മേപ്പാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന 10 വിടുകളിൽ മേപ്പാടി കുന്നംപറ്റയില്‍ കുന്നം പറ്റ ഷറഫുദ്ദീൻ – സാബിറ ദന്പതികൾക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യ 1300 സ്ക്വയർ ഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു.മേപ്പാടിയിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി ടി. സിദ്ധീഖ് എം.എൽ.എക്ക് താക്കോൽ കൈമാറി.ടി. സിദ്ദീഖ് എം.എല്‍.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വാർഡ് മെമ്പർ അജ്മൽ സാജിദ്, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ, വിസ്ഡം ഇസ്‌ലാമിക് ഓർഗഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യ വീടിൻ്റെ താക്കോൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി, ടി.സിദ്ദീഖ് എം.എൽ എ ക്ക് നൽകി നിർവ്വഹിക്കുന്നു.കണ്‍വീനര്‍മീഡിയ വിഭാഗംവിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️






