spot_img
Thursday, April 23, 2026

പാലക്കാട് യുവാവിനെ ബാറിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി



പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്.

പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറിൽ മദ്യപിക്കാൻ കയറിയിരുന്നു. ഇവിടെ പാർക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് നോർത്ത് പോലീസ് പറഞ്ഞു.സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചില നാട്ടുകാരും റഫീഖിനെ മർദ്ദിച്ചുവെന്നാണ് വിവരം.

മർദനത്തെ തുടർന്ന് റഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പോലീസിനെ ഏൽപ്പിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles