operate the water pump during low voltage times
  • Bearing faults should be fixed in a timely manner
  • The capacity of the pump should be as per the requirement. If it is too high or too low, electricity will be wasted.
  • When choosing an inverter battery, make sure it is of good quality.
  • If the electricity bill increases abnormally, have the inverter battery charging checked by a technician.


LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles